Wednesday, December 28, 2011

പ്രണയം ഒരു പുനര്‍വായന അഞ്ചാം ഭാഗം തുടരുന്നു..


പ്രണയം ഒരു പുനര്‍വായന അഞ്ചാം ഭാഗം തുടരുന്നു..     അപ്പോഴാണ്‌ ഒരു കാര്‍ അകത്തേക്ക് കയറി വന്നത്..പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ട  കാറില്‍നിന്നും ഒരു സ്ത്രീയും പുരുഷനും ഇറങ്ങി ..അവര്‍ ഞങ്ങളുടെ കൊട്ടെജിനു  മുന്നിലൂടെ  രസ്ടോരണ്ടി ലേക്ക് നടക്കുകയാണ്....അതിന്നിടയില്‍ അയാള്‍ ഞങ്ങളെ  ഒന്ന്‌ നോക്കി...പെട്ടെന്ന് അയാള്‍   ഞങ്ങള്‍ക്കരികി ലേക്ക് നടന്നു വന്നു.സൈതിനു നേരെ ചിരിച് കൊണ്ട് കൈ നീട്ടി... സെയ്ത് എഴുന്നേറ്റു ചെന്നുഅയാള്‍ക്ക്‌ കൈകൊടുത്തു..അവര്‍ അല്പം മാറി നിന്നു സംസാരിച്ചു..ബിയര്‍ ഗ്ലാസ്സും കയ്യില്‍ പിടിച്ചു ഞാന്‍ അവരെ നോക്കിയിരുന്നു..ഞങ്ങളുടെ ചര്‍ച്ച മുടങ്ങിയതിന്റെ  ആശ്വാസത്തിലായിരുന്നു  ഞാന്‍...അല്പം കഴിഞ്ഞപ്പോള്‍ അവര്‍ രണ്ട് പേരും ഞങ്ങളുടെ  അടുത്തേക്ക് വന്നു..സെയത്  അയാളെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി...ഒരു അഭിലാഷ് മേനോന്‍ ...സെയ്തിന്റെ ഒരു കക്ഷിയാണയാള്‍. ചിരിച്ചു കൊണ്ട് ഞങ്ങള്‍ക്കെല്ലാവര്‍ക്കും  കൈതന്നു കൊണ്ട് അഭിലാഷ് തിരിച്ചു പോയി..കുറച്ചു നടന്നതിനു ശേഷം അഭിലാഷ് തിരിച്ചു വന്നു  എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി..എന്നെ  നോക്കി ചിരിച്ചു കൊണ്ട് അഭിലാഷ് മേനോന്‍ എന്റെ അടുത്ത് വന്നു..ബിയര്‍  ഗ്ലാസ്സ്   താഴെ വെച്ചു  ഞാന്‍  എഴുന്നേറ്റു . അഭിലാഷ് എന്റെ ഒരു വായനക്കാരനാണത്രെ.  ! എന്റെ  ബ്ലോഗുകള്‍ സ്ഥിരമായി വായിക്കാറുണ്ട് എന്നും  പറഞ്ഞു....കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ ഈ അഭിലാഷിന്റെ അമ്മാവന്‍ കണ്ണന്‍ എന്ന്‍ വിളിച്ചിരുന്ന നാരായണന്‍ കുട്ടി പട്ടാമ്പികോളേജില്‍ എന്റെ കൂടെ പഠിച്ചിട്ടുണ്ട്! 
 ഭാര്യ യെ പരിചയപെടുത്താന്‍ വേണ്ടി അഭിലാഷ് വിളിച്ചു..കുറച്ചകലെ ഞങ്ങളെയും നോക്കി നില്‍ക്കുകയാണ് ആ പെണ്‍കുട്ടി..ഞാന്‍ അഭിലാഷിന്റെ കൂടെ അങ്ങോട്ട്‌ ച്ചെന്നു ....
അതൊരു  കൌതുകം നിറഞ്ഞ പരിചയപ്പെടല്‍ ആയിരുന്നു ..ആ പെണ്‍കുട്ടിയുടെ പേര്  റസിയ എന്നാണു!  തിരുവനന്തപുരത്താണ് വീട് ! എനിക്കതൊരു അത്ഭുതമായ്‌ തോന്നി...
ഞാന്‍  തിരിച്ചു വന്നു  സീറ്റിലിരുന്നു..കുറച്ചു നേരം ഒന്നും മിണ്ടാതെ എന്തോ ആലോചിച്ചിരുന്നു പോയി ഞാന്‍.

                           അഭിലാഷ് മേനോന്റെ തറവാട് എനിക്കറിയാം ,ഞാനവിടെ പോയിടുണ്ട്..പുഴയുടെ തീരത്ത് കൂടെ തൃത്താല റോഡില്‍ കുറെ ഉള്ളിലോട്ടു പോകണം..തനിനാട്ടിന്‍ പുറം..പുരാതനമായ തറവാടും യാഥാസ്ഥിതികരായ വീട്ടുകാരും ..ഇപ്പോള്‍ അടുത്ത് കൂടി  ഞാനവിടെ പോയിരുന്നു .കണ്ണന്നൂര്‍   കയത്തില്‍ കാണുന്ന കൊഴിപ്പരലുകളെ കുറിച്ച് ഒരന്വേഷണം...അതിനു വേണ്ടിയാണ് ഞാന്‍ അവിടെ പോയത്....
പുഴയിലെ മണലിലിപ്പോള്‍ കൊഴിപരലുകള്‍ കാണുന്നില്ല.ഒരു അത്ഭുത  പ്രതിഭാസമാണീ കൊഴിപ്പരല്‍.. കാലാ കാലമായി രൂപം കൊണ്ടൊരു പ്രതിഭാസം..കണ്ണന്നൂര്‍ കയത്തിലെ പറക്കെട്ടുകള്‍ക്ക് മുകളില്‍ ചേക്കേറുന്ന കൊറ്റികളുടെ കാഷ്ട്ടം വീണു രൂപം കൊണ്ട ഒരു രാസമാറ്റമാണിവ എന്ന്  പറയ പ്പെടുന്നു...വിഗ്രഹങ്ങള്‍ ഉറപ്പിക്കുന്നതിലെ അഷ്ടബന്ധത്തിന്റെ പ്രധാന ചേരുവ  ഇതായിരുന്നുവത്രേ!  അഗ്നിഹോത്രി തമിഴ് നാട്ടിലെ നൂറ്റൊന്നു ക്ഷേത്രങ്ങളില്‍  പ്രതിഷ്ഠ  നടത്തിഎന്നത് ഐതിഹ്യം.. ഒരിക്കല്‍  പ്രതിഷ്ഠ  ഉറക്കാതെയായപ്പോള്‍  അദ്ദേഹം നാട്ടില്‍ നിന്നും കൊഴിപ്പരലുകള്‍ കൊണ്ട് വന്നുവെന്നുംവിഗ്രഹം ഉറപ്പിച്ചുവെന്നും കഥകള്‍ ഉണ്ട്..ഇപ്പോള്‍ കൊഴിപരലുകള്‍ മണലില്‍ കണ്ടു  കിട്ടുന്നില്ല.. പുഴയില്‍ മണല്‍  ഇല്ലാത്തതു പോലെ അവയും അപ്രത്യക്ഷ മായിരിക്കുന്നു....

 ഒരു വാരികയില്‍ ഞാനെഴുതുന്ന നിളയെ കുറിച്ചുള്ള വിവരണത്തിന്‍റെ ഭാഗമായുള്ള ഒരന്വേഷണം ആയിരുന്നു അത് ....മാധ്യമത്തിലെ സലീമും ഉണ്ടായിരുന്നു കൂടെ .പണ്ട് കണ്ണന്‍റെ  കൂടെ ഞാന്‍ അവിടെ പോയിട്ടുണ്ട്..ആ നാടിനു ഇപ്പോഴും ഒരു മാറ്റവുമില്ല പക്ഷെ, റസിയ എന്ന അഭിലാഷ് മേനോന്റെ ഭാര്യ? ഒട്ടും പൊരുത്തപെടുന്നില്ല..എന്റെ  മുഖഭാവം കണ്ടിട്ടാകണം സെയ്ത് ആ വിചിത്ര മായ കഥ പറഞ്ഞു.. അഭിലാഷ് മേനോന്റെയും റസിയയുടെയും കഥ !


എല്ലാവരും പിരിഞ്ഞു പോയി... അന്ന് രാത്രി ഞാനവിടെ തന്നെ കൂടി.. രാത്രി മുഴുവന്‍ വല്ലാത്ത  ആലോചനയിലായിരുന്നു ഞാന്‍ ..അഭിലാഷിന്റെയും റസിയയുടെയും കഥയും അതോടൊപ്പം അനിതയെ കുറിച്ചും ഞാന്‍ ആലോചിച് കൊണ്ടിരുന്നു...എന്തൊക്കെയോ ആലോചനകളില്‍ മുഴുകി അന്ന് രാത്രി മുഴുവന്‍ ഞാന്‍  വരാന്തയില്‍  തന്നെ ഇരുന്നു....
പുഴയൊഴുകുന്ന  ശബ്ദം അന്നെന്തോ എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞില്ല....അനിതയെ കുറിച്ച് മാത്രം ഞാന്‍ ആലോചിച്ചു..ഞങ്ങളുടെ പ്രണയത്തിന്റെ  ഓര്‍മ്മകള്‍ എന്നെ വല്ലാതെ വിഷമിപ്പിച്ചു..ഭീരുവായ എന്നെ കുറിച്ച് ലജ്ജ തോന്നിയ നിമിഷങ്ങള്‍... ..
എന്തൊക്കയോ മനസ്സില്‍ എഴുതിയും മായിച്ചും  രാത്രി മുഴുവന്‍  ഞാന്‍ ഉറങ്ങാതെ കഴിച്ചു കൂട്ടി....

അവരുടെ കഥ ഞാന്‍ എന്റെ ബ്ലോഗില്‍ ഒരു പോസ്റ്റ്‌ ആയി ഇട്ടിരുന്നു ..കൂടെ എന്റെ ചില നിഗമനങ്ങളും ..
ആ പോസ്റ്റിനു ഞാന്‍ പ്രതീക്ഷിക്കാത്ത പ്രതികരണങ്ങള്‍  ആണ് ഉണ്ടായത്..അക്കൂട്ടത്തിലൊരു  പ്രതികരണം  എന്റെ  ശ്രദ്ധയില്‍ പെട്ടു. എന്റെ  അഭിപ്രായങ്ങളെ പുശ്ചിച് തള്ളിയ നിശിതമായി   വിമര്‍ശിച്ച ഒരു കമന്റ്! മാത്രമല്ല രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ എനിക്കൊരു ഈ മെയില്‍ സന്ദേശം കിട്ടി..ഒരു സിദ്ധാര്ത്ഥന്‍ അയച്ചതയിരുന്നു അത് .sidhu 701@gmail.com എന്ന  ഇ.മെയില്‍  ഐ .ഡി യില്‍ നിന്നുമായിരുന്നു അത് അയച്ചത്..

സിദ്ധാര്ത്ഥനെ കുറിച്ച് ഞാന്‍ അന്വേഷിച്ചു ..പക്ഷെ,കൂടുതല്‍ വിവരങ്ങള്‍ ഒന്നും കിട്ടിയില്ല....
സലിം മുഖാന്തിരം പത്രത്തിന്റെ സ്വാധീനങ്ങള്‍ ഉപയോഗിച്ച്  സിദ്ധാര്‍ഥനെ കുറിച്ച്  അന്വേഷിച്ചു വെങ്കിലും കൂടുതല്‍ വിവരങ്ങള്‍ കിട്ടിയില്ല..എങ്കിലും സിദ്ധാര്‍ത്ഥന്‍ എന്നയാള്‍ ജീവിച്ചിരിപ്പില്ല എന്നറിയാന്‍ കഴിഞ്ഞു ! 
ഭീരുവായ സാഹിത്യകാരാ  എന്ന്‍ സംബോധന ചെയ്ത ആ  ഇ.മെയില്‍  സന്ദേശം ഞാന്‍ പല കുറിവായിച്ചു നോക്കി.അങ്ങനെ എങ്കില്‍ ആരായിരിക്കും അത് അയച്ചിരിക്കുക....??
പക്ഷെ,എന്റെ ഭീരുത്വവും അലസതയും മൂലം ഞാനതിന്റെ പിന്നാലെ പോയില്ല എന്നതാണ് സത്യം!
അതൊരു ദുരൂഹതയായി തന്നെ നിലനില്‍ക്കുന്നു......


എനിക്ക്  ഇ. മെയിലായി  അയച്ചു കിട്ടിയ ജിനി ജോണ്‍ ഫിലിപ്പിന്റെ ഡയറി കുറിപ്പുകളില്‍ നിന്നും:

അഭിലാഷിന്റെ മുഖം കുറ്റ ബോധം കൊണ്ട് ചൂളി പോകുന്നത് എനിക്ക് മനസ്സിലാകാന്‍ കഴിയുന്നുണ്ട്..അയാളുടെ  ഉള്ളില്‍ സുഹൃത്തിനോടുള്ള വിധേയത്വമാണ്..മാത്രമല്ല എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് അഭിലാഷിന്റെ മനസ്സില്‍ റസിയ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതാണ്!..ചില നിമിഷങ്ങളിലവന്‍ അറിയാതെ റസിയ എന്ന്‍ മന്ത്രിക്കുന്നത് ഞാനറിഞ്ഞു.... എനിക്കതൊരു  വിജയമായിരുന്നു..എന്റെ  ശരീരത്തിന്റെ മേലുള്ള വിജയം..അല്ലെങ്കില്‍ ജോണിനു മേലുള്ള  വിജയം..മനസ്സു കൊണ്ട് ഞാന്‍ സിദ്ധുവിനെ തിരയുകയായിരുന്നു.അതാണ്‌ ഞാന്‍ അഭിലാഷില്‍ കണ്ടെത്തിയത് എന്ന് തോന്നി ..ഒരിക്കല്‍ സിദ്ധുവിനു വേണ്ടി കാത്തു വെച്ച ശരീരവും മനസ്സും ഞാന്‍ അവനു തിരിച്ചു നല്‍കിയത്  പോലെ തോന്നി....

മാത്രമല്ല സന്തോഷ പൂര്‍വം ഒരു സത്യം ഞാന്‍ അറിഞ്ഞു.പുരുഷനെഅവന്‍ അറിയാതെ തോല്‍പ്പിക്കു ന്നതായി ഭാവിച്ചു നോക്കൂ..നിങ്ങള്‍ മനസ്സു കൊണ്ട് അവന്റെ മേല്‍ വിജയംനേടുന്നു!അല്ലെങ്കില്‍ നിങ്ങള്‍ മനസ്സും ശരീരവും കൊണ്ട് പുരുഷനു മേല്‍ ആധിപത്യം നേടുന്നു...ഇവിടെ ജോണിനെ കബളിപ്പിക്കുന്നു  എന്ന ഭാവേനെ ജോണിന്റെ   പൌരുഷത്തിനു മേല്‍ ആധിപത്യം നേടുകയാണ് ചെയ്തത്!അതെന്നെ  സന്തോഷിപ്പി ച്ചു ....കീഴടക്കപ്പെട്ട,തോല്‍പ്പിക്കപ്പെട്ട പുരുഷന്‍ സ്ത്രീയുടെ വിജയത്തിന്റെ ഇരയാണ്!

അഭിലാഷിന്റെ  ഗന്ധം എന്‍റെശരീരത്തില്‍  നിറയുന്നത് ഞാനറിഞ്ഞു ..ഇതാണ് പുരുഷന്റെ ഗന്ധം ..എനെന്നിക്ക് തോന്നി  ..എന്റെ ശ്വാസത്തില്‍ അവന്റെ ഗന്ധം നിറഞ്ഞു നിന്നു..ഞാനത് ആവോളം ഉള്‍കൊള്ളാന്‍ വേണ്ടി അവനു ചുറ്റും വട്ടമിട്ടു കൊണ്ടിരുന്നു ..അതൊരു ഉന്മാദമായി എന്നില്‍ നിറയാന്‍ തുടങ്ങി... .. 
അഭിലാഷില്‍ കാണുന്നത് കുറ്റ ബോധത്തിന്റെ യാന്ത്രിക ചലനങ്ങള്‍ ആണെന്ന് ഞാനറിയുന്നുണ്ടായിരുന്നു..അഭിലാഷിന്റെ ഉള്ളില്‍ റസിയ മാത്രമേയുള്ളൂ  എന്നെനിക്കു  തിരിച്ചറിയാന്‍ കഴിഞ്ഞു.....റസിയയെ ഒന്ന്‍ പോയി കണ്ടു കൂടെ എന്ന്‍ ഞാനവനോട് ചോദിച്ചു..ഒരു പക്ഷെ,രണ്ട് പേരുംകാത്തിരിക്കുന്ന ഒരു കൂടിക്കാഴ്ച നല്ലതായിരിക്കും എന്ന്‍ ഞാന്‍ അഭിലാഷിനെ നിര്‍ബന്ധിച് കൊണ്ടിരുന്നു....

അന്ന് രാത്രി ഞാന്‍ അഭിലാഷിന്റെ ഫ്ലാറ്റില്‍ നിന്നും പോരുമ്പോള്‍ അവന്‍ നല്ല ഉറക്കമായിരുന്നു.പിറ്റേന്നു    ഫോണ്‍ വിളിച്ചെങ്കിലും അഭിലാഷ് സംസാരിച്ചില്ല..അന്നവന്‍ ഓഫീസില്‍ പോയില്ല എന്നെനിക്കു മനസ്സിലായി..ഉച്ചക്ക് ശേഷം ഞാന്‍ വീണ്ടും ആ ഫ്ലാറ്റില്‍ച്ചെന്നു....വലിഞ്ഞു മുറുകിയ മുഖവുമായി അഭിലാഷ് എന്നെ നേരിട്ടു..കുറ്റബോധം അഭിലാഷില്‍ ഒരു വേദനയായി മാറുന്നത് എനിക്ക് കണ്ടറിയാന്‍ കഴിഞ്ഞു....അതില്‍നിന്നും ഒരു മോചനം അഭിലാഷിനു നല്‍കിയെ മതിയാകൂ എനെന്നിക്ക് തോന്നി..
അഭിലാഷിനോട് ഞാനെന്റെ കഥ പറഞ്ഞു (....തുടരും..)

1 comment:

  1. പുതുവര്‍ഷാശംസകള്‍ .....

    ReplyDelete