Wednesday, March 14, 2012

ബുദ്ധന്‍ ചിരിക്കുന്നു... മൂന്നാം ഭാഗം..


ബുദ്ധന്‍ ചിരിക്കുന്നു...    
മൂന്നാം ഭാഗം..തുടരുന്നു..
ചില കാര്യങ്ങള്‍ തുറന്നു പറയാന്‍ നമുക്ക് പലപ്പോഴും മടിക്കേണ്ടി  വരുന്നു ..എന്ത് കൊണ്ട് എന്ന ചോദ്യം ഉയരുമ്പോള്‍ കാരണങ്ങള്‍ പലതായിരിക്കാം.....തീര്‍ച്ചയായും അതിനു നമ്മുടെതായ ന്യായീകരണങ്ങളും   ഉണ്ടായേക്കാം...

ഞാന്‍ എന്റെ പ്രവാസ ജീവിതം അവസാനിപ്പിക്കുകയാണ്!!
അതിലേക്ക്  എത്തിച്ച സംഭവങ്ങളെ കുറിച്ചാണ് ഞാന്‍ നിങ്ങളോട് പറയുവാന്‍ തുടങ്ങിയത്..
" ഡി. എസ്‌. എഫ്"  അടിച്ച തുക  മൊത്തത്തില്‍ നാലര ലക്ഷം സംഖ്യ വരും!
ഞങ്ങള്‍ അത് കൃത്യമായി കണക്കാക്കി..എല്ലാവര്‍ക്കും തുല്യമായ രീതിയില്‍ എത്ര വരും എന്നൊക്കെ തീരുമാനമാക്കി.
കുറച്ചു പണം ചാരിറ്റിക്കും അങ്ങനെ ചില കാര്യങ്ങള്‍ ക്കും വേണ്ടി  മാറ്റി വെക്കാം എന്നും തീരുമാനിച്ചു..
കാറിന്നു ഏകദേശം മൂന്നര ലക്ഷം ദിര്‍ഹംസിന്നു മേലെ വരും.  പക്ഷെ,അത് പുറത്ത് മാര്‍ക്കറ്റില്‍ വില്‍ക്കുക പ്രായോഗികമല്ല.

ആര്‍ക്കെങ്കിലും മരിച്ചു വില്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന്  ഞങ്ങള്‍ ആലോചിച്ചു..അപ്പോഴാണ്‌ ഞങ്ങളുടെ കമ്പനി ചെയര്‍  മാന്‍  ശ്രീ എം.എം.രാമചന്ദ്രന്‍ സര്‍ അധ്ധെഹതിന്നു കാര്‍ വേണമെന്ന് ആവശ്യപ്പെട്ടത്...അപ്പോള്‍  ഞങ്ങള്‍ക്ക് സന്തോഷവും സമാധാനവും ആയി..ഇനി ആ പ്രശ്നത്തെ കുറിച്ച് ടെന്‍ഷന്‍ വേണ്ടല്ലോ.. ...   

ബാക്കിയ്ടുള്ള കാര്യങ്ങള്‍ അറിയാന്‍ ഒരല്‍പം കൂടി  നിങ്ങള്‍ കാത്തിരുന്നേ പറ്റു.. 

ഞാന്‍ എന്റെ പ്രവാസ ജീവിതം അവസാനിപ്പിക്കുകയാണ്  !
ഞാന്‍ ജോലിയില്‍ നിന്നും ഒഴിവാക്കപ്പെട്ടു എന്നതാണ് സത്യം!!
ഒരാഴ്ചക്കുള്ളില്‍ ഞാന്‍ യു.എ.യി. യോട് വിട പറയും..
അങ്ങിനെ സംഭവിക്കാന്‍ ,അതിലേക്കു എത്തി ചേരാന്‍ കാരണമായചില  വിഷയങ്ങളെ കുറിച്ചാണ് ഞാന്‍ എഴുതാന്‍ തുടങ്ങിയത്..
അത് പിന്നാലെ വരും....

 ഞാന്‍ എഴുതിയിരുന്ന "ഒരു പ്രവാസിയുടെ കുറിപ്പുകള്‍"..
 എന്റെ തന്നെ മറ്റു ചില രചനകളും ചേര്‍ത്ത് ഒരു പുസ്തകം ആയി ഇറക്കണമെന്നാണ് ആഗ്രഹം !
അതില്‍ വിശദമായി എല്ലാം    ഉണ്ടാകും!!

തല്‍ക്കാലം എല്ലാവരോടും വിട പറയുന്നു...
പിന്നെ..ലോട്ടറി അടിച്ച പണം കൃത്യമായി ഞങ്ങള്‍ പങ്കു വെച്ചു.!
നാല് പേര്‍ കൃത്യമായി പത്തു ലക്ഷത്തിനു മുകളിലുള്ള സംഖ്യ വീതിച്ചെടുത്തു!
.അതില്‍ പ്രശങ്ങള്‍ ഒന്നുമില്ല.......
എല്ലാം ഭദ്രമായി നാട്ടിലെത്തി!!
അപ്പോള്‍  നാട്ടില്‍ എത്തിയതിനു ശേഷം വീണ്ടും കാണാം!!
"ബുദ്ധന്‍ ചിരിക്കുന്നു"....തുടരുക തന്നെ ചെയ്യും!!
സ്നേഹപൂര്‍വം..ബിപിന്‍
എന്റെ നമ്പര്‍::..
050/7091627
055/8832640.Sunday, March 11, 2012

"ബുദ്ധന്‍ ചിരിക്കുന്നു"....!!

                              "ബുദ്ധന്‍ ചിരിക്കുന്നു"....!!
പ്രിയപ്പെട്ട വരേ...
ജീവിതം നാമറിയാത്ത ചില അത്ഭുതങ്ങള്‍ കൊണ്ടു പലപ്പോഴും  നമ്മെ അമ്പരിപ്പിച്ചു കൊണ്ടിരിക്കും..!!
അത് തന്നെയാണ് എന്റെ ജീവിതത്തിലും സംഭവിച്ചതും ഇപ്പോഴും സംഭവിച്ചു കൊണ്ടിരിക്കുന്നതും..
എങ്കിലും ബുദ്ധന്റെ നിറഞ്ഞ ചിരിയിലെ മൌനമെന്ന  നിസ്സംഗത മനസ്സിലെന്നും നില നില്‍ക്കുന്നത്
കൊണ്ടായിരിക്കും ഒരു പക്ഷെ,അതിനെയെല്ലാം നേരിടാന്‍ എനിക്ക് കഴിഞ്ഞത്..!!


ഒരു കഥ പോലെ തന്നെ പറഞ്ഞു പോകേണ്ട ചില സംഭവങ്ങള്‍ .....
.അത് നിങ്ങളോടും പങ്കു വെക്കണമെന്ന് തോന്നിയത് കൊണ്ടാണ് ഒരു സുഹൃത്തിന്റെ ലാപ്ടോപ്പ് കടം കൊണ്ട് ഞാന്‍ വീണ്ടും എത്തിയത്!!
കുറച്ചു കാലമായി ബ്ളോഗിലോ ഓണ്‍ ലൈന്‍ കൂട്ടായ്മകളിലോ സജീവമാകാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല ..
കൃത്യമായി പറഞ്ഞാല്‍ ജനുവരി മാസം ആറാം തിയ്യതി മുതല്‍ കൂട്ടായ്മകളില്‍ നിന്നും ഞാന്‍ പിന്‍ വാങ്ങിയിരുന്നു..
തൊഴില്‍ പരമായ ചില കാര്യങ്ങള്‍ കൊണ്ടായിരുന്നു അത്.....

ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പേരില്‍ നിങ്ങള്‍ അറിയപ്പെടുന്ന അത്ലസ് ജുവല്ലറി യിലെ ഒരു ജീവനക്കാരന്‍ ആണ് ഞാന്‍............... ..,പ്രമുഖ ചലച്ചിത്രകാരനുംനടനും  സാഹിത്യകാരനും ആയ ശ്രീമാന്‍ എം.എം.രാമചന്ദ്രന്‍ ആണ് ഈ സ്ഥാപനത്തിന്റെ പരമാധികാരി എന്ന്  നിങ്ങള്‍ക്കെല്ലാം അറിയാമല്ലോ?
ഈ സ്ഥാപനത്തിലെ  അബുദാബി ബ്രാഞ്ചിലായിരുന്നു ഞാന്‍ ജോലി ചെയ്തിരുന്നത്..
ജനുവരി മാസത്തില്‍ അബുദാബിയില്‍ നിന്നും ദുബായിലെ അല്‍ഖൂസ് ബ്രാഞ്ചിലേക്ക് എനിക്ക് സ്ഥലം മാറ്റം കിട്ടി..
ഇവിടെ വന്നപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് സിസ്റ്റം ഇല്ലാത്തതും നെറ്റ് സൗകര്യം ഇല്ലാത്തതും..അങ്ങനെ ഒരു പാടു കാര്യങ്ങള്‍ എന്നെ കൂട്ടായ്മകളില്‍ നിന്നും അകറ്റി നിര്‍ത്തി!(സ്വന്തമായൊരു ലാപ്‌ ടോപ്‌ ഇല്ലാത്ത ദരിദ്രനായിരുന്നു ഞാന്‍..

അതേ സമയത്ത്  തന്നെയാണ്  കുറെ കാലമായിനിര്‍ത്തി വെച്ചിരുന്ന എന്റെ വലിയ ആഗ്രഹമായിരുന്ന   എന്റെ വീടിന്റെ പണി വീണ്ടും ആരംഭ്നിച്ചതും..പണത്തിന്റെ ബുദ്ധിമുട്ട് കാരണം ഒരു ലാപ്‌ ടോപ്‌ വാങ്ങണം എന്ന ആഗ്രഹം ഞാന്‍ തല്ക്കാലംമനസ്സില്‍ ഒതുക്കി  വെച്ചു..കൂട്ടായ്മകളില്‍  സജീവമാകാന്‍ കഴിയുന്നില്ല എന്ന വിഷമം ഉണ്ടെങ്കില്‍ പോലും ആ ആഗ്രഹം എനിക്ക് തല്‍ക്കാലം ഒതുക്കേണ്ടി  വന്നു....

അല്‍ഖൂസ് ബ്രാഞ്ചിലെ ജോലിക്കാലം........
അപ്രതീക്ഷിതമായ് ചില സംഭവ വികാസങ്ങള്‍......
എന്റെ ജീവിതത്തെ വല്ലാതെ സ്വാധീനിച്ച ചില സംഭവങ്ങള്‍ .... 

 അതാണ്‌ ഇനി ഞാന്‍ നിങ്ങളോട് പങ്കു വെക്കുന്നത്....
(രണ്ടാം ഭാഗം....)

ഡി .എസ്‌...എഫ്.(ഇന്ഫിനിടി കാറും ഒരു ലക്ഷം ദിര്‍ഹംസും )!!!

അതിലൊന്ന്  അല്ലെങ്കില്‍ ആദ്യത്തെ സംഭവം എനിക്ക് ലഭിച്ച ഒരു സമ്മാനത്തെ കുറിച്ചാണ്!
ദുബായില്‍ ഷോപ്പിംഗ്‌ ഫെസ്ടിവല്‍ നടക്കുന്ന സമയമായിരുന്നു .....
അതിന്റെ ഭാഗമായി ധാരാളം സമ്മാന പദ്ധതികളും ഉണ്ടായിരുന്നു..അതിലൊന്ന് എല്ലാ പ്രവാസികളും ഒരു തവണ യെങ്കിലും ശ്രമിച്ചിട്ടുള്ള ഡി എസ്‌ എഫ് നറുക്കെടുപ്പ് എന്നരറിയപ്പെട്ടിരുന്ന ലെക്സസ്  സമ്മാന പദ്ധതി ആണ്..ഇപ്പോഴത്‌ ഇന്ഫിനിടി എന്ന കാര്‍ ആണ്..ഒരു ലക്ഷം ദര്ഹവും ഇന്ഫിനിടി എന്ന ആഡംബര കാറും..അതാണ്‌ സമ്മാനം! ടിക്കറ്റിന്റെ വില  ഇരുന്നൂറു ദര്ഹംസ്! സമ്മാനം അടിച്ചാല്‍ നാട്ടിലെ ഏകദേശം അമ്പതു ലക്ഷം രൂപയോളം വരും! 
യു. എ. യിലെ  എല്ലാ  പ്രവാസികളും ഒരു തവണ യെങ്കിലും അതിനു വേണ്ടി ശ്രമിചിട്ടുണ്ടാകും.
..ജനുവരിമാസം ഇരുപത്തി നാലാം തയ്യ്തി യില്‍ നടന്ന നറുക്കെടുപ്പില്‍  നാല് പേര്‍ ചേര്‍ന്നെടുത്ത ഒരു ടിക്കട്ടിനാണ് സമ്മാനം അടിച്ചത് ..ആലപ്പുഴക്കാരന്‍ ഒരു കൃഷ്ണകുമാര്‍ എന്ന മലയാളിക്ക്...കൂടെ ജോലി ചെയ്യുന്ന മറ്റു  മൂന്ന് പേരും ചേര്‍ന്ന് കൃഷ്ണ കുമാര്‍ എടുത്ത ടിക്കറ്റാണ് അന്നത്തെ വിജയത്തിന് അര്‍ഹമായത്..
യു.എ .യില്‍ ഉള്ളവര്‍ റേഡിയോ വിലൂടെയും പത്രങ്ങളിലൂടെയും ആ വാര്‍ത്ത അറിഞ്ഞു കാണും..ദുബായിലെ ഒരു ജുവല്ലറി യില്‍ ജോലി ചെയ്യുന്ന നാല് മലയാളി യുവാക്കള്‍ക്ക് സമ്മാനം കിട്ടി എന്ന വാര്‍ത്ത..
ആലപ്പുഴക്കാരന്‍കൃഷണ കുമാര്‍, ,കോഴിക്കോടുകാരന്‍ ജിഷാദ്,മലപ്പുറം തിരൂരിലെ ബാബു പിടാക്കല്‍, പാലക്കാട് പട്ടാമ്പിക്കാരന്‍ ബിപിന്കുമാര്‍!!!!.. അങ്ങനെ നാല് പേര്‍...
അടലാസ് ജുവല്ലറി യിലെ ജീവ്നകാരായ നാല് പേര്‍ ചേര്‍ന്നെടുത്ത ആ ടിക്കറ്റി ന്നാണ്  ഒരു ലക്ഷം ദിര്‍ഹവും മൂന്നര ലക്ഷം ദിര്‍ഹമസ് വിലയുള്ള ഇന്ഫിനിറ്റി എന്ന ആഡംബര കാറും സമ്മാനമായി ലഭിച്ചത്!!
പ്രിയപ്പെട്ടവരെ ..ആ പട്ടാമ്പി ക്കാരന്‍ ബിപിന്കുമാര്‍"  "" നിങ്ങള്‍ അറിയുന്ന "ബിപിന്‍ പട്ടാമ്പി" എന്ന ഞാന്‍ തന്നെയാണ്!! 
ആ സന്തോഷം നിങ്ങളോട് പങ്കു വെക്കുന്നു.....
അതിനോട് ബന്ധപ്പെട്ട്‌ എന്റെ ജീവിതത്തെ വല്ലാതെ ബാധിച്ച ചില സംഭവ വികാസങ്ങള്‍ ഉണ്ടായി..
ഒരു പക്ഷെ,എന്റെ പ്രവാസ ജീവിതം അവസാനിക്കുന്ന തരത്തില്‍ ചില സംഭവങ്ങള്‍....
ബാക്കി കഥകള്‍ പിന്നീട് പറയാം...(തുടരും..)

Thursday, January 5, 2012

പ്രണയം ഒരു പുനര്‍ വായന അവസാനിക്കുന്നു..


എന്‍റെ ബ്ലോഗില്‍ എഴുതിയ "പ്രണയം ഒരു പുനര്‍വായന" എന്ന കഥയില്‍ നിന്നും.....


           ആറാം ഭാഗം: 

"പ്രണയം ഒരു പുനര്‍ വായന," എന്ന എന്റെ ബ്ലോഗെഴുത്ത്:
........................................................................................................................................................................
                                       
                "man is born free but every where he is in chains"......
.......................................................................................................................................................................

              അഭിലാഷ്‌ നാട്ടിലേക്ക് പോവുകയാണ്..ഞാനും ജോണും എയര്‍ പോട്ടില്‍ പോയിരുന്നു..എന്‍റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അഭിലാഷ്‌ പോകുന്നതെന്ന് പറയാമെങ്കിലും അവന് പോകാതിരിക്കാന്‍ ആവില്ല എന്നതാണ് സത്യം..ജോണിന് ഇതൊന്നും അറിയില്ല...കൂട്ടുകാരനെ കുരങ്ങു കളിപ്പിച്ചതിന്റെ സന്തോഷവും ഗര്‍വും ജോണി ന്‍റെ മുഖത്തുണ്ട്..പക്ഷെ,അതൊരു കോമാളി സ്വയം എടുതണിഞ്ഞ പൊയ് മുഖം പോലെയാണെന്ന് അറിയാവുന്ന ഞാന്‍ മന്ദഹസിച്ചു കൊണ്ട് ജോണിന്‍റെ അരികില്‍ ചേര്‍ന്നു നിന്നു..
അഭിലാഷ്‌ തിരിഞ്ഞു നോക്കി  കൈവീശി യാത്ര പറഞ്ഞു അകത്തേക്ക പോയി..അവന്‍ ഇനി തിരിച്ചു വരില്ല എനെന്നിക്ക് അറിയാമായിരുന്നു..അവന്‍ റസിയ യെ  കാണുമെന്നും അവരുടേത് മാത്രമായ ഒരു ജീവിതം അവര്‍ തുടങ്ങുമെന്നും എന്‍റെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു...

കാര്‍ ഞാന്‍ വളരെ മെല്ലെ യാണ് ഓടിച്ചിരുന്നത്.ജോണ്‍ ധൃതി കൂട്ടി കൊണ്ടിരുന്നു..നഗരത്തിന്റെ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞു കാര്‍ വിജന വീഥികളിലേക്ക് നീങ്ങിയപ്പോള്‍ സംശയത്തോടെയും ദേഷ്യ തോടെയും  ജോണ്‍ എന്‍റെ മുഖത്തേക്ക് നോക്കി..ഒരു സ്ഥലം വരെ പോകാം എന്നുപറഞ്ഞു ഞാന്‍ മന്ദഹാസത്തോടെ ഞാന്‍ ജോണിന്‍റെ മുഖത്തേക്ക് നോക്കി. എന്തോ പതിവ് പോലെ ജോണ്‍ ദേഷ്യ പ്പെട്ടില്ല....ഒരു തമാശ കാണുന്നത്  പോലെ ജോണ്‍ എന്നെ നോക്കി കൊണ്ടിരുന്നു..ഉള്ളിലൊതുക്കിയ ഒരു ചിരിയോടെ ഞാന്‍ കാര്‍ മരുഭൂമി  ലകഷ്യ മാക്കി ഓടിച്ചു....


           കാര്‍ ഒതുക്കി നിര്‍ത്തി ഞാന്‍ പുറത്തിറങ്ങി...ദേഷ്യത്തോടെ കാറിന്റെ ഡോര്‍ വലിച്ചടച് ജോണ്‍ പുറത്തിറങ്ങി.ജോണിന്‍റെ കൈയും ഇറുക്കി പിടിച്ചു ഗുഹ ലക്ഷ്യമാക്കി ഞാന്‍ നടന്നു..ഇതെന്തു ഭ്രാന്ത് എന്ന അമ്പരപ്പ് ജോണിന്‍റെ മുഖത്തുണ്ടായിരുന്നു......

  ഞങ്ങള്‍ രണ്ട് പേരും ആ ഗുഹയിലേക്ക് കയറി....ജോണ്‍ അത്ഭുതമോടെ എന്നെ  നോക്കി ..അവിടത്തെ ശാന്തമായ അന്തരീക്ഷത്തില്‍ ഞാന്‍ സന്തോഷ വതിയായി..ആകുളിര്‍മ്മയില്‍ ഞാന്‍ എന്തെന്നില്ലാത്ത ഒരു ശാന്തത  അറിഞ്ഞു..അത്ഭുതതോടെ ജോണ്‍ എന്നെ തന്നെ നോക്കുകയാണ്..ഒരു ചിരിയോടെ ഞാന്‍ എന്‍റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെരിഞ്ഞു..ഇപ്പോള്‍ ഞാന്‍ സ്വതന്ത്രയാണ്..സന്തോഷവതിയാണ്....വെറും നിലത്ത് മണലില്‍ ഞാന്‍ കിടന്നു...ആ അമ്പരപ്പിന്നിടയിലും ജോണില്‍ കാമത്തിന്റെ ഉഷ്ണ ജ്വാലകള്‍  വിരിയുന്നത് ഞാന്‍ അറിഞ്ഞു..... 
എനിക്കരികിലെക്ക്അടുത്തജോണിനെഞാന്‍കഴുത്തിലൂടെകയ്യുകള്‍വരിഞ്ഞുമുറുക്കിഎന്നിലെക്കടുപ്പിച്ചു.
കരുത്തോടെ ഞാന്‍ ജോണിനെ പുണര്‍ന്നു .........


ഒരു വന്യ ജീവിയുടെ കരുത്ത്‌ എന്നില്‍ ഉണര്‍ന്നു ....


എന്‍റെ കൈകള്‍ക്കുള്ളില്‍  വീര്‍പ്പു മുട്ടുന്ന ജോണിന്മേല്‍   പ്രാകൃതനായ ഒരു  ഗുഹാ ജീവിയെ പോല്‍ ഞാന്‍ ആക്രമിച് കയറി........


ഈ കഥ ഞാന്‍ ഇങ്ങനെയാണ്  അവസാനിപ്പിച്ചത്...


കീഴടക്കപ്പെട്ട ജോണ്‍ തളര്‍ന്നവശനായി  മണ്ണിലേക്ക് വീണു  ..
അവള്‍ മെല്ലെ ജോണിന് മേലെ തല ചായ്ച്ചു .....
ഒരു കൈ കൊണ്ട് അവളെ ചേര്‍ത്ത് പിടിച്ചു ജോണ്‍ കണ്ണുകള്‍ അടച്ചു ..
അപ്പോള്‍ ജോണ്‍ അവളെ സ്നേഹിക്കുന്നു എന്നവള്‍ക്ക് തോന്നി!
അവള്‍ തന്റെ മുഖം ജോണിന്റെ മാറിടത്തില്‍ അമര്‍ത്തി..

ഇപ്പോള്‍ താന്‍ ജോണിനെ സ്നേഹിക്കുന്നുണ്ട് എന്നവള്‍ അറിഞ്ഞു..
പരാജിതനായ ജോണ്‍ അവളെ ഭ്രമിപ്പിച്ചു...
വീണ്ടും അവള്‍ ജോണിന് മേല്‍ പടര്‍ന്നു കയറി..
തോല്‍വിയുടെ പടുകുഴിയില്‍ വീണു പോയ ജോണ്‍ ഒരു കുട്ടിയെ പോലെ 
തളര്‍ന്നുറങ്ങാന്‍  തുടങ്ങി......
                     .
                     .
                     .
                     .
അവള്‍ ജോണിന്റെ കഴുത്തില്‍ തന്റെ ചുണ്ടുകളമര്‍ത്തി ..
പിന്നെ മെല്ലെ മെല്ലെ തന്റെ പല്ലുകള്‍ ജോണിന്റെ കഴുത്തിലമര്‍ത്തി ..
ചോരയുടെ ചൂടും ഉപ്പു രസവും അവളുടെ ചുണ്ടുകളെ നനച്ചു..
ഒന്ന്‌ പിടയുന്നതിനു മുന്നേ ജോണ്‍ മരണത്തിനു കീഴടങ്ങി..
ചൂടു വിട്ടു മാറാത്ത ആ ശരീരത്തോട് ചേര്‍ന്ന് അവള്‍ കിടന്നു..

പുറത്തു ഇരുട്ട് വീഴാന്‍ തുടങ്ങിയിരുന്നു.. 


ജോണിന്റെ  തണുത്തുറഞ്ഞ ശരീരത്തോട് ചേര്‍ന്ന് അവള്‍ കിടന്നു....
                     .
                     .
                     . 

ഇരുട്ടില്‍ ഒരു ശീല്കാരം ഉയര്‍ന്നു....
ഇഴഞ്ഞെത്തുന്ന അവന്റെ സാമീപ്യം അവളറിഞ്ഞു.
 മെല്ലെ മെല്ലെ അവന്‍ അവളില്‍ ഇഴഞ്ഞു കയറി..
തിളങ്ങുന്ന വൈഡൂര്യകല്ലുകള്‍.....
അവന്‍ എഴുന്നേറ്റു നില്‍ക്കുന്നത് പോലെ തോന്നി..ഒരാള്‍ രൂപം പൂണ്ടത് പോലെ....
വൈഡൂര്യ കല്ലുകള്‍ കൂടുതല്‍ തിളങ്ങി..ഒരു നിശ്വാസം....
ഉയര്‍ന്നു നില്‍ക്കുന്ന ഫണം..അവള്‍ എന്തിനെന്നോ പോലെ കാത്തിരുന്നു.
അല്‍പ്പ നേരത്തെ നിശ്ചലത......
അവളുടെ നെറ്റിയില്‍ ഒരു ചുംബനമായി അവന്റെ വിഷപ്പല്ലുകള്‍ ആഴ്ന്നിറങ്ങി...
നിര്‍വൃതിയോടെ അവളതു ഏറ്റു വാങ്ങി...
മരണം ഒരു തണുപ്പായി അവളില്‍ അരിച്ചിറങ്ങി...
അവള്‍ മെല്ലെ കണ്ണുകളടച്ചു. ....

കഥാകാരന്‍ പറയുന്നു:

sidhu  701@gmail.com  എന്ന മെയില്‍ ഐ .ഡി. യില്‍   നിന്നും എനിക്കയച്ചു കിട്ടിയ 
"ജിനി ജോണ്‍ ഫിലിപിന്റെ കുറിപ്പുകള്‍ "  വായിച്ചതില്‍  നിന്നും  എനിക്ക്തോന്നുന്നത്   
ഒരു പക്ഷെ,ഇങ്ങനെയായിരിക്കില്ല ഇതിന്റെ അവസാനം എന്നാണ് ..പലര്‍ക്കും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം  ..പക്ഷെ,ആ  കുറിപ്പുകള്‍ വായിച്ചതില്‍ നിന്നുംരൂപം  കൊണ്ട  എന്റെ നിഗമനം ഇതാണ്:

ആ കഥ ഇങ്ങനെ അവസാനിപ്പിക്കാനാണ് എനിക്കിഷ്ട്ടം....

                                                                                   
തണുത്തു നിശ്ചലമായ ജോണിന്റെ  ശരീരം അവള്‍ വലിച്ചു ഗുഹക്ക് പുറത്തെക്ക്  കൊണ്ട് വന്നു..ചൂടു കാറ്റടിച്ചു ജോണിന്റെ നഗ്നശരീരം പൊള്ളിയടരുന്നത് പോലെ...മണലില്‍ ആ ശരീരം കിടത്തി ഒന്ന്‌ കൂടി തിരിഞ്ഞു നോക്കി അവള്‍ മരുഭൂമി ലക്ഷ്യമാക്കി നടന്നു.....
മണല്‍ക്കാറ്റ്‌   വീശിയടിച്ചു..
കാറ്റിന്റെ  ഹുങ്കാരം......

 മണല്‍ തരികള്‍  സൂചിമുനകള്‍  പോലെ അവളുടെ നഗ്നശരീരത്തില്‍  കുത്തിതറക്കുന്നു..
ചൂടേറ്റു അവളുടെ കാല്‍ പാദം പൊള്ളി...
അവള്‍ കൂടുതല്‍ ഉള്ളിലേക്ക്  മരുഭൂമി ലക്ഷ്യമാക്കി നടന്നു.
ശക്തിയോടെ കാറ്റു വീശിയടച്ചു.....
ചുട്ടു പൊള്ളുന്ന മണല്‍ക്കാറ്റ്‌ അവളെ വട്ടം ചുറ്റി പറന്നു..
മരുഭൂമിയുടെ കൂടുതല്‍ ചൂടുകളിലേക്ക് അവള്‍ നടന്നു കയറി...
ഒരു വലിയ കാറ്റായി മരുഭൂമി അവളെ പൊതിഞ്ഞു..
നിലയില്ലാത്ത മരുഭൂമി അവളെ ഏറ്റു വാങ്ങി.....
                 .
                 .
                 .
                 .
പ്രണയം ഒരു പുനര്‍വായന....
അവസാനിക്കുന്നു.....
 ശുഭം....!!

Monday, January 2, 2012

പ്രണയം ഒരു പുനര്‍വായന ... തുടരുന്നു..അതൊരു സ്വപ്നം മാത്രമായിരുന്നോ? എന്തോ എനിക്കോര്‍മ്മയില്ല.......

    ഉണരുമ്പോള്‍  പുറത്തു ഇരുട്ട് വീഴാന്‍ തുടങ്ങിയിരിക്കുന്നു..ഗുഹക്കുള്ളില്‍ വല്ലാത്ത ഒരു നിശബ്ദതയും ..തണുപ്പും..മരുഭൂമിയില്‍ തണുപ്പ് ഒരു കാറ്റായി അകത്തേക്ക് വീശി  കൊണ്ടിരിക്കുന്നു..എങ്ങോട്ട് പോകുമെന്ന സംശയത്തില്‍   ഞാന്‍ അവിടെ തന്നെയിരുന്നു..പുറത്തിറങ്ങിയാല്‍ ഒരു പക്ഷെ,വഴി തെറ്റിപോയാലോ?  അങ്ങനെയൊരു  ഭയത്താല്‍ ഞാന്‍ അവിടെ തന്നെയിരുന്നു..
വല്ലാത്ത നിശബ്ദത മാത്രം...അരിച്ചിറങ്ങുന്ന തണുപ്പ്.....
ചില ശബ്ദങ്ങള്‍ കേള്‍ക്കുന്നത് പോലെ..ഒരു നിമിഷം ഞാന്‍ വല്ലാതെ ഭയന്നു പോയി..പിന്നെ അതോര്‍ത്തു ചിരിച്ചു..ഒരു പക്ഷെ..ഇത് ഏതെങ്കിലും  പ്രാകൃത ഗുഹാ ജീവിയുടെ താവള മായിരിക്കുമോ?
എപ്പോഴോ പ്രാകൃതനായ ഒരു ഗുഹാ ജീവി കടന്നു വന്നു എന്നെ ആക്രമിക്കുമെന്നു ഞാന്‍ ഭയന്നു....അല്ല അങ്ങനെ ആശ്വസിച്ചു..ആ ജീവി തന്റെ പരുക്കന്‍ കൈകള്‍ കൊണ്ട് എന്നെ ഒരു പഴം തുണി യെന്ന പോല്‍ പിച്ചി കീറിയിരുന്നു വെങ്കില്‍ എന്ന് ഞാന്‍  ആഗ്രഹിച്ചു...

ഞാനെഴുന്നേറ്റു ..ആ തണുപ്പിലും ഞാനെന്റെ വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞു.. തണുപ്പ് സൂചി മുനകള്‍ പോല്‍ എന്നില്‍ തറഞ്ഞു കയറാന്‍  തുടങ്ങി....
തണുപ്പുറഞ്ഞ മണലില്‍ ഞാന്‍ കിടന്നു....
ഇപ്പോള്‍ ഞാന്‍ സ്വതന്ത്ര യായ ഒരു കിളിയെ പോലെ യാണെന്ന് തോന്നി..അങ്ങനെ വിവസ്ത്ര യായി മരുഭൂമിയുടെ തണുപ്പിലേക്ക് നടന്ന്‍ പോകാന്‍ ഞാന്‍  കൊതിച്ചു....എങ്കിലുംഎഴുന്നെല്‍ക്കാനാകാതെ ഞാന്‍ അവിടെ തന്നെ കിടന്നു..

എന്തിനേയോ പ്രതീക്ഷി ച്ചെന്ന പോല്‍ ഞാനവിടെ കിടന്നു..ആ പ്രാകൃത ജീവി കടന്നു വരുമെന്ന് ഞാന്‍ കരുതിയിരുന്നുവോ?
അല്‍പ്പ  നിമിഷങ്ങള്‍ ..തണുപ്പുറഞ്ഞ നിശബ്ദത..എന്തോ ചില അനക്കങ്ങള്‍ കേള്‍ക്കുന്നു..ഞാന്‍ പ്രതീക്ഷിചു ..അതവനായിരിക്കും..ആ പ്രാകൃത ജീവി......

ഇഴഞ്ഞെതുന്ന ശീല്‍ക്കാരം ഞാനറിഞ്ഞു..ഉറയുന്ന തണുപ്പായി അതെന്നെ തഴുകി...
കാലുകളില്‍  നിന്നുമാ തണുപ്പു അരിച്ചു അരിചു മേലോട്ട് കയറുന്നു....ഒരു മരവിപ്പോടെ ഞാനാ തണുപ്പ് ഏറ്റു വാങ്ങി....
ശീല്‍ക്കാരം.....ഉയര്‍ന്നു നില്‍ക്കുന്ന ഫണം,തിളങ്ങുന്ന വൈഡൂര്യക്കല്ലുകള്‍ പോലെ അവന്റെ കണ്ണുകള്‍....
എന്റെ മുഖത്തോട് ചേര്‍ന്ന് ആ ശീല്‍ക്കാരം......ഉയര്‍ന്നു നില്‍ക്കുന്ന തിളങ്ങുന്ന വലിയ ഫണം..ഇരുട്ടിലും തിളങ്ങുന്ന ആ രൂപം..ഞാന്‍ കണ്ണുകള്‍  മുറുക്കിയടച്ചു......അവന്റെ വിഷപ്പല്ലുകളുടെ ചുംബനവും കാത്ത് ഞാന്‍ കിടന്നു....നിമിഷങ്ങള്‍...ഇഴഞ്ഞു  നീങ്ങി....

ഞാന്‍  കണ്ണ് തുറന്നു നോക്കി.ഒന്നുമില്ല...ഫണം താഴ്ത്തി അവന്‍ മെല്ലെ താഴേക്കു ഇഴഞ്ഞിറങ്ങുന്നു....പിന്നെ മെല്ലെ എന്റെ ഇടത്തെ കവിളില്‍ താഴ്ത്തിയ പത്തിയുമായ്‌   അവന്‍ ചേര്‍ന്നു കിടന്നു....എന്നില്‍ എന്തൊക്കയോ നിറയുന്നത് പോലെ....ഞാന്‍ കണ്ണുകളടച്ചു......

ഉറക്ക മുണര്‍ന്നപ്പോള്‍ ..നേരം വെളുത്തിരിക്കുന്നു..ഗുഹക്ക് പുറത്ത്‌ ചുട്ടു പൊള്ളുന്ന വെയില്‍ .നരച്ച മണല്‍ ക്കാട്....കടല്‍ പോലെ വെയിലേറ്റു തിളങ്ങുന്ന മരുഭൂമി അകലെ കാണാം.......
എല്ലാം ഒരു സ്വപ്നമായിരുന്നോ.?ഞാനെഴുന്നേറ്റു ..ചുറ്റിലും നോക്കി.....
ഒന്നും കാണുന്നില്ല..എന്തോ ഒരു സാമീപ്യത്തിന്നുവേണ്ടി ചുറ്റിലും ഞാന്‍ പരതി നോക്കി....ഒന്നും കാണുന്നില്ല..കിളിക്കൂട്ടങ്ങള്‍ പറന്നു പോയിരിക്കുന്നു..ഗുഹക്കുള്ളില്‍ ഞാന്‍ മാത്രം..തികഞ്ഞ നിശബ്ദത..എന്റെ  കഴുത്തില്‍ വിഷപ്പല്ലുകളുടെ പാടുകള്‍ തേടി ഞാന്‍ തടവി നോക്കി...ഒരു സ്വപ്നം മാത്രമായിരുന്നു അതെന്നു എനിക്കിപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല..എന്റെ ശരീരമാകെ ഞാന്‍ തടവി നോക്കി..ആകെ ചുവന്നു തിണര്‍ത്തിരിക്കുന്നു.....

വസ്ത്രങ്ങള്‍ ധരിച്ചു ഞാന്‍ പുറത്തിറങ്ങി..അതിന്നകത്തെ ശാന്തത എന്നെ പിന്നീടും അവിടേക്ക് കൊണ്ട് വന്നു...എന്തോ ഒരു ശക്തി എന്നില്‍ നിറയുന്നത് പോലെ എനിക്ക് തോന്നി..
രണ്ടു ദിവസം കഴിഞ്ഞു  ജോണ്‍ വന്നു...അന്നാണ് ജോണിനെ ഞാന്‍ കീഴടക്കിയത്! അന്ന് രാത്രിയില്‍ വീഞ്ഞിന്റെ ലഹരിയിലുന്മത്തയായി   ഞാനെന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെറിഞ്ഞു  മുറിയില്‍ ഉലാത്തി..ഒരു വൈഡൂര്യക്കല്ലിന്റെ തിളക്കം എന്‍റെ കണ്ണുകളില്‍ ഞാനറിഞ്ഞു...ജോണിന്‍റെ ശരീരത്തില്‍ ആസക്തിയുടെ ഉഷ്ണജ്വാലകള്‍ വിരിയുന്നത് ഞാനറിയുന്നുണ്ടായിരുന്നു..ഒരു സര്‍പ്പത്തെ പോലെ ഞാന്‍ ജോണിനെ പുണര്‍ന്നു.....
                അവിശ്വാസത്തോടെ ജോണ്‍ എന്നെ നോക്കി കിടക്കയില്‍  വീണ് കിടക്കുന്നു..ജോണ്‍ അത്ഭുതമോടെ എന്നെ നോക്കുന്നു..ഞാന്‍ ഉറക്കയുറക്കെ ചിരിച്ചു..എത്രയോ കാലമായി എന്നില്‍ അടങ്ങി കിടന്നിരുന്ന ഒരു വന്യതയുണര്‍ന്നത്‌ പോലെ....പരാജിതനായ ജോണ്‍ എന്നെ സന്തോഷ ഭരിത യാക്കി..ഒരുന്മാദിയെ പോല്‍ ഞാന്‍ ഉറക്കെയുറക്കെ ചിരിച്ചു കൊണ്ടിരുന്നു....

ആ നിശബ്ദതയും ശാന്തതയും എന്നെ വീണ്ടും അവിടേക്ക് കൊണ്ട് പോയി....പലപ്പോഴും രാത്രികളി ല്‍ ഞാനവിടെ കഴിച്ചു കൂട്ടി..വിവസ്ത്രയായി ഒരു ഗുഹാ ജീവിയെ പോലെ ഞാനവിടെ കഴിഞ്ഞു....

                  മനുഷ്യന്‍ എന്ന് മുതലാണ്‌ വസ്ത്രങ്ങള്‍ ധരിക്കാന്‍ തുടങ്ങിയത്? അതോട് കൂടി അവര്‍ ബന്ധനസ്ഥരായി തീര്‍ന്നു എന്നാണു എനിക്ക് തോന്നുന്നത്!! വസ്ത്രങ്ങള്‍ പറിച്ചു കളഞ്ഞു നിങ്ങള്‍ക്ക്സ്വതന്ത്രര്‍ ആകാന്‍ കഴിയുമെങ്കില്‍ അനിര്‍വചനീയ മായ ഒരാഹ്ലാദം നിങ്ങളെ വലയം ചെയ്യുന്നത് കാണാന്‍ കഴിയും! ശരീരത്തില്‍ എന്ന പോല്‍ മനസ്സിലും എന്തൊക്കയോ അനാവശ്യ ആവര ണങ്ങള്‍  നിങ്ങള്‍ എടുത്തണിഞ്ഞിരിക്കുകയാണോ? അവയെല്ലാം ഒരിക്കലെങ്കിലും പറിച്ചെറിയാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ അനുഭവിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തവയാണ്!! 

                     പലപ്പോഴും ഞാനവിടെ രാത്രികളിലും ചിലപ്പോള്‍ പകലും കഴിച്ചു കൂട്ടി..ആ ശാന്തത എന്റെ മനോ വ്യാപാരങ്ങളെ സമ്പുഷ്ട്ട മാക്കി..പൂര്‍ണ്ണ നഗ്നയായി മരുഭൂമിയിലേക്ക് നടന്നു കയറുവാന്‍ ഞാന്‍ കൊതിച്ചു.......

അലക്ഷ്യമായാണ് ഞാന്‍ കാറോടിച്ചു കൊണ്ടിരുന്നതെങ്കിലും എന്‍റെ ലക്ഷ്യം അതായിരുന്നു..വളരെ വേഗം ആ ശാന്തതയിലേക്ക് എത്താന്‍ ഞാന്‍ കൊതിച്ചു....എത്രയും വേഗം അവിടെ എത്താന്‍ ഞാന്‍ കൊതിച്ചു........

വഴിയോരത്ത്‌ കാര്‍ ഒതുക്കിയിട്ട് ഞാന്‍ പാറക്കൂട്ടങ്ങള്‍ ക്കിടയിലെ ഗുഹയിലേക്ക് നുഴഞ്ഞു കയറി....
                                                    .
                                                    .
                                                    .           
ഇവിടെ മുതല്‍ അവ്യക്ത മായ എന്തൊക്കയോ കുറിപ്പുകള്‍ മാത്രമേയുള്ളൂ..പലതും വ്യക്തമല്ലാത്ത ചില ചിന്താ ശകലങ്ങള്‍ മാത്രമാണ്..ഒരു ഉന്മാദിയുടെ ചിന്തകള്‍ എന്ന് വേണമെങ്കില്‍ പറയാം....വളരെ ശ്രമകരമായി ഞാനത് വായിച്ചെടുത്തു..അഭിലാഷ്‌ മേനോനെ കണ്ടു കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌താല്‍ കുറച്ചു കൂടി വ്യക്തത കൈവരുമെന്നു  തോന്നിയെങ്കിലും ഞാനാ ശ്രമം ഉപേക്ഷിച്ചു..അത് അവരുടെ ജീവിതത്തെ വീണ്ടും ഉലച്ചു കളയുമോ എന്ന്തോന്നിയത് കൊണ്ട് ആയിരിക്കുമോ ഞാനാ  ശ്രമം ഉപേക്ഷിച്ചു..

എന്‍റെ വക ചില കൂട്ടി ചേര്‍ക്കലുകള്‍ കൂടി നടത്തി ഞാനത്   ഒരു കഥയായി എഴുതാന്‍ ഒരു ശ്രമം നടത്തി......

എന്‍റെ ബ്ലോഗില്‍ എഴുതിയ "പ്രണയം ഒരു പുനര്‍വായന" എന്ന കഥയില്‍ നിന്നും.....

           ആറാം ഭാഗം: 

"പ്രണയം ഒരു പുനര്‍ വായന," എന്ന എന്റെ ബ്ലോഗെഴുത്ത്:
..................................................................................................................(തുടരും..)