Wednesday, March 23, 2011

ചിന്തകള്‍ ,നിരീക്ഷണങ്ങള്‍ :

ചിന്തകള്‍,നിരീക്ഷണ ങ്ങള്‍ :
രണ്ട്:മലയാളിയുടെ സ്വന്തം ?
സ്വന്ത മെന്നു പറയാന്‍ നമ്മള്‍ മലയാളികള്‍ക്ക് എന്താണുള്ളത്?ഭക്ഷണം ,വസ്ത്രം,സംസ്കാരം ....എല്ലാം തമിഴന്റെയുംകാലാകാലങ്ങളായി ഇവിടെ കുടിയേറി യവന്റെയുംഅടിച്ച മര്‍ത്തി യവന്റെയും ഔദാര്യങ്ങള്‍ മാത്രമല്ലെ??ഇന്ന് പൊതു വേദികളില്‍ മലയാളിയുടെ എന്ന് പറഞ്ഞുകൊട്ടിയാടുന്നതെല്ലാം "വസ്ത്രം, ഭക്ഷണം ,ഭാഷ ,സംസ്കാരം "എല്ലാം തമിഴന്റെ യും സായിപ്പിന്റെയും പരന്ത്രീ സു കാരന്റെയും ഔദാര്യവും എല്ലിന്‍ കഷ്ണങ്ങളും അല്ലെ?
പ്രഭാത ഭക്ഷണം ദോശയും ചട്ടിണിയും ഇഡലിയുമെന്നു നമ്മള്‍ അഭിമാനം കൊള്ളുന്നു,മുണ്ടും ജുബ്ബയും വസ്ത്രമെന്നു ഊറ്റം കൊള്ളുന്നു.സാമ്പാറും ഉപദംശ കങ്ങളും കൂട്ടി സദ്യ ഉണ്ണുന്നു നമ്മള്‍...ഇതല്ലാം തമിഴന്‍ തന്നതല്ലേ?അവന്റെ ഔദാര്യമല്ലേ? പൊതു വേദികളില്‍ സര്‍ക്കാര്‍ പരിപാടികളില്‍ കഥകളിയും
അത് പോലെയുള്ള മറ്റുള്ള കലാപരിപാടികളും കാണുമ്പോള്‍ കേരളത്തില്‍ വേറെ യൊന്നും ഇല്ലേ എന്ന് തോന്നും?സവര്‍ണ കലകള്‍ മാത്രമാണോ കേരളത്തിന്റെ തനതു?അതെല്ലാം അടിച്ചേല്‍പ്പിക്ക പ്പെട്ടതല്ലേ?മുസ്ലിം ക്രൈസ്തവ കലകളൊന്നുംഔദ്യോകിക പരിപാടികളില്‍ അവതരിപ്പിക്കാന്‍ പാടില്ലെന്നുണ്ടോ? അടിയോരുടെ കലകളൊന്നും കലാരൂപങ്ങളല്ലേ?
സ്ത്രീ യെ അമ്മാഎന്നും അക്കാഎന്നും തമിഴന്‍ സംബോധന ചെയ്യുമ്പോള്‍
"ചരക്ക് "എന്നാണ് സംസ്കാരസമ്പന്നരായ മലയാളികള്‍ പറയുന്നത് ! !
സ്ത്രീ യെ തമിഴന്‍ വന്ദിക്കുമ്പോള്‍ കളങ്ക പ്പെടുത്തുകയാണ് നമ്മള്‍ മലയാളികള്‍ ചെയ്യുന്നത്? ആരാണ് ,ഏതു ജനത യാണ് സംസ്കാര സമ്പന്നര്‍?
നെല്ല്, തെങ്ങ് ,ഇതൊന്നുമില്ലാത്ത ഒരു മലയാള നാടുണ്ടോ? പപ്പായ,കപ്പ,കശുവണ്ടി പരിപ്പ്,സാമ്പാര്‍ ,വാഴ,കളരിപ്പയറ്റ് ,ഇതൊന്നു മില്ലാത്ത ഒരു മലയാള നാടുണ്ടോ? ഇതെല്ലം എപ്പോഴോ കുടിയേരിയവന്റെ ഭിക്ഷ യായിരുന്നുവെന്നു അറിയുമ്പോള്‍ .....എന്തുണ്ട് നമുക്ക്എന്ന് ലെജ്ജ തോന്നുമോ?
"കേരളം "എന്ന പേര് തന്നെ കിടിയ്തെങ്ങിനെയാണ്? കേരം തിങ്ങും കേരള നാടെന്നു പറയുവാന്‍ വരട്ടെ !? കേരം വരുന്നതിനു മുന്നേ "ചേരളം "ഉണ്ടായിരുന്നു!! അതായിരിക്കും ശെരി!! ചേരന്‍ മാരുടെ ഔദാര്യം...അതായതു നമ്മള്‍ കളിയാക്കുന്ന തമിഴന്റെ " ഭിക്ഷ!!
എന്ത് സംസ്കാരമാണ് നമുക്കുള്ളത്? ദുരഭിമാന മല്ലാതെ?? ശവം തിന്നു മുഖം സോപ്പിട്ടു കഴുകുന്നവനെ അഭിസംബോധന ചെയ്ത കുഞ്ഞുണ്ണി മാഷിന്റെ കവിത തന്നെയല്ലേ മലായാളി ???
സ്ത്രീയെ വന്ദിക്കുന്നവരെ നാം കളിയാക്കുന്നു...എന്നിട്ട് തുറിച്ചു നോക്കി അവളെ നയന ഭോഗം ചെയ്യുന്നു...പിഞ്ചു കുഞ്ഞുങ്ങളെ വരെ മൃഗീയ മായി പീഡിപ്പിക്കുന്നു ...പിതാവ്,മാതുലന്‍ ,സഹോദരന്‍,ഗുരു ..സന്യാസി ..ആരും മോശക്കാരല്ല !!!
എന്തുണ്ട് മലയാളിക്ക് സ്വന്തം??? ശവം തിന്നു സോപ്പിട്ടു മുഖം കഴുകി പൌഡര്‍ ഇട്ടു മുഖം മിനുക്കല്‍ ....തന്നെയല്ലേ മലായാളി ???

Sunday, March 20, 2011

ചിന്തകള്‍ ,നിരീക്ഷണങ്ങള്‍ .."ചില ചിന്തകള്‍ ഞാന്‍ നിങ്ങളോട് പങ്കു വെക്കുകയാണ്‌."...
ചിലതെല്ലാം എന്റെ തോന്നല്‍ മാത്രമാകാം ...ചിലത് തെറ്റാകാം,ചിലത് ശെരിയും!
നിങ്ങള്ക്ക് യോജിക്കാം , വിയോജിക്കാം...ഒരു ചര്‍ച്ചയെങ്കിലും ഉണ്ടാകട്ടെ എന്ന് ഞാന്‍ ആശിക്കുന്നു!!!

ഒന്ന്‌:പറയി പെറ്റ പന്തിരു കുലം.
ഐതിഹ്യങ്ങളിലും വാമൊഴി കളിലും കഥകളിലു മായി നാം ഒരു പാട്, ഒരു പാട് കേട്ടു പഴകിയതാണ് മഹാനായ വരരുചി ക്ക് നിപുണയായ ഒരു പറച്ചി പെണ്ണി ലുണ്ടായ "പന്തിരു കുലം 

"....ബ്രാമണ,വൈശ്യ ,ശൂദ്ര ,ക്ഷത്രിയ കുലങ്ങളില്‍ എടുത്ത വളര്ത്ത പ്പെട്ടവര്‍ ...." പറയി പെറ്റ പന്തിരു കുലം "...തച്ചനും ഹോത്രിയും പ്രാന്തനും യോദ്ധാവും പാക്കനാരും ...
അങ്ങനെ കഥകളായി നമ്മുടെ മനസ്സില്‍ നില്‍ക്കുന്നു അവര്‍.....
അവരെ യാണ് കേരളത്തിന്റെ പിതാ മഹാന്മാര്‍ എന്ന് നാം വിളിക്കുന്നത്‌!!! അവരില്‍ നിന്നാണ് കേരളത്തിലെ വിവിധ ജന വിഭാഗങ്ങള്‍ രൂപം കൊണ്ടതെന്നും നാം കേള്‍ക്കുന്ന കഥകള്‍......
എങ്കില്‍ ...ബ്രാഹ്മണനായ വരരുചിയും പറച്ചിയായ മാതാവും എവിടെ നിന്ന് രൂപം കൊണ്ടു? ഓരോ വഴിയമ്പല ങ്ങളിലും ഉപേക്ഷിക്കപ്പെട്ട ചോരക്കുഞ്ഞുങ്ങള്‍ വിവിധ മത സംസ്കര ജീവിത രീതികളില്‍ വളര്തപ്പെട്ടു....അങ്ങനെയെങ്കില്‍ സവര്‍ണനും അവര്‍ണനും ഉപ വിഭാഗങ്ങളും അവര്‍ക്ക് മുന്നേ ഇവിടേയുംഉണ്ടായിരുന്നു എന്നല്ലേ കരുതേണ്ടത്? അവരവരുടെ ജീവിത രീതികള്‍ അനുസരിച്ച് അവര്‍ വളര്തപ്പെടുകയും ജീവിതം ജീവിച്ചു തീര്‍ക്കുകയും ചെയ്തു...നമ്പൂതിരിയും ആശാരിയും ഇളയതും പറയനും
നായരും മാപ്പിളയും ചെറുമനും .. ..എങ്കില്‍ , ഒരു സംശയം ബാക്കി ...?????
അതാതു കാലങ്ങളില്‍ മഹാന്മാരായി തീരുന്നവരെ ,അല്ലെങ്കില്‍ മഹാന്മാരെ സവര്‍ണന്റെ ബീജമെന്നു മുദ്ര കുത്തി സവര്‍ണ രാക്കാനുള്ള ഒരു ശ്രെമമാണോ അല്ലെങ്കില്‍ ആയിരുന്നോ ഈ പഴം കഥ ???
ഈ കഥയല്ലേ അറിയാതെ യെങ്കിലും നമ്മള്‍ നമ്മുടെ പൈത്രകമെന്നു പാടി നടക്കുന്നത് ?? ഒരു സംശയം മാത്രമാണ്!!!!                                                             
( തുടരും ..)

Thursday, March 17, 2011

WEE YESSSSSSSSSSSSSSSSSSSS...."വീയെസ്"  ഒരു പ്രതീക മാണ്..
കേരളീയ ജനതയുടെ പൊയ്മുഖ ത്തിന്റെ യൊരു പ്രതീകം...
പ്രതീകങ്ങള്‍ പലപ്പോഴും ഊതി വീര്‍പ്പിച്ചൊരു ബലൂണ്‍ പോലെയാണ്...
പലരും ഊതിയൂതി ,ആശകളും ആഗ്രഹങ്ങളും ആശയങ്ങളും ആദര്‍ശങ്ങളും
മനസ്സിലിട്ടു പെരുപ്പിച്ചൊരു വലിയ ബലൂണ്‍!
പ്രതീകങ്ങളും പ്രത്യാശകളും ഊതി വീര്‍പ്പിക്കപ്പെട്ടവയാണ്!!!
"വീയെസ്" കേരളീയ ജനത യുടെ പ്രത്യാശ യുടെ പ്രതീകമാകുന്നു...
പലരും ഊതിയൂതി നിറം കൊടുത്തൊരു നാഗ മാണിക്യം!!!
കേരള ജനതയുടെ പ്രത്യാശ യുടെ പ്രതീക മാണ് "വീയെസ് "..
"വീയെസ് "ഒരു പ്രതീക മാണ്!!! 
"ലാല്‍സലാം" പഴയതും പുതിയതുമായ എല്ലാ സഖാക്കള്‍ക്കും.. 
ലാല്‍സലാം സഖാക്കളേ!!!

Tuesday, March 8, 2011

ഒരു രാസ സമവാക്യം

                          പാഠം ചരിത്രം... ഒരു രാസ സമവാക്യം!

പാഠം  ഒന്ന്  .ചരിത്രം ...  "മുഗള്‍  രാജ്യവംശം" ..
പാവാട തുമ്പു നേരെയോതുക്കി  അമ്മു നഖം കടിച്ചു ഇളകിയിരിക്കുന്നു ..
വെളുത്ത കണംകാലില്‍ വെള്ളി ക്കൊലുസു,പെരു വിരലില്‍ ചുവന്ന നഖ ചായം ..
ക്ലാസ്സ്‌ പകുതി നേരമാകുന്നു ...ഹുമയൂണ്‍ ചക്രവര്‍ത്തി പകുതി ദൂരത്തിലാണ്...
.ചരിത്രം  കൌമാരതിന്റെ ഇളക്കങ്ങളില്‍, ഏടുകളില്‍ നിന്നും കാണാതെയാകുന്നു..
 ക്ലാസ്സ്‌ മുറിയില്‍ ചരിത്രം പാതിവഴിയില്‍ ഒതുങ്ങുന്നു ...
ഒരു നുണ ക്കുഴി ,കൊലുസ്സിന്റെ യൊരു ക്കിലുക്കം ,കണ്‍ കോണു കളില്‍ ഒരു മിന്നല്‍..
വെട്ടു കല്‍ ചുമരില്‍ നിന്നും ഒരു എട്ടുകാലി തന്റെ വല യനക്കുന്നു..
ഒക്ടോബര്‍ വിപ്ലവം ഒരു കുസൃതി ചിരിയില്‍ ഉരുകിയോലിക്കുന്നു..
റഷ്യന്‍ തണുപ്പിലും വിയര്‍പ്പിന്റെ നേര്‍ത്ത സുഗന്ധം, ചെമ്പട മാര്‍ച്ച് ചെയ്തു നീങ്ങുന്നു ..
ഒരു നേര്‍ത്ത മൂളക്കം , അടക്കിയ ഒരു  ചിരി , ചെമ്പട മാര്‍ച്ച് മറന്നു..

സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരം വിട്ടി റിങ്ങിയതെയുള്ളൂ..മഹായാന യാത്ര 
പാതി വഴിയിലോതുങ്ങി .."ദാനം ദയ ദമനം".തഥാ ഗതന്‍ ഏടുകളില്‍ നിന്നും മാഞ്ഞു..
ലോകം ഒരു അച്ചു തണ്ടില്‍  നിന്നു തിരിയുകയാണ്..
ഒരു കുപ്പിവള കിലുക്കം ,ചുരുണ്ട മുടിക്കെട്ടില്‍ ഒരു ചുവന്ന റോസാ പുഷ്പം...
ഫ്രെഞ്ച് വിപ്ലവം  ഗില്ലറ്റിനില്‍ ഒതുങ്ങി പോയേനെ .....
ഒരു നെടുവീര്‍പ്പ് ,സൂചി പിന്‍ കൊണ്ടൊരു പോറല്‍ ,ചരിത്രം പാഠപുസ്തകത്തില്‍ ഒതുങ്ങുന്നില്ല.
തുടുത്ത കവിളുകള്‍ ,നിറഞ്ഞ മാറിടം,നുണക്കുഴി ക്കവിളുകള്‍,ചുരുണ്ട മുടി,കറുത്ത കണ്ണുകള്‍,
ഗാന്ധിജി ഉപ്പു കുറുക്കാന്‍തുടങ്ങിയതാണ് ..സ്വാതന്ത്ര്യ സമരം അടിയറ വെച്ചുപോയി ...

അപ്പുറത്തെ ക്ലാസ്സ്‌ മുറിയില്‍ സുനന്ദ ടീച്ചര്‍ ബ്ലാക്ക്  ബോര്‍ഡില്‍ രാസ വാക്യം എഴുതുന്നു ..
കുറെ ക്കാലമായി സുനന്ദ ഒരു സമവാക്യത്തിന്റെ  ഉത്തരം തേടി എന്‍റെപിറകെയായിരുന്നു .
സ്റ്റാഫ്‌ റൂമില്‍ ഇന്ന് രാവിലെ ഞാനതിനൊരു സമവാക്യം രചിച്ചു...
നനുത്ത ഇളം ചുണ്ടുകള്‍ ക്ക്  നേരിയ വിറയ ലുണ്ടായിരുന്നു,
പച്ച  നെല്ലിക്കയുടെ ചവര്‍പ്പും മധുരവും  ഉണ്ടായിരുന്നു ..
സുനന്ദയുടെ കൈവെള്ളയില്‍ പാതി കടിച്ചൊരു പച്ച നെല്ലിക്ക..
പുതിയ രാസ സമവാക്യത്തിന് നെല്ലിക്കയുടെ ചവര്‍പ്പും മധുരവും...

പാഠം ചരിത്രം...........ബ്ലാക്ക് ബോര്‍ഡില്‍ കൊല്ല വര്‍ഷങ്ങള്‍, യുദ്ധ വീഥികള്‍ ..
കൌമാരത്തിന്റെ ഇളക്ക ങ്ങള്‍ക്ക് മേലെ ഞാനൊരു ചോക്ക് കഷണം എറിയുന്നു ..
വെളുത്ത കുപ്പായത്തില്‍, നിറഞ്ഞ മാറില്‍  നീല ചോക്ക് കഷണം ചിത്രം വരയ്ക്കുന്നു.. 
ചരിത്രം പാഠ പുസ്തകത്തില്‍ നിന്നും ഒളിച്ചോടുന്നു ...
 ഭഗത് സിംഗ് ഇങ്കുലാബ് മുഴക്കിയതാണ്,ഏറ്റുവിളിക്കാന്‍ മുഷ്ടികള്‍ ഉയരുന്നില്ല ...
വെള്ളിക്കൊലുസ്സി ന്റെ  കിലുക്കം ,ചുരുണ്ട മുടിയിഴകളില്‍ നിന്നും 
ചെമ്പക പൂവിന്റെ മാദക ഗന്ധം,കണ്‍ കോണുകളില്‍ കണ്മഷി തിരയിളക്കം ..

ഒന്നാം സ്വാതന്ത്ര്യ സമരം ,കാരണങ്ങള്‍ ,ഫലങ്ങള്‍..
ചുവന്ന ചായം തേച്ച നഖ ങ്ങള്‍ എന്റെ കൈത്തണ്ട യില്‍ കോറുന്നു..
ചരിത്ര പുസ്തകം ക്ലാസ്സ്‌ മുറിയില്‍ നിന്നും കാണാതെ യാകുന്നു ..
ഉത്തര കടലാസ്സില്‍ ,വരികള്‍ ക്കിടയില്‍ അര്‍ത്ഥം തേടി ഞാന്‍ ...
ക്ലാസ്സ്‌ മുറികളില്‍  ചരിത്രത്തിനും മുകളില്‍ കൌമാരത്തിന്റെ ഇളക്കങ്ങള്‍..
ചുണ്ട് കൂര്‍പ്പിച്ചു അമ്മു  പിണങ്ങി ങ്ങിയിരിക്കുന്നു,.ഞാന്‍ ചെവിയില്‍ നുള്ളുന്നു
ഒരു വൈദ്യുതാഘാതം അവള്‍ സിരകളില്‍ ഏറ്റു വാങ്ങുന്നു ...
ചരിത്ര ത്തില്‍ മഹായാന വും ശരണ വഴികളും കലിങ്ക യുദ്ധവും കുഴഞ്ഞു മറിയുന്നു..  
അശോക ചക്രവര്‍ത്തി   ബോധന വഴികളില്‍  പകച്ചു  നില്‍പ്പാണ് ...
രസതന്ത്രത്തിന്റെ രാസ  വാക്യങ്ങള്‍ സുനന്ദ പിന്നെയും പിന്നെയും 
 കോര്‍ത്തിണക്കുന്നു ,ചരിത്രം അമ്മുവിന്‍റെ നുണക്കുഴിയില്‍ ഒളിച്ചിരിക്കുന്നു..
ക്ലാസ്സ്‌ മുറിയില്‍ രാസവാക്യങ്ങള്‍ തിളച്ചു മറിയുന്നു...
 യുദ്ധ ങ്ങള്‍ ചരിത്ര പഥ ങ്ങളില്‍ നിന്നും അകന്നു പോകുന്നു...
ഒന്നാം ലോക മഹായുദ്ധം  കണ്മുനകളില്‍ ഒരു തിളക്കമാകുന്നു...
വീണ്ടും ലോക മഹാ യുദ്ധങ്ങള്‍ ..ഉത്തര കടലാസ്സില്‍ ഉത്തര മെവിടെയെന്നു
ഞാന്‍ വീണ്ടും തിരയുന്നു .. നുണക്കുഴി കവിളുകള്‍ ,നനുത്ത ചുണ്ടുകള്‍..
ലോകം അച്ചു തണ്ടില്‍ കറങ്ങുകയാണ്, കൌമാരത്തി ന്റെ  തിരയിളക്കങ്ങള്‍,
രാസ വാക്യങ്ങള്‍ ചേര്‍തെടുക്കല്‍...വെട്ടുകല്ലില്‍ പടുത്ത പഴയ  ക്ലാസ്സ്‌ മുറികള്‍,
ചരിത്ര പഠനമെന്നും പഴമയുടെ ഗന്ധം പേറുന്നു...

പാഠം രസതന്ത്രം ...ചരിത്രമൊരു രാസ സമവാക്യ മാകുന്നു... 
നിര്‍ഭാഗ്യ വാനായ മുഗളന്‍ തന്റെ കൊട്ടാര ക്കെട്ടില്‍ തടവിലാണ്...
ബീകറില്‍ തിളച്ചു മറിയുന്ന രാസലായനികള്‍ ,ഏടുകളില്‍ തിരയുന്ന ഫോസിലുകള്‍ ..
"സഖാവ് മാവോ" ലോങ്ങ്‌ മാര്‍ച്ച്‌ നയിക്കുന്നു."വ്ലാദിമിര്‍  ലെനിന്‍ "തൊഴിലാളികളെ 
അഭി സംബോധന ചെയ്യുന്നു..ചെഗുവരെ" മോട്ടോര്‍ സൈക്കിള്‍" യാത്രയിലും..
ചരിത്ര നിര്‍മിതിയില്‍ സമ വാക്യങ്ങള്‍ ഒത്തു തീര്‍ പ്പാകുന്നു...
സ്റ്റാഫ്‌ റൂമില്‍ ചോറ്റുപാത്രത്തില്‍ പിറന്നാള്‍ പായസവുമായി അമ്മു നില്‍ക്കുന്നു...
സുനന്ദ ക്ക് ഞാന്‍ പായസം പകുത്തു നല്‍കുന്നു...പച്ചനെല്ലിക്കയുടെചവര്‍പ്പും
 പായസത്തിന്റെ മധുരവും ..ചരിത്രം രാസ സമവാക്യങ്ങളുടെ ഒരു സംതുലനമാണ്,  
തിരസ്കാരത്തിന്റെ കയ്പു നുണഞ്ഞു  പ്രിയ  ശിഷ്യ പ്രണയിച്ചു കൊണ്ടിരിക്കുന്നു...
ചരിത്ര പഥങ്ങള്‍ ക്ക്  കണ്ണുനീരിന്റെ യൊരു ഉപ്പുരസം ...
ശിലാഫലകങ്ങള്‍  കാലത്തിന്റെ കണ്ണ് നീര്‍ മഴകള്‍ ഏറ്റുനനയുന്നു...
ഉല്‍ ഘനനം ഒരു വേദനയാണ്,ചികഞ്ഞു ചികഞ്ഞു എടുക്കുന്നത് 
വേദന യുറുന്നൊരു പഴം കഥയാണ്,സംസകാരങ്ങള്‍,ഭരണ പരിഷ്ക്കാരങ്ങള്‍ ..
പഴയ ക്ലാസ്സ്‌ മുറികളില്‍ ചരിത്ര പഠനമൊരു നരച്ച സ്വപ്നമാണ് ...
വെട്ടുകല്ല് പാകിയ പഴയ ക്ലാസ്സ്‌ മുറികള്‍,രാസ പരിണാമങ്ങള്‍,രാസ സമവാക്യങ്ങള്‍..
ചരിത്രവും രസതന്ത്രവും സംതുലിത മായൊരു ഉത്തര കടലാസ്സാണ്,
ഒരിക്കലും ഉത്തരം കണ്ടെത്താനാകാത്ത ഒരു ഉത്തരകടലാസ്...
  
2011 മാര്‍ച്ച്  8 ..