Monday, December 26, 2011

പ്രണയം ഒരു പുനര്‍വായന..തുടരുന്നു...അഞ്ചാം ഭാഗം:
                    
 അഞ്ചാം ഭാഗം:

       sidhu 701@gmail.com .ഒരു ഇ.മെയില്‍ സന്ദേശം:

രണ്ട് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ആ ഇ.മെയില്‍  സന്ദേശം എനിക്ക് കിട്ടുന്നത്..sidhu 701@gmail.com 
എന്ന ഐ.ഡി യില്‍  നിന്നും വന്ന ആ സന്ദേശം ആദ്യം എന്നെ അത്ഭുതപെടുത്തി .എന്ത് കൊണ്ട് ഇതെനിക്ക് അയച്ചിരിക്കുന്നു എന്ന്‍ ഞാന്‍ ആലോചിച്ചു..ആ ഐ. ഡി .ഞാന്‍ സര്‍ച്ച്  ചെയ്തു നോക്കി...ഒരു സിദ്ധാര്‍ത്ഥന്‍  ആണത്! അതില്‍ കൂടുതല്‍  ഡീ ടൈല്‍സ് ഇല്ല....  കൂടുതല്‍ ആലോചിച്ചപ്പോഴാണ് ഇതേ സിദ്ധാര്‍ത്ഥന്‍ എന്റെ ബ്ലോഗില്‍ ഒരു കമന്റ്  ചെയ്തിരുന്നു എന്നോര്‍മ്മ  വന്നത് .....


ആ ബ്ലോഗ്‌ ഞാന്‍ പോസ്റ്റ്‌ ചെയ്യാനുണ്ടായ സാഹചര്യം കൌതുകകരമായ ഒരു സംഭവമാണ്.... അതിനെ കുറിച്ച് പറയാം....

മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ്. ...

മെയ്  മാസത്തിലെ ഒരു വെള്ളിയാഴ്ച വൈകുന്നേരം....

പട്ടാമ്പിയിലെ നിള റിസോര്‍ട്ടിലെ ഒരു കോട്ടെജ്:

           വളരെ കാലത്തിനു ശേഷമാണ് ഞങ്ങള്‍ പഴയ സുഹൃത്തുക്കള്‍ എല്ലാവരും ഒത്തു കൂടിയത്..പട്ടാമ്പി പാലത്തിനോട്  ചേര്‍ന്ന് എന്റെ പഴയ കോളേജ് മേറ്റ്‌ അരവിന്ദന്‍ നടത്തുന്ന ഒരു  റിസോര്‍ട്ട് ഉണ്ട്....അവിടെ ഒരു ഒത്തുകൂടല്‍ പ്ലാന്‍ ചെയ്തത് അശോകനായിരുന്നു.. ഇടയ്ക്കിടെ ഞാന്‍ ഇവിടെ വന്ന്‍ തങ്ങാറുണ്ട്.ഞാന്‍ സ്ഥിരമായി  തങ്ങാറുള്ള ഒരു കോട്ടേജ് ഉണ്ട്.അതിന്റെ വാരാന്തയില്‍ ഇരുന്നാല്‍ പുഴ വ്യക്തമായി കാണാം.അവിടെയിരുന്നു പുഴ നോക്കിയിരിക്കാന്‍ നല്ല രസമാണ് ! ഞാന്‍ വരുന്നുണ്ട് എന്ന്‍ വിളിച്ചു പറഞ്ഞാല്‍ എനിക്ക് വേണ്ടി ആ കോട്ടേജ്  ഒഴിചിട്ടിരിക്കും..അതിന്റെ വരാന്തയില്‍കസേരയിട്ട്   പുലരുവോളം ഞാന്‍  പുഴയിലേക്ക് നോക്കിയിരിക്കും...അക്കരെ കടവത്തു പുഴയോട്  ചേര്‍ന്ന് അമ്പല പറമ്പിലെ മരങ്ങളില്‍  നിറയെ വെള്ള  കൊറ്റികള്‍ ചേക്കേറിയിരിക്കും ...സന്ധ്യ നേരത്ത് കിളികള്‍ കൂട്ടമായി പറന്നു പോകുന്നത്  കാണാം.രാത്രിയായാല്‍  നല്ല തണുത്ത കാറ്റു  വീശും....

         രാത്രിയുടെ നിശബ്ദതയില്‍  പുഴയോഴുകുന്നശബ്ദം കേള്‍ക്കാം.പുഴയുടെ സഞ്ചാരത്തിനു വിവിധ രൂപങ്ങളാണ്.അതിന്റെ സഞ്ചാര പഥങ്ങള്‍  നിരീക്ഷിച് അത് കേട്ടരിക്കാന്‍ നല്ല രസമാണ്! പുഴയോഴുകുന്ന ആ ശബ്ദം  എല്ലാവര്‍ക്കും കേള്‍ക്കാന്‍  കഴിയില്ല എന്നാണ് എനിക്ക് തോന്നുന്നത്. ആ പ്രവാഹത്തില്‍ ലയിച്ചു അങ്ങനെ  പാതി ഉറങ്ങിയും  ഉറക്കം തൂങ്ങിയും പുലരുവോളം വരാന്തയില്‍ കസേരയുമിട്ട് ഇരിക്കും ഞാന്‍....

അന്ന് ഞാന്‍ എത്താന്‍ ലേശം വൈകി..പാലക്കാടു കലക്ടറേറ്റില്‍  അത്യാവശ്യ മായി ചില ഫയലുകള്‍ എത്തിക്കാന്‍  ഉണ്ടായിരുന്നു. ഓഫീസില്‍ നിന്നും ഇറങ്ങാന്‍ വൈകി..പാലക്കാട് നിന്നും ബസ് കിട്ടി എത്തിയപ്പോഴെക്കും  സമയം വൈകിയിരുന്നു...
അവരെല്ലാം  നേരത്തെ എത്തിയിരുന്നു... പഴയ കാല  കഥകളും പറഞ്ഞു എന്നെയും കാത്തി  രിക്കുകയായിരുന്നു അവര്‍.. 
 കുറെ കാലമായിരിക്കുന്നു ഞങ്ങള്‍ ഇങ്ങനെ ഒത്തു കൂടിയിട്ട്..ഓരോരുത്തര്‍  ഓരോ ജീവിത വഴിയില്‍ ആണ്..ഒരു പക്ഷേ ,പരസ്പരം കണ്ടിട്ട് പോലും കുറെകാലമായി കാണും ....

ആഹ്ലാദത്തോടെ  ഞങ്ങള്‍ പരസ്പരം ആശ്ലേഷിച്ചു..എല്ലാവരെയും ഞാന്‍ മാറി മാറി നോക്കി..
രാജന്റെ മുടി വല്ലാതെ  നരച്ചിരിക്കുന്നു..ഉണ്ണിക്കു കഷണ്ടികയറിയിരിക്കുന്നു ,ഇടയ്ക്കിടെ നര വീണ തലമുടി.. ,അശോകന്റെ താടിയില്‍ നിറയെ നരച്ച രോമങ്ങള്‍. ഒരു കണ്ണടയുംമുഖത്തുണ്ട്. ..സൈത്  തടിച്ചു കുട വയറൊക്കെ ചാടിയിരിക്കുന്നു..സുബ്രന്‍ മുടിയൊക്കെ കൊഴിഞ്ഞു പോയിരിക്കുന്നു.വല്ലാതെ വയസ്സനായ പോലെ..സത്യത്തില്‍ പ്രായം ഞങ്ങളെ  കീഴ് പെടുത്തിയിരിക്കുന്നു എന്ന്‍ ഇപ്പോഴാണ് ഞാന്‍ തിരിച്ചറിയുന്നത്‌!എല്ലാവരെയും  ഒരുമിച്ചു കണ്ടപ്പോള്‍ ഒരു കൊച്ചു കുട്ടിയെ പോലെ സന്തോഷ ഭരിതമായി തീര്‍ന്നു എന്റെ മനസ്സും!

രാജനും സുബ്രനും എത്തിയിട്ട് രണ്ട് ദിവസമായത്രേ..അവര്‍ രണ്ടു പേരും ഗള്‍ഫിലാണ്..അശോകന്‍ ബിസിനസ്സും തിരക്കുകളുംആയി കഴിയുന്നു. ഉണ്ണി ഇപ്പോള്‍ സ്കൂള്‍ മാഷ്‌ ആണ്.സെയ്ത് വക്കീലാണ്...ഞാന്‍ ഒരു സര്‍ക്കാര്‍ ഗുമസ്തനും! കോളേജു കാലത്തെ ആ സൗഹൃദം ഞങ്ങള്‍ ഇത്രയും കാലം മുറിയാതെ നില നിര്‍ത്തി..യൌവനത്തിന്റെ ഉഷ്ണ കാലം ഞങ്ങള്‍ ഒരുമിച്ചു ഒരു പാട് ആടി തിമിര്‍ത്തതാണ്..! ഇപ്പോള്‍ എല്ലാവരും വാര്‍ധക്യത്തിന്റെ പടിക്കലെത്തി നില്‍ക്കുന്നു...കാലം ഞങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ ഓര്‍ത്തു ഞാന്‍ അത്ഭുതപ്പെട്ടു.. ..

എല്ലാവരെയും കണ്ടപ്പോള്‍  എനിക്ക് വല്ലാത്ത സന്തോഷം തോന്നി....കുറെ കാലത്തിനു ശേഷം ഒരു ബിയര്‍ കഴിച്ചാലോ എന്ന് തോന്നി .ഒരു ബിയര്‍ കുടിച്ചാലോ എന്ന് രാജനോട്‌ ചോദിച്ചുതെയുള്ളൂ..അപ്പോഴേക്കും ചിരിച്ചു കൊണ്ട് രാജന്‍ ബെയററെ വിളിച്ചു..അയാള്‍ ഒരു ട്രേയില്‍ ബിയറുമായി വന്നു....നല്ല തണുത്ത കിംഗ്‌ ഫിഷര്‍ ബിയര്‍!! എന്റെ പ്രിയപ്പെട്ട വിഭവമായ ബീഫ് ഫ്രൈയും ! ഇവരിതൊക്കെ ഓര്‍മ്മിച്ചു വെച്ചിരിക്കുന്നു! ഞാനിപ്പോള്‍ ശുദ്ധ വെജിട്ടെരിയന്‍ ആണ്! എങ്കിലും ആ ഒത്തു കൂടലിന്റെ സന്തോഷത്തില്‍ അതെല്ലാം ഞാന്‍ മറന്നു..ഗ്ലാസ്സിലെടുത്ത ബിയര്‍ കുറേശെയായി ഞാന്‍ കുടിച്ചു കൊണ്ടിരുന്നു....

          ആമേളത്തിന്നിടയില്‍ചര്‍ച്ചഎന്റെഒറ്റക്കുള്ളജീവിതത്തിലെത്തി..എല്ലാവരും കുടുംബമൊക്കെയായി ജീവിക്കുകയാണ്...ഞാന്‍ മാത്രമേ ആ കൂട്ടത്തില്‍ അവിവാഹിതന്‍ ആയി ഉള്ളൂ! സുബ്രന്‍ എന്റെ കഴുത്തിലെ രുദ്രാക്ഷ മാല പിടിച്ചു നോക്കി..പിന്നെ അതിനെ കുറിച്ചായി ചര്‍ച്ചകള്‍......
അപ്പോഴാണ്അനിതയെകണ്ടകഥഉണ്ണിപറയുന്നത്..അവള്‍സ്ഥലംമാറിവന്നത്ഉണ്ണിയുടെ സ്കൂളി ന്നടുത്തുള്ള  ഓഫീസിലാണത്രെ.. ഉണ്ണി അവളെ രണ്ട് മൂന്ന് തവണ കണ്ടിരുന്നു.അവള്‍ എന്നെ കുറിച്ച് ചോദിച്ചുവെന്നും ഉണ്ണി പറഞ്ഞു.....

               ഞാന്‍ കുറച്ചു നേരത്തേക്ക് ഒന്നും പറഞ്ഞില്ല...തകര്‍ന്നു പോയ പ്രണയത്തെ വാഴ്ത്തി കവിതകള്‍ എഴുതാമെന്നല്ലാതെ നഷ്ട്ട പ്രണയത്തെ വാഴ്ത്തി നടക്കുന്നു എന്നല്ലാതെ ഞാനത് ഓര്‍മ്മിക്കുന്നില്ല എന്നതാണ് സത്യം..അങ്ങനെയൊരു പ്രണയം ഞാന്‍ എന്നോട് തന്നെ  മറച്ചു പിടിച്ചു നടക്കുന്നു....!! 
                   വീണ്ടും ചര്‍ച്ച എന്റെ ജീവിതത്തെകുറിച്ച് തന്നെയായി..അവര്‍ വിടുന്ന മട്ടില്ല.സ്നേഹപൂര്‍വമായ നിര്‍ബന്ധത്തില്‍ കുടുക്കി  ഇവരെല്ലാം എന്നെ വിഷമിപിക്കുന്നു.അനിത ഇപ്പോള്‍ വിവാഹം കഴിഞ്ഞു  സുഖമായി ജീവിക്കുന്നല്ലോ പിന്നെ നിനക്കെന്താണ് പ്രശ്നം..അതാണ്‌ അവരുടെ ചോദ്യം!...ഞാനൊരു വിവാഹം കഴിക്കണം!അതാണ്‌ അവരുടെ എല്ലാം നിര്‍ബന്ധം...ബിയര്‍ ഗ്ലാസ്സ് മൊത്തി കുടിച്ചു കൊണ്ട് ഞാനെല്ലാം കേട്ടിരുന്നു...ജനല്‍ ചില്ലുകളില്‍ കാണുന്ന എന്റെ പ്രതി ബിംബത്തെ ഞാനൊന്നു കൂടി നോക്കി.ഈ വയസ്സ് കാലത്താണോ  ഇനിയൊരു വിവാഹം?അവരോടു എന്ത് പറയണം എന്നാലോചിക്കുകയാണ് ഞാന്‍......

ഒരാള്‍  അവിവാഹിതനായി കഴിയുന്നത്‌  സമൂഹത്തിനു അംഗീകരിക്കാന്‍ കഴിയില്ല എന്നാണോ?

                  അവിവാഹിതര്‍  സ്വതന്ത്രരാണ്..അവര്‍ക്ക് സ്വപ്നങ്ങള്‍ മെനയാം ,നഷ്ട്ട പ്രണയത്തിന്റെ കഥകള്‍ പറയാം..പ്രണയ സ്വപ്നങ്ങളെ കളിയാക്കാം.! ഗതകാല സ്മരണകള്‍ അയവിറക്കി അവര്‍ക്ക് ജീവിത ത്തെ നോക്കി പുഞ്ചിരിക്കാം..പക്ഷെ,അവരെ അങ്ങനെ വിടാന്‍ സമൂഹം തയ്യാറാകില്ല!

അതൊരു ജീവിത ചക്രമാണ്! വിവാഹം ഈ വലിയ ചക്രവ്യൂഹത്തിലെ  വേദനിപ്പിക്കുന്ന ഒരു പല്‍ചക്രമാണ്! ഒരിക്കല്‍ കുടുങ്ങി പോയവര്‍ മറ്റുള്ളവരെയും നിര്‍ബന്ധിച് വലിച്ചടുപ്പിക്കുന്നു.
പിന്നെയതില്‍ കുടുങ്ങി പല്‍ ചക്രങ്ങള്‍ക്കിടയില്‍  തിങ്ങി ഞെരുങ്ങി ശ്വാസം മുട്ടി വേദന തിന്ന് അവരാ വഴിത്താരകളിലൂടെ ചതഞ്ഞരഞ്ഞു യാത്ര ചെയ്യുന്നു..!

തകര്‍ന്ന്‍ പോയൊരു പ്രണയമാണോ എന്നെയാ ചക്രത്തില്‍ നിന്നും മാറ്റി  നിര്‍ത്തിയത്?..അനിതയെ  ഞാനിപ്പോഴും പ്രണയിക്കുന്നുണ്ട് എന്നാണു എന്റെ ഭാവം ..സത്യത്തില്‍ ഞാനവളെ പ്രണയിചിട്ടുണ്ടോ?? കവിതകളില്‍ പ്രണയത്തെ കുറിച്ച് പറഞ്ഞു സന്തോഷിപ്പിക്കുന്നു എന്ന് ഭാവിക്കുകയല്ലാതെ  ഒരിക്കല്‍ പോലും എന്റെ പ്രണയം സത്യമാണെന്ന്  അനിതയെ  ബോധിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ടോ?മാത്രമല്ല ജീവിതത്തിന്‍റെ കെട്ടു പാടുകളില്‍ നിന്നും ഒളിച്ചോടാന്‍ എന്റെ പ്രണയത്തെ ഞാനൊരു ആയുധമാക്കിയതല്ലേ? എന്നിട്ട് ഭീരുവായ ഞാന്‍ അത് അനിതയുടെ ജീവിതവുമായി കൂട്ടി കെട്ടി....
വേദനകള്‍ മാത്രം തരുന്ന പല്‍ചക്രങ്ങള്‍ക്കിടയില്‍ കുടുങ്ങാതെ രക്ഷപ്പെട്ടു എന്ന്‍ ഭാവിക്കുകയല്ലേ ഞാന്‍ ചെയ്തത്? ഇപ്പൊഴുമത് ചെയ്തു കൊണ്ടിരിക്കുന്നു.. ഭീരുവായ ഞാനെന്ന സാഹിത്യ കാരന്‍ അതിന് നഷ്ട്ട പ്രണയത്തിന്റെ മുഖം മൂടിയുമണിഞ്ഞു  കൊണ്ട് നടക്കുന്നു! അല്ലെങ്കില്‍ അങ്ങനെ സമൂഹത്തെ ബോധിപ്പിക്കുന്നു!നഷ്ട്ട പ്രണയമെന്ന മുഖം മൂടി!!.. പ്രശ്നങ്ങളില്‍   നിന്നും ഒളിച്ചോടുന്ന ഒരുവന്റെ  സുരക്ഷാ കവചമാണത് !!

ടേബിളിലിരുന്ന  ബിയര്‍ ഗ്ലാസ്സെടുത്ത്‌ ഒറ്റ വലിക്കു ഞാന്‍ അകത്താക്കി..രാജന്‍ എന്റെ അവസ്ഥ മനസ്സിലാക്കിഎന്ന്‍ തോന്നുന്നു..ചിരിച്ചു കൊണ്ട് അവന്‍ കുപ്പിയെടുത്തു വീണ്ടും ബിയര്‍ ഗ്ലാസ് നിറച്ചു..നുരഞ്ഞു പൊന്തുന്ന തണുത്ത ബിയര്‍..ഞാനതിലേക്ക് നോക്കിയിരുന്നു  . .എന്ത് പറഞ്ഞാണ് ഇവരുടെ ഇടയില്‍ നിന്നും രക്ഷപ്പെടുക?അതായിരുന്നു  എന്റെ ചിന്ത..എന്റെ തീരുമാനത്തിന് വേണ്ടിയാണ് എല്ലാവരും കാത്തിരിക്കുന്നത് .ഞാന്‍ മാറി മറി എല്ലാവരെയും നോക്കി....

.ഒരു വലിയ  പല്‍ചക്രം  എന്റെ മുന്നില്‍ നിന്നു കറങ്ങുന്നത്   പോലെ തോന്നി ..ഭീമാകാരമായ ഒരു പല്‍ചക്രം..അത് തന്റെ ചക്രങ്ങള്‍ക്കിടയിലേക്ക്   എന്നെയും വലിച്ചടുപ്പിക്കാന്‍ ശ്രമിക്കുകയാണ്.. ഇതില്‍ നിന്നും രക്ഷപ്പെട്ടെ മതിയാകൂ..അല്ലെങ്കില്‍ ഇവരെല്ലാം കൂടി എന്നെ അതിലേക്ക് വലിച്ചിടും..
ഞാന്‍ ശക്തിയായി തലകുടഞ്ഞു..മനസ്സില്‍ നിന്നും എന്തോ കുടഞ്ഞു  കളയുന്നത്  പോലെ ശക്തിയായ് ഞാന്‍ തല കുടഞ്ഞു  കൊണ്ടിരുന്നു.... (തുടരും..)


1 comment:

  1. Go ahead, but take care about alignment and apply a new template if necessary.

    ReplyDelete