Monday, December 5, 2011

പ്രണയം ഒരു പുനര്‍വായന...


          പ്രണയം ഒരു പുനര്‍വായന...
              
                         ഒന്നാം ഭാഗം :
അയാള്‍ മേശ വലിപ്പ് തുറന്നു വീണ്ടും അടച്ചു..കുറച്ചു നേരമായി  അയാള്‍ ഇത് തന്നെ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു...`മേശപ്പുറം നിറയെ സിഗരട്ട് കുറ്റികള്‍,നിറച്ചു വെച്ച ഒരു ഗ്ലാസ്സ് മദ്യം..മടുപ്പോടെ അയാള്‍ തന്റെ കണ്ണുകള്‍ അടച്ചു...ഒന്നും ചെയ്യാനില്ലാത്തത് പോലെ അയാള്‍ കുറെ നേരം അങ്ങനെതന്നെ ഇരുന്നു..ഒന്ന്‍ മടിച് അയാള്‍ മെല്ലെ ,മെല്ലെ  ആ മേശ വലിപ്പ് വീണ്ടും തുറന്നു..അതിന്നുള്ളില്‍  നിന്നും ഒരു ഫോട്ടോ വലിച്ചെടുത്തു ..ഒരു തരം നിര്‍വികാരതയോടെ അതിലേക്കു നോക്കി ...ചിരിച്ചു കൊണ്ടിരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ പടമായിരുന്നു അത്..കുറച്ച നേരം അതിലേക്ക് തന്നെ നോക്കിയിരുന്നു അയാള്‍ ..അയാളുടെ വായില്‍ ഒരു കയ്പ്പ് രസം നിറഞ്ഞു ..വായില്‍  ഉമിനീര്‍ തേട്ടി വന്നു..ഒരു ചര്‍ദ്ദില്‍തികട്ടി തികട്ടി വരുന്നത് പോലെ..വളരെ കഷ്ടപ്പെട്ടു  ഒരു സിഗരട്ടു  എടുത്തു അയാള്‍ കത്തിച്ചു വലിക്കാന്‍ ശ്രമിച്ചു..മടുപ്പോടെ അത് ഉപേക്ഷിച്ചു....

ആ ഫോട്ടോ എന്ത് ചെയ്യുമെന്നറിയാതെ അല്‍പ്പ നേരം അതില്‍ തന്നെ നോക്കി ഇരുന്നു..പിന്നെ മേശ വലിപ്പു തുറന്നു  അതിന്നകത്തെക്ക്‌  തിരുകി വെച്ചു...അസ്വസ്ഥയോടെ അയാള്‍ കൈകള്‍ കൂട്ടി തിരുമ്മിക്കൊണ്ടിരുന്നു.. എന്തൊക്കയോ ആലോചനകളില്‍ മുഴുകി മേശമേല്‍ തല ചായ്ച്ചു ..
 മേശപ്പുറത്ത്  അല്‍പ്പം പോലും കഴിക്കാതെ ഗ്ലാസ്സിലെ മദ്യം....

ഇന്ന് ഓഫീസില്‍ പോയില്ല..രാവിലെ എഴുന്നേറ്റതും അയാള്‍ക്ക് വല്ലാതെ  ഓക്കാനം പോലെ ..ചര്‍ദ്ദി ക്കാന്‍ വേണ്ടി ഒരു ശ്രമം നടത്തി നോക്കി.കൊഴുത്ത മഞ്ഞ നിറമുള്ള ദ്രാവകം മാത്രം കോറ്വായിലൂടെ ഒഴുകിയിറങ്ങി..അടിവയറ്റില്‍ കൊളുത്തി പിടിച്ചു വലിക്കുന്നത് പോലെ..ചങ്കില്‍ പൊട്ടി വന്ന  ഉപ്പു രസമാര്‍ന്ന ചോര ചുവയുള്ള ഉമിനീര്.. പൈപ്പില്‍ നിന്നും വെള്ളമെടുത്ത് വേഗം മുഖം കഴുകി..വല്ലാതെ വിയര്‍ക്കുന്നത് പോലെ...തല തിരിയുന്നുണ്ടായിരുന്നു..വീണ്ടും കിടക്കയിലേക്ക് തന്നെ വീണു....
അല്പം കഴിയട്ടെ എന്നിട്ട് എഴുന്നേല്‍ക്കാം എന്നയാള്‍ കരുതി.. കണ്ണുകള്‍ ഇറുക്കെ അടച്ചു കൊണ്ടു അയാള്‍ കിടക്കയില്‍ തന്നെ കിടന്നു..വല്ലാത്ത തലവേദന.തലയിണയുടെ അടിയില്‍  നിന്നും അയാള്‍ തല വേദനക്കുള്ള ബാം എടുത്തു..നെറ്റിയില്‍ പുരട്ടി...കണ്ണുകള്‍ ഇറുക്കിയടച്ചു കൊണ്ടു ഉറങ്ങാനുള്ള ഒരു ശ്രമം ..

 മൊബൈല്‍ നിര്‍ത്താതെ അടിക്കുന്നത് കേട്ടാണ് ഉണര്‍ന്നത് ..നേരം ഉച്ചയായിരിക്കുന്നു..ഇത്രയും നേരം ഉറങ്ങുക തന്നെയായിരുന്നു...സ്ക്രീനില്‍ ജിനിയുടെ ചിത്രം...ഒന്ന്‌ ശങ്കിച്ച് മൊബൈല്‍ എടുത്തു..അപ്പുറത്ത് അവള്‍ നിര്‍ത്താതെ എന്തൊക്കയോ പറഞ്ഞു കൊണ്ടിരിക്കുന്നു...മടുപ്പോടെ അയാള്‍ ഫോണ്‍ കട്ട് ചെയ്തു..ഇന്നലെ എപ്പോഴാണ് അവള്‍ പോയത്? ഓര്‍മ്മ കിട്ടുന്നില്ല..മദ്യത്തിന്റെ ലഹരിയില്‍ എപ്പോഴോ ഒരു കൊടുങ്കാറ്റു പോലെ അവള്‍ തന്നില്‍ പടര്‍ന്ന്‍ കയറിയതും തന്റെ പുറത്തും മാറിലും അവളുടെ  നഖങ്ങള്‍ ആഴ്ന്നിറങ്ങിയതും മങ്ങിയ ഓര്‍മ്മയില്‍.......
അയാള്‍ക്ക്‌ തന്നോട് തന്നെ വെറുപ്പ്‌ തോന്നി..സുഹൃത്തിന്റെ ചിരിക്കുന്ന മുഖം മനസ്സില്‍ ..ആത്മ നിന്ദ ഒരു കയ്പ്പ് നീരായി അയ്യാളുടെ മനസ്സില്‍ നിറഞ്ഞു..ഈ  വഞ്ചന  എത്ര കാലം  തുടരും ? കുമിഞ്ഞു കൂടിയ വെറുപ്പ്‌ അയാളില്‍ ഒരു ചര്‍ദ്ദിയായി  ഉടലെടുത്തു..ബാത്ത് റൂമില്‍ വീണ്ടും ഓക്കാനം ,കൊഴുത്ത മഞ്ഞ വെള്ളം ,അടിവയറ്റിലെ കോച്ചി പിടുത്തം ,തലചുറ്റല്‍,വിയര്‍പ്പ് ......അവശനായി  വെച്ചു വെച്ചു അയാള്‍ തിരികെയെത്തി..കബ് ബോര്‍ഡു  തുറന്നു പകുതി കാലിയാക്കി വെച്ചിരുന്ന കുപ്പിയെടുത്തു ....
(തുടരും..)  

6 comments:

 1. വായന സുഖം തോന്നുന്നുണ്ട് ബാക്കി വരട്ടെ എന്നിട്ട് പറയാട്ടോ ബാക്കി കുറ്റങ്ങള്‍

  ReplyDelete
 2. കൊമ്പനാണ്‌ ഈ വഴി കാട്ടി തന്നത് ..
  താങ്ങളുടെ കഥയും ചിന്തയും കവിതകളും ഒന്ന് ഓടിച്ചു നോക്കി ..നല്ല വീക്ഷണം ഉണ്ട് വാക്കുകള്‍ക്ക് നല്ല ഭംഗിയും ..വന്നു ചേര്‍ന്ന് ...പിന്നെ വരാം..

  ReplyDelete
 3. ബാക്കി കൂടി വരട്ടെ ...

  ReplyDelete
 4. കൊമ്പന്‍ പറഞ്ഞത്‌ പോലെ കുറച്ചു കൂടി നോക്കിയിട്ട് പറയാം.

  തുറക്കുമ്പോള്‍ തുടങ്ങുന്ന ടീവി ന്യൂസ് ഓണാകുന്നത് വായനക്ക് പ്രയാസം ഉണ്ടാക്കുന്നു.
  അതുപോലെ വേര്‍ഡ്‌ വേരിഫിക്കേഷനും ഒഴിവാക്കുന്നത് നന്ന്.

  ReplyDelete
 5. നല്ലൊരു ക്ലൈമാക്സ് ഉണ്ടെങ്കില്‍ ഒരു short move അക്കാം, നല്ല ഭാവനയാണ് പശ്ചാതലം വ്യക്തമായ് വിവരണം

  ReplyDelete