Wednesday, February 23, 2011

എന്റെ ഗ്രാമം

ഞാനേറെ ഇഷ്ടപ്പെടുന്ന  എന്റെ പ്രിയപ്പെട്ട ഗ്രാമം......

ആറങ്ങോട്ടുകര  എന്ന ഈ വള്ളുവനാടന്‍ ഗ്രാമം  എനിക്കേറെ ഇഷ്ടമാണ് .....
..മുല്ലക്ക ല്‍ പറമ്പും പൊട്ടിക്കതോടും   തോരക്കുന്നും  കുറുക്കന്‍ മൂച്ചിയും  തൂക്കാരം കുന്നും    പോട്ടാലും കരുവാരതോടും ചരക്കുളവും     തൂക്കാരം ക്കുന്നും   കുംബാര കോളനിയും     ഇരട്ടിചാര്‍ത്ശിവ ക്ഷേത്രവും അമ്പലകുളവും      നേതാകള്‍ ഒളിവില്‍ താമസിച്ച  കുന്നതോടിയും   കാര്‍ത്യായനി അമ്പലവും  സ്മാര്‍ത്ത വിചാരത്തിന്റെ ശാപം പേറുന്ന  മനക്കപരമ്പും  പട്ടന്മാര്‍ മഠങ്ങളും  തൃക്കോവില്‍ ക്ഷേത്രവും സത്യന്‍ ടാക്കീസും റബ്ബര്‍ .എസ്ടടും.. ചുടല പറമ്പും   വിദ്യപോഷിനി വായനശാലയും  സ്ക്കൂളും .ചന്തപുരയും  പറമ്പും  . ..കൈത്തോടുകളും പാടവും തൊടികളും ..
 ചെറു ചെറു കുനുട്ടുകളും കുന്നായ്മകളും അല്പം പരദൂഷണവും  അതിലേറെ സ്നേഹവും നന്മയും മനസ്സില്‍ നിറച്ചു വെച്ച  ഒരു ജനത ....
ഒരു സ്വപ്നം........അതെന്നും  അങ്ങനെ  നില്‍ക്കുകയായിരുന്നു  നല്ലത്........................................ ..
എന്റെ മുല്ലക്കലമ്മേ എന്ന് വിളിച്ചു പ്രാര്‍ത്ഥിക്കുന്ന  ചീമാക്കയും  എന്റെ തോരക്കുന്നത് ഉപ്പാവേ എന്ന് നെഞ്ചില്‍ കൈവെക്കുന്ന  നീലിതള്ള യും ....
.മുല്ലക്കല്‍ പൂരവും .തോരക്കുന്നു നേര്‍ച്ചയും  പുസ്തക പൂജയും നവരാത്രി വിളക്കും തിരുവാതിര രാത്രിയിലെ ചോഴിക്കൂട്ടവും ..എസ്റ്റേറ്റ്‌ പടിക്കലെ പാനകളിയും..
തോരക്കുന്നുപ്പപ്പയുടെ  ജാരത്തില്‍ നേര്ച്ച യായി വെച്ച കോഴിമുട്ട തോടുപോട്ടിക്കാതെ കഴിക്കുന്ന മീശക്കാരന്‍ സര്‍പ്പവും  ഹനുമാന്‍ കുട്ടി യുടെ കുളത്തിലെ കാതില്‍   കടുക്കനിട്ട വരാലും..തൂകാരം കുന്നിലെ വേനലിലും വറ്റാത്ത ഉറവയും ...101 ശിവ ലിംഗങ്ങള്‍  ഉണ്ടായിരുന്ന തളിയും...തച്ചുകുന്നും  കൊട്ട കവുത്തി കുന്നും .. ..10 ദേശങ്ങള്‍ ക്ക് നാഥയായ വിരുട്ടഅനത്ത മ്മയും...വേലയും ...ആണ്ടിയുംപൂതനും തിറയും ..നായാടിക്കൊലങ്ങളും..തരികിടയുടെ കുടകുതി ക്കളിയും തെയ്യന്റെ ശങ്കര നായാടിയും  ശങ്കുണ്ണിയുടെ ദാരിക നും കാളിയും.......നേര്‍ച്ചയുടെ മുട്ടും വിളിയും ..ബാന്‍ഡ് സെറ്റും....ഗജവീരന്മാരും  ചേലാത്  കൃഷ്ണകുട്ടി നായരുടെ  പഞ്ചാരി മേളവും ..   താവുട്ടിയുടെ  വെടി ക്കെട്ടും ...വാണിയാംകുളത്തെ ചെട്ടിയാന്മാരുടെ പൊരി മുറുക്ക് ക്കച്ചവടവുമായി പൂരവും ...എല്ലാം സുന്ദര മനോഹരമായ ബിംബങ്ങള്‍....
..
ഇന്ന്  പലതും ഇല്ലാതെയായി...കാലം കവര്‍ന്നെടുതുപോയ  സുന്ദര ബിംബങ്ങള്‍.......കാവ്‌ ഇന്നൊരു  അമ്പലമായി!!! ചീമാക്കായി ക്ക് പ്രാര്‍ത്ഥിക്കാന്‍ പറ്റുമോ ആവോ? തോരക്കുന്നു  കരിങ്ക ല്‍  കൊറിയായി ..മാറുന്നു ..മീശക്കാരന്‍  സര്‍പ്പ ത്തിനു . കോഴിമുട്ടകള്‍ ഇപ്പോഴും കിട്ടുന്നുണ്ടോ? ചന്ദനത്തിരിയും കോഴിമുട്ടയുമായി നീലി തള്ളമാര്‍ കുന്നു കയറുന്നുണ്ടോ?.....മുല്ലക്കല്‍ അമ്മയ്ക്കു ചുറ്റുവിളക്ക് തെളിയിക്കാന്‍  എല്ലാ മതസ്ഥര്‍ക്കും  അനുവാദം  കിട്ടാറുണ്ടോ?..ഉഗ്ര മൂര്‍ത്തിയായ നരസിംഹ മൂര്‍ത്തി യും പരിവാരങ്ങളും ത്രിക്കൊവിലും പരിസരത്തും  അലയുന്നുണ്ടോ ,.എസ്റ്റേറ്റ്‌ ല്‍ മരുന്നടിക്കാന്‍ വന്നിരുന്ന  ഹെലികോപ്റെര്‍ ഇപ്പോള്‍ മൂളി പറക്കാറില്ല ...തൂകാരം കുന്നില്‍ പണ്ട് കഴുവെറ്റിയ ആല്‍മാക്കള്‍ രാത്രികളില്‍ അലരിവിളിക്കുണ്ടോ ?.ദാരികനും  കാളിയും ഉറഞ്ഞു . തുല്ലാത്ത ഉത്സവ ക്കാലങ്ങള്‍..മനക്കപരംബില്‍ തത്രികുട്ടിയുടെ നെടുവീര്‍പ്പുകള്‍ ഉയരുന്നുണ്ടോ? മഞ്ഞപ്പിത്തത്തിന്റെ മരുന്നിനായി സിങ്ങപൂര് മഠത്തില്‍ ആളുകള്‍ വരാറുണ്ടോ?പൂലത്ത്പറമ്പില്‍  സഖാവ് ചങ്ങന്‍മാര്‍   ചെങ്കൊടികള്‍ഉയര്‍ത്തുന്നില്ല .. 
.കുറുക്കന്‍ മൂച്ചിയും.സത്യന്‍ ടാക്കീസും .തോടുകളും  കുളങ്ങളും  കുളത്തിലെ വരാലുകളും . സുന്ദര ബിംബങ്ങള്‍ പലതും  ഇല്ലാതെയായി ...         . ..  
 ഇന്ന് നഗരമായി മാറാന്‍ ശ്രെമിക്കുകയാണ് എന്‍റെയീപ്രിയ ഗ്രാമം .......ഒപ്പം നന്മകളും സ്നേഹവും സുന്ദരമായ പലതും  ഒഴിവാ ക്കാനും ... മറക്കാനും  .............   .....            

പ്രണയം

ഇന്നലെ  എന്റെ പ്രണയത്തെ ഞാനൊരു കറുത്ത തുണിയില്‍ പൊതിഞ്ഞു കെട്ടി...
ഹൃദയത്തിന്റെ സ്ഥാനത് ഞാനൊരു മരക്കുരിശു തറച്ചു വെചൂ  ......
വാഴ്ത്തിയ ഖുര്ബാന അപ്പങ്ങളും വെള്ളുള്ളി പ്പൂക്കളും  അതിനു മുകളില്‍ ഞാന്‍ വിതറി... 
.ക്രൂരമായ ധ്രുംഷ്ടയും ചോരയൊലിപ്പിക്കുന്ന നാവുകളുമയി  ഉയിര്തെഴുന്നെല്‍ക്കാതിരിക്കാന്‍ ....
ഇന്നലെ ഞാനെന്റെ പ്രണയത്തെ ഒരു ശവപ്പെട്ടിയില്‍ കുഴിച്ചു മൂടി .........
പ്രണയ മൊരു പനിനീര്‍ പുഷ്പ മാണ്‌.......
സുഗന്ധവും നിറവുമുള്ള  മനോഹരമായ  ഒരു ചുവന്ന റോസാപുഷ്പം .......
ഇടക്കിടെ കുത്തി നോവിപ്പിക്കുന്ന മുള്ളുകളുള്ള  മനോഹരമായ ഒരു ചുവന്ന റോസാ പുഷ്പം ......
ഇന്നലെ എന്റെ പ്രണയത്തെ ഞാനൊരു പൂന്തോട്ടത്തില്‍ ..
..കറുത്ത തുണിയില്‍ പൊതിഞ്ഞു കറുത്ത ശവപ്പെട്ടിയില്‍
കുഴിച്ചു മൂടി............
പ്രനയമൊരു സുഗന്ധമുള്ള  മധുരമുള്ള  ഒരു വേദനയാണ്......

ഇന്നലെ എന്റെ പ്രണയത്തെ ഞാനൊരു പൂന്തോട്ടത്തില്‍ കുഴിച്ചു വച്ചു....
ഒരു സുഗന്ധമുള്ള  മനോഹരമായ  പനിനീര്‍ പുഷ്പമായി  ഉയിര്‍തെഴുന്നെല്‍ക്കാന്‍.......
പ്രണയ മൊരു മനോഹരമായ  പനിനീര്‍ പുഷ്പമാണ്...

ആമുഖം

ഞാന്‍ ബിപിന്‍ . ."ജീവിതം  ഒരു മായക്കാഴ്ച്ച "യാണെന്ന്   ഞാന്‍  വിശ്വസിക്കുന്നു.ഒരു വള്ളുവനാടന്‍ ഗ്രാമ മായ  ആറങ്ങോട്ടുകര യില്‍  ജനനം . അച്ഛന്‍ സുരേന്ദ്രന്‍ വൈദ്യര്‍,അമ്മ സൌദാമിനി ...        എഴുമാങ്ങാട്,ഷൊര്‍ണൂര്‍ കെ വി ആര്‍   സ്കൂളുകളില്‍ പഠനം..  വ്യാസ കോളേജ്,പട്ടാമ്പി സംസ്കൃത കോളേജ്, ജോണ്‍ഇനോക്ഫാര്‍മസി കോളേജ്തിരുവനന്തപു രം.  എന്നിങ്ങനെ  തുടര്‍ പഠനങ്ങള്‍...
കുറച്ചുകാലം  രാഷ്ട്രീയം ,പരല്ലേല്‍കോളേജ്,മരുന്നുകച്ചവടം,നാടകം.,കവിത,സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ .......മായക്കാഴ്ചകള്‍ നീണ്ടു......ഇപ്പോള്‍ ഗള്‍ഫില്‍ ജോലി  ചെയ്യുന്നു.. വിവാഹിതനാണ് .ഭാര്യ ബിന്ദു അദ്ധ്യാപിക യാണ്.. മക്കള്‍ , അഭിരംകൃഷ്ണ ,ആദിത്കൃഷ്ണ .  
എന്റെ ചില കുറിപ്പുകള്‍ ,ചിന്തകള്‍ ..ഞാന്‍ നിങ്ങളോട് പങ്കു വെക്കുകയാണ്‌....പ്രണയം,കോപം ,നിരാശകള്‍ ,സ്നേഹം ,പ്രത്യാശകള്‍ ....എല്ലാം നിറയുന്ന എന്റെ വിചാര വികാരങ്ങള്‍...              .വായിക്കുക...പ്രതികരിക്കുക.....

Tuesday, February 22, 2011

"ജീവിതമൊരു മായക്കാഴ്ചയാണ്" .....മായാമോഹിത  യാത്രകള്‍ ക്കിടയില്‍  എപ്പോഴോ നുണയാന്‍കഴിയുന്നൊരു മധുരമാണ് ജീവിതം.... "ബുദ്ധ വചനങ്ങളിലെ ആ തേന്‍ തുള്ളി"കള്‍ തേടിയുള്ള യാത്രയിലാണ് നാമെല്ലാരും ..മായക്കാഴ്ചകള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും.. ...
".എന്റെ യീ  മായക്കാഴ്ചകള്‍" ഞാന്‍  നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു... ..