Friday, December 30, 2011

പ്രണയം ഒരു പുനര്‍വായന അഞ്ചാം ഭാഗം തുടരുന്നു..


അന്ന് രാത്രി ഞാന്‍ അഭിലാഷിന്റെ ഫ്ലാറ്റില്‍ നിന്നും പോരുമ്പോള്‍ അവന്‍ നല്ല ഉറക്കമായിരുന്നു.പിറ്റേന്നു  ഫോണ്‍ വിളിച്ചെങ്കിലും അഭിലാഷ് സംസാരിച്ചില്ല..അന്നവന്‍ ഓഫീസില്‍ പോയില്ല എന്നെനിക്കു മനസ്സിലായി..ഉച്ചക്ക് ശേഷം ഞാന്‍ വീണ്ടും ആ ഫ്ലാറ്റില്‍ച്ചെന്നു....വലിഞ്ഞു മുറുകിയ മുഖവുമായി അഭിലാഷ് എന്നെ നേരിട്ടു..കുറ്റബോധം അഭിലാഷില്‍ ഒരു വേദനയായി മാറുന്നത് എനിക്ക് കണ്ടറിയാന്‍ കഴിഞ്ഞു....അതില്‍നിന്നും ഒരു മോചനം അഭിലാഷിനു നല്‍കിയെ മതിയാകൂ എനെന്നിക്ക് തോന്നി..
അഭിലാഷിനോട് ഞാനെന്റെ കഥ പറഞ്ഞു....

                 വാതില്‍ക്കലെത്തിയ  ഞാന്‍ തിരഞ്ഞു നോക്കി..അഭിലാഷ് അവിടെ തന്നെ ഇരിക്കുകയാണ്.എന്താണ് അവന്റെ മനസ്സിലെന്നു എനിക്കൂഹിക്കാന്‍ കഴിയുന്നില്ല! എന്റെ ജീവിതം അവനില്‍ എന്ത് ചലനങ്ങളാണ് 
ഉണ്ടാക്കിയിരിക്കുക? മാത്രമല്ല ജോണ്‍ ആണ് എന്നെ കൊണ്ട് ഇത് ചെയ്യിപ്പിച്ചത് എന്ന അറിവ് അവനെ വേദനിപ്പിചിരിക്കാം..
അഭിലാഷിനെ അവന്റെ ലോകത്ത് തനിയെ വിട്ടു ഞാന്‍ അവിടെ നിന്നും മടങ്ങി....


അലക്ഷ്യമായി ഞാന്‍ കാര്‍ ഓടിച് കൊണ്ടിരുന്നു....എനിക്കൊരു ലക്ഷ്യമുണ്ടായിരുന്നു എന്ന്‍ പറയുന്നതാണ് ശരി..ജോണിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഞാന്‍ ഡ്രൈവിംഗ് പഠിക്കാന്‍  തുടങ്ങിയത്.പക്ഷെ,പിന്നീട് അതൊരു സുഖകരമായ അനുഭവമായി മാറി.... 

എന്റെ വിരസത മാറ്റാന്‍ ജോണ്‍ ആദ്യം നിര്‍ദേശിച്ച മരുന്നായിരുന്നു വൈന്‍ കഴിക്കുക എന്നത് ..വീഞ്ഞിന്റെ  ലഹരിയും എനിക്കൊരു ശീലമായി തീര്‍ന്നുവെങ്കിലും  എന്റെ വിരസത മാറ്റാന്‍ ആ ലഹരിക്ക്‌ കഴിഞ്ഞില്ല....
ഓഫീസില്‍  ജോണിനെ സഹായിക്കാന്‍ ശ്രമിക്കാമെന്നു  പറഞ്ഞെങ്കിലും  ജോണ്‍ സമ്മതിച്ചുമില്ല..അതിന്നിടയിലാണ്  ഡ്രൈവിംഗ്  പഠിക്കണമെന്നു  ജോണ്‍  പറഞ്ഞത് .ആദ്യമതൊരു ബുദ്ധിമുട്ടായി  തോന്നിയെങ്കിലും  പിന്നീട്  അതൊരു  രസകരമായ  അനുഭവമായി  മാറി . .ജോണില്ലാത്ത ദിവസങ്ങളില്‍  അലസമായി  ഡ്രൈവ്  ചെയ്തു  കൊണ്ട്  ഞാന്‍ പലപ്പോഴും സഞ്ചരിച്ചു..ഒന്നുമറിയാതെ കാറോടിച്ചു കൊണ്ടേയിരിക്കുക..
അതിന്റെ ആഹ്ലാദംഅനുഭവിച്ചറിയേണ്ടത്   തന്നെയാണ് ..എങ്ങോട്ടെന്നില്ലാതെ അങ്ങനെ ഡ്രൈവ്  ചെയ്ത് കൊണ്ടേയിരിക്കും...അപ്പോള്‍ നിങ്ങള്‍ വേറെ  ഏതോ ലോകത്തേക്ക്  സഞ്ചരിച്ചു കൊണ്ടിരിക്കുകയാണോ  എന്ന്‍ തോന്നി പോകും..ജോണ്‍ സ്ഥലത്തില്ലാത്ത  ദിവസങ്ങളില്‍ കാറും എടുത്ത് ..വിജനമായ രാത്രി വഴികളില്‍ അങ്ങനെഡ്രൈവ് ചെയ്തു കൊണ്ട് പുലരുവോളം സഞ്ചരിക്കും ഞാന്‍ ..അതൊരു ഭ്രാന്തമായ ഇഷ്ട്ടമായി മാറികൊണ്ടിരുന്നു..

അങ്ങനെയുള്ള ഒരു ദിവസത്തില്‍  ഞാന്‍ നേരത്തെ തന്നെ  പുറത്തിറങ്ങി..നഗരത്തിലെ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞു ഞാന്‍ യാത്ര  ചെയ്ത് കൊണ്ടേയിരുന്നു ..എങ്ങനെയാണ് ഞാനവിടെ എത്തിപ്പെട്ടത് എന്നറിയില്ല. ഏതോ ഓര്‍മ്മകളില്‍ മുഴുകി കാറോടിച്ചു പോവുകയായിരുന്നു ഞാന്‍..ഓര്‍മ്മകളില്‍ നിന്നും  ഉണര്‍ന്നപ്പോള്‍ അജ്ഞാതമായ ഒരു വഴിത്താരയിലായിരുന്നു ഞാന്‍..കാര്‍ ഓരം ചേര്‍ത്ത് നിര്‍ത്തി  ഞാന്‍ പുറത്തിറങ്ങി..ഒരു ചെറിയ  പാറകൂട്ടം..അവിടെ നിന്നും നരച്ച മണല്‍കാട് ആരംഭിക്കുന്നു..നീണ്ടു  കിടക്കുന്ന മരുഭൂമി.. ചുട്ടു പഴുത്ത മണല്‍ കാറ്റു വീശിയടിക്കുന്ന, തലയ്ക്കു  മേലെ ചൂടു കത്തി നില്‍ക്കുന്ന മരുഭൂമി..ഞാന്‍ ആ പാറക്കെട്ടുകള്‍ക്കടുത്തേക്ക്  നടന്നു ...

അപ്പുറത്ത് നീണ്ടു കിടക്കുന്ന  മരുഭൂമി ..മരുഭൂമിയുടെ അകലക്കാഴ്ചകള്‍  എന്നെ ഭ്രമിപ്പിച്ചു.അറിയാതെ ഞാന്‍ അങ്ങോട്ട്‌ നടക്കാന്‍ ശ്രമിച്ചു ..പാറ കൂട്ടങ്ങള്‍ക്കരികിലെത്തിയ ഞാന്‍ ഒന്ന്‌ നിന്നു ..ചുട്ടു പൊള്ളുന്ന മണല്‍ എന്റെ കാലടികളെ പൊള്ളിക്കാന്‍ തുടങ്ങി..മണലില്‍ പൂണ്ടു പോയ കാല്‍ വലിച്ചെടുത്തു ഞാന്‍ മുന്നോട്ടു നടക്കാന്‍ ശ്രമിച്ചു.. ചൂടു എന്നെ തളര്‍ത്തുമെന്നു  തോന്നിച്ചു  .... പെട്ടെന്നാണ് ശക്തിയായ  കാറ്റ് വീശിയടിക്കാന്‍ തുടങ്ങിയത്. കലങ്ങി മറിഞ്ഞ ഒരു ജല പ്രവാഹം പോലെ ..കനത്ത ചൂടു കാറ്റ് വീശുയടിച്ചു ..മണല്‍തരികള്‍ ചുട്ടു  പൊള്ളിച്ചു കൊണ്ട് എന്നെ  കടന്നു  പോകുന്നു  .. അതില്‍ ഞാന്‍ പൂണ്ടു പോകുമെന്ന് തോന്നി ..ഒരു രക്ഷക്കായി ഞാന്‍ ചുറ്റിലും പരതി ......

ഏതോ ഉള്‍പ്രേരണ യാല്‍ ഞാന്‍ തിരിഞ്ഞോടി.....
 
കാറ്റു വീശിയടിച്ചു കൊണ്ടിരുന്നു..മരുഭൂമിയില്‍ നിന്നുമൊരു ഹുങ്കാരമോടെ ചൂടു കാറ്റ് വീശിയടിച്ചു..മണല്‍ തരികള്‍ തീ തുള്ളികളായി  ദേഹത്ത് വന്ന്‍ വീഴുന്നു..ഒരു വലിയ മണല്‍ തിര വട്ടം ചുഴറ്റി കൊണ്ട് എന്നെ  വലയം ചെയ്യാനായി  പാഞ്ഞടുക്കുന്നു .....
വേച്ചു  വേച്ചു ഞാന്‍ ഓടിയകലാന്‍ ശ്രമിച്ചു.പിന്നാലെ ഒരു ഹുങ്കാരമോടെ പാഞ്ഞു വരുന്ന മണല്‍ കാറ്റ്...
ഞാന്‍ ഓടി ..വീണും കുഴഞ്ഞും വേച്ചു കൊണ്ട് അടുത്ത് കണ്ട ഒരു പാറയിടുക്കില്‍ ശക്തിയോടെ പിടിച്ചു നിന്നു...അതിന്റെ മറവിലൊളിക്കാന്‍  ശ്രമിച്ചു കൊണ്ട് കണ്ണുകള്‍ ഇറുക്കെയടച്ചു... മണല്‍തിര എന്നെ കടന്നു  പോയി......ആകെ മണലില്‍ പുതഞ്ഞു ഞാനാ പാറയിടുക്കില്‍ വീണു പോയി...

.പാറക്കെട്ടില്‍ അള്ളിപിടിച്ചു കിടക്കുകയാണ്  ഞാന്‍.....

ദൂരെ മരുഭൂമി കടുത്ത ചൂടില്‍ തിളങ്ങുന്നത് പോലെ..വീണ്ടും കാറ്റിന്റെ ഹുങ്കാരം..അ പാറയിടുക്കില്‍ അള്ളി  പിടിച്ചു കിടക്കാന്‍ ശ്രമിച്ചു ഞാന്‍.. 
അപ്പൊള്‍ തൊട്ടടുത്തു  നിന്നും ഒരു മര്‍മ്മരം .....ഞാന്‍ സൂക്ഷിച് നോക്കി ..പാറയിടുക്കിലൊരു ചെറുഗുഹ പോലെ എന്തോ ഒന്ന്‌..ഒരാള്‍ക്ക് കഷ്ട്ടിച് കടന്നു കയറാം. പുറത്തു വീണ്ടും മണല്‍ കാറ്റ് രൂപം കൊള്ളുന്നു .മെല്ലെ ഞാനതിന്നുള്ളി ലേക്ക് കയറി......

ഒരാള്‍ക്ക്‌ നിവര്‍ന്നു നില്‍കാന്‍  കഴിയുന്ന രീതിയിലുള്ള ഒരു ചെറു ഗുഹ യായിരുന്നു   അത്..നിലമാകെ മണല്‍ വിരിചിട്ടത് പോലെ....ഒരു അരികിലായി ചെറിയ കിളികളുടെ ഒരു കൂട്ടം..എന്നെ കണ്ടതും  ഒരു കുറുകലോടെ അവ അല്പം മാറിയിരുന്നു.പുറത്തെ കാറ്റിനെ ഭയന്നിട്ടാകാം അവ പറന്നകലാന്‍ ശ്രമിച്ചില്ല..ഒരറ്റം ചേര്‍ന്ന് ഞാനും ഇരുന്നു ..കാറ്റിന്റെ ആക്രമണം എന്നെയും തളര്‍ത്തിയിരുന്നു..പുറത്തെ കോലാഹലങ്ങള്‍ ഇല്ല...ശാന്തമായ അന്തരീക്ഷം...
നിലത്തു കൊടും കയ്യും കുത്തിയിരുന്നു ഞാന്‍ മെല്ലെ ഞാന്‍ ആ ഗുഹയുടെ ചുമരിലേക്കു ചാഞ്ഞിരുന്നു..ഒരു നേരിയ മയക്കത്തിലേക്കു ഞാന്‍ അറിയാതെവീണു പോയി.......
(തുടരും..)

Wednesday, December 28, 2011

പ്രണയം ഒരു പുനര്‍വായന അഞ്ചാം ഭാഗം തുടരുന്നു..


പ്രണയം ഒരു പുനര്‍വായന അഞ്ചാം ഭാഗം തുടരുന്നു..



     അപ്പോഴാണ്‌ ഒരു കാര്‍ അകത്തേക്ക് കയറി വന്നത്..പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ട  കാറില്‍നിന്നും ഒരു സ്ത്രീയും പുരുഷനും ഇറങ്ങി ..അവര്‍ ഞങ്ങളുടെ കൊട്ടെജിനു  മുന്നിലൂടെ  രസ്ടോരണ്ടി ലേക്ക് നടക്കുകയാണ്....അതിന്നിടയില്‍ അയാള്‍ ഞങ്ങളെ  ഒന്ന്‌ നോക്കി...പെട്ടെന്ന് അയാള്‍   ഞങ്ങള്‍ക്കരികി ലേക്ക് നടന്നു വന്നു.സൈതിനു നേരെ ചിരിച് കൊണ്ട് കൈ നീട്ടി... സെയ്ത് എഴുന്നേറ്റു ചെന്നുഅയാള്‍ക്ക്‌ കൈകൊടുത്തു..അവര്‍ അല്പം മാറി നിന്നു സംസാരിച്ചു..ബിയര്‍ ഗ്ലാസ്സും കയ്യില്‍ പിടിച്ചു ഞാന്‍ അവരെ നോക്കിയിരുന്നു..ഞങ്ങളുടെ ചര്‍ച്ച മുടങ്ങിയതിന്റെ  ആശ്വാസത്തിലായിരുന്നു  ഞാന്‍...അല്പം കഴിഞ്ഞപ്പോള്‍ അവര്‍ രണ്ട് പേരും ഞങ്ങളുടെ  അടുത്തേക്ക് വന്നു..സെയത്  അയാളെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി...ഒരു അഭിലാഷ് മേനോന്‍ ...സെയ്തിന്റെ ഒരു കക്ഷിയാണയാള്‍. ചിരിച്ചു കൊണ്ട് ഞങ്ങള്‍ക്കെല്ലാവര്‍ക്കും  കൈതന്നു കൊണ്ട് അഭിലാഷ് തിരിച്ചു പോയി..കുറച്ചു നടന്നതിനു ശേഷം അഭിലാഷ് തിരിച്ചു വന്നു  എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി..എന്നെ  നോക്കി ചിരിച്ചു കൊണ്ട് അഭിലാഷ് മേനോന്‍ എന്റെ അടുത്ത് വന്നു..ബിയര്‍  ഗ്ലാസ്സ്   താഴെ വെച്ചു  ഞാന്‍  എഴുന്നേറ്റു . അഭിലാഷ് എന്റെ ഒരു വായനക്കാരനാണത്രെ.  ! എന്റെ  ബ്ലോഗുകള്‍ സ്ഥിരമായി വായിക്കാറുണ്ട് എന്നും  പറഞ്ഞു....കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ ഈ അഭിലാഷിന്റെ അമ്മാവന്‍ കണ്ണന്‍ എന്ന്‍ വിളിച്ചിരുന്ന നാരായണന്‍ കുട്ടി പട്ടാമ്പികോളേജില്‍ എന്റെ കൂടെ പഠിച്ചിട്ടുണ്ട്! 
 ഭാര്യ യെ പരിചയപെടുത്താന്‍ വേണ്ടി അഭിലാഷ് വിളിച്ചു..കുറച്ചകലെ ഞങ്ങളെയും നോക്കി നില്‍ക്കുകയാണ് ആ പെണ്‍കുട്ടി..ഞാന്‍ അഭിലാഷിന്റെ കൂടെ അങ്ങോട്ട്‌ ച്ചെന്നു ....
അതൊരു  കൌതുകം നിറഞ്ഞ പരിചയപ്പെടല്‍ ആയിരുന്നു ..ആ പെണ്‍കുട്ടിയുടെ പേര്  റസിയ എന്നാണു!  തിരുവനന്തപുരത്താണ് വീട് ! എനിക്കതൊരു അത്ഭുതമായ്‌ തോന്നി...
ഞാന്‍  തിരിച്ചു വന്നു  സീറ്റിലിരുന്നു..കുറച്ചു നേരം ഒന്നും മിണ്ടാതെ എന്തോ ആലോചിച്ചിരുന്നു പോയി ഞാന്‍.

                           അഭിലാഷ് മേനോന്റെ തറവാട് എനിക്കറിയാം ,ഞാനവിടെ പോയിടുണ്ട്..പുഴയുടെ തീരത്ത് കൂടെ തൃത്താല റോഡില്‍ കുറെ ഉള്ളിലോട്ടു പോകണം..തനിനാട്ടിന്‍ പുറം..പുരാതനമായ തറവാടും യാഥാസ്ഥിതികരായ വീട്ടുകാരും ..ഇപ്പോള്‍ അടുത്ത് കൂടി  ഞാനവിടെ പോയിരുന്നു .കണ്ണന്നൂര്‍   കയത്തില്‍ കാണുന്ന കൊഴിപ്പരലുകളെ കുറിച്ച് ഒരന്വേഷണം...അതിനു വേണ്ടിയാണ് ഞാന്‍ അവിടെ പോയത്....
പുഴയിലെ മണലിലിപ്പോള്‍ കൊഴിപരലുകള്‍ കാണുന്നില്ല.ഒരു അത്ഭുത  പ്രതിഭാസമാണീ കൊഴിപ്പരല്‍.. കാലാ കാലമായി രൂപം കൊണ്ടൊരു പ്രതിഭാസം..കണ്ണന്നൂര്‍ കയത്തിലെ പറക്കെട്ടുകള്‍ക്ക് മുകളില്‍ ചേക്കേറുന്ന കൊറ്റികളുടെ കാഷ്ട്ടം വീണു രൂപം കൊണ്ട ഒരു രാസമാറ്റമാണിവ എന്ന്  പറയ പ്പെടുന്നു...വിഗ്രഹങ്ങള്‍ ഉറപ്പിക്കുന്നതിലെ അഷ്ടബന്ധത്തിന്റെ പ്രധാന ചേരുവ  ഇതായിരുന്നുവത്രേ!  അഗ്നിഹോത്രി തമിഴ് നാട്ടിലെ നൂറ്റൊന്നു ക്ഷേത്രങ്ങളില്‍  പ്രതിഷ്ഠ  നടത്തിഎന്നത് ഐതിഹ്യം.. ഒരിക്കല്‍  പ്രതിഷ്ഠ  ഉറക്കാതെയായപ്പോള്‍  അദ്ദേഹം നാട്ടില്‍ നിന്നും കൊഴിപ്പരലുകള്‍ കൊണ്ട് വന്നുവെന്നുംവിഗ്രഹം ഉറപ്പിച്ചുവെന്നും കഥകള്‍ ഉണ്ട്..ഇപ്പോള്‍ കൊഴിപരലുകള്‍ മണലില്‍ കണ്ടു  കിട്ടുന്നില്ല.. പുഴയില്‍ മണല്‍  ഇല്ലാത്തതു പോലെ അവയും അപ്രത്യക്ഷ മായിരിക്കുന്നു....

 ഒരു വാരികയില്‍ ഞാനെഴുതുന്ന നിളയെ കുറിച്ചുള്ള വിവരണത്തിന്‍റെ ഭാഗമായുള്ള ഒരന്വേഷണം ആയിരുന്നു അത് ....മാധ്യമത്തിലെ സലീമും ഉണ്ടായിരുന്നു കൂടെ .പണ്ട് കണ്ണന്‍റെ  കൂടെ ഞാന്‍ അവിടെ പോയിട്ടുണ്ട്..ആ നാടിനു ഇപ്പോഴും ഒരു മാറ്റവുമില്ല പക്ഷെ, റസിയ എന്ന അഭിലാഷ് മേനോന്റെ ഭാര്യ? ഒട്ടും പൊരുത്തപെടുന്നില്ല..എന്റെ  മുഖഭാവം കണ്ടിട്ടാകണം സെയ്ത് ആ വിചിത്ര മായ കഥ പറഞ്ഞു.. അഭിലാഷ് മേനോന്റെയും റസിയയുടെയും കഥ !


എല്ലാവരും പിരിഞ്ഞു പോയി... അന്ന് രാത്രി ഞാനവിടെ തന്നെ കൂടി.. രാത്രി മുഴുവന്‍ വല്ലാത്ത  ആലോചനയിലായിരുന്നു ഞാന്‍ ..അഭിലാഷിന്റെയും റസിയയുടെയും കഥയും അതോടൊപ്പം അനിതയെ കുറിച്ചും ഞാന്‍ ആലോചിച് കൊണ്ടിരുന്നു...എന്തൊക്കെയോ ആലോചനകളില്‍ മുഴുകി അന്ന് രാത്രി മുഴുവന്‍ ഞാന്‍  വരാന്തയില്‍  തന്നെ ഇരുന്നു....
പുഴയൊഴുകുന്ന  ശബ്ദം അന്നെന്തോ എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞില്ല....അനിതയെ കുറിച്ച് മാത്രം ഞാന്‍ ആലോചിച്ചു..ഞങ്ങളുടെ പ്രണയത്തിന്റെ  ഓര്‍മ്മകള്‍ എന്നെ വല്ലാതെ വിഷമിപ്പിച്ചു..ഭീരുവായ എന്നെ കുറിച്ച് ലജ്ജ തോന്നിയ നിമിഷങ്ങള്‍... ..
എന്തൊക്കയോ മനസ്സില്‍ എഴുതിയും മായിച്ചും  രാത്രി മുഴുവന്‍  ഞാന്‍ ഉറങ്ങാതെ കഴിച്ചു കൂട്ടി....

അവരുടെ കഥ ഞാന്‍ എന്റെ ബ്ലോഗില്‍ ഒരു പോസ്റ്റ്‌ ആയി ഇട്ടിരുന്നു ..കൂടെ എന്റെ ചില നിഗമനങ്ങളും ..
ആ പോസ്റ്റിനു ഞാന്‍ പ്രതീക്ഷിക്കാത്ത പ്രതികരണങ്ങള്‍  ആണ് ഉണ്ടായത്..അക്കൂട്ടത്തിലൊരു  പ്രതികരണം  എന്റെ  ശ്രദ്ധയില്‍ പെട്ടു. എന്റെ  അഭിപ്രായങ്ങളെ പുശ്ചിച് തള്ളിയ നിശിതമായി   വിമര്‍ശിച്ച ഒരു കമന്റ്! മാത്രമല്ല രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ എനിക്കൊരു ഈ മെയില്‍ സന്ദേശം കിട്ടി..ഒരു സിദ്ധാര്ത്ഥന്‍ അയച്ചതയിരുന്നു അത് .sidhu 701@gmail.com എന്ന  ഇ.മെയില്‍  ഐ .ഡി യില്‍ നിന്നുമായിരുന്നു അത് അയച്ചത്..

സിദ്ധാര്ത്ഥനെ കുറിച്ച് ഞാന്‍ അന്വേഷിച്ചു ..പക്ഷെ,കൂടുതല്‍ വിവരങ്ങള്‍ ഒന്നും കിട്ടിയില്ല....
സലിം മുഖാന്തിരം പത്രത്തിന്റെ സ്വാധീനങ്ങള്‍ ഉപയോഗിച്ച്  സിദ്ധാര്‍ഥനെ കുറിച്ച്  അന്വേഷിച്ചു വെങ്കിലും കൂടുതല്‍ വിവരങ്ങള്‍ കിട്ടിയില്ല..എങ്കിലും സിദ്ധാര്‍ത്ഥന്‍ എന്നയാള്‍ ജീവിച്ചിരിപ്പില്ല എന്നറിയാന്‍ കഴിഞ്ഞു ! 
ഭീരുവായ സാഹിത്യകാരാ  എന്ന്‍ സംബോധന ചെയ്ത ആ  ഇ.മെയില്‍  സന്ദേശം ഞാന്‍ പല കുറിവായിച്ചു നോക്കി.അങ്ങനെ എങ്കില്‍ ആരായിരിക്കും അത് അയച്ചിരിക്കുക....??
പക്ഷെ,എന്റെ ഭീരുത്വവും അലസതയും മൂലം ഞാനതിന്റെ പിന്നാലെ പോയില്ല എന്നതാണ് സത്യം!
അതൊരു ദുരൂഹതയായി തന്നെ നിലനില്‍ക്കുന്നു......


എനിക്ക്  ഇ. മെയിലായി  അയച്ചു കിട്ടിയ ജിനി ജോണ്‍ ഫിലിപ്പിന്റെ ഡയറി കുറിപ്പുകളില്‍ നിന്നും:

അഭിലാഷിന്റെ മുഖം കുറ്റ ബോധം കൊണ്ട് ചൂളി പോകുന്നത് എനിക്ക് മനസ്സിലാകാന്‍ കഴിയുന്നുണ്ട്..അയാളുടെ  ഉള്ളില്‍ സുഹൃത്തിനോടുള്ള വിധേയത്വമാണ്..മാത്രമല്ല എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് അഭിലാഷിന്റെ മനസ്സില്‍ റസിയ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതാണ്!..ചില നിമിഷങ്ങളിലവന്‍ അറിയാതെ റസിയ എന്ന്‍ മന്ത്രിക്കുന്നത് ഞാനറിഞ്ഞു.... എനിക്കതൊരു  വിജയമായിരുന്നു..എന്റെ  ശരീരത്തിന്റെ മേലുള്ള വിജയം..അല്ലെങ്കില്‍ ജോണിനു മേലുള്ള  വിജയം..മനസ്സു കൊണ്ട് ഞാന്‍ സിദ്ധുവിനെ തിരയുകയായിരുന്നു.അതാണ്‌ ഞാന്‍ അഭിലാഷില്‍ കണ്ടെത്തിയത് എന്ന് തോന്നി ..ഒരിക്കല്‍ സിദ്ധുവിനു വേണ്ടി കാത്തു വെച്ച ശരീരവും മനസ്സും ഞാന്‍ അവനു തിരിച്ചു നല്‍കിയത്  പോലെ തോന്നി....

മാത്രമല്ല സന്തോഷ പൂര്‍വം ഒരു സത്യം ഞാന്‍ അറിഞ്ഞു.പുരുഷനെഅവന്‍ അറിയാതെ തോല്‍പ്പിക്കു ന്നതായി ഭാവിച്ചു നോക്കൂ..നിങ്ങള്‍ മനസ്സു കൊണ്ട് അവന്റെ മേല്‍ വിജയംനേടുന്നു!അല്ലെങ്കില്‍ നിങ്ങള്‍ മനസ്സും ശരീരവും കൊണ്ട് പുരുഷനു മേല്‍ ആധിപത്യം നേടുന്നു...ഇവിടെ ജോണിനെ കബളിപ്പിക്കുന്നു  എന്ന ഭാവേനെ ജോണിന്റെ   പൌരുഷത്തിനു മേല്‍ ആധിപത്യം നേടുകയാണ് ചെയ്തത്!അതെന്നെ  സന്തോഷിപ്പി ച്ചു ....കീഴടക്കപ്പെട്ട,തോല്‍പ്പിക്കപ്പെട്ട പുരുഷന്‍ സ്ത്രീയുടെ വിജയത്തിന്റെ ഇരയാണ്!

അഭിലാഷിന്റെ  ഗന്ധം എന്‍റെശരീരത്തില്‍  നിറയുന്നത് ഞാനറിഞ്ഞു ..ഇതാണ് പുരുഷന്റെ ഗന്ധം ..എനെന്നിക്ക് തോന്നി  ..എന്റെ ശ്വാസത്തില്‍ അവന്റെ ഗന്ധം നിറഞ്ഞു നിന്നു..ഞാനത് ആവോളം ഉള്‍കൊള്ളാന്‍ വേണ്ടി അവനു ചുറ്റും വട്ടമിട്ടു കൊണ്ടിരുന്നു ..അതൊരു ഉന്മാദമായി എന്നില്‍ നിറയാന്‍ തുടങ്ങി... .. 
അഭിലാഷില്‍ കാണുന്നത് കുറ്റ ബോധത്തിന്റെ യാന്ത്രിക ചലനങ്ങള്‍ ആണെന്ന് ഞാനറിയുന്നുണ്ടായിരുന്നു..അഭിലാഷിന്റെ ഉള്ളില്‍ റസിയ മാത്രമേയുള്ളൂ  എന്നെനിക്കു  തിരിച്ചറിയാന്‍ കഴിഞ്ഞു.....റസിയയെ ഒന്ന്‍ പോയി കണ്ടു കൂടെ എന്ന്‍ ഞാനവനോട് ചോദിച്ചു..ഒരു പക്ഷെ,രണ്ട് പേരുംകാത്തിരിക്കുന്ന ഒരു കൂടിക്കാഴ്ച നല്ലതായിരിക്കും എന്ന്‍ ഞാന്‍ അഭിലാഷിനെ നിര്‍ബന്ധിച് കൊണ്ടിരുന്നു....

അന്ന് രാത്രി ഞാന്‍ അഭിലാഷിന്റെ ഫ്ലാറ്റില്‍ നിന്നും പോരുമ്പോള്‍ അവന്‍ നല്ല ഉറക്കമായിരുന്നു.പിറ്റേന്നു    ഫോണ്‍ വിളിച്ചെങ്കിലും അഭിലാഷ് സംസാരിച്ചില്ല..അന്നവന്‍ ഓഫീസില്‍ പോയില്ല എന്നെനിക്കു മനസ്സിലായി..ഉച്ചക്ക് ശേഷം ഞാന്‍ വീണ്ടും ആ ഫ്ലാറ്റില്‍ച്ചെന്നു....വലിഞ്ഞു മുറുകിയ മുഖവുമായി അഭിലാഷ് എന്നെ നേരിട്ടു..കുറ്റബോധം അഭിലാഷില്‍ ഒരു വേദനയായി മാറുന്നത് എനിക്ക് കണ്ടറിയാന്‍ കഴിഞ്ഞു....അതില്‍നിന്നും ഒരു മോചനം അഭിലാഷിനു നല്‍കിയെ മതിയാകൂ എനെന്നിക്ക് തോന്നി..
അഭിലാഷിനോട് ഞാനെന്റെ കഥ പറഞ്ഞു (....തുടരും..)

Monday, December 26, 2011

പ്രണയം ഒരു പുനര്‍വായന..തുടരുന്നു...അഞ്ചാം ഭാഗം:




                    
 അഞ്ചാം ഭാഗം:

       sidhu 701@gmail.com .ഒരു ഇ.മെയില്‍ സന്ദേശം:

രണ്ട് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ആ ഇ.മെയില്‍  സന്ദേശം എനിക്ക് കിട്ടുന്നത്..sidhu 701@gmail.com 
എന്ന ഐ.ഡി യില്‍  നിന്നും വന്ന ആ സന്ദേശം ആദ്യം എന്നെ അത്ഭുതപെടുത്തി .എന്ത് കൊണ്ട് ഇതെനിക്ക് അയച്ചിരിക്കുന്നു എന്ന്‍ ഞാന്‍ ആലോചിച്ചു..ആ ഐ. ഡി .ഞാന്‍ സര്‍ച്ച്  ചെയ്തു നോക്കി...ഒരു സിദ്ധാര്‍ത്ഥന്‍  ആണത്! അതില്‍ കൂടുതല്‍  ഡീ ടൈല്‍സ് ഇല്ല....  കൂടുതല്‍ ആലോചിച്ചപ്പോഴാണ് ഇതേ സിദ്ധാര്‍ത്ഥന്‍ എന്റെ ബ്ലോഗില്‍ ഒരു കമന്റ്  ചെയ്തിരുന്നു എന്നോര്‍മ്മ  വന്നത് .....


ആ ബ്ലോഗ്‌ ഞാന്‍ പോസ്റ്റ്‌ ചെയ്യാനുണ്ടായ സാഹചര്യം കൌതുകകരമായ ഒരു സംഭവമാണ്.... അതിനെ കുറിച്ച് പറയാം....

മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ്. ...

മെയ്  മാസത്തിലെ ഒരു വെള്ളിയാഴ്ച വൈകുന്നേരം....

പട്ടാമ്പിയിലെ നിള റിസോര്‍ട്ടിലെ ഒരു കോട്ടെജ്:

           വളരെ കാലത്തിനു ശേഷമാണ് ഞങ്ങള്‍ പഴയ സുഹൃത്തുക്കള്‍ എല്ലാവരും ഒത്തു കൂടിയത്..പട്ടാമ്പി പാലത്തിനോട്  ചേര്‍ന്ന് എന്റെ പഴയ കോളേജ് മേറ്റ്‌ അരവിന്ദന്‍ നടത്തുന്ന ഒരു  റിസോര്‍ട്ട് ഉണ്ട്....അവിടെ ഒരു ഒത്തുകൂടല്‍ പ്ലാന്‍ ചെയ്തത് അശോകനായിരുന്നു.. ഇടയ്ക്കിടെ ഞാന്‍ ഇവിടെ വന്ന്‍ തങ്ങാറുണ്ട്.ഞാന്‍ സ്ഥിരമായി  തങ്ങാറുള്ള ഒരു കോട്ടേജ് ഉണ്ട്.അതിന്റെ വാരാന്തയില്‍ ഇരുന്നാല്‍ പുഴ വ്യക്തമായി കാണാം.അവിടെയിരുന്നു പുഴ നോക്കിയിരിക്കാന്‍ നല്ല രസമാണ് ! ഞാന്‍ വരുന്നുണ്ട് എന്ന്‍ വിളിച്ചു പറഞ്ഞാല്‍ എനിക്ക് വേണ്ടി ആ കോട്ടേജ്  ഒഴിചിട്ടിരിക്കും..അതിന്റെ വരാന്തയില്‍കസേരയിട്ട്   പുലരുവോളം ഞാന്‍  പുഴയിലേക്ക് നോക്കിയിരിക്കും...അക്കരെ കടവത്തു പുഴയോട്  ചേര്‍ന്ന് അമ്പല പറമ്പിലെ മരങ്ങളില്‍  നിറയെ വെള്ള  കൊറ്റികള്‍ ചേക്കേറിയിരിക്കും ...സന്ധ്യ നേരത്ത് കിളികള്‍ കൂട്ടമായി പറന്നു പോകുന്നത്  കാണാം.രാത്രിയായാല്‍  നല്ല തണുത്ത കാറ്റു  വീശും....

         രാത്രിയുടെ നിശബ്ദതയില്‍  പുഴയോഴുകുന്നശബ്ദം കേള്‍ക്കാം.പുഴയുടെ സഞ്ചാരത്തിനു വിവിധ രൂപങ്ങളാണ്.അതിന്റെ സഞ്ചാര പഥങ്ങള്‍  നിരീക്ഷിച് അത് കേട്ടരിക്കാന്‍ നല്ല രസമാണ്! പുഴയോഴുകുന്ന ആ ശബ്ദം  എല്ലാവര്‍ക്കും കേള്‍ക്കാന്‍  കഴിയില്ല എന്നാണ് എനിക്ക് തോന്നുന്നത്. ആ പ്രവാഹത്തില്‍ ലയിച്ചു അങ്ങനെ  പാതി ഉറങ്ങിയും  ഉറക്കം തൂങ്ങിയും പുലരുവോളം വരാന്തയില്‍ കസേരയുമിട്ട് ഇരിക്കും ഞാന്‍....

അന്ന് ഞാന്‍ എത്താന്‍ ലേശം വൈകി..പാലക്കാടു കലക്ടറേറ്റില്‍  അത്യാവശ്യ മായി ചില ഫയലുകള്‍ എത്തിക്കാന്‍  ഉണ്ടായിരുന്നു. ഓഫീസില്‍ നിന്നും ഇറങ്ങാന്‍ വൈകി..പാലക്കാട് നിന്നും ബസ് കിട്ടി എത്തിയപ്പോഴെക്കും  സമയം വൈകിയിരുന്നു...
അവരെല്ലാം  നേരത്തെ എത്തിയിരുന്നു... പഴയ കാല  കഥകളും പറഞ്ഞു എന്നെയും കാത്തി  രിക്കുകയായിരുന്നു അവര്‍.. 
 കുറെ കാലമായിരിക്കുന്നു ഞങ്ങള്‍ ഇങ്ങനെ ഒത്തു കൂടിയിട്ട്..ഓരോരുത്തര്‍  ഓരോ ജീവിത വഴിയില്‍ ആണ്..ഒരു പക്ഷേ ,പരസ്പരം കണ്ടിട്ട് പോലും കുറെകാലമായി കാണും ....

ആഹ്ലാദത്തോടെ  ഞങ്ങള്‍ പരസ്പരം ആശ്ലേഷിച്ചു..എല്ലാവരെയും ഞാന്‍ മാറി മാറി നോക്കി..
രാജന്റെ മുടി വല്ലാതെ  നരച്ചിരിക്കുന്നു..ഉണ്ണിക്കു കഷണ്ടികയറിയിരിക്കുന്നു ,ഇടയ്ക്കിടെ നര വീണ തലമുടി.. ,അശോകന്റെ താടിയില്‍ നിറയെ നരച്ച രോമങ്ങള്‍. ഒരു കണ്ണടയുംമുഖത്തുണ്ട്. ..സൈത്  തടിച്ചു കുട വയറൊക്കെ ചാടിയിരിക്കുന്നു..സുബ്രന്‍ മുടിയൊക്കെ കൊഴിഞ്ഞു പോയിരിക്കുന്നു.വല്ലാതെ വയസ്സനായ പോലെ..സത്യത്തില്‍ പ്രായം ഞങ്ങളെ  കീഴ് പെടുത്തിയിരിക്കുന്നു എന്ന്‍ ഇപ്പോഴാണ് ഞാന്‍ തിരിച്ചറിയുന്നത്‌!എല്ലാവരെയും  ഒരുമിച്ചു കണ്ടപ്പോള്‍ ഒരു കൊച്ചു കുട്ടിയെ പോലെ സന്തോഷ ഭരിതമായി തീര്‍ന്നു എന്റെ മനസ്സും!

രാജനും സുബ്രനും എത്തിയിട്ട് രണ്ട് ദിവസമായത്രേ..അവര്‍ രണ്ടു പേരും ഗള്‍ഫിലാണ്..അശോകന്‍ ബിസിനസ്സും തിരക്കുകളുംആയി കഴിയുന്നു. ഉണ്ണി ഇപ്പോള്‍ സ്കൂള്‍ മാഷ്‌ ആണ്.സെയ്ത് വക്കീലാണ്...ഞാന്‍ ഒരു സര്‍ക്കാര്‍ ഗുമസ്തനും! കോളേജു കാലത്തെ ആ സൗഹൃദം ഞങ്ങള്‍ ഇത്രയും കാലം മുറിയാതെ നില നിര്‍ത്തി..യൌവനത്തിന്റെ ഉഷ്ണ കാലം ഞങ്ങള്‍ ഒരുമിച്ചു ഒരു പാട് ആടി തിമിര്‍ത്തതാണ്..! ഇപ്പോള്‍ എല്ലാവരും വാര്‍ധക്യത്തിന്റെ പടിക്കലെത്തി നില്‍ക്കുന്നു...കാലം ഞങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ ഓര്‍ത്തു ഞാന്‍ അത്ഭുതപ്പെട്ടു.. ..

എല്ലാവരെയും കണ്ടപ്പോള്‍  എനിക്ക് വല്ലാത്ത സന്തോഷം തോന്നി....കുറെ കാലത്തിനു ശേഷം ഒരു ബിയര്‍ കഴിച്ചാലോ എന്ന് തോന്നി .ഒരു ബിയര്‍ കുടിച്ചാലോ എന്ന് രാജനോട്‌ ചോദിച്ചുതെയുള്ളൂ..അപ്പോഴേക്കും ചിരിച്ചു കൊണ്ട് രാജന്‍ ബെയററെ വിളിച്ചു..അയാള്‍ ഒരു ട്രേയില്‍ ബിയറുമായി വന്നു....നല്ല തണുത്ത കിംഗ്‌ ഫിഷര്‍ ബിയര്‍!! എന്റെ പ്രിയപ്പെട്ട വിഭവമായ ബീഫ് ഫ്രൈയും ! ഇവരിതൊക്കെ ഓര്‍മ്മിച്ചു വെച്ചിരിക്കുന്നു! ഞാനിപ്പോള്‍ ശുദ്ധ വെജിട്ടെരിയന്‍ ആണ്! എങ്കിലും ആ ഒത്തു കൂടലിന്റെ സന്തോഷത്തില്‍ അതെല്ലാം ഞാന്‍ മറന്നു..ഗ്ലാസ്സിലെടുത്ത ബിയര്‍ കുറേശെയായി ഞാന്‍ കുടിച്ചു കൊണ്ടിരുന്നു....

          ആമേളത്തിന്നിടയില്‍ചര്‍ച്ചഎന്റെഒറ്റക്കുള്ളജീവിതത്തിലെത്തി..എല്ലാവരും കുടുംബമൊക്കെയായി ജീവിക്കുകയാണ്...ഞാന്‍ മാത്രമേ ആ കൂട്ടത്തില്‍ അവിവാഹിതന്‍ ആയി ഉള്ളൂ! സുബ്രന്‍ എന്റെ കഴുത്തിലെ രുദ്രാക്ഷ മാല പിടിച്ചു നോക്കി..പിന്നെ അതിനെ കുറിച്ചായി ചര്‍ച്ചകള്‍......
അപ്പോഴാണ്അനിതയെകണ്ടകഥഉണ്ണിപറയുന്നത്..അവള്‍സ്ഥലംമാറിവന്നത്ഉണ്ണിയുടെ സ്കൂളി ന്നടുത്തുള്ള  ഓഫീസിലാണത്രെ.. ഉണ്ണി അവളെ രണ്ട് മൂന്ന് തവണ കണ്ടിരുന്നു.അവള്‍ എന്നെ കുറിച്ച് ചോദിച്ചുവെന്നും ഉണ്ണി പറഞ്ഞു.....

               ഞാന്‍ കുറച്ചു നേരത്തേക്ക് ഒന്നും പറഞ്ഞില്ല...തകര്‍ന്നു പോയ പ്രണയത്തെ വാഴ്ത്തി കവിതകള്‍ എഴുതാമെന്നല്ലാതെ നഷ്ട്ട പ്രണയത്തെ വാഴ്ത്തി നടക്കുന്നു എന്നല്ലാതെ ഞാനത് ഓര്‍മ്മിക്കുന്നില്ല എന്നതാണ് സത്യം..അങ്ങനെയൊരു പ്രണയം ഞാന്‍ എന്നോട് തന്നെ  മറച്ചു പിടിച്ചു നടക്കുന്നു....!! 
                   വീണ്ടും ചര്‍ച്ച എന്റെ ജീവിതത്തെകുറിച്ച് തന്നെയായി..അവര്‍ വിടുന്ന മട്ടില്ല.സ്നേഹപൂര്‍വമായ നിര്‍ബന്ധത്തില്‍ കുടുക്കി  ഇവരെല്ലാം എന്നെ വിഷമിപിക്കുന്നു.അനിത ഇപ്പോള്‍ വിവാഹം കഴിഞ്ഞു  സുഖമായി ജീവിക്കുന്നല്ലോ പിന്നെ നിനക്കെന്താണ് പ്രശ്നം..അതാണ്‌ അവരുടെ ചോദ്യം!...ഞാനൊരു വിവാഹം കഴിക്കണം!അതാണ്‌ അവരുടെ എല്ലാം നിര്‍ബന്ധം...ബിയര്‍ ഗ്ലാസ്സ് മൊത്തി കുടിച്ചു കൊണ്ട് ഞാനെല്ലാം കേട്ടിരുന്നു...ജനല്‍ ചില്ലുകളില്‍ കാണുന്ന എന്റെ പ്രതി ബിംബത്തെ ഞാനൊന്നു കൂടി നോക്കി.ഈ വയസ്സ് കാലത്താണോ  ഇനിയൊരു വിവാഹം?അവരോടു എന്ത് പറയണം എന്നാലോചിക്കുകയാണ് ഞാന്‍......

ഒരാള്‍  അവിവാഹിതനായി കഴിയുന്നത്‌  സമൂഹത്തിനു അംഗീകരിക്കാന്‍ കഴിയില്ല എന്നാണോ?

                  അവിവാഹിതര്‍  സ്വതന്ത്രരാണ്..അവര്‍ക്ക് സ്വപ്നങ്ങള്‍ മെനയാം ,നഷ്ട്ട പ്രണയത്തിന്റെ കഥകള്‍ പറയാം..പ്രണയ സ്വപ്നങ്ങളെ കളിയാക്കാം.! ഗതകാല സ്മരണകള്‍ അയവിറക്കി അവര്‍ക്ക് ജീവിത ത്തെ നോക്കി പുഞ്ചിരിക്കാം..പക്ഷെ,അവരെ അങ്ങനെ വിടാന്‍ സമൂഹം തയ്യാറാകില്ല!

അതൊരു ജീവിത ചക്രമാണ്! വിവാഹം ഈ വലിയ ചക്രവ്യൂഹത്തിലെ  വേദനിപ്പിക്കുന്ന ഒരു പല്‍ചക്രമാണ്! ഒരിക്കല്‍ കുടുങ്ങി പോയവര്‍ മറ്റുള്ളവരെയും നിര്‍ബന്ധിച് വലിച്ചടുപ്പിക്കുന്നു.
പിന്നെയതില്‍ കുടുങ്ങി പല്‍ ചക്രങ്ങള്‍ക്കിടയില്‍  തിങ്ങി ഞെരുങ്ങി ശ്വാസം മുട്ടി വേദന തിന്ന് അവരാ വഴിത്താരകളിലൂടെ ചതഞ്ഞരഞ്ഞു യാത്ര ചെയ്യുന്നു..!

തകര്‍ന്ന്‍ പോയൊരു പ്രണയമാണോ എന്നെയാ ചക്രത്തില്‍ നിന്നും മാറ്റി  നിര്‍ത്തിയത്?..അനിതയെ  ഞാനിപ്പോഴും പ്രണയിക്കുന്നുണ്ട് എന്നാണു എന്റെ ഭാവം ..സത്യത്തില്‍ ഞാനവളെ പ്രണയിചിട്ടുണ്ടോ?? കവിതകളില്‍ പ്രണയത്തെ കുറിച്ച് പറഞ്ഞു സന്തോഷിപ്പിക്കുന്നു എന്ന് ഭാവിക്കുകയല്ലാതെ  ഒരിക്കല്‍ പോലും എന്റെ പ്രണയം സത്യമാണെന്ന്  അനിതയെ  ബോധിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ടോ?മാത്രമല്ല ജീവിതത്തിന്‍റെ കെട്ടു പാടുകളില്‍ നിന്നും ഒളിച്ചോടാന്‍ എന്റെ പ്രണയത്തെ ഞാനൊരു ആയുധമാക്കിയതല്ലേ? എന്നിട്ട് ഭീരുവായ ഞാന്‍ അത് അനിതയുടെ ജീവിതവുമായി കൂട്ടി കെട്ടി....
വേദനകള്‍ മാത്രം തരുന്ന പല്‍ചക്രങ്ങള്‍ക്കിടയില്‍ കുടുങ്ങാതെ രക്ഷപ്പെട്ടു എന്ന്‍ ഭാവിക്കുകയല്ലേ ഞാന്‍ ചെയ്തത്? ഇപ്പൊഴുമത് ചെയ്തു കൊണ്ടിരിക്കുന്നു.. ഭീരുവായ ഞാനെന്ന സാഹിത്യ കാരന്‍ അതിന് നഷ്ട്ട പ്രണയത്തിന്റെ മുഖം മൂടിയുമണിഞ്ഞു  കൊണ്ട് നടക്കുന്നു! അല്ലെങ്കില്‍ അങ്ങനെ സമൂഹത്തെ ബോധിപ്പിക്കുന്നു!നഷ്ട്ട പ്രണയമെന്ന മുഖം മൂടി!!.. പ്രശ്നങ്ങളില്‍   നിന്നും ഒളിച്ചോടുന്ന ഒരുവന്റെ  സുരക്ഷാ കവചമാണത് !!

ടേബിളിലിരുന്ന  ബിയര്‍ ഗ്ലാസ്സെടുത്ത്‌ ഒറ്റ വലിക്കു ഞാന്‍ അകത്താക്കി..രാജന്‍ എന്റെ അവസ്ഥ മനസ്സിലാക്കിഎന്ന്‍ തോന്നുന്നു..ചിരിച്ചു കൊണ്ട് അവന്‍ കുപ്പിയെടുത്തു വീണ്ടും ബിയര്‍ ഗ്ലാസ് നിറച്ചു..നുരഞ്ഞു പൊന്തുന്ന തണുത്ത ബിയര്‍..ഞാനതിലേക്ക് നോക്കിയിരുന്നു  . .എന്ത് പറഞ്ഞാണ് ഇവരുടെ ഇടയില്‍ നിന്നും രക്ഷപ്പെടുക?അതായിരുന്നു  എന്റെ ചിന്ത..എന്റെ തീരുമാനത്തിന് വേണ്ടിയാണ് എല്ലാവരും കാത്തിരിക്കുന്നത് .ഞാന്‍ മാറി മറി എല്ലാവരെയും നോക്കി....

.ഒരു വലിയ  പല്‍ചക്രം  എന്റെ മുന്നില്‍ നിന്നു കറങ്ങുന്നത്   പോലെ തോന്നി ..ഭീമാകാരമായ ഒരു പല്‍ചക്രം..അത് തന്റെ ചക്രങ്ങള്‍ക്കിടയിലേക്ക്   എന്നെയും വലിച്ചടുപ്പിക്കാന്‍ ശ്രമിക്കുകയാണ്.. ഇതില്‍ നിന്നും രക്ഷപ്പെട്ടെ മതിയാകൂ..അല്ലെങ്കില്‍ ഇവരെല്ലാം കൂടി എന്നെ അതിലേക്ക് വലിച്ചിടും..
ഞാന്‍ ശക്തിയായി തലകുടഞ്ഞു..മനസ്സില്‍ നിന്നും എന്തോ കുടഞ്ഞു  കളയുന്നത്  പോലെ ശക്തിയായ് ഞാന്‍ തല കുടഞ്ഞു  കൊണ്ടിരുന്നു.... (തുടരും..)


Saturday, December 24, 2011

പ്രണയം ഒരു പുനര്‍ വായന ..തുടരുന്നു..



(നമ്മള്‍ കരുതിയത്‌ പോലെ ആ ഫോണ്‍ വിളിച്ചിരുന്നത്‌ ജിനി തന്നെയായിരുന്നു!..പക്ഷെ ,കാര്യ ങ്ങള്‍  നമ്മള്‍  ധരിച്ചു വെച്ചത് പോലെ  ആയിരുന്നില്ല..!! )

നമുക്ക് ജിനി ജോണ്‍ ഫിലിപ്പിന്റെ  കുറിപ്പുകളിലേക്ക്   മടങ്ങി പോകാം.......
        .
ജിനി ജോണ്‍ ഫിലിപ്പിന്റെ  കുറിപ്പുകള്‍ .......


                                                    .  
                                                    .
                                                    .
അഭിലാഷിന്റെ പ്രതികരണം എന്നെ വേദനിപ്പിച്ചില്ല..ആ പ്രതികരണം ഞാന്‍ പ്രതീക്ഷിച്ചത് തന്നെ യായിരുന്നു...കുനിഞ്ഞ ശിരസ്സോടെ ഞാന്‍  തിരിഞ്ഞു നടന്നു....എനിക്കെന്നോടു തന്നെ പുച്ഛം തോ
ഈ തമാശക്ക്,  ക്രൂരമായ  ഈ കളിയാക്കലിനു ഞാന്‍ കൂട്ടു നില്‍ക്കാന്‍ പാടില്ലായിരുന്നു എന്നെനിക്ക് തോന്നി...താഴെയെത്തി ഞാന്‍ കാറില്‍ കയറിയിരുന്നു..എങ്ങോട്ട് പോകണം എന്ന ചിന്തയില്‍ അല്‍പ്പ  സമയം ഞാന്‍ കാറിന്നുള്ളില്‍ തന്നെയിരുന്നു....
എന്തൊക്കയോ ആലോചനകളില്‍ മുഴുകി അലക്ഷ്യമായി ഞാന്‍ ഡ്രൈവ് ചെയ്തു കൊണ്ടേയിരുന്നു..അഭിലാഷിനെ ഒന്ന്‌ കബളിപ്പിക്കുകയായിരുന്നു ജോണിന്റെ  ലക്‌ഷ്യം..ജോണിന്റെ  നിര്‍ബന്ധത്തിനു വഴങ്ങി ഞാനുമതിനു കൂട്ടു നിന്നു എന്ന്‍ മാത്രം..

                    സ്വന്തം ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഒരു കബളിപ്പിക്കലിനു കൂട്ടു നിലക്കുക..അറിയാതെ അതില്‍ ആഹ്ലാദം കണ്ടെത്തുക.അങ്ങനെയൊരു  അവസ്ഥനിങ്ങളുടെ ജീവിതത്തില്‍  ഉണ്ടായിട്ടുണ്ടോ? ഇത് വായിക്കുന്ന  നിങ്ങള്‍ ആരുമായിക്കൊള്ളട്ടെ..അങ്ങനെയൊരു  ഗൂഡമായ ആഹ്ലാദം എപ്പോഴെങ്കിലും നിങ്ങള്‍ അനുഭവിചിട്ടുണ്ടോ? ഒരാളെ കബളിപ്പിക്കാന്‍ കൂട്ടു നില്‍ക്കുക.എന്നിട്ട് കബളിപ്പിക്കപ്പെടുന്നവനെ അറിയാതെ സ്നേഹിക്കുക..അങ്ങനെ മറ്റേയാളെ തോല്‍പ്പിക്കുക..അതിലൂടെ ഗൂഡമായ ആഹ്ലാദം നിങ്ങളും അറിയുക....!!
അഭിലാഷിന്റെ ശബ്ദം ഞാന്‍ ഇഷ്ട്ടപ്പെട്ടു തുടങ്ങിയിരുന്നു....അഭിലാഷിനെ ഞാന്‍ സ്നേഹിക്കാന്‍ തുടങ്ങിയിരുന്നു...അഭിലാഷിലൂടെ ഞാന്‍ കണ്ടെത്താന്‍ ശ്രമിച്ചത് സിദ്ധുവിനെയായിരിക്കുമോ?

ജോണിനെ ഗൂഡമായി  കളിപ്പിക്കുകയും അതിലൂടെ അറിയാതെ ആഹ്ല്ലാദം കണ്ടെത്തുകയുംചെയ്തു എന്ന് ഞാന്‍ പറയുമ്പോള്‍  ഇത് വായിക്കുന്ന നിങ്ങളുടെ നെറ്റി ചുളിയുന്നത്‌ എനിക്ക് കാണാം....നിങ്ങള്‍ പലരും എന്നെ കുറ്റപ്പെടുത്തുകയും ചീത്ത വിളികളാല്‍ അഭിഷേകം ചെയ്യുകയും ചെയ്യുന്നവരാണെന്ന്  എന്നെനിക്കറിയാം ....
അതില്‍   നിങ്ങള്‍ ഒളിപ്പിച്ചു വെച്ച എന്തോ ഒരു  സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുകയാണോ?നിങ്ങളുടെ മനസ്സിലും അതിലൂടെ ഒരു ആഹ്ലാദംവളര്‍ന്നു വരുന്നത്  നിങ്ങള്‍ അനുഭവിക്കുന്നുണ്ടാകും ..ഒരു പക്ഷെ,ഉള്ളിന്റെയുള്ളില്‍ നിങ്ങളുടെയൊരു പ്രതിരൂപം തന്നെയല്ലേ ഞാന്‍?

                        കുറെ നേരം അലക്ഷ്യ മായി ഞാന്‍ കാറോടിച്ചു കൊണ്ടിരുന്നു...എന്തൊക്കയോ ചിന്തകളിലൂടെ ഞാന്‍ അലയുകയായിരുന്നു  എന്നതാണ്  സത്യം ..വീട്ടിലെത്തി ഞാന്‍ കിടക്കയിലേക്ക് വീണു..രാത്രിയാകുവോളം ഞാന്‍ കിടക്കയില്‍ തന്നെ കിടന്നു...പിന്നെ എഴുന്നേറ്റു കുളിച്ചു ഭക്ഷണമുണ്ടാക്കി..അലമാരയില്‍ നിന്നും വൈന്‍ കുപ്പിയെടുത്തു ഗ്ലാസ്സിലേക്ക് പകര്‍ന്നു..വീഞ്ഞ് നുണഞ്ഞു കൊണ്ട്  വസ്ത്രങ്ങള്‍ ഓരോന്നായി  ഊരിയെറിഞ്ഞു ഞാന്‍  മുറിയിലൂടെ നടക്കാന്‍  തുടങ്ങി..ഇപ്പോള്‍ ഞാന്‍ സ്വതന്ത്രയാണ് ..കെട്ടു പാടുകളില്ല..സര്‍വ സ്വതന്ത്ര..ഒന്നുമറിയാത്ത അവസ്ഥ...വീഞ്ഞിന്റെ ലഹരി എന്നില്‍ നിറഞ്ഞു കൊണ്ടേയിരുന്നു....
അപ്പോള്‍ അഭിലാഷിനെ വിളിക്കണമെന്നു തോന്നി..ഞാന്‍ ഫോണെടുത്തു അഭിലാഷിന്റെ നമ്പര്‍ ഡയല്‍ ചെയ്തു....  


  

റസിയ വായിച്ച അഭിലാഷിന്റെ കുറിപ്പുകളില്‍ നിന്ന്‌: 
                             .
                             .
                             .
(റസിയ ഒരു നെടു വീര്‍പ്പോടെ പുസ്തകം മാറോടു ചേര്‍ത്ത് പിടിച്ചു.കുറച്ചു നേരം ബെഡില്‍ മേലോട്ട് നോക്കി കിടന്നു.പിന്നെ വീണ്ടും വായിച്ചു തുടങ്ങി...)
                                               .
                                               .
                                               .

                           തലയും താഴ്ത്തി ഒരു കുറ്റ വാളിയെ പോലെ  ജിനി നടന്നു പോയി.വല്ലാത്ത ദേഷ്യത്തോടെ വാതില്‍ ഞാന്‍ കൊട്ടിയടച്ചു..എനിക്ക് എന്നോട് തന്നെ ദേഷ്യവും നിന്ദയും തോന്നി..കബളിക്കപ്പെട്ടത്‌ പോലെ ഒരു തോന്നല്‍ എന്റെ മനസ്സില്‍ നീറി നിന്നു.. അതും ജിനിയെ പോലൊരാള്‍! മാത്രമല്ല ഇതെങ്ങാന്‍ ജോണ്‍ അറിഞ്ഞാല്‍..
സുഹൃത്തിനോടുള്ള കടമ എന്നെ  വിഷമ വൃത്തത്തിലാക്കി..എന്തായാലും ഞാനെല്ലാം മറക്കാന്‍ ശ്രമിച്ചു.. പക്ഷെ,എനിക്കതിനു കഴിയുന്നില്ല എന്ന് അല്പം കഴിഞ്ഞപ്പോള്‍ മനസ്സിലായി....ആ ഫോണ്‍ വിളി ..അതിലൂടെ ഞാന്‍ റസിയയെ ആയിരിക്കുമോ കാണാന്‍ ശ്രമിച്ചത്.?ആയിരിക്കും അത് കൊണ്ടാണ് എനിക്കതില്‍  സന്തോഷിക്കാന്‍ കഴിഞ്ഞത്...അതിന് കാരണം ഞാനിപ്പോഴും റസിയയെ പ്രണയിക്കുന്നു എന്നതാണ്!

ഒരു പ്രണയം നിങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുകയാണെങ്കില്‍ അതിനോട് ബന്ധപ്പെട്ടു വരുന്ന എന്തും സന്തോഷകരമായിരിക്കുമോ?അതെ .എന്നാണ് എന്റെ ഉത്തരം! ഒരു പ്രണയം നിങ്ങള്‍ കാത്ത് സൂക്ഷിക്കു കയാണെങ്കില്‍  തീര്‍ച്ചയായും നിങ്ങള്‍ക്ക് അങ്ങനെ സന്തോഷിക്കാന്‍  കഴിയുമെന്ന് തന്നെയാണ് എന്റെ വിശ്വാസം..
പ്രണയത്തിന്റെ ഈ രൂപ ഭാവങ്ങളെ തന്നെയാണല്ലോ  നിങ്ങള്‍ സ്നേഹമെന്നും കാമമെന്നും പ്രേമമെന്നും അങ്ങനെ  എണ്ണമില്ലാത്ത എന്തൊക്കയോ  നിര്‍വചനങ്ങള്‍  നല്‍കി വിളിച്ചു പോരുന്നതും!

ജിനി പോയതും എനിക്ക് വല്ലാത്ത വിഷമം തോന്നി..ആ ശബ്ദം ഞാന്‍ വല്ലാതെ ഇഷ്ട്ടപ്പെട്ടു  തുടങ്ങിയിരുന്നു..എങ്ങനെയോ ഞാന്‍  വൈകുന്നേരം വരെ കഴിച്ചു കൂട്ടി....
ഉറക്കം വരാതെ ഞാന്‍ തിരിഞും മറിഞ്ഞും  കിടന്നു..ഒന്നുറങ്ങി കിട്ടിയിരുന്നുവെങ്കില്‍ ..അപ്പോഴാണ്‌ ഫോണ്‍ ശബ്ദിച്ചത്..ഞാന്‍ നമ്പര്‍ നോക്കി..അത് അവള്‍ തന്നെയാണ്. ഒന്ന്‌ മടിച്ചെങ്കിലും ഞാന്‍ ഫോണെടുത്തു..കുറച്ചു നേരം  ഒന്നും മിണ്ടാതെയിരുന്നു  .പിന്നെ ഫോണ്‍ കട്ട്‌ ചെയ്തു....
 ഉറക്കം വരാതെ വീണ്ടും കിടക്കയിലേക്ക് തന്നെ വീണു.. അങ്ങനെയൊരു വിളി ഞാന്‍ പ്രതീക്ഷി ചിരുന്നുവോ?
അല്‍പ്പ നേരം ..ഫോണ്‍ പിന്നെയും അടിച്ചു കൊണ്ടിരുന്നു..ഒന്ന്‌ സംശയിച്ചു ഞാന്‍ ഫോണ്‍ വീണ്ടുമെടുത്തു..അത് ജിനി തന്നെയായിരുന്നു ..അവള്‍ എന്തൊക്കയോ പറഞ്ഞു കൊണ്ടിരുന്നു..മുഴുവന്‍ ഒന്നും എനിക്ക് മനസ്സിലായില്ല. എന്തായാലും ഇനിയും അവള്‍ വിളിക്കുമെന്നും തല്ക്കാലം ജോണ്‍ ഇതൊന്നും അറിയണ്ട എന്നും അവള്‍ പറഞ്ഞു ..എനിക്ക് മറുത്തൊന്നും പറയാന്‍  കഴിഞ്ഞില്ല..ഞാനുമങ്ങനെ ആഗ്രഹിച്ചിരുന്നു എന്നതാണ് സത്യം!
ആ ഫോണ്‍ വിളി തുടര്‍ന്ന്  കൊണ്ടേയിരുന്നു..അതൊരു തീവ്രമായ ബന്ധമായി വളര്‍ന്നു..പരസ്പരം കാണുന്നില്ലെങ്കിലും വളരെ അടുത്താണ് ഞങ്ങള്‍ എന്ന് തോന്നുമാറു അതൊരു വലിയ  ഇഷ്ട്ടമായി തീര്‍ന്നു.

ജോണ്‍ ഇതറിയുന്നില്ല എന്ന കുറ്റബോധം എന്നെ വല്ലാതെ വിഷമിപ്പിച്ചു കൊണ്ടിരുന്നു..പലപ്പോഴും ജോണില്‍ നിന്നും ഞാന്‍ ഒഴിഞ്ഞു മാറി നടന്നു.. ജോണിനെ കണ്ടു മുട്ടുന്ന അവസരങ്ങള്‍ കഴിവതും ഞാന്‍ ഒഴിവാക്കി...ആ ഫോണ്‍ വിളി ഞങ്ങള്‍  തുടര്‍ന്ന്‍ കൊണ്ടേയിരുന്നു  ..പരസ്പരം ഞങ്ങള്‍ സ്നേഹിച് കൊണ്ടിരുന്നു ..സിദ്ധാര്‍ത്ഥന്റെയും  റസിയയുടെയും പരകായ പ്രവേശമായിരുന്നു അത്..
          .
          .
          .
താഴെ കാര്‍ വന്നു നില്‍ക്കുന്ന ശബ്ദം കേട്ടു..ഒരു നെടുവീര്‍പ്പോടെ റസിയ പുസ്തകത്തി ല്‍നിന്നും തലയുയര്‍ത്തി..ഒരു ദീര്‍ഘ നിശ്വാസത്തോടെ അല്‍പ്പ നേരം  അവള്‍ കണ്ണുകളടച്ചിരുന്നു..പിന്നെ മെല്ലെ എഴുന്നേറ്റു ഗോവണിയിറങ്ങി താഴെയെത്തി..ഒരു കയ്യില്‍ ആപുസ്തകം ചേര്‍ത്ത് പിടിച്ചിരുന്നു അവള്‍..അഭിലാഷ് വീടിന്നകതെക്ക് കയറി വന്നു  ..അവന്‍ റസിയയെ ചേര്‍ത്ത് പിടിച്ചു ..അവളുടെ കണ്ണുകളില്‍  എന്തോ ഭാവ മാറ്റം കണ്ടു അവന്‍ റസിയയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി..അവളുടെ കയ്യില്‍ മുറുകെ പിടിച്ചിരിക്കുന്ന ചുവന്ന ചട്ടയുള്ള  ആ പുസ്തകം അവന്‍ കണ്ടു ..അവളുടെ കണ്‍ കോണുകളി ലൊരു നനവുണ്ടായിരുന്നു ..റസിയയെ ഒന്ന്‌ കൂടി ചേര്‍ത്ത് പിടിച്ചു കൊണ്ട് അഭിലാഷ് അകത്തേക്ക് നടന്നു......


                      .അഞ്ചാം ഭാഗം:
       sidhu 701@gmail.com .ഒരു ഇ.മെയില്‍ സന്ദേശം:
(തുടരും..)

Thursday, December 22, 2011

പ്രണയം ഒരു പുനര്‍വായന.....


  
  പ്രണയം ഒരു പുനര്‍വായന.....
       

റസിയ  വായിക്കുന്ന അഭിലാഷിന്റെ കുറിപ്പുകള്‍ ...
തുടരുന്നു.. 

                         ജോണുമായുള്ള കൂടിക്കാഴ്ചകള്‍ ഇടയ്കിടെ ഉണ്ടായി..ഞാന്‍ മദ്യപിക്കാന്‍ കമ്പനി കൂടുന്നില്ല എന്നതായിരുന്നു അവന്റെ പ്രധാന പരാതി..  മദ്യം ,പണം,പെണ്ണ് ,ഭക്ഷണം ..ഇതെല്ലാം ദൈവം പുരുഷന് വേണ്ടി മാത്രം ഉണ്ടാക്കിയതാണെന്നും  അതെല്ലാം മതിയാവോളം ആസ്വദിക്കണം അതിനാണീ ജീവിതം എന്നതായിരുന്നു  ജോണെന്ന ഫ്യൂഡല്‍ നസ്രാണിയുടെ തിയറി! അതിന്നിപ്പോഴും ഒരു മാറ്റവുമില്ല! 
അക്കാലത്താണ് എനിക്കൊരു ഫോണ്‍ വിളിയുമായി ബന്ധപ്പെട്ട ഒരു പ്രശ്നം ഉണ്ടാകുന്നത്..ജോണിനോട്‌ ഞാനത് പറഞ്ഞു.ജോണിനോട്‌ ഞാനതിന്റെ സംഘര്‍ഷം ഷെയര്‍ ചെയ്തു എന്നതായിരുന്നു സത്യം!
വളരെ താല്‍പ്പര്യത്തോടെയാണ് ജോണ്‍ അത് കേട്ടത്.. ..മാത്രമല്ല എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു...

                       ഒരു നിഗൂഡത  പോലെ ആ ഫോണ്‍ വിളിഎന്നെ സദാസമയവും  വലയം ചെയ്തു..  അതെന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തി..ഉന്മേഷഭരിതമായ ചലനങ്ങള്‍ എന്റെ ജീവിതത്തെ ആഹ്ലാദകരമാക്കി..ആ ശബ്ദം എന്നില്‍ റസിയയുടെ സ്മരണകള്‍ വീണ്ടും ഉയര്‍ത്തി..അല്ലെങ്കില്‍ ഞാന്‍ റസിയയെ ആയിരിക്കും ആ ശബ്ദത്തിന്നു പിന്നില്‍ കണ്ടെത്താന്‍ ശ്രമിച്ചത്! 

                  പുരുഷന്മാര്‍ പ്രണയം ഒരിക്കലും കണ്ടെത്തുകയില്ല എന്നാണല്ലോ പറയുന്നത്! എനിക്ക് തോന്നുന്നത് പുരുഷനോളം പ്രണയിക്കാന്‍ സ്ത്രീക്ക് കഴിയില്ല എന്നാണ്! പുരുഷന്റെ പ്രണയം ആത്മാവിനോളം കടന്നു ചെല്ലുന്നു..സ്ത്രീയുടേതു തൊലിപ്പുറത്ത് മാത്രം ചെന്നെതുന്ന ചില ഭ്രമങ്ങള്‍ മാത്രമാണ്! ,ഹൃദയത്തോളം കടന്നു ചെല്ലാനുള്ള  ശക്തി സ്ത്രീയുടെ പ്രണയ ഭാവത്തിന്നില്ല എന്നതാണ് സത്യം!


(റസിയയുടെ മുഖത്ത് ഇപ്പോള്‍ ഒരു പുഞ്ചിരി വിടര്‍ന്നു..അവള്‍ ഒരു നിമിഷം വായിച്ചു കൊണ്ടിരുന്ന കുറിപ്പുകള്‍ അടച്ചു വെച്ചു..പിന്നെ എന്തോ ചില ആലോചനകളില്‍ മുഴുകി അല്‍പ്പ നേരം ഇരുന്നു...
പിന്നെ ഒരു ദീര്‍ഘ നിശ്വാസമോടെ ആ കുറിപ്പുകള്‍ മറിച്ചു വായന തുടങ്ങി........)


                          സത്യത്തില്‍എന്നെ നിരന്തരം വിളിച്ചു കൊണ്ടിരിക്കുന്ന ആ ശബ്ദം ഞാന്‍ ഇഷ്ട്ടപ്പെട്ടു തുടങ്ങിയിരുന്നു പലപ്പോഴും ആ ഫോണ്‍ ഒന്ന്‌ വന്നിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു....
ആയിടക്കാണ് അമ്മ എന്നോട് കല്യാണത്തെ കുറിച്ച്  പറഞ്ഞു നിര്‍ബന്ധിച്ചു  കൊണ്ടിരുന്നത്...ആ നിര്‍ബന്ധത്തിനു പിന്നില്‍ അമ്മക്ക്  ന്യായീകരണങ്ങള്‍  ധാരാളം ഉണ്ടായിരുന്നു..വയസ്സേറുന്നതും ,തറവാട് അന്യം നിന്നു പോകുന്നതും,തന്റെ  കാല ശേഷം ആരും എന്നെ നോക്കാനില്ലാത്തതും ..അങ്ങനെ  ഒരു പാടു ന്യായീകരണങ്ങള്‍!

അമ്മയെ ദേഷ്യം പിടിപ്പിക്കാന്‍ ആദ്യമൊക്കെ ഞാന്‍ റസിയയെ കുറിച്ച് പറയുമായിരുന്നു..തറവാടിന്റെ മഹിമ നില നിര്‍ത്താന്‍ ഒരു മേത്തച്ചി   മതിയാകുമോ എന്ന്  ഞാന്‍ പലപ്പോഴും തമാശയായി പറയും... ..
അമ്മയുടെ നിര്‍ബന്ധം കൂടി കൊണ്ടേയിരുന്നു..പെണ്‍കുട്ടികളെ  വിവാഹം കഴിച്ചയക്കുക എന്ന പോലെ തന്നെ ആണ്‍കുട്ടികളും വിവാഹം കഴിച്ചിരിക്കണം എന്നതാണല്ലോ സമൂഹത്തിന്റെ പൊതു നിയമം?അതിന് അമ്മമാര്‍  പറയുന്ന ന്യായീകരണങ്ങള്‍ എവിടെയും ഒന്ന്‌ തന്നെ!

                        ഒരു പക്ഷെ ,ഇങ്ങനെയൊരു നിര്‍ബന്ധം തന്നെയല്ലേ റസിയയെയും ബാധിചിരിക്കുക? അങ്ങനെ ആലോചിക്കുമ്പോള്‍ അതറിയാതെ പോയത് എന്റെ തെറ്റാണെന്ന് പറയേണ്ടി വരും!! ഒരു വിവാഹ ബന്ധത്തിന്റെ തകര്‍ച്ച റസിയയെ എത്ര മാത്രം തളര്‍ത്തിയിട്ടുണ്ടാകും.?എന്നിട്ടും അവള്‍ 
 പൊരുത്തപെടാനാകാത്ത ജീവിത സാഹചര്യങ്ങളില്‍ നിന്നും തിരിച്ചു വരാന്‍ തന്റേടം കാണിച്ചു എന്നത് എനീക്കല്ഭുതമായി തോന്നി...മാത്രമല്ല തനിക്കറിയാവുന്ന തൊഴില്‍ ചെയ്ത് അവള്‍ ജീവിച്ചു കാണിക്കുകയും ചെയ്യുന്നു....അങ്ങനെ ചെയ്യുവാന്‍ സ്ത്രീകളെ സമൂഹം അനുവദിക്കാറില്ല..എന്നോര്‍ക്കുമ്പോള്‍ റസിയയോടുള്ള ആ മതിപ്പ് എന്റെ പ്രണയത്തെ കൂടുതല്‍ ശക്തമാക്കുകയാണ് ചെയ്തത്.. ഒരു തരത്തില്‍ ഞാന്‍ അവളില്‍ നിന്നു ഒളിചോടുകയല്ലേ ചെയ്തത് ? എന്റെ  സാമീപ്യം അവള്‍ ആഗ്രഹിക്കുന്ന സമയത്ത് ഞാന്‍ അതില്‍നിന്നും അകന്നു മാറുകയയിരുന്നുവോ? എന്റെ പ്രണയത്തെ വീണ്ടും അവള്‍ കാത്തിരിക്കുമോ? 

                 ഇങ്ങനെ ചില ചോദ്യങ്ങള്‍ സ്വയം ചോദിച്ചു നാം ജീവിതം തള്ളിനീക്കുക മാത്രം ചെയ്യുന്നു.?അതിനെ ന്യായീകരിക്കാന്‍ വേണ്ടി ചില വേലിക്കെട്ടുകള്‍  നിര്‍മ്മിക്കുകയും ചെയ്യുന്നു..പ്രണയിക്കുന്ന രണ്ട് പേര്‍ക്ക് വിവാഹമെന്ന ഒരു ചട്ടക്കൂട് നിര്‍ബന്ധമാണോ? അങ്ങനെയൊരു ചങ്ങലക്കെട്ടില്ലാതെ രണ്ട് പേര്‍ ഒരുമിച്ചു ജീവിക്കുന്നതിലെന്താണ് തെറ്റ് ?സമൂഹത്തിന്റെ ചില നെറ്റിച്ചുളിക്കലുകള്‍ പേടിച്ചു രണ്ട് പേര്‍ തങ്ങളുടെ സ്വപ്‌നങ്ങള്‍ തല്ലി ക്കൊഴിക്കുന്നത് ഏതു രീതിയിലാണ് ന്യായീകരിക്കാന്‍ കഴിയുക?


                    .
ഒരു ദിവസം രാവിലെ ജോണ്‍ വിളിച്ചു ..അന്നു ഒരു അവധി ദിനം ആയിരുന്നു എന്ന്  തോന്നുന്നു..അവന്റെ വീട്ടിലേക്ക്  ചെല്ലണമെന്നാണ് ക്ഷണം...പക്ഷെ,അന്നു അവള്‍ വിളിച്ചാലോ എന്ന്‍ കരുതി ഞാന്‍ ഒഴിഞ്ഞു മാറി.. വൈകുന്നേരം കോര്‍ണിഷില്‍ വെച്ചു കാണാം എന്ന് പറഞ്ഞു ഞാന്‍ ആ ക്ഷണം നിരസിച്ചു..

 വൈകുന്നേരം കോര്‍ണിഷില്‍ വെച്ചു  ഞങ്ങള്‍ കണ്ടു മുട്ടി..ജോണും ഭാര്യ ജിനിയും  ഉണ്ടായിരുന്നു..ജിനി വല്ലാതെ മാറിയിരിക്കുന്നു എന്ന്‍ തോന്നി..ഇടയ്ക്കിടെ അവള്‍ എന്നെ നോക്കുന്നത് പോലെതോന്നി..അന്ന് രാത്രി റെസ്ടോരണ്ടില്‍  പോയി  ഫുഡ്‌ കഴിച്ചാണ് ഞങ്ങള്‍ പിരിഞ്ഞത്...അവര്‍ എന്നെ എന്റെ ഫ്ലാറ്റില്‍ കൊണ്ട്  വന്നു വിട്ടു .ജിനിയാണ്  കാര്‍ ഓടിച്ചിരുന്നത്.വളരെ അനായാസമായാണ് ജിനി ഡ്രൈവ് ചെയ്യുന്നത് എന്ന് എനിക്ക് തോന്നി...ഫ്ലാറ്റിനു താഴെ എന്നെ ഇറക്കി വിട്ടു തിരിച്ചു പോകുന്നതിന്നിടയില്‍ ജിനി എന്നെ ഒന്ന്‌ കൂടി തിരിഞ്ഞു നോക്കി ചിരിച്ചു..അതെന്തായിരുന്നു എന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല!

രാത്രി നല്ല  ഉറക്കത്തിലായിരുന്നു ഞാന്‍ ..ഫോണ്‍ നിര്‍ത്താതെ അടിക്കുന്നു ..അത് അവളായിരുന്നു..ഈ നേരത്ത് ഒരു വിളി  പതിവില്ലല്ലോ? എനിക്കല്‍ഭുതമായി.അവള്‍ വെറുതെ വിളിച്ചതാണെന്നു പറഞ്ഞു...അടക്കി പിടിച്ച ഒരു നേരിയ ചിരി മറുതലക്കല്‍ കേട്ടു....
ഉറക്കം മുറിഞ്ഞതിന്റെ ക്ഷീണവും നീരസവും.. ഞാന്‍ ദേഷ്യത്തില്‍ അവളോട്‌ പറഞ്ഞു ..ഇനിയീ കളി തുടരാന്‍ കഴിയില്ല...ആരാണെന്നു പറയണം ..അല്‍പ്പ നേരത്തെ മൌനം..ഒരു ചിരിവീണ്ടും ..റസിയ ആണെന്നു കരുതിക്കോളൂ എന്ന് മറുപടിയും ..എനിക്ക് ചിരി വന്നു പോയി.കൌതുകവും..അപ്പോള്‍ എന്നെ അറിയുന്ന ആരോ ആണല്ലോ ഇത്?...പിന്ന റസിയയെ കുറിച്ചായി അവളുടെ സംസാരവും ചോദ്യങ്ങളും.....
എനിക്കത് തുടരാന്‍  താല്പ്പര്യമില്ലായിരുന്നു ...ഞാന്‍ ഫോണ്‍ കട്ട് ചെയ്തു..

അല്പം കഴിഞ്ഞു വീണ്ടും ഫോണ്‍ വന്നു..അവള്‍ തന്നെ..ഇനിയീ കളി പറ്റില്ല എന്ന്‍ ഞാന്‍ പറഞ്ഞു..അല്‍പ്പ നേരത്തെ മൌനത്തിനു ശേഷം അവള്‍ പറഞ്ഞു..നാളെ ഞാന്‍ നേരില്‍  വരാം ..സമയവും സ്ഥലവും ഞാന്‍ വിളിച്ചു പറയാം എന്നും...

എന്നില്‍ അറിയാത്തൊരു ആഹ്ലാദം വിരിയുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു..കുറച്ചു ദിവസമായി എന്റെ മനസ്സു സന്തോഷഭരിതമാക്കിയ ആ ശബ്ദത്തിന്റെ ഉടമയെ ഞാന്‍ കാണുന്നു! റസിയയുടെ ഓര്‍മ്മകള്‍ എന്നില്‍ വീണ്ടും ഉണര്‍ത്തുകയും എന്റെ പ്രണയം  എന്നില്‍ മരിച്ചിട്ടില്ല എന്നെന്നെ ഓര്‍മ്മിപ്പിക്കുകയും ചെയ്ത  ആ ശബ്ദം...

അന്നു എന്റെ ചലനങ്ങള്‍ക്ക് വേഗത കൂടുതലായിരുന്നു..ഒരു പക്ഷെ,എപ്പോഴാണ് അവള്‍ വിളിക്കുക എന്നറിയില്ല.അതിനു മുന്നേ ജോലികളെല്ലാം തീര്‍ത്തു വെക്കണം..ഞാന്‍ ധൃതിയില്‍ എല്ലാം ചെയ്തു കൊണ്ടേയിരുന്നു.. വൈകുന്നേരം വരെ ആ വിളിയും  കാത്തിരുന്നു ഞാന്‍..

                      ഇത് വരെയായിട്ടും അവള്‍ വിളിച്ചില്ലല്ലോ എന്ന് കരുതി ഞാന്‍ അക്ഷമനായി ..വൈകീട്ട് ഓഫീസിലേക്ക് അവളുടെ ഫോണ്‍ വന്നു..ഞാന്‍ ഓഫീസി ല്‍നിന്നും ഇറങ്ങുകയാണ്  എന്നും എവിടെ വെച്ചാണ് കാണുക എന്നും ഞാന്‍ ചോദിച്ചു..അല്പം കഴിഞ്ഞു ഞാന്‍  വിളിക്കാം അപ്പോള്‍ സമയം  പറയാം എന്നവള്‍  പറഞ്ഞു...  ഞാന്‍ തിടുക്കത്തില്‍  എന്റെ  ഫ്ലാറ്റിലെത്തി .വേഗം വസ്ത്രങ്ങള്‍  മാറ്റി  പുറത്തു പോകാന്‍ റെഡിയായി ആ ഫോണ്‍ വരുന്നതും കാത്തിരുന്നു..കൂട്ടില്‍ അടച്ചിട്ടയൊരു  മൃഗത്തിനെ പോലെ മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുക  തന്നെയായിരുന്നു ഞാന്‍.....
കുറച്ചുനേരം കഴിഞ്ഞു കാണും .എന്റെ  ഫോണ്‍ ശബ്ദിച്ചു ..അതവളായിരുന്നു. ."വാതില്‍  തുറക്കൂ .. ഞാന്‍മുറിയുടെ  പുറത്തുണ്ട്.".എന്നവള്‍ പറഞ്ഞു ..ഞാന്‍ ചാടിയെഴുന്നേറ്റു.അവള്‍ എന്റെ ഫ്ലാറ്റില്‍ വരികയോ?എനിക്കല്‍ഭുതമായി..പുറത്തു  ബെല്‍ അടിക്കുന്ന  ശബ്ദം ..വല്ലാത്ത വിമ്മിഷ്ട്ടത്തോടെ ,  വിറയലോടെ ഞാന്‍ വാതില്‍  തുറന്നു .എന്നെ ഞെട്ടിച്ചു  കൊണ്ട് മുന്നില്‍ ജിനി നില്‍ക്കുന്നു..!!

എന്ത് പറയണം എന്ത് ചെയ്യണം  എന്നറിയാതെ ഞാന്‍ സ്തബ്ധനായി നിന്നു .ജിനിയായിരുന്നോ ഇത്രയും ദിവസവും എന്നെ വിളിച്ചു കൊണ്ടിരുന്നത് ?ജിനി അകത്തേക്ക് കയറി വന്നു ..അവളുടെ മുഖത്തു  ഒരു വല്ലാത്ത ചിരിയുണ്ടായിരുന്നു.ജിനി അകത്തേക്ക്കടന്നു വന്നു സെറ്റിയില്‍ ഇരുന്നു..ഞാന്‍ വല്ലാതെയായിരുന്നു..എന്നെ കളിപ്പിക്കുകയായിരുന്നോ ജിനിയുടെ ലക്‌ഷ്യം?..ദൈവമേ  ഇതെങ്ങാന്‍ ജോണ്‍ അറിഞ്ഞാല്‍?
              ദേഷ്യത്തോടെ ഞാന്‍ ജിനിയോടു പുറത്തു പോകാന്‍ പറഞ്ഞു..മേലില്‍ എന്നെ  വിളിക്കരുത് എന്നും .ജിനി സെറ്റിയില്‍ നിന്നു മെല്ലെ  എഴുന്നേറ്റു..മുഖം കുനിച്ചു  പുറത്തേക്കുനടന്നു!..വാതില്‍ക്കലെതിയ  ജിനി  ഒന്ന്‌ കൂടി തിരിഞ്ഞു നോക്കി..ഞാന്‍ വേഗംചെന്നു വാതില്‍ കൊട്ടിയടച്ചു. അല്‍പ്പ നേരം... .....പുറത്തുനിന്നു ശബ്ദമൊന്നും കേള്‍ക്കുന്നില്ല...പിന്നെ അവള്‍ നടനന്നകലുന്ന ശബ്ദം.കേട്ടു ..അവശനായത് പോലെ ഞാന്‍ സെറ്റി യിലേക്ക് വീണു..കുറ്റ ബോധം കൊണ്ട് ഞാന്‍ വല്ലാതെയായി..ജോണ്‍ ഇത്  അറിഞ്ഞാല്‍   ..?? 
         
                                 
(നമ്മള്‍ കരുതിയത്‌ പോലെ ആ ഫോണ്‍ വിളിച്ചിരുന്നത്‌ ജിനി തന്നെയായിരുന്നു!..പക്ഷെ ,കാര്യ ങ്ങള്‍  നമ്മള്‍  ധരിച്ചു വെച്ചത് പോലെ  ആയിരുന്നില്ല..!! )

നമുക്ക് ജിനി ജോണ്‍ ഫിലിപ്പിന്റെ  കുറിപ്പുകളിലേക്ക്   മടങ്ങി പോകാം.......
        .
ജിനി ജോണ്‍ ഫിലിപ്പിന്റെ  കുറിപ്പുകള്‍ .(.തുടരും ..)


                                                 
                                                    

Monday, December 19, 2011

പ്രണയം ഒരു പുനര്‍വായന.......നാലാം ഭാഗം:


 പ്രണയം ഒരു പുനര്‍വായന.....
               നാലാം ഭാഗം:  
 റസിയ വായിക്കുന്ന അഭിലാഷിന്റെ കുറിപ്പുകളില്‍ നിന്ന്:
        .
        . 
                                                                                                              
ഞാന്‍ അഭിലാഷ് മേനോന്‍ :   പാലക്കാട്‌ ജില്ലയിലെ പട്ടാമ്പി സ്വദേശി: ദുബായില്‍ ഒരു ഫാര്‍മസുട്ടിക്കല്‍  കമ്പനിയില്‍  ജോലി ചെയ്യുന്നു:
തിരുവനന്തപുരത്ത് ഫാര്‍മസി കോളേജില്‍ ആയിരുന്നു പഠനം.അവിടെ വെച്ചാണ് ജോണ്‍ ഫിലിപ്പിനെ കാണുന്നതും പരിചയപ്പെടുന്നതും.എന്റെ സീനിയര്‍ ആയിരുന്ന ജോണ്‍ ഫസ്റ്റ് സെമസ്റര്‍ പരീക്ഷയില്‍ തോറ്റു പോയത്  കൊണ്ടാണ് ഞങ്ങള്‍ ഒരേ ക്ലാസ്സില്‍ ആകുന്നതും ഒരുമിച്ചു  പഠിക്കേണ്ടി വന്നതും..... ഫാര്‍മസി കോളേജില്‍ നിന്നും പോയതിനു ശേഷംപിന്നീടു ജോണിനെ ഞാന്‍ കാണുന്നത് ദുബായില്‍ വെച്ചാണ്.കോഴ്സ് കഴിഞ്ഞാല്‍ അമേരിക്കയില്‍  പോകുമെന്നായിരുന്നു ജോണ്‍ പഠിക്കുന്ന കാലത്ത് പറഞ്ഞിരുന്നത് .തീരെ പ്രതീക്ഷിക്കാതെ ഒരു ദിവസം കരാമയിലെ  ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍   വെച്ചു ജോണിനെ കാണുന്നു..എന്നെ തിരിച്ചറിഞ്ഞ ജോണ്‍ ആഹ്ലാദത്തോടെഉറക്കെ ചിരിച്ചു കൊണ്ട് എന്നെ കെട്ടിപിടിച്ചു..നിര്‍ബന്ധിച്ചു ജോണ്‍ അടുത്ത ബാറിലേക്ക്എന്നെ കൂട്ടി കൊണ്ട് പോയി.. 

മദ്യത്തിനു ഓര്‍ഡര്‍ കൊടുക്കുമ്പോള്‍ ഞാന്‍ കഴിക്കില്ല എന്ന് പറഞ്ഞത് വിശ്വസിക്കാനാകാതെ  ജോണ്‍ എന്നെ നോക്കിയിരുന്നു.. ,അത്ഭുതത്തോടെ ജോണ്‍ എന്നെ നോക്കി...നിര്‍ത്തി എന്ന് ചിരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു..പണ്ടത്തെ ഒരു മത്സരത്തിന്റെ കഥ ഓര്‍മ്മിപ്പിച്ചു  ജോണ്‍ ഉറക്കെ ചിരിച്ചു..അതോര്‍മ്മ വന്നപ്പോള്‍ എനിക്കും ചിരി  വന്നു പോയി... 

                   ഹോസ്റ്റലില്‍  വെച്ചു നടന്ന ഒരു പാര്‍ട്ടിക്കിടക്കു ജോണും ഞാനും തമ്മില്‍ ഒന്ന്‌ ഏറ്റു മുട്ടി..സീനിയര്‍ ആണെന്ന അഹങ്കാരം ജോണിനെ  കൂടുതല്‍ വാശിക്കാരനാക്കി...നിരത്തി വെച്ച കുപ്പികള്‍ക്ക് മുന്നില്‍ നിന്നു ജോണ്‍ തന്റെ വെല്ലുവിളി വീണ്ടും ഉ..യര്‍ത്തി.....മറ്റുള്ളവര്‍ എന്നെ നോക്കി...രണ്ട് മൂന്ന് ഹാഫ് ബോയില്‍ഡു  എഗ്ഗ് ഒറ്റയടിക്ക് അകത്താക്കും..പിന്നെ എത്ര കഴിച്ചാലും ഫിറ്റാവില്ല..അതായിരുന്നു ജോണിന്റെതിയറി..! ഒരു പട്ടാമ്പിക്കാരന്റെ നെഞ്ഞൂക്ക് ..വെല്ലു വിളി ഞാന്‍ ഏറ്റെടുത്തു..ആര്‍പ്പ്‌ വിളികള്‍ക്കിടയില്‍ മത്സരം തുടങ്ങി..ചെത്തുകാരന്‍ രാമേട്ടന്‍ മുളപ്പിച്ച നെല്ലും പറങ്കി മാങ്ങയും പൂവന്‍പഴവും ഉണ്ടവെല്ലവും ഇട്ടു വാറ്റിയെടുക്കുന്ന  തീവെള്ളം പനംകള്ളില്‍ ചേര്‍ത്ത് കഴിച്ചു ശീലിച്ച  പട്ടാമ്പിക്കാരന്റെ   മുന്നില്‍ ജോണ്‍ എന്ന അച്ചായന്‍ വീണു പോയി !! അവസാനത്തെ പെഗ്ഗ് ഉയര്‍ത്തി പിടിച്ചു അതും ഡ്രൈ ആയി അടിച്ചു തീര്‍ത്ത എന്നെ അവിശ്വാസപൂര്‍വം നോക്കിയ ജോണിന്റെ മുഖം ഇപ്പോഴും എന്റെ മനസ്സില്‍ മങ്ങാതെ നില്‍ക്കുന്നു...അ ഓര്‍മ്മയില്‍ ഞാനും ഉറക്കെ ചിരിച്ചു.. ബാറിലിരുന്നു അന്ന്  ജോണ്‍ കുറെ നേരം സംസാരിച്ചു....

 സ്വന്തമായി ബിസിനസ് തുടങ്ങാന്‍ പോവുകയാണെന്നും ഫാര്‍മസി ഫീല്‍ഡ് ഉപേക്ഷിച്ചു എന്നും ജോണ്‍ പറഞ്ഞു .പിന്നീട് പലപ്പോഴും ജോണിനെ കണ്ടു..അവന്റെ കല്യാണത്തിന് .നാട്ടില്‍ ഉണ്ടായിരുന്നുവെങ്കിലും എനിക്ക് പോകാന്‍ പറ്റിയില്ല..അതിന് ശേഷം ജോണിന്റെ ഫ്ലാറ്റില്‍ വെച്ചു ഒരു പാര്‍ടി നടത്തിയിരുന്നു.ഞങ്ങള്‍ കുറച്ചു സുഹൃത്തുക്കള്‍ മാത്രം...അവിടെ വെച്ചാണ് ഞാന്‍ ആദ്യമായ് ജിനിയെ കാണുന്നത്..
പിന്നീടു പലപ്പോഴും ജോണിനെ കണ്ടു മുട്ടി.എന്റെ തകര്‍ന്ന പ്രേമത്തെ കുറിച്ച് അതിപ്പോള്‍ ഞാന്‍ മറന്നു പോയിരുന്നുവെങ്കിലും ജോണ്‍ ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കും! റസിയയെ ഇടയ്ക്ക് കാണാറുണ്ട്‌ എന്ന്‍ പറഞ്ഞു  അവന്‍ എന്നെ കളിയാക്കും! കുമാരപുറത്തു മെഡിക്കല്‍ കോളെജിനു  സമീപം അവള്‍ സ്വന്തമായി ഒരു ഫാര്‍മസി നടത്തുന്നുവത്രേ! നാട്ടില്‍ ചെന്നാലും ഒരു ജോലിക്ക് സാധ്യതയുണ്ടല്ലോ എന്ന് പറഞ്ഞു ഞാനും ആ തമാശയില്‍ പങ്ക് ചേരും..!

റസിയയെ ഞാന്‍ മറന്നു തുടങ്ങിയിരുന്നു എന്നാണ് ഞാന്‍ കരുതിയത്‌. ഇത്രയും കാലം കഴിഞ്ഞും മനസ്സില്‍ നിന്നും പറിച്ചെടുക്കാന്‍  കഴിയാതെ അവള്‍ എന്റെ മനസ്സില്‍ തന്നെയുണ്ട് എന്ന് ജോണിന്റെ ഓര്‍മ്മപ്പെടുത്തലുകളിലൂടെ ഞാന്‍ തിരിച്ചറിഞ്ഞു..റസിയയെ മറന്നു എന്ന് വെറുതെ എന്റെ മനസ്സിനെ ഞാന്‍ വിശ്വസിപ്പിക്കുവാന്‍ ശ്രമിക്കുകയായിരുന്നുവോ?

ചിലപ്പോള്‍ ചില മറവികള്‍ നാം സ്വയം എടുത്തണിയുന്ന കുപ്പായങ്ങള്‍ ആണ്! നാം നമ്മെ തന്നെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന ചില മുഖം മൂടികള്‍..പക്ഷെ,ആ മറവികള്‍ തീരെ കട്ടിയില്ലാത്ത ഒരാവരണം ആണ്! ഏതു നിമിഷവും തകര്‍ന്നു പോയേക്കാവുന്ന ഒന്ന്‌! അതെ പോലെയുള്ള ഒരു മൂട്പടം മാത്രമായിരുന്നു.. റസിയയോടുള്ള എന്റെ മറവി!!

ഒരാളോടുള്ള പ്രണയത്തെ എത്ര കാലം നിങ്ങള്‍ മനസ്സില്‍ സൂക്ഷിക്കും? അത് ജീവിത കാലം മുഴുവന്‍ നീണ്ടു നില്‍ക്കുമോ? റസിയയെ ഞാന്‍ എന്ത് കൊണ്ട് ഇപ്പോഴും സ്നേഹിക്കുന്നു?അവളെ ഞാന്‍ പ്രണയിച്ചു കൊണ്ടേയിരിക്കുകയാണ് ! അതാണ്‌ സത്യം...എക്കാലവും നില നില്‍ക്കുന്ന ഒന്നാണ് റസിയയോടുള്ള എന്റെ പ്രണയം! അത് പോലെ തന്നെ റസിയയും എന്നെ പ്രണയിക്കുന്നുണ്ടാകുമോ?
                          (തുടരും..)   

Wednesday, December 14, 2011

പ്രണയം ഒരു പുനര്‍വായന.....തുടരുന്നു..



  കുറച്ചു ദിവസങ്ങള്‍ കൂടി യേ നാട്ടില്‍ നില്‍ക്കാന്‍ പറ്റിയുള്ളൂ...ജോണ്‍ തിരിച്ചു വന്ന്‍ എന്നെ ദുബായിലേക്ക് കൊണ്ട് വന്നു......
(നിങ്ങള്‍ക്ക് ഒരു സംശയം ഉണ്ടാകും .ഒരു നാട്ടിന്‍ പുറത്തു കാരിയായ ഞാന്‍ എന്ത് കൊണ്ടാണ് ജോണ്‍ എന്ന്‍ ഭര്‍ത്താവിനെ പേരു  ചൊല്ലി വിളിക്കുന്നത്‌ എന്ന്! അച്ചായന്‍ എന്ന വിളിയില്‍ നിന്നും ജോണ്‍ എന്നെ തടഞ്ഞു..അങ്ങനെയാണ് ഞാന്‍ ജോണ്‍ എന്ന്‍ വിളിച് തുടങ്ങിയത്)
ദുബായിലെത്തി രണ്ട് ദിവസതിന്നുള്ളില്‍ എന്റെ മുടി കഴുത്തറ്റം വെച്ചു  മുറിപ്പിച്ചു..പുരികം വരച്ചു,ചുണ്ടില്‍ ,ലിപ്സ്ടിക്കും മുഖത്ത് മേയ്ക്ക് അപ്പും ഇട്ടു  നടക്കണമെന്നു ജോണ്‍ നിര്‍ബന്ധിച്ചു..അമ്മച്ചി  കറ്റാര്‍ വാഴ ഇട്ടു കാച്ചിയ കാച്ചിയ എണ്ണ കുപ്പികള്‍  പൊട്ടിച്ചുപോലും  നോക്കാതെ  പെട്ടിയിലിരുന്നു ....പിന്നെ ഒരിക്കല്‍ ഞാനത് എടുത്തു വലിച്ചെറിഞ്ഞു.....
ജോലി തിരക്കുകള്‍ക്കിടയില്‍ ജോണ്‍ എന്നെ പലപ്പോഴും കാണുന്നേയില്ല എന്ന്‍ എനിക്ക് തോന്നി..ആസക്തിയോടെ എന്റെ ശരീരം തേടി വരുന്ന അവസരങ്ങളില്‍ ഒഴികെ....

അപ്പോഴൊക്കെ എനിക്കോര്‍മ്മ വരിക അപ്പച്ചന്‍ കൂട്ടിലിട്ടു വളര്‍ത്തുന്ന അല്‍സേഷ്യന്‍നായ ടോമിയെ യാണ്. കൂട്ടില്‍ വെച്ചു കൊടുത്ത ഭക്ഷണം ടോമി ആര്‍ത്തിയോടെ വായ കൊണ്ട്  കപ്പി തിന്നുമ്പോഴുള്ള ആ  ചേഷ്ട്ടകളാണ് ഞാന്‍ ജോണില്‍ കാണുക...
പലപ്പോഴും പുരുഷന്റെ ആര്‍ത്തി പിടിച്ച ചെഷ്ട്ടകള്‍ ഒരു മൃഗത്തിന്റെ  പെരുമാറ്റങ്ങള്‍ പോലെ എന്ന്‍ എനിക്ക് തോന്നിയിട്ടുണ്ട്! ഭക്ഷണത്തെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നത് പോലെയാണ് പുരുഷന്‍ സ്ത്രീയുടെ ശരീരത്തെ കയ്യേറുകഎന്ന്‍  നിങ്ങള്‍ക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?  ഒരു സ്ത്രീ അത് പറയുന്നത് വലിയൊരു തെറ്റാണെന്ന്  സമൂഹം  നിശ്ചയിക്കുന്നു. അത് കൊണ്ട് തന്നെയല്ലേ ഇങ്ങനെയുള്ള കാര്യങ്ങള്‍ നിങ്ങള്‍ ഒന്ന്‌ ചിന്തിക്കുവാന്‍ പോലും മടിക്കുന്നത് ?അല്ലെങ്കില്‍പുരുഷന്റെആധിപത്യ മെന്ന കയ്യേറ്റങ്ങള്‍ക്ക്  മുന്നില്‍  നിങ്ങള്‍ കീഴടങ്ങുകയല്ലേ ഇത്ര കാലവും ചെയ്യുന്നത്?

എന്താണ് ലൈംഗിക ബന്ധം എന്ന പ്രക്രിയ? പുരുഷന് വേണ്ടി മാത്രം സൃഷ്ട്ടിക്കപെട്ട ചില അതിശയോക്തികള്‍ മാത്രമല്ലെ അതിനെ ചുറ്റി പറഞ്ഞു കേള്‍ക്കുന്ന കഥകളും സങ്കല്‍പ്പങ്ങളും....
അതിലൊന്നാണ് പുരുഷന്‍ എപ്പോഴും നല്കുന്നവനാണ്  ,സ്ത്രീ ഏറ്റു വാങ്ങുന്നവളും  എന്ന നിയമം!!  
ശാസ്ത്രങ്ങളെന്നും മഹാ കാവ്യങ്ങളെന്നും പറഞ്ഞു പുരുഷന്‍ നിര്‍ബന്ധപൂര്‍വം സ്വയം നിര്‍മ്മിതമായ ചില ചിന്തകള്‍ ഉണ്ടാക്കിയെടുക്കുന്നു.എന്നിട്ട്  അത് നിങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നു! 

ലൈംഗിക ബന്ധം എന്ന പ്രക്രിയ സ്ത്രീയുടെയും പുരുഷന്റെയും മനസ്സുകള്‍ തമ്മിലുള്ള ഒരു സംഗമം ആയല്ലേ  കാണേണ്ടത്?അല്ലെങ്കില്‍ അത് വെറും ശാരീരിക പ്രവര്‍ത്തികള്‍ മാത്രം ആയി മാറും.
ശരീരത്തില്‍ സംഭവിക്കുന്ന ഒരു ക്ഷതം ,ഒരു പോറല്‍ അല്ലെങ്കില്‍ ഒരു സാധാരണ ശാരീരിക പ്രവര്‍ത്തി മാത്രം! സ്ത്രീ അത് ആസ്വദിക്കുന്നു എന്ന് അവന്‍ ധരിച്ചു വെക്കുകയും ചെയ്യുന്നു...പക്ഷെ,സത്യത്തില്‍ രണ്ട് മനസ്സുകള്‍  തമ്മില്‍ ഒരു കൊടുക്കല്‍ വാങ്ങല്‍ അല്ലേ നടക്കേണ്ടത്‌?അങ്ങനെയല്ലാതെ സംഭവിക്കുന്നതെല്ലാം വെറും ഭ്രമങ്ങള്‍ മാത്രം! മറ്റുള്ളതെല്ലാം പുരുഷന്റെ ആര്‍ത്തി പിടിച്ച ആക്രമണ ങ്ങള്‍  മാത്രം!..ഒരു നായ തന്റെ കൂട്ടില്‍ വെച്ചു  കൊടുത്ത  ഭക്ഷണം ആര്‍ത്തി പൂണ്ടു അകത്താക്കുന്നതിനു സമാനമായ ഒരു കൃത്യം!

 മാത്രമല്ല തന്റെ ഭക്ഷണം പങ്കിടുവാന്‍ ആ ജന്തു മറ്റൊന്നിനെ അനുവദിക്കില്ല..പുരുഷന്റെ കാര്യത്തിലും അത് തന്നെ....പക്ഷെ,അതിനു അവന്‍ സ്നേഹം , സംരക്ഷണം എന്ന്  നാമകരണം ചെയ്യുന്നു എന്ന്‍ മാത്രം.! തന്റെ ഭക്ഷണം പങ്കിടാന്‍ മടിക്കുന്ന ഒരു ജന്തുവിന്റെ ക്രൂരതയും വന്യതയുമാണത്! 

അങ്ങനെയൊരു ചിന്ത നിങ്ങളുടെ മനസിലും എന്നെങ്കിലും മിന്നി മറഞ്ഞിട്ടുണ്ടോ? 


                  ആ ഫ്ലാറ്റില്‍ ചില ദിവസങ്ങളില്‍ ഞാന്‍ ഒറ്റക്കായി പോകും..രണ്ട് മൂന്നും ദിവസങ്ങളിലെ ബിസിനസ്സ് ടൂറിന്നായി ജോണ്‍ പലപ്പോഴും പോകും..അപ്പോഴെല്ലാം ഞാന്‍ ഒറ്റയ്ക്ക് ആ മുറികളിലൂടെ നടക്കും..
ജോണിന്റെ വൃത്തി കെട്ട മണം തങ്ങി നില്‍ക്കുന്ന ബെഡ് ഷീറ്റുകളും തലയിണകളും എന്തിനു കര്‍ട്ടനുകള്‍ പോലും ഞാന്‍ കഴുകി വൃത്തിയാക്കിയാക്കി.. .എന്നിട്ട്   മുറികളില്‍ സുഗന്ധ ദ്രവ്യങ്ങള്‍ പുകയ്ക്കും ..പിന്നെ വസ്ത്രങ്ങള്‍ എല്ലാം അഴിച്ചു കളഞ്ഞു ആ മുറികളില്‍  അങ്ങുമിങ്ങും നടക്കും..!!  ആ സമയം ഞാന്‍ സ്വതന്ത്രയാണ് എന്നെനിക്കു തോന്നും! എല്ലാ ചിന്തകളില്‍ നിന്നും മുക്തി നേടി  മനസ്സു കൊണ്ട് ആകാശങ്ങളില്‍ പാറി പറന്നു നടക്കുന്ന  ഒരു തുമ്പി യായി ഞാന്‍ മാറും....

  അപ്പോള്‍ ഞാന്‍ അവനെ ഓര്‍ക്കും ..സിദ്ധുവിനെ! അവനോടുള്ള എന്റെ പ്രണയം മറയാതെ മങ്ങാതെ നില്‍ക്കുന്നു എന്നറിയുമ്പോള്‍  വല്ലാത്ത വിങ്ങലോടെ ഞാന്‍ തലയിണയില്‍ മുഖമമര്‍ത്തി തേങ്ങി കരയും....
എന്റെ ജീവിതം ഭയാനകമായ  വിരസതയായി മാറിയിരുന്നു....(തുടരും..)