Wednesday, December 14, 2011

പ്രണയം ഒരു പുനര്‍വായന.....തുടരുന്നു..



  കുറച്ചു ദിവസങ്ങള്‍ കൂടി യേ നാട്ടില്‍ നില്‍ക്കാന്‍ പറ്റിയുള്ളൂ...ജോണ്‍ തിരിച്ചു വന്ന്‍ എന്നെ ദുബായിലേക്ക് കൊണ്ട് വന്നു......
(നിങ്ങള്‍ക്ക് ഒരു സംശയം ഉണ്ടാകും .ഒരു നാട്ടിന്‍ പുറത്തു കാരിയായ ഞാന്‍ എന്ത് കൊണ്ടാണ് ജോണ്‍ എന്ന്‍ ഭര്‍ത്താവിനെ പേരു  ചൊല്ലി വിളിക്കുന്നത്‌ എന്ന്! അച്ചായന്‍ എന്ന വിളിയില്‍ നിന്നും ജോണ്‍ എന്നെ തടഞ്ഞു..അങ്ങനെയാണ് ഞാന്‍ ജോണ്‍ എന്ന്‍ വിളിച് തുടങ്ങിയത്)
ദുബായിലെത്തി രണ്ട് ദിവസതിന്നുള്ളില്‍ എന്റെ മുടി കഴുത്തറ്റം വെച്ചു  മുറിപ്പിച്ചു..പുരികം വരച്ചു,ചുണ്ടില്‍ ,ലിപ്സ്ടിക്കും മുഖത്ത് മേയ്ക്ക് അപ്പും ഇട്ടു  നടക്കണമെന്നു ജോണ്‍ നിര്‍ബന്ധിച്ചു..അമ്മച്ചി  കറ്റാര്‍ വാഴ ഇട്ടു കാച്ചിയ കാച്ചിയ എണ്ണ കുപ്പികള്‍  പൊട്ടിച്ചുപോലും  നോക്കാതെ  പെട്ടിയിലിരുന്നു ....പിന്നെ ഒരിക്കല്‍ ഞാനത് എടുത്തു വലിച്ചെറിഞ്ഞു.....
ജോലി തിരക്കുകള്‍ക്കിടയില്‍ ജോണ്‍ എന്നെ പലപ്പോഴും കാണുന്നേയില്ല എന്ന്‍ എനിക്ക് തോന്നി..ആസക്തിയോടെ എന്റെ ശരീരം തേടി വരുന്ന അവസരങ്ങളില്‍ ഒഴികെ....

അപ്പോഴൊക്കെ എനിക്കോര്‍മ്മ വരിക അപ്പച്ചന്‍ കൂട്ടിലിട്ടു വളര്‍ത്തുന്ന അല്‍സേഷ്യന്‍നായ ടോമിയെ യാണ്. കൂട്ടില്‍ വെച്ചു കൊടുത്ത ഭക്ഷണം ടോമി ആര്‍ത്തിയോടെ വായ കൊണ്ട്  കപ്പി തിന്നുമ്പോഴുള്ള ആ  ചേഷ്ട്ടകളാണ് ഞാന്‍ ജോണില്‍ കാണുക...
പലപ്പോഴും പുരുഷന്റെ ആര്‍ത്തി പിടിച്ച ചെഷ്ട്ടകള്‍ ഒരു മൃഗത്തിന്റെ  പെരുമാറ്റങ്ങള്‍ പോലെ എന്ന്‍ എനിക്ക് തോന്നിയിട്ടുണ്ട്! ഭക്ഷണത്തെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നത് പോലെയാണ് പുരുഷന്‍ സ്ത്രീയുടെ ശരീരത്തെ കയ്യേറുകഎന്ന്‍  നിങ്ങള്‍ക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?  ഒരു സ്ത്രീ അത് പറയുന്നത് വലിയൊരു തെറ്റാണെന്ന്  സമൂഹം  നിശ്ചയിക്കുന്നു. അത് കൊണ്ട് തന്നെയല്ലേ ഇങ്ങനെയുള്ള കാര്യങ്ങള്‍ നിങ്ങള്‍ ഒന്ന്‌ ചിന്തിക്കുവാന്‍ പോലും മടിക്കുന്നത് ?അല്ലെങ്കില്‍പുരുഷന്റെആധിപത്യ മെന്ന കയ്യേറ്റങ്ങള്‍ക്ക്  മുന്നില്‍  നിങ്ങള്‍ കീഴടങ്ങുകയല്ലേ ഇത്ര കാലവും ചെയ്യുന്നത്?

എന്താണ് ലൈംഗിക ബന്ധം എന്ന പ്രക്രിയ? പുരുഷന് വേണ്ടി മാത്രം സൃഷ്ട്ടിക്കപെട്ട ചില അതിശയോക്തികള്‍ മാത്രമല്ലെ അതിനെ ചുറ്റി പറഞ്ഞു കേള്‍ക്കുന്ന കഥകളും സങ്കല്‍പ്പങ്ങളും....
അതിലൊന്നാണ് പുരുഷന്‍ എപ്പോഴും നല്കുന്നവനാണ്  ,സ്ത്രീ ഏറ്റു വാങ്ങുന്നവളും  എന്ന നിയമം!!  
ശാസ്ത്രങ്ങളെന്നും മഹാ കാവ്യങ്ങളെന്നും പറഞ്ഞു പുരുഷന്‍ നിര്‍ബന്ധപൂര്‍വം സ്വയം നിര്‍മ്മിതമായ ചില ചിന്തകള്‍ ഉണ്ടാക്കിയെടുക്കുന്നു.എന്നിട്ട്  അത് നിങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നു! 

ലൈംഗിക ബന്ധം എന്ന പ്രക്രിയ സ്ത്രീയുടെയും പുരുഷന്റെയും മനസ്സുകള്‍ തമ്മിലുള്ള ഒരു സംഗമം ആയല്ലേ  കാണേണ്ടത്?അല്ലെങ്കില്‍ അത് വെറും ശാരീരിക പ്രവര്‍ത്തികള്‍ മാത്രം ആയി മാറും.
ശരീരത്തില്‍ സംഭവിക്കുന്ന ഒരു ക്ഷതം ,ഒരു പോറല്‍ അല്ലെങ്കില്‍ ഒരു സാധാരണ ശാരീരിക പ്രവര്‍ത്തി മാത്രം! സ്ത്രീ അത് ആസ്വദിക്കുന്നു എന്ന് അവന്‍ ധരിച്ചു വെക്കുകയും ചെയ്യുന്നു...പക്ഷെ,സത്യത്തില്‍ രണ്ട് മനസ്സുകള്‍  തമ്മില്‍ ഒരു കൊടുക്കല്‍ വാങ്ങല്‍ അല്ലേ നടക്കേണ്ടത്‌?അങ്ങനെയല്ലാതെ സംഭവിക്കുന്നതെല്ലാം വെറും ഭ്രമങ്ങള്‍ മാത്രം! മറ്റുള്ളതെല്ലാം പുരുഷന്റെ ആര്‍ത്തി പിടിച്ച ആക്രമണ ങ്ങള്‍  മാത്രം!..ഒരു നായ തന്റെ കൂട്ടില്‍ വെച്ചു  കൊടുത്ത  ഭക്ഷണം ആര്‍ത്തി പൂണ്ടു അകത്താക്കുന്നതിനു സമാനമായ ഒരു കൃത്യം!

 മാത്രമല്ല തന്റെ ഭക്ഷണം പങ്കിടുവാന്‍ ആ ജന്തു മറ്റൊന്നിനെ അനുവദിക്കില്ല..പുരുഷന്റെ കാര്യത്തിലും അത് തന്നെ....പക്ഷെ,അതിനു അവന്‍ സ്നേഹം , സംരക്ഷണം എന്ന്  നാമകരണം ചെയ്യുന്നു എന്ന്‍ മാത്രം.! തന്റെ ഭക്ഷണം പങ്കിടാന്‍ മടിക്കുന്ന ഒരു ജന്തുവിന്റെ ക്രൂരതയും വന്യതയുമാണത്! 

അങ്ങനെയൊരു ചിന്ത നിങ്ങളുടെ മനസിലും എന്നെങ്കിലും മിന്നി മറഞ്ഞിട്ടുണ്ടോ? 


                  ആ ഫ്ലാറ്റില്‍ ചില ദിവസങ്ങളില്‍ ഞാന്‍ ഒറ്റക്കായി പോകും..രണ്ട് മൂന്നും ദിവസങ്ങളിലെ ബിസിനസ്സ് ടൂറിന്നായി ജോണ്‍ പലപ്പോഴും പോകും..അപ്പോഴെല്ലാം ഞാന്‍ ഒറ്റയ്ക്ക് ആ മുറികളിലൂടെ നടക്കും..
ജോണിന്റെ വൃത്തി കെട്ട മണം തങ്ങി നില്‍ക്കുന്ന ബെഡ് ഷീറ്റുകളും തലയിണകളും എന്തിനു കര്‍ട്ടനുകള്‍ പോലും ഞാന്‍ കഴുകി വൃത്തിയാക്കിയാക്കി.. .എന്നിട്ട്   മുറികളില്‍ സുഗന്ധ ദ്രവ്യങ്ങള്‍ പുകയ്ക്കും ..പിന്നെ വസ്ത്രങ്ങള്‍ എല്ലാം അഴിച്ചു കളഞ്ഞു ആ മുറികളില്‍  അങ്ങുമിങ്ങും നടക്കും..!!  ആ സമയം ഞാന്‍ സ്വതന്ത്രയാണ് എന്നെനിക്കു തോന്നും! എല്ലാ ചിന്തകളില്‍ നിന്നും മുക്തി നേടി  മനസ്സു കൊണ്ട് ആകാശങ്ങളില്‍ പാറി പറന്നു നടക്കുന്ന  ഒരു തുമ്പി യായി ഞാന്‍ മാറും....

  അപ്പോള്‍ ഞാന്‍ അവനെ ഓര്‍ക്കും ..സിദ്ധുവിനെ! അവനോടുള്ള എന്റെ പ്രണയം മറയാതെ മങ്ങാതെ നില്‍ക്കുന്നു എന്നറിയുമ്പോള്‍  വല്ലാത്ത വിങ്ങലോടെ ഞാന്‍ തലയിണയില്‍ മുഖമമര്‍ത്തി തേങ്ങി കരയും....
എന്റെ ജീവിതം ഭയാനകമായ  വിരസതയായി മാറിയിരുന്നു....(തുടരും..)


1 comment:

  1. ഈ ഭാഗത്തിലെ ചിന്തകളില്‍ കുറെ ഒക്കെ വിയോജിപ്പുകള്‍ ഉണ്ട് പക്ഷെ മുഴുവന്‍ ആവാതെ നിങ്ങള്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് പറയാന്‍ കഴിയില്ല അത് കൊണ്ട് തുടരൂ

    ReplyDelete