Saturday, August 27, 2011

..പ്രിയ സുഹൃത്തിനു സ്നേഹപൂര്‍വ്വം....

പ്രിയ സുഹൃത്തിനു സ്നേഹപൂര്‍വ്വം....

സുഹൃത്തേ, അല്‍പ നേരം കൂടി നമുക്കീ കല്പടവിലിരിക്കാം...

ഓര്‍മ്മകളയവിറക്കി  മൌനം കുടിച്ചു വറ്റിച്ചൊരല്പ നേരമീ 
കല്പ്പടവിലിരിക്കാം..എത്രയോ നാളുകള്‍ നമ്മളീതാമരക്കുളത്തിന്‍
കല്‍പ്പടവുകളിലന്യോനമീ  സങ്കടകടലോരം താണ്ടിയതോര്‍ക്കുന്നുവോ ?..
താമരപ്പൂവിന്‍ നിറവും മണവും നിറയുന്നൊരീ അമ്പലക്കുള കല്‍പ്പടവുകള്‍ ..
നീയെന്നരികത്തു തന്നെയില്ലേ?ഒരു ചെറുപുഞ്ചിരി,ചെറു മൂളല്‍,തലയാട്ടലുകള്‍
നീയറിയുന്നില്ലേയെന്‍ വിക്ഷുബ്ധമാം മനസിന്‍  വിങ്ങലുകള്‍?

അല്‍പ്പനേരം കൂടിനമുക്കീ കല്പ്പടവിലിരിക്കാം..നേരെമേറേയായി ഇരുട്ട് വീണു തുടങ്ങി..
ഞാനെറിഞ്ഞ ഒരു ചെറുമണിക്കല്ല്  വെള്ളത്തില്‍ അലകള്‍ ഇളക്കി കൊണ്ടിരുന്നു ..
ഒരു നനുത്ത കാറ്റ് വീശുന്നുണ്ട് .ആ ചെറു മണിക്കല്ല് വെള്ളത്തില്‍ അലകള്‍ ഇളക്കി പിന്നെ ശാന്തമായി...
.
യാത്രയാവുകയാണ് ഞാന്‍ വീണ്ടുമാ മടുപ്പിന്‍ നഗര കൂടാരത്തിലേക്ക്....
മനം മടുപ്പിക്കുന്ന വഴുവഴുപ്പന്‍ നഗര കൂടാരത്തിലേക്ക്...
നീയോര്‍ക്കുന്നുവോ എത്ര കാലമായി നമ്മളീ ചങ്ങാത്തക്കെട്ടുമായി
സ്നേഹമാം കഴുക്കൊലൂന്നിജീവിത പ്രാരാബ്ധമാമലകടല്‍ താണ്ടുന്നു ..
ഒരിക്കലൊരു ബാല്യകാല വിദ്യാലയദിനത്തില്‍  ഉച്ചയൂണിന്‍ നേരം
കാലൊടിഞ്ഞ ബഞ്ചിന്‍മൂലയില്‍ അവശനായി വിഷണ്ണനായി
നീയിരുന്നതോര്‍മയിലൊരു   കനലായി എന്നില്‍ നിറയുന്നു ..
അന്ന് ഞാനെന്‍ സങ്കട പൊതിക്കെട്ടിന്‍ പാതി 
നിനക്കായി പകുത്തു തന്നു..പിന്നെ നമ്മളീക്കാലമത്രയും
 ജീവിതം പാതി പകുത്തു നടന്നു തീര്‍ത്തു..സ്നേഹവിഷാദവും
ഭാഗ്യ നിര്‍ഭാഗ്യങ്ങളും ആശയും നിരാശകളും
ആല്മാവിന്‍ പാതി പകുത്തു നടന്നു കൊണ്ടേയിരുന്നു ...

നമുക്കല്പ്പ നേരം നടക്കാം..എഴുന്നേല്‍ക്കുക ഈ കല്‍പ്പടവുകള്‍ വിട്ടു നമുക്ക് കുറച്ചു നേരം
തെരുവിലൂടെ നടക്കാം...എത്രയോ കാലം നമ്മള്‍ മദിച്ചുംരസിച്ചും നടന്ന പ്രിയപ്പെട്ട ഈ തെരുവോരം
കുറച്ചു നേരംനേര്‍ത്ത ഇരുട്ടിലൂടെ നമുക്കീ തെരുവോരങ്ങളിലൂടെ കൈകോര്‍ത്തു നടക്കാം...

 ഒരവധിക്കാലം ക്കൂടി തേഞ്ഞുതീര്‍ന്നു പോയി
യാത്രയാവുകയാണ് ഞാന്‍വീണ്ടുമാ യാന്ത്രികജീവിതമാം
മാറാല ക്കൂട്ടിലേക്ക് ..മടുപ്പിന്റെ വഴുവഴുപ്പന്‍ കൂടാരത്തിലേക്ക്..
പച്ചയാര്‍ന്നൊരീ  ഗ്രാമ്യ വീഥികള്‍ ,സ്നേഹ സമ്പൂര്‍ണ്ണമീ പാതയോരങ്ങള്‍..
കുളിര്‍മയേകുമീ  പുല്‍പരപ്പുകള്‍,കുന്നുകള്‍തോടുകള്‍ ,വയലേലകള്‍ ..
പ്രണയിനി തന്‍ മൃദു മന്ദഹാസം ..എല്ലാമിനി ഓര്‍മ്മകള്‍ മാത്രം .. .... 
നഷ്ട്ട മാകുന്നു നിന്‍ സൌഹ്രദമാം വന്മതില്‍ക്കെട്ടും ..എല്ലമിനിയൊരു
നല്‍സ്മരണകള്‍ മാത്രം . നിന്‍ ചങ്കൂറ്റമൊരു  കോട്ടയായി കാത്തുവോ
ഇത്ര നാളുമെന്നെ? എത്ര വഴികളില്‍ കാത്തു  നിന്നുനീയൊരു വന്‍ മരമായി ..
നിന്‍ സ്നേഹമെന്നുമെന്നിലൊരു തണലായി നിറയുന്നു....

നേരെമേറയായി ..ഇരുട്ട്കനത്തു..ഈ കല്‍പ്പടവില്‍ കുറെ നേരമായി ഓര്‍മകളും അയവിറക്കി
ഇരിക്കുകയാണ് ഞാന്‍...ഇത്ര നേരവും നീയെന്നരികില്‍ ഉണ്ടായിരുന്നുവോ?

അറിയുന്നു ഞാനിത്രനേരവും നീയെന്നരികിലൊരു നിഴലായി
എന്‍ മനോരാജ്യ വീഥി കളിലൊരു കൂട്ടായി എന്നോടൊപ്പമുണ്ട് ..
ഒരിക്കലുമണയില്ല  നിന്‍ സ്മരണകളെന്നില്‍..
അണഞ്ഞു പോയൊരു നിറദീപ മെന്ന പോല്‍ പിരിഞ്ഞു
പോയ്‌  നീയെന്കിലുമാ സ്മരണ കളെന്നില്‍ നിറവായി തെളിയുന്നു..
നിന്‍ സ്നേഹമൊരു തണലായി എന്‍ സ്മരണകളില്‍ നിറവാര്‍ന്നു നില്‍പ്പൂ ..
അറിയുന്നു ഞാന്‍ നീയിപ്പോഴുമെന്‍ നിഴലായി എന്നോടൊപ്പം ജീവിപ്പൂ..
അര്‍പ്പിക്കുന്നു ഞാനീ കണ്ണുനീര്‍ തുള്ളികള്‍ നിന്നോര്‍മ്മകള്‍ തന്‍ മുന്നില്‍ ...


.                                  
    . ബിപിന്‍ ആറങ്ങോട്ടുകര.

                           

.

5 comments:

  1. സഹോദരാ ഫോണ്ട് കുറച്ചു കൂടി വലിയത് കൊടുക്കൂ ഇത് വായിക്കാന്‍ കഴി യുന്നില്ല

    ReplyDelete
  2. ഹൃദ്യമായ ഭാഷ,മനോഹരമായ രംഗങ്ങള്‍
    ഫോണ്ട് വലുതാക്കുമല്ലോ

    ReplyDelete
  3. നല്ല കവിതയാണു ട്ടോ..... ഞാൻ ഇവിടെ അടുത്ത് നിന്നാ കൊപ്പം, പുലാശ്ശേരി.

    ReplyDelete
  4. ഓര്‍മകളുടെ കാലടി ഒച്ചകള്‍
    നല്ല വരികള്‍ ആശംസകള്‍

    ReplyDelete