Wednesday, August 24, 2011

''ചിന്തകള്‍,നിരീക്ഷണങ്ങള്‍..''

                      ''ചിന്തകള്‍,നിരീക്ഷണങ്ങള്‍."
'"അണ്ണാ ഹസാരെ " നാടകം തിരശീല വീഴുന്നു..!! ശേഷം..?? ഒരു സംശയം ബാക്കി നില്‍ക്കുന്നു..ഈ അണ്ണന്‍ ഒരു "ഫയ്ക്ക് ഐഡി " ആണോ? പഞ്ചസാരയില്‍ പൊതിഞ്ഞ ഒരു "കാ ....ഞിരക്കുരു"?ഇങ്ങനെയുള്ള പല മുവ്മേന്റുകളും പില്‍ക്കാലത്ത് ഫാസിസത്തിലേക്ക് വഴിമാറി യാതയാണ്ചരിത്രം പറയുന്നത്!! അതിനെക്കാള്‍ നല്ലത് വേദനിപ്പിക്കുന്ന നമ്മുടെയീ പ്രിയ"ജനാധിപത്യം" തന്നെയല്ലേ??

ഈ മുന്നേറ്റത്തെ വില കുറച്ചു കാണാന്‍ വയ്യ..ഇന്ത്യന്‍ ജനതയ്ക്ക് ലഭിച്ച വലിയൊരു സൌഭാഗ്യമാണ് ഈ ഉണര്‍വ്..അതും സത്യം..പക്ഷെ ചില സത്യങ്ങള്‍ കാണാതെ വയ്യ..ഇന്റര്‍നെറ്റ് കൂട്ടയ്മകളിലെ ആവേശം മാത്രമാണ് ചിലര്‍ക്കിതു !ഒരു ഫാഷന്‍ മാത്രം..ഒരു തരം അരാഷ്ട്രീയ ചിന്തകള്‍ ഈ മുന്നേറ്റത്തെ ഏറ്റെടുക്കുമ്പോള്‍ തകരുന്നത് നമ്മുടെ ജനാധിപത്യ വ്യവസ്തയല്ലേ? ഒരു ലോക്പാല്‍ കൊണ്ട് മാത്രം അഴിമതി തുടച്ചു നീക്കാന്‍ കഴിയില്ല..ഇവിടെ അഴിമതി രാഷ്ട്രീയക്കാര്‍ മാത്രമേ ചെയ്യുന്നുള്ളു എന്നാണല്ലോ പൊതുവേയുള്ള സംസാരം.."ഈ രാഷ്ട്രീയക്കാര്‍" എന്ന്‍  പുച്ഛത്തോടെ പറഞ്ഞു കൊണ്ട് അവരാണ് അഴിമതിയുടെ "അപ്പോസ്തലന്മാര്‍" എന്നും നമ്മള്‍ വിശ്വസിക്കുന്നു..എന്നിട്ട് അവരെ പുഴുത്ത പട്ടിയെ പോലെ ആട്ടിയകറ്റണമെന്നു പറയുന്നു ..ഭരണ നിര്‍വഹണ കാര്യങ്ങളില്‍ തീരെ താല്‍പ്പര്യമില്ലാതെ ജാതിയുടെയും അപ്പപ്പോള്‍ കിട്ടുന്ന ആനുകൂല്യങ്ങളുടെയും  പേരില്‍ ഈ അഴിമതിക്കാരെ തന്നെ വോട്ട് ചെയ്തു വിജയിപ്പിക്കുന്നു!  എന്നിട്ട് ഒട്ടും വലുതല്ലാത്ത അഴിമതി കാണിക്കുന്ന ക്രിക്കറ്റ് കളിക്കാരെ ഹൃദയത്തിലും തോളിലും ഏറ്റി നടക്കുന്നു!! ഒരു സെര്ട്ടിഫിക്കട്ടിനും ഒരു റയില്‍വേ ടിക്കറ്റിനും വേണ്ടി പോലും ഒരു മടിയുമില്ലാതെ കൈക്കൂലി  കൊടുക്കുന്നു!! അഴിമതിക്കെതിരെ വലിയൊരു മുന്നേറ്റം ഉണ്ടാക്കാന്‍ ഹസാരെ ക്ക് കഴിഞ്ഞുവെങ്കില്‍ അതിനെ നല്ല വഴിക്ക് നയിക്കാന്‍ ഇവിടത്തെ ജനാധിപത്യ വാദികള്‍ക്കും ,ഇടതുപക്ഷത്തിനും ഒരു ബാധ്യതയില്ലേ? ഒരു ഫാഷന്‍ ഷോ യില്‍ പങ്കെടുക്കുന്നത് പോലെ ദേശീയ പതാക പുതച്ചു ആര്‍ത്തു വിളിക്കുന്ന യുവത്വത്തെ നല്ലവഴിക്കു നയിക്കാന്‍ ഇവര്‍ക്ക് കടമയില്ലേ? ഈ 
മുവ്മെന്റു  അരാഷ്ട്രീയ ബുദ്ധിജീവികളുടെ കൂത്തരങ്ങായി മാറാതെ നോക്കേണ്ടത് ഇന്ത്യന്‍ സമൂഹത്തിന്റെ കടമയല്ലേ??
  ഇതിനെ ക്കുറിച്ച് ഒരു ചര്‍ച്ചയാകാമെന്ന്തോന്നുന്നു..???അല്ലേ? 

                              .ബിപിന്‍ ആറങ്ങോട്ടുകര.

3 comments:

 1. അഴിമതിക്കെതിരെ പ്രസംഗിക്കുന്ന നമ്മള്‍ ഓരോരുത്തരും ഒരു തരത്തില്‍ അഴിമതിക്കാരാണ്.. "പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ " എന്ന് പറഞ്ഞ പോലാ കാര്യങ്ങള്‍.

  ReplyDelete
 2. വര്‍ത്തമാന രാഷ്ട്രീയ കാലഘട്ടത്തില്‍ നടന്നു കൊണ്ടിരിക്കുന്ന ഈ പുത്തന്‍ പ്രവണതയെ ഒരു പുനര്‍ചിന്തനത്തിന് വിധേയമാക്കുക തന്നെ വേണം.
  " ഈ മുന്നേറ്റത്തെ വില കുറച്ചു കാണാന്‍ വയ്യ..ഇന്ത്യന്‍ ജനതയ്ക്ക് ലഭിച്ച വലിയൊരു സൌഭാഗ്യമാണ് ഈ ഉണര്‍വ്..അതും സത്യം..പക്ഷെ ചില സത്യങ്ങള്‍ കാണാതെ വയ്യ..ഇന്റര്‍നെറ്റ് കൂട്ടയ്മകളിലെ ആവേശം മാത്രമാണ് ചിലര്‍ക്കിതു !ഒരു ഫാഷന്‍ മാത്രം..ഒരു തരം അരാഷ്ട്രീയ ചിന്തകള്‍ ഈ മുന്നേറ്റത്തെ ഏറ്റെടുക്കുമ്പോള്‍.."എന്ന വരികള്‍ വായിക്കുമ്പോള്‍ ആര്‍ക്കും തോന്നിപ്പോകും തീര്‍ച്ചയായും ആശങ്കാജനകമാണ് പുതിയ ചിത്രങ്ങളെന്ന്..

  ഇത്തരുണത്തില്‍ കൂട്ടിവായിക്കാന്‍ പറ്റിയ മറ്റൊരു പോസ്റ് ഗൂഗിള്‍ പ്ലസ്സില്‍ കണ്ടു. അതിവിടെ വായിക്കാം

  ReplyDelete
 3. പ്രതികരിക്കാന്‍ ഒരാളെങ്കിലും ഉണ്ടല്ലോ

  ReplyDelete