Tuesday, August 23, 2011

ഭ്രാന്തിനും കിനാവിനുമിടയിലൊരു പുഴ..

" ഭ്രാന്തിനും കിനാവിനുമിടയിലൊരു പുഴ"..
 കവിയൊരു ഭ്രാന്തനാണ്,ചിലപ്പോള്‍ മടയനും..
മടയത്തരങ്ങളി ലഭിരമിച്ചു  ജീവിത പാതകളില്‍ കാലിടറിയും വീണും...
തെറ്റിയ, തെറ്റിച്ച പരീക്ഷകടലാസ്സുകളിലെ ശെരിയുത്തരവും 
തേടിയൊരു യാത്രയിലായിരുന്നു വെങ്കിലുമാ കവിയൊരു കിനാവ് കാണുന്നു.....
.നിളയൊരു കുളിര്‍ സ്വപ്നമാണ് ,കിനാവുകളില്‍  കുളിരേകുന്ന 
ആര്‍ദ്രമായൊരു  നിറവാണ്,നിളയൊരു കുളിര്‍ സ്വപ്ന മാണ്..
നിശയില്‍ നിലാവുകളില്‍ നിളയോഴുകുന്നു  മന്സ്സുകളിലിപ്പോഴും .....
നിള യൊരു കുളിര്‍ സ്വപ്നമാണ്....ഒരിക്കലും വറ്റാത്ത ഒരു തെളി നീരുറവ ..
പുഴയാകെ വറ്റി വരണ്ടിരിക്കുന്നു..തലങ്ങും വിലങ്ങും ചീറിപായുന്ന ലോറികള്‍..
മണല്‍ ലോറികള്‍ ചീറി പായുന്നു ...മണല്‍ പരപ്പുകളില്ല ...
ചളി കെട്ടിയ ,പുല്ലുകള്‍ വളര്‍ന്നു നില്‍ക്കുന്ന മേടുകള്‍..
തൃത്താല കടവില്‍ പുഴ നടുവിലൊരു പുല്‍മേട്‌ വളരുന്നു....
കരിമ്പനകള്‍ വളരുന്ന തരിശു മേടാകുന്നു  പുഴ .....
നിള യൊരു കുളിര്‍ സ്വപ്നമാണ് ..നിളയൊഴുകുന്നുണ്ട് മനസ്സുകളി ലിപ്പോഴും ..
കൈ തോടുകളില്‍  കള കളാരവം മുഴക്കിയും
 മുളങ്കാടുകളില്‍ സംഗീതം പൊഴിച്ചുംനിളയൊഴുകുന്നു...
.നിശയില്‍ നിലാവുകളില്‍ നിളയൊഴുകുന്നു...
പ്രണയമൊരു കുളിര്‍ സ്വപ്നമാണ് ..ആര്‍ദ്രമായൊരു കണ്ണ് നീരാണ്.
മന്സ്സുകളിലി പ്പോഴും പ്രണയം പൂത്തുതളിര്‍ത്തു നില്‍ക്കുന്നു..
പുഴയാകെ വറ്റി വരണ്ടിരിക്കുന്നു ..വളര്‍ന്നു പൂത്തു നില്‍ക്കുന്ന പുല്‍ക്കാടുകള്‍ .
ലോറികള്‍ തലങ്ങും വിലങ്ങും ചീറി പായുന്നു..വറ്റി വരണ്ടു പോയ നിള ..
പ്രണയദാഹികള്‍   കൈകോര്‍ത്തു നടക്കാത്ത മണല്‍ തീരങ്ങള്‍..
ഇല്ലയാ മധുര മനോജ്ഞമാം സ്വപ്‌നങ്ങള്‍..
ഇല്ലയാ സ്വപ്‌നങ്ങള്‍ പൂത്തു നില്‍ക്കും തീരങ്ങള്‍  ..
എവിടെയാ പഞ്ചാര മണല്‍ പരപ്പുകള്‍? എവിടെയാ  തെളി നീരുറവകള്‍?
എവിടെയാ മധുര മനോജ്ഞമാം  സ്വപ്‌നങ്ങള്‍?
 കവിയൊരു ഭ്രാന്തനാണ്,ചിലപ്പോള്‍ മടയനും..
എങ്കിലും കവിയൊരു കിനാവ് കാണുന്നു...
നിറഞ്ഞൊഴുകുന്ന പുഴ ..പുഴയോരങ്ങളില്‍ മുട്ടിയുരുമ്മി 
കൂലം കുത്തി യൊഴുകുന്ന നിള ,ചുഴികളില്‍  വട്ടം കറങ്ങി
പതഞ്ഞു  പതഞ്ഞൊഴുകുന്ന പുഴ....നിറഞ്ഞൊഴുകുന്ന പുഴ.. 
നിറഞ്ഞ കയങ്ങള്‍.. .മുകളില്‍ പാറി പറക്കുന്ന  ചുവന്ന വാലുള്ള തുമ്പികള്‍...
മണല്‍ പരപ്പുകളില്‍ കൈകോര്‍ത്തു മുട്ടിയുരുമ്മി കമിതാക്കള്‍...
നദിയോരങ്ങളില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന  വള്ളി ചെടികള്‍...
പട്ടാമ്പി പാലം കവിഞ്ഞൊഴുകുന്ന ,കൂലം കുത്തിയൊഴുകുന്ന നിള....
സ്നേഹമെന്ന കടത്തു തോണിയേറി പ്രണയമെന്ന മുളങ്കോല്‍ 
കുത്തി കര്‍ക്കിടവാവില്‍ അക്കരെയിക്കരെ തുഴഞ്ഞെത്താം ...
പ്രണയമൊരു കുളിര്‍ സ്വപ്നമാണ് ..ആര്‍ദ്രമായൊരു കണ്ണ് നീരാണ്..
മന്സ്സുകളിലി പ്പോഴും പ്രണയം പൂത്തുതളിര്‍ത്തു നില്‍ക്കുന്നു..
നിള യൊരു കുളിര്‍ സ്വപ്നമാണ് ..നിള യോഴുകുന്നുണ്ട് മനസ്സുകളിലിപ്പോഴും ..
കൈ തോടുകളില്‍  കളകളാരവം മുഴക്കിയും മുളങ്കാടുകളില്‍ സംഗീതം പൊഴിച്ചും
നിളയൊഴുകുന്നു... ..നിശയില്‍ നിലാവുകളില്‍ നിള യൊഴുകുന്നു...
നിളയോഴുകുന്നുണ്ട് മനസ്സുകളിലിപ്പോഴും .... 
                                                                      . ബിപിന്‍ ആറങ്ങോട്ടുകര .   

3 comments: