Tuesday, August 23, 2011

മഴ..മഴ.

മഴ...
പുറത്തു ചിന്നം പിന്നെ മഴ ചാറു കയാണ്..
മഴ നൂലുകള്‍ മുഖംനനക്കുന്നത് വരെ ജാലകത്തി ലൂടെ
ഞാന്‍ പുറത്തേക്കു നോക്കിയിരുന്നു.
.കൈകള്‍ നീട്ടി ഞാന്‍ മഴനൂലുകള്‍ തൊടാന്‍ നോക്കി.
നേരിയ കാറ്റു വീശുന്നു..മുഖം നനക്കുന്ന നനുത്ത മഴത്തുള്ളികള്‍..
നെറ്റിയില്‍ ,മനസ്സില്‍ ഒരു കുളിര്‍മയയോടെ മഴ പെയ്യുന്നു....
ചുട്ടു പൊള്ളുന്ന പനിയായിരുന്നു.. തല വെട്ടി പ്പൊളിക്കുന്ന തലവേദനയാണ്..
മനസ്സിലൊരു കുളിര്‍മ യോടെ ,മഴ പെയ്തു വീഴുന്നു....
ജാലകത്തിലൂടെ മഴയൊരു കുളിരായി നനഞ്ഞു നനഞ്ഞു മനസ്സിലേക്ക്...
തല വേദന അലിഞ്ഞലിഞ്ഞു പോകുന്നു.....
ചുട്ടു പൊള്ളുന്ന പനിയായിരുന്നു...കരിമ്പടത്തിനുള്ളില്‍
മുഖം പൂഴ്ത്തി ,ഇരുട്ടിന്റെ ഒരു ഗുഹയില്‍ ഒളിച്ചിരിപ്പാ യിരുന്നു ഞാന്‍..
പുറത്തു ചിന്നം പിന്നെ മഴ ചാറു കയാണ്....

മനസ്സില്‍ ഒരു കുളിര്‍മയയോടെ മഴ പെയ്യുന്നു....
മഴയങ്ങനെയാണ്..ചിലപ്പോള്‍,ആര്‍ത്തലച്ചു വന്നു വീഴും..
ചിലപ്പോള്‍ ഒരു നനഞ്ഞ പൂച്ചയെ പോലെ പതുങ്ങി ,പതുങ്ങി...
ഒരു നേരിയ കരച്ചിലൂടെ മനസ്സിലങ്ങനെ ഇഴഞ്ഞു കയറും....
അമ്മുവും അങ്ങനെയാണ്.എപ്പോഴാണ് കടന്നു വരുന്നതെന്ന്
തീരെയറിയില്ല...പാദസരത്തിന്റെ കിലുക്കം പോലും
കേള്‍പ്പിക്കാതെ അവള്‍ കടന്നു വരും...
പുറത്തു ചിന്നം പിന്നെ മഴ ചാറു കയാണ്....

അവള്‍ വന്നിരുന്നെങ്കിലെന്ന് ഞാന്‍ വെറുതെ കൊതിച്ചു..
ആര്‍ത്തലച്ചു പെയ്യുന്ന മഴപോലെഅവള്‍ പെയ്തിറിങ്ങിയെങ്കില്‍..
ജാലകതിന്നരികില്‍ ഒരു നേരിയ കുപ്പിവള കിലുക്കം..
പാദസരത്തിന്റെ നേരിയ കിലുകിലുക്കം.നുണക്കുഴി പൂക്കള്‍ വിരിയുന്ന
.നനുത്ത പുഞ്ചിരി,കറുത്തകണ്ണുകള്‍, സുഗന്ധമൂറുന്ന ചുരുണ്ട മുടിയിഴകള്‍..
,നെറ്റി യില്‍ കുളിര്‍മ്മയേകുന്ന മൃദു ചുംബനം..
പുറത്തു ചിന്നം പിന്നെ മഴ ചാറു കയാണ്....

മഴ നൂലുകള്‍ മുഖംനനക്കുന്നത് വരെ ജാലകത്തി ലൂടെ
ഞാന്‍ പുറത്തേക്കു നോക്കിയിരുന്നു.....
ചുട്ടു പൊള്ളുന്ന പനിയായിരുന്നു.. തല വെട്ടി പ്പൊളിക്കുന്ന തലവേദനയാണ്..
അവള്‍ വന്നിരുന്നെങ്കിലെന്ന് ഞാന്‍ വെറുതെ കൊതിച്ചു..
ഒരു ചുംബനം കൊണ്ടവളെന്റെ നെറ്റിയില്‍ കുളിര്‍ കോരിയിട്ടെങ്കില്‍ ..
ജാലക തിന്നരുകില്‍ അവള്‍ വരുമെന്ന് കരുതി ഞാന്‍ കാത്തിരുന്നു..
പുറത്തു ചിന്നം പിന്നെ മഴ ചാറു കയാണ്....

ബിപിന്‍ ആറങ്ങോട്ടുകര .

6 comments:

  1. പുറത്തു ചിന്നം പിന്നെ മഴ ചാറു കയാണ്...
    മരുഭൂമിയിലെ മനസ്സുകളിലെപ്പോഴും ഓര്‍മ്മകളുടെ മഴക്കാലങ്ങള്‍ അതില്‍ കുത്തിയൊലിച്ചുപോകുന്ന ആയുസ്സിന്റെ ദിനരാത്രങ്ങള്‍ .
    അത് മനോഹരമായി പകര്‍ത്തിയ വരികള്‍ .
    ആശംസകള്‍ .

    ReplyDelete
  2. നന്ദി..അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ലഭിക്കുന്നത് സന്തോഷകരമാണ്...നന്ദി..!

    ReplyDelete