Tuesday, September 6, 2011

സര്‍വാണി സദ്യ..

   സര്‍വാണി സദ്യ...
തുമ്പപ്പൂ ചോറ് ,തൊടുകറികള്‍,കാള,നോലന്നവിയല്‍.
പപ്പടം,പഴം,പായസം..സാമ്പാര്‍,രസത്തിന്‍ കൂട്ടുകള്‍..
വിലക്കുന്നു മതി വരുവോളംനിറയുന്നു കുംബകള്‍
വിശപ്പറിയാത്തോര്‍ തന്‍  ഏമ്പക്കപെരുക്കങ്ങള്‍.
നാലും കൂട്ടി മുറുക്കലിന്‍  താളമേളങ്ങള്‍....

വിശക്കുന്ന വയറുകള്‍ കാത്തിരിപ്പു പുറം പന്തിയില്‍..
വിലക്കിന്റെ വെളിപറമ്പുകളില്‍..സര്‍വാണി തന്‍ സദ്യയും കാത്ത്..
പാണന്‍,പറയന്‍,മണ്ണാന്‍,ചെറുമന്‍,നായാടി യാണവന്‍
വിലക്കിന്റെ പിന്നാമ്പുറങ്ങളില്‍ എച്ചിലു മോന്തിയവന്‍..
സര്‍വാണി  സദ്യക്ക് വിളി വരുന്നു..കഞ്ഞിയും
പുഴുക്കുമില ചീന്തില്‍  മണ്‍ കുഴിയില്‍ വിളമ്പുന്നു...

പാലട ,പഴം പഞ്ചാര പായസങ്ങള്‍..ഇല തുമ്പില്‍
കൈകളാല്‍ വഴിഞ്ഞും നുണഞ്ഞും ഏമ്പക്ക മിട്ടും
മറ്റൊരു കൂട്ടര്‍ വെടി വട്ടം കൂട്ടുന്നു.....
.
സര്‍വാണി സദ്യക്ക് ഇലവെക്കുന്നു..
പിന്നാമ്പുറങ്ങളില്‍നിന്നവന്‍ എച്ചിലു മോന്തുന്നു..
ഈമ്പിയ ഉപ്പുമാങ്ങയണ്ടികള്‍,തോണ്ടിയ കറിക്കൂട്ടുകള്‍,
കനച്ചഎണ്ണച്ചുവകള്‍,കരിഞ്ഞപാലട മധുരങ്ങള്‍ ....
പിന്നാമ്പുറങ്ങളില്‍  വിശപ്പിന്‍റെ വിളി മുഴങ്ങുന്നു...
മണ്ണിന്‍കുഴികളില്‍ കഞ്ഞിയും പുഴുക്കും വിളമ്പുന്നു..

ആദി മാനവനവന്‍, ചന്ടാലരൂപമാര്‍ന്നവന്‍ .ജഗദ്ഗുരുവിന്‍
അഹങ്കാര മദമുരിഞ്ഞവന്‍.സംഹാരമൂര്‍ത്തിയാം ആദിശങ്കരന്‍ !!
പടിപ്പുരപ്പുറത്തൊരു  നായാടി തന്‍ നിലവിളിയുയരുന്നു..
പാപ പിണ്ടങ്ങള്‍ മാറാപ്പിലൊതുക്കിയാ നായാടി പടിയിറങ്ങുന്നു
ആര്‍പ്പോ. വിളിയുയരുന്നു..സര്‍വാണി സദ്യക്കൊരു
ഇല വെക്കുന്നു..ഇലതുമ്പില്‍ ആദിശങ്കരന്‍വിളങ്ങുന്നു...

                                 .ബിപിന്‍ ആറങ്ങോട്ടുകര.



4 comments:

  1. വിഭവസമൃദ്ധമായ ഒരു സദ്യയാണീ കവിത.ആധുനിക മനുഷ്യന്റെ മനസ്സില്‍ മറ്റൊരു നായാടിക്കാലം നടമാടുന്നതിന്റെ വേദനകള്‍ ചില വരികളില്‍ നിലവിളിയായുണരുന്നു.അഭിനന്ദനങ്ങള്‍

    ReplyDelete