Monday, January 2, 2012

പ്രണയം ഒരു പുനര്‍വായന ... തുടരുന്നു..അതൊരു സ്വപ്നം മാത്രമായിരുന്നോ? എന്തോ എനിക്കോര്‍മ്മയില്ല.......

    ഉണരുമ്പോള്‍  പുറത്തു ഇരുട്ട് വീഴാന്‍ തുടങ്ങിയിരിക്കുന്നു..ഗുഹക്കുള്ളില്‍ വല്ലാത്ത ഒരു നിശബ്ദതയും ..തണുപ്പും..മരുഭൂമിയില്‍ തണുപ്പ് ഒരു കാറ്റായി അകത്തേക്ക് വീശി  കൊണ്ടിരിക്കുന്നു..എങ്ങോട്ട് പോകുമെന്ന സംശയത്തില്‍   ഞാന്‍ അവിടെ തന്നെയിരുന്നു..പുറത്തിറങ്ങിയാല്‍ ഒരു പക്ഷെ,വഴി തെറ്റിപോയാലോ?  അങ്ങനെയൊരു  ഭയത്താല്‍ ഞാന്‍ അവിടെ തന്നെയിരുന്നു..
വല്ലാത്ത നിശബ്ദത മാത്രം...അരിച്ചിറങ്ങുന്ന തണുപ്പ്.....
ചില ശബ്ദങ്ങള്‍ കേള്‍ക്കുന്നത് പോലെ..ഒരു നിമിഷം ഞാന്‍ വല്ലാതെ ഭയന്നു പോയി..പിന്നെ അതോര്‍ത്തു ചിരിച്ചു..ഒരു പക്ഷെ..ഇത് ഏതെങ്കിലും  പ്രാകൃത ഗുഹാ ജീവിയുടെ താവള മായിരിക്കുമോ?
എപ്പോഴോ പ്രാകൃതനായ ഒരു ഗുഹാ ജീവി കടന്നു വന്നു എന്നെ ആക്രമിക്കുമെന്നു ഞാന്‍ ഭയന്നു....അല്ല അങ്ങനെ ആശ്വസിച്ചു..ആ ജീവി തന്റെ പരുക്കന്‍ കൈകള്‍ കൊണ്ട് എന്നെ ഒരു പഴം തുണി യെന്ന പോല്‍ പിച്ചി കീറിയിരുന്നു വെങ്കില്‍ എന്ന് ഞാന്‍  ആഗ്രഹിച്ചു...

ഞാനെഴുന്നേറ്റു ..ആ തണുപ്പിലും ഞാനെന്റെ വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞു.. തണുപ്പ് സൂചി മുനകള്‍ പോല്‍ എന്നില്‍ തറഞ്ഞു കയറാന്‍  തുടങ്ങി....
തണുപ്പുറഞ്ഞ മണലില്‍ ഞാന്‍ കിടന്നു....
ഇപ്പോള്‍ ഞാന്‍ സ്വതന്ത്ര യായ ഒരു കിളിയെ പോലെ യാണെന്ന് തോന്നി..അങ്ങനെ വിവസ്ത്ര യായി മരുഭൂമിയുടെ തണുപ്പിലേക്ക് നടന്ന്‍ പോകാന്‍ ഞാന്‍  കൊതിച്ചു....എങ്കിലുംഎഴുന്നെല്‍ക്കാനാകാതെ ഞാന്‍ അവിടെ തന്നെ കിടന്നു..

എന്തിനേയോ പ്രതീക്ഷി ച്ചെന്ന പോല്‍ ഞാനവിടെ കിടന്നു..ആ പ്രാകൃത ജീവി കടന്നു വരുമെന്ന് ഞാന്‍ കരുതിയിരുന്നുവോ?
അല്‍പ്പ  നിമിഷങ്ങള്‍ ..തണുപ്പുറഞ്ഞ നിശബ്ദത..എന്തോ ചില അനക്കങ്ങള്‍ കേള്‍ക്കുന്നു..ഞാന്‍ പ്രതീക്ഷിചു ..അതവനായിരിക്കും..ആ പ്രാകൃത ജീവി......

ഇഴഞ്ഞെതുന്ന ശീല്‍ക്കാരം ഞാനറിഞ്ഞു..ഉറയുന്ന തണുപ്പായി അതെന്നെ തഴുകി...
കാലുകളില്‍  നിന്നുമാ തണുപ്പു അരിച്ചു അരിചു മേലോട്ട് കയറുന്നു....ഒരു മരവിപ്പോടെ ഞാനാ തണുപ്പ് ഏറ്റു വാങ്ങി....
ശീല്‍ക്കാരം.....ഉയര്‍ന്നു നില്‍ക്കുന്ന ഫണം,തിളങ്ങുന്ന വൈഡൂര്യക്കല്ലുകള്‍ പോലെ അവന്റെ കണ്ണുകള്‍....
എന്റെ മുഖത്തോട് ചേര്‍ന്ന് ആ ശീല്‍ക്കാരം......ഉയര്‍ന്നു നില്‍ക്കുന്ന തിളങ്ങുന്ന വലിയ ഫണം..ഇരുട്ടിലും തിളങ്ങുന്ന ആ രൂപം..ഞാന്‍ കണ്ണുകള്‍  മുറുക്കിയടച്ചു......അവന്റെ വിഷപ്പല്ലുകളുടെ ചുംബനവും കാത്ത് ഞാന്‍ കിടന്നു....നിമിഷങ്ങള്‍...ഇഴഞ്ഞു  നീങ്ങി....

ഞാന്‍  കണ്ണ് തുറന്നു നോക്കി.ഒന്നുമില്ല...ഫണം താഴ്ത്തി അവന്‍ മെല്ലെ താഴേക്കു ഇഴഞ്ഞിറങ്ങുന്നു....പിന്നെ മെല്ലെ എന്റെ ഇടത്തെ കവിളില്‍ താഴ്ത്തിയ പത്തിയുമായ്‌   അവന്‍ ചേര്‍ന്നു കിടന്നു....എന്നില്‍ എന്തൊക്കയോ നിറയുന്നത് പോലെ....ഞാന്‍ കണ്ണുകളടച്ചു......

ഉറക്ക മുണര്‍ന്നപ്പോള്‍ ..നേരം വെളുത്തിരിക്കുന്നു..ഗുഹക്ക് പുറത്ത്‌ ചുട്ടു പൊള്ളുന്ന വെയില്‍ .നരച്ച മണല്‍ ക്കാട്....കടല്‍ പോലെ വെയിലേറ്റു തിളങ്ങുന്ന മരുഭൂമി അകലെ കാണാം.......
എല്ലാം ഒരു സ്വപ്നമായിരുന്നോ.?ഞാനെഴുന്നേറ്റു ..ചുറ്റിലും നോക്കി.....
ഒന്നും കാണുന്നില്ല..എന്തോ ഒരു സാമീപ്യത്തിന്നുവേണ്ടി ചുറ്റിലും ഞാന്‍ പരതി നോക്കി....ഒന്നും കാണുന്നില്ല..കിളിക്കൂട്ടങ്ങള്‍ പറന്നു പോയിരിക്കുന്നു..ഗുഹക്കുള്ളില്‍ ഞാന്‍ മാത്രം..തികഞ്ഞ നിശബ്ദത..എന്റെ  കഴുത്തില്‍ വിഷപ്പല്ലുകളുടെ പാടുകള്‍ തേടി ഞാന്‍ തടവി നോക്കി...ഒരു സ്വപ്നം മാത്രമായിരുന്നു അതെന്നു എനിക്കിപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല..എന്റെ ശരീരമാകെ ഞാന്‍ തടവി നോക്കി..ആകെ ചുവന്നു തിണര്‍ത്തിരിക്കുന്നു.....

വസ്ത്രങ്ങള്‍ ധരിച്ചു ഞാന്‍ പുറത്തിറങ്ങി..അതിന്നകത്തെ ശാന്തത എന്നെ പിന്നീടും അവിടേക്ക് കൊണ്ട് വന്നു...എന്തോ ഒരു ശക്തി എന്നില്‍ നിറയുന്നത് പോലെ എനിക്ക് തോന്നി..
രണ്ടു ദിവസം കഴിഞ്ഞു  ജോണ്‍ വന്നു...അന്നാണ് ജോണിനെ ഞാന്‍ കീഴടക്കിയത്! അന്ന് രാത്രിയില്‍ വീഞ്ഞിന്റെ ലഹരിയിലുന്മത്തയായി   ഞാനെന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെറിഞ്ഞു  മുറിയില്‍ ഉലാത്തി..ഒരു വൈഡൂര്യക്കല്ലിന്റെ തിളക്കം എന്‍റെ കണ്ണുകളില്‍ ഞാനറിഞ്ഞു...ജോണിന്‍റെ ശരീരത്തില്‍ ആസക്തിയുടെ ഉഷ്ണജ്വാലകള്‍ വിരിയുന്നത് ഞാനറിയുന്നുണ്ടായിരുന്നു..ഒരു സര്‍പ്പത്തെ പോലെ ഞാന്‍ ജോണിനെ പുണര്‍ന്നു.....
                അവിശ്വാസത്തോടെ ജോണ്‍ എന്നെ നോക്കി കിടക്കയില്‍  വീണ് കിടക്കുന്നു..ജോണ്‍ അത്ഭുതമോടെ എന്നെ നോക്കുന്നു..ഞാന്‍ ഉറക്കയുറക്കെ ചിരിച്ചു..എത്രയോ കാലമായി എന്നില്‍ അടങ്ങി കിടന്നിരുന്ന ഒരു വന്യതയുണര്‍ന്നത്‌ പോലെ....പരാജിതനായ ജോണ്‍ എന്നെ സന്തോഷ ഭരിത യാക്കി..ഒരുന്മാദിയെ പോല്‍ ഞാന്‍ ഉറക്കെയുറക്കെ ചിരിച്ചു കൊണ്ടിരുന്നു....

ആ നിശബ്ദതയും ശാന്തതയും എന്നെ വീണ്ടും അവിടേക്ക് കൊണ്ട് പോയി....പലപ്പോഴും രാത്രികളി ല്‍ ഞാനവിടെ കഴിച്ചു കൂട്ടി..വിവസ്ത്രയായി ഒരു ഗുഹാ ജീവിയെ പോലെ ഞാനവിടെ കഴിഞ്ഞു....

                  മനുഷ്യന്‍ എന്ന് മുതലാണ്‌ വസ്ത്രങ്ങള്‍ ധരിക്കാന്‍ തുടങ്ങിയത്? അതോട് കൂടി അവര്‍ ബന്ധനസ്ഥരായി തീര്‍ന്നു എന്നാണു എനിക്ക് തോന്നുന്നത്!! വസ്ത്രങ്ങള്‍ പറിച്ചു കളഞ്ഞു നിങ്ങള്‍ക്ക്സ്വതന്ത്രര്‍ ആകാന്‍ കഴിയുമെങ്കില്‍ അനിര്‍വചനീയ മായ ഒരാഹ്ലാദം നിങ്ങളെ വലയം ചെയ്യുന്നത് കാണാന്‍ കഴിയും! ശരീരത്തില്‍ എന്ന പോല്‍ മനസ്സിലും എന്തൊക്കയോ അനാവശ്യ ആവര ണങ്ങള്‍  നിങ്ങള്‍ എടുത്തണിഞ്ഞിരിക്കുകയാണോ? അവയെല്ലാം ഒരിക്കലെങ്കിലും പറിച്ചെറിയാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ അനുഭവിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തവയാണ്!! 

                     പലപ്പോഴും ഞാനവിടെ രാത്രികളിലും ചിലപ്പോള്‍ പകലും കഴിച്ചു കൂട്ടി..ആ ശാന്തത എന്റെ മനോ വ്യാപാരങ്ങളെ സമ്പുഷ്ട്ട മാക്കി..പൂര്‍ണ്ണ നഗ്നയായി മരുഭൂമിയിലേക്ക് നടന്നു കയറുവാന്‍ ഞാന്‍ കൊതിച്ചു.......

അലക്ഷ്യമായാണ് ഞാന്‍ കാറോടിച്ചു കൊണ്ടിരുന്നതെങ്കിലും എന്‍റെ ലക്ഷ്യം അതായിരുന്നു..വളരെ വേഗം ആ ശാന്തതയിലേക്ക് എത്താന്‍ ഞാന്‍ കൊതിച്ചു....എത്രയും വേഗം അവിടെ എത്താന്‍ ഞാന്‍ കൊതിച്ചു........

വഴിയോരത്ത്‌ കാര്‍ ഒതുക്കിയിട്ട് ഞാന്‍ പാറക്കൂട്ടങ്ങള്‍ ക്കിടയിലെ ഗുഹയിലേക്ക് നുഴഞ്ഞു കയറി....
                                                    .
                                                    .
                                                    .           
ഇവിടെ മുതല്‍ അവ്യക്ത മായ എന്തൊക്കയോ കുറിപ്പുകള്‍ മാത്രമേയുള്ളൂ..പലതും വ്യക്തമല്ലാത്ത ചില ചിന്താ ശകലങ്ങള്‍ മാത്രമാണ്..ഒരു ഉന്മാദിയുടെ ചിന്തകള്‍ എന്ന് വേണമെങ്കില്‍ പറയാം....വളരെ ശ്രമകരമായി ഞാനത് വായിച്ചെടുത്തു..അഭിലാഷ്‌ മേനോനെ കണ്ടു കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌താല്‍ കുറച്ചു കൂടി വ്യക്തത കൈവരുമെന്നു  തോന്നിയെങ്കിലും ഞാനാ ശ്രമം ഉപേക്ഷിച്ചു..അത് അവരുടെ ജീവിതത്തെ വീണ്ടും ഉലച്ചു കളയുമോ എന്ന്തോന്നിയത് കൊണ്ട് ആയിരിക്കുമോ ഞാനാ  ശ്രമം ഉപേക്ഷിച്ചു..

എന്‍റെ വക ചില കൂട്ടി ചേര്‍ക്കലുകള്‍ കൂടി നടത്തി ഞാനത്   ഒരു കഥയായി എഴുതാന്‍ ഒരു ശ്രമം നടത്തി......

എന്‍റെ ബ്ലോഗില്‍ എഴുതിയ "പ്രണയം ഒരു പുനര്‍വായന" എന്ന കഥയില്‍ നിന്നും.....

           ആറാം ഭാഗം: 

"പ്രണയം ഒരു പുനര്‍ വായന," എന്ന എന്റെ ബ്ലോഗെഴുത്ത്:
..................................................................................................................(തുടരും..)

1 comment: