Wednesday, November 9, 2011

വളപ്പൊട്ടുകള്‍....


കുപ്പി വളതുണ്ടുകള്‍ , കുഞ്ഞു വളപ്പൊട്ടുകള്‍,
പല നിറങ്ങളില്‍ ,പല രൂപങ്ങളില്‍ 
ഒരു ചില്ല് ഭരണിയില്‍ അവയെല്ലാം സൂക്ഷിച്ചു വെക്കുക..
ഇടക്കൊരു കൌതുകമോടെയവയൊന്നു പരതുക..
ഓര്‍മ്മകള്‍ മിന്നി തിളങ്ങും വേദനകള്‍ വിങ്ങി നിറയും..

എത്രയൊ സുന്ദര കരങ്ങള്‍ ,ഏതോ മധുരസ്മരണകള്‍ 
എത്രമേല്‍ ഓമനിച്ചു തലോടിയണച്ചു നിങ്ങളീ 
സുന്ദര സ്ഫടിക  രൂപങ്ങളാം സ്വപ്നങ്ങളെ ....

പച്ച നിറമാര്‍ന്നവ,കടുംചുവപ്പണിഞ്ഞവ,കറുത്തും വെളുത്തും 
കാവിയുമണിഞ്ഞു ,പല നിറങ്ങളാല്‍ കലപില കൂട്ടിയവ ...
ഒടുവിലീ ചില്ല് പേടകത്തില്‍ നിത്യ വിശ്രമം പൂണ്ടവര്‍ ..

ഒരു നാട്ടു വഴിയില്‍ ,ചെമ്മണ്ണിന്‍ പാതകളില്‍ 
പുതഞ്ഞു കിടന്നവര്‍ , ചെളിമണ്ണ്  കുഴഞ്ഞ 
പാതയോരങ്ങളില്‍ ,ബാല്യകാല കേളികള്‍ തന്‍ 
 സ്കൂള്‍ വരാന്തകളില്‍ പൊട്ടി  വീണവര്‍ ...
ആളൊഴിഞ്ഞോരിടവഴിയില്‍ കാമുക സ്പര്‍ശമേറ്റു
പുളകമണിഞ്ഞവ ,കാമ ജ്വാലയിലമര്‍ന്നു ഞെരിഞ്ഞവ ..  
ഉടഞ്ഞു പോയവ ,കണ്ണീരുപ്പു പുരണ്ടവ ....
ചിതറി വീണവ , ചിലപ്പോള്‍ വെറുപ്പോടെ ത്യജിച്ചവ..
ഓര്‍മ്മകള്‍ തന്‍ തീരങ്ങളില്‍ മറവിതന്‍ 
ആഴങ്ങളില്‍പുതഞ്ഞു പോയവ നിങ്ങളീ സ്ഫടിക തുണ്ടുകള്‍..

നിറയെ മധുര മനോജ്ഞമാം ഓര്‍മ്മകള്‍ മാത്രമെങ്കിലുമീ 
ചില്ല് ഭരണി നിറക്കാന്‍ അത്രമേല്‍ കഷ്ട്ട പെട്ടുവോ?
എങ്കിലുമെത്ര സുന്ദരമീക്കാഴ്ചകള്‍.. ആയിരം വര്‍ണ്ണങ്ങള്‍ 
വാരി വിതറും പോല്‍ സൂര്യ രശ്മികള്‍ വെട്ടി തിളങ്ങുമവയില്‍... 
എത്ര സുന്ദരമീ  സ്ഫടിക തുണ്ടുകള്‍..എത്ര മധുരമാം ഓര്‍മ്മകള്‍ ..
 
ഇടയ്ക്കിടെ ഒന്നോമനിക്കാന്‍,ഓര്‍ത്തു വെക്കാന്‍..കൂട്ടി വെക്കുക  
നാമീ സന്തോഷപ്പൊട്ടുകള്‍,കൊച്ചു വളപ്പൊട്ടുകള്‍ തന്‍ കൂമ്പാരങ്ങള്‍..!!  
.........................................................................................................
                             വളപ്പൊട്ടുകള്‍....
.........................................................................................................

4 comments:

  1. പൊട്ടിത്തകര്‍ന്ന,വലിച്ചെറിഞ്ഞതും,ഉപേക്ഷിക്കപ്പെട്ടതും,കളഞ്ഞുപോയതും,കാത്തുസൂക്ഷിച്ചതുമായ ജീവിതങ്ങളുടെ വര്‍ണ്ണ മനോഹരമായ കാവ്യദര്‍ശനം.വളരെ നന്നായി.തുടരുക.ആത്മാര്‍ഥമായ ആശംസകള്‍

    ReplyDelete
  2. വളപോട്ടുകളിലൂടെ മനുഷ്യന്റെ കഴിഞ്ഞു പോയ ജീവിതത്തെ മനോഹരമായി പറഞ്ഞു

    ReplyDelete