പ്രണയം ഒരു പുനര്‍വായന...
മൂന്നാം ഭാഗം..
ഞാന്‍ ജിനി..മുഴുവന്‍ പേര്:ജിനിജോണ്‍ ഫിലിപ്പ് ...ഗള്‍ഫില്‍ ഭര്‍ത്താവിനോടൊപ്പം താമസിക്കുന്ന ഒരു വീട്ടമ്മ :
നിങ്ങള്‍ക്ക് എന്നെ വിചാരണ ചെയ്യാം.അതിനു മുന്‍പ് എനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കണം...
ഞാന്‍ 26 വയസ്സുള്ള ഒരു സാധാരണ വീട്ടമ്മ ..ഗള്‍ഫില്‍ ഭര്‍ത്താവിനോടൊപ്പം കഴിയുന്നു..ഇവിടെ മഴ കാണാതെ ,കിളികളുടെ സംഗീതം കേള്‍ക്കാതെ ,കുളിര്‍കാറ്റും,നാടിന്റെ മണവുമറിയാതെ ഒരു ഫ്ലാറ്റിന്നുള്ളില്‍ ഭര്‍ത്താവിനു ഭക്ഷണം വെച്ച് കൊടുക്കാനും വല്ലപ്പോഴും ഭോഗിക്കാനുമുള്ള ഒരുപകരണം മാത്രമായി ജീവിക്കുന്നു...
നാറുന്ന ഉമിനീര് പുരണ്ട ചുംബനങ്ങളാല്‍ എന്റെ ശരീരമാസകാലം അരിച്ചരിച്ചു ആക്രമിച് കീഴ്പ്പെടുത്തി നീണ്ടു നിന്ന കിതപ്പുകളുടെ അവസാനം ഒരു ദീര്‍ഘ നിശ്വാസമോടെ നിശ്ചലനായി ജോണ്‍ തിരിഞ്ഞു കിടന്നു ഉറക്കം തുടങ്ങുമ്പോള്‍ വല്ലാത്ത വെറുപ്പോടെ ഞാന്‍ എന്നെ തന്നെ നോക്കും ..പിന്നെ അയാളുടെ ഉമിനീര് വീണു നനഞ്ഞ ശരീരം ഷവറിന്നടിയില്‍ പോയി നിന്നും വാസന സോപ്പ് തേച്ചും കുളിച്ചു വൃത്തിയാക്കും..അയാളുടെ നഖങ്ങളും പല്ലുകളും പോറല്‍ വീഴ്ത്തിയ എന്റെ ശരീരത്തെ അറപ്പോടെ, ലജ്ജയോടെ കണ്ണാടിയില്‍ തിരിഞ്ഞും മറിഞ്ഞും നോക്കി ഞാന്‍ നെടുവീര്‍പ്പിടും.കുറെ നേരം കുളിമുറിയില്‍ അങ്ങനെ സ്വയം മറന്നു നില്‍ക്കും..പിന്നീടു അയാളുടെ വിയര്‍പ്പ് നാറുന്ന ശരീരതിന്നരികില്‍ ഉറക്കം വരാതെ കട്ടിലിന്റെ ഒരറ്റം ചേര്‍ന്ന് കിടക്കും.....
എന്റെ ദിവസങ്ങള്‍ഭയാനകവും വിരസവുമായിതീര്‍ന്നിരുന്നു..ഭക്ഷണം ഉണ്ടാക്കല്‍ കഴിഞ്ഞു ബാക്കി സമയം ടിവി കണ്ടും ഉറങ്ങിയും തീര്‍ക്കുന്നു...ജോലി തിരക്കുകള്‍ക്കിടയിലെ ചില ഒഴിവു ദിവസങ്ങളില്‍ വല്ലാത്ത വിറയലോടെ ധൃതി പിടിച്ചു എന്റെ വസ്ത്രങ്ങള്‍ അഴിചെടുക്കുന്നതിന്നിടയില്‍ എന്റെ മുഖം പോലും ജോണ്‍ കാണുന്നുണ്ടാകില്ല...അയാളുടെ ചുണ്ടുകള്‍ ഒരു നാറുന്ന തേരട്ടയായി ശരീരമാസകാലം ഇഴയുമ്പോള്‍ അറപ്പോടെ ഞാന്‍ കണ്ണുകള്‍ അടക്കും..കണ്ണുകള്‍ മുറുക്കെ അടച്ചു ഞാന്‍ കിടക്കും ..
തേരട്ടകളെ എനിക്ക് അറപ്പും വെറുപ്പുമായിരുന്നു..ചെറുപ്പത്തി ല്‍ തേരട്ടകളെ കണ്ടാല്‍ പോലും ഞാന്‍ പേടിച്ചു അലറി കരയുമായിരുന്നു...അമ്മച്ചി ചീത്ത പറയുമെങ്കിലും ഒരു ചൂലെടുത്ത് കൊണ്ട് വന്ന്‍ അവറ്റകളെ അടിച്ചുവാരിക്കളയും..അപ്പച്ചനാണെങ്കില്‍ ഉറക്കെ ചിരിച്ചു കൊണ്ട് എന്നെ ചേര്‍ത്ത് പിടിക്കും..എന്നിട്ട് തേരട്ടകളെ വളരെ പതുക്കെ തോണ്ടി കളയും...അപ്പച്ചന്‍ അങ്ങനെയായിരുന്നു എന്തിനും ചിരിച്ചു കൊണ്ട് സമാധാനം പറയും..അമ്മച്ചി നേരെ മറിച്ചും..വഴക്കും ചീത്ത വിളിയും അടിയും...എങ്കിലും അമ്മച്ചിയെ ഞാന്‍ സ്നേഹിച്ചു..അമ്മചിയുടെ മടിയില്‍ തല വെച്ചു കിടക്കുമ്പോള്‍ ഞാന്‍ എന്തെന്നില്ലാത്ത ഒരു വാത്സല്യം അനുഭവിച്ചു..മുടി വൃത്തിയായി സൂക്ഷിക്കാത്തത്തിനു ചീത്ത പറഞ്ഞു കൊണ്ട് അമ്മച്ചി എന്റെ തലയിലൂടെ മുടിയിഴകളിലൂടെ വിരലോടിക്കും..അതിന്റെ സുഖദമായ അനുഭവത്തില്‍ ഞാന്‍ അമ്മച്ചിയെ ഇറുകെ പിടിച്ചു ചേര്‍ന്ന് കിടക്കും..ഈ ലോകത്ത് ഏറ്റവും കൂടുതല്‍ ഞാന്‍ സ്നേഹിച്ചത് അമ്മച്ചിയെ ആയിരുന്നു...പിന്നെ.. അവനെയും..! അവന്‍ ,സിദ്ധാര്‍ത്ഥന്‍ എന്ന എന്റെ ജൂനിയര്‍ കോളേജ് മേറ്റ് ....
അവനെ സ്നേഹിച്ചത് പോലെ ഞാന്‍ ആരെയും സ്നേഹിച്ചില്ല..ഇപ്പോഴും ഉള്ളിന്റെ ഉള്ളില്‍ ഞാന്‍ അവനെ മാത്രം സ്നേഹിക്കുന്നു..സെക്കന്ഡ് ഇയര്‍ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് അവന്‍ ഞങ്ങളുടെ കോളേജില്‍ വന്നു ചേര്‍ന്നത്.ബി .എ.മലയാളം ക്ളാസ്സില്‍ എന്നേക്കാള്‍ ഒരു വര്‍ഷം താഴെ... അവനെ ഞാന്‍ എങ്ങനെയാണ് സ്നേഹിച്ചു തുടങ്ങിയത് എന്നറിയില്ല...(തുടരും..)
കഥ തുടരട്ടെ
ReplyDelete