പ്രണയം ഒരു പുനര്‍വായന..
തുടരുന്നു..
രണ്ടാം ഭാഗം:
സുഹൃത്തിന്റെ ചിരി കേട്ടാണ് അയാള്‍ തിരിഞ്ഞു നോക്കിയത്.. സുഹൃത്ത് അയാളെ നോക്കി ഉറക്കെ ചിരിക്കുകയാണ്. .. അയാള്‍ പരിസരംതന്നെ മറന്നു പോയിരുന്നു...
ഇന്നലെയാണ് അവളുടെ ഫോണ്‍ വീണ്ടും വന്നത്.....കുറച്ചു ദിവസമായി ഒരു പെണ്‍ശബ്ദം ഇടയ്ക്കിടെ വിളിക്കുന്നു..ഇത് വരെയും ആരാണ് എന്ന് വെളിപ്പെടുത്താത്ത ഒരു ഫോണ്‍കോള്‍ ..വിളിക്കും കുറെ നേരം സംസാരിക്കും..തിരിച്ചു വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല..പിന്നെ അവള് ഇങ്ങോട്ട് വിളിക്കും..
ആ ഫോണ്‍ അയാളില്‍ വീണ്ടും പ്രണയം ഉണര്‍ത്തി .. കുറെ കാലമായി മനസ്സില്‍ മരവിച് നിന്നിരുന്ന പ്രണയചിന്തകള്തളിരിട്ടത്പോലെ..ഇപ്പോള്അയാളുടെദിവസങ്ങള്സന്തോഷപ്രദമാണ്..തിരിച്ചറിയാന്‍ കഴിയാത്ത എന്തോ ഒരാഹ്ലാദംഅയാളെ പൊതിഞ്ഞത് പോലെ.....
ആ ഫോണ്‍ വിളിക്ക് വേണ്ടി അയാള്‍ കാത്തിരിക്കാന്‍ തുടങ്ങി.. ഒരു പ്രത്യേക സമയം നോക്കി മാത്രം അവള് വിളിക്കാന്‍ തുടങ്ങി..ആ സമയം മറ്റെന്തും മാറ്റി വെച്ചു അയാള്‍ കാത്തിരുന്നു....
സുഹൃത്തിന്റെ ചിരി കൂടുതല്‍ ഉച്ചത്തിലായി...അവര്‍ ഒരുമിച്ച് കടലോരത്ത് നടക്കാന്‍ വന്നതാണ് .ഒഴിവ് ദിനമായിരുന്നു ..സുഹൃത്താണ് അയാളെ വിളിച്ചു വരുത്തിയത്..
ഇന്ന് ഒഴിവുദിനമാണ് .അവള് വിളിച്ചേക്കും..എന്തെങ്കിലും ഒഴിവു കഴിവ് പറഞ്ഞു അയാള്‍ പിന്മാറാന് ശ്രമിച്ചു. സുഹൃത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഒടുവില്‍ വൈകുന്നേരം കോര്‍ണിഷില്‍ എത്താമെന്ന് അയാള്‍ സമ്മതിച്ചു....
അന്ന് പകല്‍ മുഴുവന്‍ അവളുമായി സംസാരിക്കുകയായിരുന്നു...അവളുടെ ശബ്ദം അയാളില്‍ സന്തോഷ ത്തിന്റെ വേലിയേറ്റങ്ങള്‍ ഉയര്‍ത്തി..ആ ശബ്ദത്തിന്റെ സ്നേഹസാമീപ്യം അയാളില്‍ പ്രേമത്തിന്റെ തരംഗങ്ങള്‍ ഉയര്‍ത്തി..അവളെ താന്‍ പോലുമറിയാതെ അയാള്‍ പ്രണയിച്ചു ..ആ പ്രണയത്തിന്റെ തീരങ്ങളില്‍ അയാള്‍ സഞ്ചരിച്ചു കൊണ്ടേയിരുന്നു...
അവളെ ഒന്ന് നേരില്‍ കാണാന്‍ അയാള്‍ കൊതിച്ചു...തനിക്കൊന്നു കാണണമെന്ന അയാളുടെ അപേക്ഷ അവള് ചിരിച്ചു കൊണ്ട് തള്ളിക്കളഞ്ഞു..സമയമായില്ല ....സമയമാകുമ്പോള്‍ താന്‍ നേരില്‍ വന്നു കാണുമെന്നു അവള് പറഞ്ഞു..അന്ന് വൈകുന്നേരം ഒരു പ്രോഗ്രാം ഉണ്ട് പിന്നീടു വിളിക്കണം എന്ന് പറഞ്ഞു അയാള്‍ സുഹൃത്തിനെ കാണാന്‍ പോകുകയായിരുന്നു....
കോര്‍ണിഷില്‍ ജോണ്‍ കാത്തു നിന്നിരുന്നു. ജോണ്‍ ഫിലിപ്പ് എന്ന എന്റെ കോളേജു മേറ്റ് .. കോളേജില്‍ നിന്നും പിരിഞ്ഞതിനു ശേഷം വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞു ഇവിടെ വെച്ചു ജോണിനെ യാദൃചികമായി കണ്ടു മുട്ടുകയായിരുന്നു.മുറിഞ്ഞു പോയ സൌഹ്രദം ഞങ്ങള്‍ കൂട്ടിയിണക്കി...
വലിയൊരു ചിരിയോടെ ജോണ്‍ എന്നെ ആശ്ലേഷിച്ചു..അവന്റെ ഭാര്യ ജിനിയുമുണ്ടായിരുന്നു..ഞാന്‍ ഒന്ന് രണ്ട് തവണ ജിനിയെ കണ്ടിട്ടുണ്ടു ..ജോണിന്റെ കല്യാണത്തിനു കൂടാന്‍ പറ്റിയില്ല..പിന്നീട് അവന്റെ ഫ്ലാറ്റില്‍ വെച്ചു നടന്ന പാര്‍ട്ടിയിലാണ് ജിനിയെ കാണുന്നത്..അതിഥികള്‍ക്കിടയില്‍ അമ്പരപ്പ് വിട്ടു മാറാത്ത മുഖവുമായി നില്ക്കുന്ന ഒരു നാടന്‍ പെണ്‍കുട്ടി..അവളുടെ കണ്ണുകളിലെ വിഷാദഭാവമാണ് ഞാന്‍ ആദ്യം ശ്രദ്ധിച്ചത്...അപരിചിതമായ ഒരു സ്ഥലത്ത് വന്നെത്തിയ ഒരു ചെറിയ കുട്ടിയുടെ പകപ്പായിരുന്നു അവളില്‍ ....
പിന്നീട് കണ്ടപ്പോള്‍ ജിനി ആളാകെ മാറിയിരുന്നു..മനോഹരമായ നീണ്ട മുടി മുറിച്ചു കളഞ്ഞിരുന്നു....ചുണ്ടില്‍ ലിപ് സ്റ്റിക്ക് ,മുഖത്തെ മെയ്ക്ക്അപ് ,പരിഷ്കൃതമായ വസ്ത്ര ധാരണരീതികള്‍ ....മാറ്റങ്ങള്‍ അനവധിയായിരുന്നു .. കണ്ണുകളില്‍ എങ്കിലും ആ വിഷാദം വിട്ടു മാറിയിരുന്നില്ല..ആ മുടി മുറിക്കെണ്ടിയിരുന്നില്ല എന്ന് ഞാന്‍ ജോണിനോട് പറഞ്ഞു ..ജോണ്‍ അത് കേട്ടു ഉറക്കെ ചിരിച്ച....ജിനിയുടെ മുഖത്ത് അപ്പോള്‍ മിന്നി മറഞ്ഞ ഭാവം എന്തായിരുന്നു എന്ന് എനിക്കിപ്പോഴും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല..
അവര്‍ രണ്ട് പേരും എന്നെ കാത്തിരിക്കുകയായിരുന്നു..ജോണ്‍ എന്റെ കൈ കടന്നു പിടിച്ചു .. ഞാന്‍ ജിനിയെ നോക്കി..അവളുടെ കണ്ണുകളില്‍ ആ പതിവ് വിഷാദം ..ഞാനൊന്ന് ചിരിച്ചു..പെട്ടെന്ന് അവളുടെ കണ്ണുകളില്‍ എന്തോ മിന്നി മറിഞ്ഞു ..മുഖത്തു മിന്നി മറഞ്ഞ ഒരു രക്തചുവപ്പ് ഞാന്‍ ശ്രദ്ധിച്ചു..ജിനി വല്ലാതെ തടിച്ചിരിക്കുന്നു. ജോണ്‍ എന്റെ കൈ പിടിച്ചു നടക്കാന്‍ തുടങ്ങി.. അവന് സംസാരിച് കൊണ്ടിരുന്നു..ഞാന്‍ അവനോടൊപ്പം നടന്നു..കൂടെ ജിനിയുമുണ്ട്..ജിനി ഇടക്കിടെ എന്നെ ഒളി കണ്ണിട്ടു നോക്കുന്നത് പോലെ എനിക്ക് തോന്നി..
ഞാന്‍ ജോണിനോടൊപ്പം സംസാരിച് കൊണ്ട് നടക്കുകയായിരുന്നു .. അടുത്ത് കണ്ട ഒരു പുല് തകിടിയില്‍ ഞങ്ങള്‍ ഇരുന്നു ..ജോണിന്റെ ഭാര്യ കുറച്ചകലെ മാറിയിരുന്നു..ഞങ്ങള്‍ക്ക് അല്‍പ്പം സ്വകാര്യം പറയാനുണ്ട് എന്ന് പറഞ്ഞു ഭാര്യയെ മാറ്റി നിര്‍ത്തുകയായിരുന്നു .അവള് അല്‍പ്പമകലെ പുല്‍ത്തകിടിയില്‍ ഞങ്ങള്‍ക്ക് പുറം തിരിഞ്ഞിരുന്നു .എന്റെ പ്രേമബന്ധത്തെ കുറിച്ചാണ് ജോണിന് അറിയേണ്ടത് .. .അപ്പോഴേക്കുംഫോണ് വന്നു. അത് അവളായിരുന്നു .ജോണിനോട് ക്ഷമ പറഞ്ഞു ഞാന്‍ കുറച്ച മാറി നിന്നു .. സംസാരതിന്നിടയില് ..തന്നെ തന്നെ മറന്നു പോയഞാന്‍ ജോണിന്റെ ചിരി കേട്ടാണ്പരിസരം ശ്രദ്ധിച്ചത്..ഇത്ര നേരവും ഞാന്‍ അവളുമായി സംസാരിക്കുകയായിരുന്നു.....
ഞാന്‍ ജോണി ന്റെ അടുത്ത് ച്ചെന്നു അത് അവളായിരുന്നു എന്ന് പറഞ്ഞു..അവന് ഉറക്കെ ചിരിച്ചു..ജിനി അല്‍പ്പം അകലെ മാറി പുറംതിരിഞ്ഞിരിക്കുന്നു ..ഞങ്ങള്‍ അങ്ങോട്ട് ച്ചെന്നു .പോകാം എന്ന് പറഞ്ഞു ജോണ്‍ അവളെ വിളിച്ചു .. ..അവള് എഴുന്നേറ്റു വന്നു..അവളുടെ മുഖം ആകെ ചുവന്ന് തുടുത്തിരിക്കുന്നു..എന്റെ അടുത്തെത്തി അവള് മുഖമുയര്‍ത്തി എന്നെ ഒന്ന് നോക്കി..പെട്ടെന്ന് അവളുടെ മുഖത്തെ അരുണിമ കൂടിയത് പോലെ എനിക്ക് തോന്നി...
ഞങ്ങള്‍ അന്നു കുറെ നേരം ഒരുമിച്ചു ചിലവഴിച്ചു ..എന്റെ പ്രേമബന്ധത്തെ കുറിചായിരുന്നു പ്രധാന ചര്‍ച്ച..റെസ്ടോരണ്ടില് നിന്നും ഭക്ഷണവും കഴിച്ചാണ് ഞങ്ങള്‍ പിരിഞ്ഞത് .. ടോയ്ലറ്റില് പോയി വരാമെന്ന് പറഞ്ഞു ജോണ്‍ പോയ നേരം ജിനി എന്നെ നോക്കി എന്തോ ചോദിച്ചു ..കേള്‍ക്കാത്തത് കൊണ്ട് ഞാന്‍ അല്‍പ്പം അടുത്തേക്ക് തല നീട്ടി..പതിഞ്ഞ ശബ്ദത്തില്‍ അവള് എന്റെ കാമുകിയെ കുറിച്ചാണ് ചോദിച്ചത്..കൂടുതല്‍ ഒന്നുമറിയില്ല ,പേര് പോലും എന്ന് പറഞ്ഞപ്പോള്‍ ജിനി ഉറക്കെ ചിരിച്ചു..അവളുടെ കണ്ണുകളില്‍ എന്തോ ഒരു മിന്നാട്ടം ഞാന്‍ കണ്ടു..അവളുടെ ശബ്ദത്തിനു നേരിയ വിറയല്‍ ഉണ്ടായിരുന്നു...ഭക്ഷണം കഴിക്കുന്നതിന്നിടയില്‍ അവള് ഇടയ്ക്കിടെ എന്നെ തന്നെ നോക്കുന്നത് പോലെ എനിക്ക് തോന്നി ...
അന്ന് എന്നെ തിരിച്ചു എന്റെ ഫ്ലാറ്റില്‍ കൊണ്ട് വിട്ടിട്ടാണ് അവര്‍ പോയത്..ജിനിയാണ് കാര്‍ ഓടിച്ചിരുന്നത്.എനിക്കതൊരു അത്ഭുതമായാണ് തോന്നിയത്..തനി നാട്ടിന്‍പുറത്ത് കാരിയാണ് തന്റെ ഭാര്യ എന്ന് ജോണ്‍ പലപ്പോഴും പരാതി പറയാറുണ്ടായിരുന്നു..പക്ഷെ,ഇപ്പോള്‍ ജിനി വളരെ മാറിയിരിക്കുന്നു എന്നെനിക്ക് തോന്നി..വളരെ അനായാസമായാണ് ജിനി ഡ്രൈവ് ചെയ്യുന്നത് .വളരെ യധികം ആസ്വദിച്ചു ചെയ്യുന്ന ഒരു പ്രവര്‍ത്തി പോലെ എനെന്നിക്ക് തോന്നി...എന്നെ ഫ്ലാറ്റിനു താഴെ ഇറക്കി വിട്ടു അവര്‍ അവരുടെ വീട്ടിലേക്ക് മടങ്ങി. ..പിന്നെ കാണാം എന്ന് ജോണ്‍ പറഞ്ഞു..നിന്റെ കാമികിയോടു അന്വേഷണം പറയണം എന്ന് പറഞ്ഞു അവന് എന്നെ കളിയാക്കി ചിരിച്ചു..ജിനി എന്നെ നോക്കി ചിരിച്ചു കൊണ്ട് തലയാട്ടി..കാര്‍ മുന്നോട്ടെടുത്തു ജിനി ഒന്ന് കൂടി എന്നെ തിരിഞ്ഞു നോക്കി ചിരിച്ചു..എന്തായിരിക്കും ആ ചിരിയുടെ അര്‍ത്ഥം..?
മൂന്നാം ഭാഗം..
ഞാന്‍ ജിനി..മുഴുവന്‍ പേര്:ജിനിജോണ് ഫിലിപ്പ് ...ഗള്‍ഫില്‍ ഭര്‍ത്താവിനോടൊപ്പം താമസിക്കുന്ന ഒരു വീട്ടമ്മ :
നിങ്ങള്‍ക്ക് എന്നെ വിചാരണ ചെയ്യാം.അതിനു മുന്‍പ് എനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കണം...
(തുടരും..)
ഭാഷയുടെ ലാളിത്യം കഥയുടെ ഒഴുക്കിന് ആക്കം കൂട്ടിയിരിക്കുന്നു..ഒരു പുതിയ തലത്തിലേക്ക് കഥ ഉയര്‍ന്നു വന്നിട്ടുണ്ട്.നല്ല അവതരണം.
ReplyDeleteആവര്‍ത്തിക്കപ്പെടുന്ന ചില സൂചനകളിലൂടെ കഥാഗതി എങ്ങോട്ടാണെന്ന് തിരിച്ചറിയാന്‍ വായനക്കാരന് വളരെ വേഗം സാധിച്ചുവങ്കില് എന്ത് കൊണ്ട് ആ കഥാപാത്രത്തിന് കഴിയുന്നില്ല?
അതിലും വിത്യസ്തമായൊരു സസ്പെന്‍സ് കഥയില്‍ "ഉണ്ടാക്കുമെന്ന്" പ്രതീക്ഷിക്കുന്നു.ആശംസകള്‍
തുടരട്ടെ ആശംസകള്‍
ReplyDeleteആശംസകള്‍
ReplyDelete