(നമ്മള് കരുതിയത് പോലെ ആ ഫോണ്‍ വിളിച്ചിരുന്നത് ജിനി തന്നെയായിരുന്നു!..പക്ഷെ ,കാര്യ ങ്ങള് നമ്മള് ധരിച്ചു വെച്ചത് പോലെ ആയിരുന്നില്ല..!! )
നമുക്ക് ജിനി ജോണ്‍ ഫിലിപ്പിന്റെ കുറിപ്പുകളിലേക്ക് മടങ്ങി പോകാം.......
.
ജിനി ജോണ്‍ ഫിലിപ്പിന്റെ കുറിപ്പുകള്‍ .......
.
.
.
അഭിലാഷിന്റെ പ്രതികരണം എന്നെ വേദനിപ്പിച്ചില്ല..ആ പ്രതികരണം ഞാന്‍ പ്രതീക്ഷിച്ചത് തന്നെ യായിരുന്നു...കുനിഞ്ഞ ശിരസ്സോടെ ഞാന്‍ തിരിഞ്ഞു നടന്നു....എനിക്കെന്നോടു തന്നെ പുച്ഛം തോ
ഈ തമാശക്ക്, ക്രൂരമായ ഈ കളിയാക്കലിനു ഞാന്‍ കൂട്ടു നില്ക്കാന് പാടില്ലായിരുന്നു എന്നെനിക്ക് തോന്നി...താഴെയെത്തി ഞാന്‍ കാറില്‍ കയറിയിരുന്നു..എങ്ങോട്ട് പോകണം എന്ന ചിന്തയില്‍ അല്‍പ്പ സമയം ഞാന്‍ കാറിന്നുള്ളില് തന്നെയിരുന്നു....
എന്തൊക്കയോ ആലോചനകളില്‍ മുഴുകി അലക്ഷ്യമായി ഞാന്‍ ഡ്രൈവ് ചെയ്തു കൊണ്ടേയിരുന്നു..അഭിലാഷിനെ ഒന്ന് കബളിപ്പിക്കുകയായിരുന്നു ജോണിന്റെ ലക്ഷ്യം..ജോണിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഞാനുമതിനു കൂട്ടു നിന്നു എന്ന് മാത്രം..
സ്വന്തം ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഒരു കബളിപ്പിക്കലിനു കൂട്ടു നിലക്കുക..അറിയാതെ അതില്‍ ആഹ്ലാദം കണ്ടെത്തുക.അങ്ങനെയൊരു അവസ്ഥനിങ്ങളുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടോ? ഇത് വായിക്കുന്ന നിങ്ങള്‍ ആരുമായിക്കൊള്ളട്ടെ..അങ്ങനെയൊരു ഗൂഡമായ ആഹ്ലാദം എപ്പോഴെങ്കിലും നിങ്ങള്‍ അനുഭവിചിട്ടുണ്ടോ? ഒരാളെ കബളിപ്പിക്കാന്‍ കൂട്ടു നില്ക്കുക.എന്നിട്ട് കബളിപ്പിക്കപ്പെടുന്നവനെ അറിയാതെ സ്നേഹിക്കുക..അങ്ങനെ മറ്റേയാളെ തോല്‍പ്പിക്കുക..അതിലൂടെ ഗൂഡമായ ആഹ്ലാദം നിങ്ങളും അറിയുക....!!
അഭിലാഷിന്റെ ശബ്ദം ഞാന്‍ ഇഷ്ട്ടപ്പെട്ടു തുടങ്ങിയിരുന്നു....അഭിലാഷിനെ ഞാന്‍ സ്നേഹിക്കാന്‍ തുടങ്ങിയിരുന്നു...അഭിലാഷിലൂടെ ഞാന്‍ കണ്ടെത്താന്‍ ശ്രമിച്ചത് സിദ്ധുവിനെയായിരിക്കുമോ?
ജോണിനെ ഗൂഡമായി കളിപ്പിക്കുകയും അതിലൂടെ അറിയാതെ ആഹ്ല്ലാദം കണ്ടെത്തുകയുംചെയ്തു എന്ന് ഞാന്‍ പറയുമ്പോള്‍ ഇത് വായിക്കുന്ന നിങ്ങളുടെ നെറ്റി ചുളിയുന്നത് എനിക്ക് കാണാം....നിങ്ങള്‍ പലരും എന്നെ കുറ്റപ്പെടുത്തുകയും ചീത്ത വിളികളാല്‍ അഭിഷേകം ചെയ്യുകയും ചെയ്യുന്നവരാണെന്ന് എന്നെനിക്കറിയാം ....
അതില്‍ നിങ്ങള്‍ ഒളിപ്പിച്ചു വെച്ച എന്തോ ഒരു സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുകയാണോ?നിങ്ങളുടെ മനസ്സിലും അതിലൂടെ ഒരു ആഹ്ലാദംവളര്ന്നു വരുന്നത് നിങ്ങള്‍ അനുഭവിക്കുന്നുണ്ടാകും ..ഒരു പക്ഷെ,ഉള്ളിന്റെയുള്ളില്‍ നിങ്ങളുടെയൊരു പ്രതിരൂപം തന്നെയല്ലേ ഞാന്‍?
കുറെ നേരം അലക്ഷ്യ മായി ഞാന്‍ കാറോടിച്ചു കൊണ്ടിരുന്നു...എന്തൊക്കയോ ചിന്തകളിലൂടെ ഞാന്‍ അലയുകയായിരുന്നു എന്നതാണ് സത്യം ..വീട്ടിലെത്തി ഞാന്‍ കിടക്കയിലേക്ക് വീണു..രാത്രിയാകുവോളം ഞാന്‍ കിടക്കയില്‍ തന്നെ കിടന്നു...പിന്നെ എഴുന്നേറ്റു കുളിച്ചു ഭക്ഷണമുണ്ടാക്കി..അലമാരയില്‍ നിന്നും വൈന്‍ കുപ്പിയെടുത്തു ഗ്ലാസ്സിലേക്ക് പകര്‍ന്നു..വീഞ്ഞ് നുണഞ്ഞു കൊണ്ട് വസ്ത്രങ്ങള്‍ ഓരോന്നായി ഊരിയെറിഞ്ഞു ഞാന്‍ മുറിയിലൂടെ നടക്കാന്‍ തുടങ്ങി..ഇപ്പോള്‍ ഞാന്‍ സ്വതന്ത്രയാണ് ..കെട്ടു പാടുകളില്ല..സര്‍വ സ്വതന്ത്ര..ഒന്നുമറിയാത്ത അവസ്ഥ...വീഞ്ഞിന്റെ ലഹരി എന്നില്‍ നിറഞ്ഞു കൊണ്ടേയിരുന്നു....
അപ്പോള്‍ അഭിലാഷിനെ വിളിക്കണമെന്നു തോന്നി..ഞാന്‍ ഫോണെടുത്തു അഭിലാഷിന്റെ നമ്പര്‍ ഡയല് ചെയ്തു....
റസിയ വായിച്ച അഭിലാഷിന്റെ കുറിപ്പുകളില്‍ നിന്ന്:
.
.
.
(റസിയ ഒരു നെടു വീര്പ്പോടെ പുസ്തകം മാറോടു ചേര്‍ത്ത് പിടിച്ചു.കുറച്ചു നേരം ബെഡില്‍ മേലോട്ട് നോക്കി കിടന്നു.പിന്നെ വീണ്ടും വായിച്ചു തുടങ്ങി...)
.
.
.
തലയും താഴ്ത്തി ഒരു കുറ്റ വാളിയെ പോലെ ജിനി നടന്നു പോയി.വല്ലാത്ത ദേഷ്യത്തോടെ വാതില്‍ ഞാന്‍ കൊട്ടിയടച്ചു..എനിക്ക് എന്നോട് തന്നെ ദേഷ്യവും നിന്ദയും തോന്നി..കബളിക്കപ്പെട്ടത് പോലെ ഒരു തോന്നല്‍ എന്റെ മനസ്സില്‍ നീറി നിന്നു.. അതും ജിനിയെ പോലൊരാള്‍! മാത്രമല്ല ഇതെങ്ങാന്‍ ജോണ്‍ അറിഞ്ഞാല്‍..
സുഹൃത്തിനോടുള്ള കടമ എന്നെ വിഷമ വൃത്തത്തിലാക്കി..എന്തായാലും ഞാനെല്ലാം മറക്കാന്‍ ശ്രമിച്ചു.. പക്ഷെ,എനിക്കതിനു കഴിയുന്നില്ല എന്ന് അല്പം കഴിഞ്ഞപ്പോള്‍ മനസ്സിലായി....ആ ഫോണ്‍ വിളി ..അതിലൂടെ ഞാന്‍ റസിയയെ ആയിരിക്കുമോ കാണാന്‍ ശ്രമിച്ചത്.?ആയിരിക്കും അത് കൊണ്ടാണ് എനിക്കതില്‍ സന്തോഷിക്കാന്‍ കഴിഞ്ഞത്...അതിന് കാരണം ഞാനിപ്പോഴും റസിയയെ പ്രണയിക്കുന്നു എന്നതാണ്!
ഒരു പ്രണയം നിങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുകയാണെങ്കില്‍ അതിനോട് ബന്ധപ്പെട്ടു വരുന്ന എന്തും സന്തോഷകരമായിരിക്കുമോ?അതെ .എന്നാണ് എന്റെ ഉത്തരം! ഒരു പ്രണയം നിങ്ങള്‍ കാത്ത് സൂക്ഷിക്കു കയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് അങ്ങനെ സന്തോഷിക്കാന്‍ കഴിയുമെന്ന് തന്നെയാണ് എന്റെ വിശ്വാസം..
പ്രണയത്തിന്റെ ഈ രൂപ ഭാവങ്ങളെ തന്നെയാണല്ലോ നിങ്ങള്‍ സ്നേഹമെന്നും കാമമെന്നും പ്രേമമെന്നും അങ്ങനെ എണ്ണമില്ലാത്ത എന്തൊക്കയോ നിര്‍വചനങ്ങള്‍ നല്കി വിളിച്ചു പോരുന്നതും!
ജിനി പോയതും എനിക്ക് വല്ലാത്ത വിഷമം തോന്നി..ആ ശബ്ദം ഞാന്‍ വല്ലാതെ ഇഷ്ട്ടപ്പെട്ടു തുടങ്ങിയിരുന്നു..എങ്ങനെയോ ഞാന്‍ വൈകുന്നേരം വരെ കഴിച്ചു കൂട്ടി....
ഉറക്കം വരാതെ ഞാന്‍ തിരിഞും മറിഞ്ഞും കിടന്നു..ഒന്നുറങ്ങി കിട്ടിയിരുന്നുവെങ്കില്‍ ..അപ്പോഴാണ് ഫോണ്‍ ശബ്ദിച്ചത്..ഞാന്‍ നമ്പര്‍ നോക്കി..അത് അവള് തന്നെയാണ്. ഒന്ന് മടിച്ചെങ്കിലും ഞാന്‍ ഫോണെടുത്തു..കുറച്ചു നേരം ഒന്നും മിണ്ടാതെയിരുന്നു .പിന്നെ ഫോണ്‍ കട്ട് ചെയ്തു....
ഉറക്കം വരാതെ വീണ്ടും കിടക്കയിലേക്ക് തന്നെ വീണു.. അങ്ങനെയൊരു വിളി ഞാന്‍ പ്രതീക്ഷി ചിരുന്നുവോ?
അല്‍പ്പ നേരം ..ഫോണ്‍ പിന്നെയും അടിച്ചു കൊണ്ടിരുന്നു..ഒന്ന് സംശയിച്ചു ഞാന്‍ ഫോണ്‍ വീണ്ടുമെടുത്തു..അത് ജിനി തന്നെയായിരുന്നു ..അവള് എന്തൊക്കയോ പറഞ്ഞു കൊണ്ടിരുന്നു..മുഴുവന്‍ ഒന്നും എനിക്ക് മനസ്സിലായില്ല. എന്തായാലും ഇനിയും അവള് വിളിക്കുമെന്നും തല്ക്കാലം ജോണ്‍ ഇതൊന്നും അറിയണ്ട എന്നും അവള് പറഞ്ഞു ..എനിക്ക് മറുത്തൊന്നും പറയാന്‍ കഴിഞ്ഞില്ല..ഞാനുമങ്ങനെ ആഗ്രഹിച്ചിരുന്നു എന്നതാണ് സത്യം!
ആ ഫോണ്‍ വിളി തുടര്‍ന്ന് കൊണ്ടേയിരുന്നു..അതൊരു തീവ്രമായ ബന്ധമായി വളര്‍ന്നു..പരസ്പരം കാണുന്നില്ലെങ്കിലും വളരെ അടുത്താണ് ഞങ്ങള്‍ എന്ന് തോന്നുമാറു അതൊരു വലിയ ഇഷ്ട്ടമായി തീര്‍ന്നു.
ജോണ്‍ ഇതറിയുന്നില്ല എന്ന കുറ്റബോധം എന്നെ വല്ലാതെ വിഷമിപ്പിച്ചു കൊണ്ടിരുന്നു..പലപ്പോഴും ജോണില്‍ നിന്നും ഞാന്‍ ഒഴിഞ്ഞു മാറി നടന്നു.. ജോണിനെ കണ്ടു മുട്ടുന്ന അവസരങ്ങള്‍ കഴിവതും ഞാന്‍ ഒഴിവാക്കി...ആ ഫോണ്‍ വിളി ഞങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരുന്നു ..പരസ്പരം ഞങ്ങള്‍ സ്നേഹിച് കൊണ്ടിരുന്നു ..സിദ്ധാര്‍ത്ഥന്റെയും റസിയയുടെയും പരകായ പ്രവേശമായിരുന്നു അത്..
.
.
.
താഴെ കാര്‍ വന്നു നില്ക്കുന്ന ശബ്ദം കേട്ടു..ഒരു നെടുവീര്‍പ്പോടെ റസിയ പുസ്തകത്തി ല്‍നിന്നും തലയുയര്‍ത്തി..ഒരു ദീര്‍ഘ നിശ്വാസത്തോടെ അല്‍പ്പ നേരം അവള് കണ്ണുകളടച്ചിരുന്നു..പിന്നെ മെല്ലെ എഴുന്നേറ്റു ഗോവണിയിറങ്ങി താഴെയെത്തി..ഒരു കയ്യില്‍ ആപുസ്തകം ചേര്‍ത്ത് പിടിച്ചിരുന്നു അവള്..അഭിലാഷ് വീടിന്നകതെക്ക് കയറി വന്നു ..അവന് റസിയയെ ചേര്‍ത്ത് പിടിച്ചു ..അവളുടെ കണ്ണുകളില്‍ എന്തോ ഭാവ മാറ്റം കണ്ടു അവന് റസിയയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി..അവളുടെ കയ്യില്‍ മുറുകെ പിടിച്ചിരിക്കുന്ന ചുവന്ന ചട്ടയുള്ള ആ പുസ്തകം അവന് കണ്ടു ..അവളുടെ കണ് കോണുകളി ലൊരു നനവുണ്ടായിരുന്നു ..റസിയയെ ഒന്ന് കൂടി ചേര്‍ത്ത് പിടിച്ചു കൊണ്ട് അഭിലാഷ് അകത്തേക്ക് നടന്നു......
.അഞ്ചാം ഭാഗം:
sidhu 701@gmail.com .ഒരു ഇ.മെയില്‍ സന്ദേശം:
(തുടരും..)
Nice, keep writing. Try to make proper alignment in between lines. Good luck.
ReplyDeletethudaratte
ReplyDeleteiniyum thudaratte
ReplyDelete