പ്രണയം ഒരു പുനര്‍വായന.
മൂന്നാം ഭാഗം.. .തുടരുന്നു..
ഒരാളെനിങ്ങള്‍ സ്നേഹിക്കുന്നത് എങ്ങനെയാണ്?നിങ്ങള്‍ സ്നേഹത്തിനു നല്‍കുന്ന നിര്‍വചനം എന്താണ്?
എത്രമേല്‍ ഒരാളെ നിങ്ങള്‍ സ്നേഹിക്കും?തന്നോട് മാത്രമേ ഒരാള്‍ കൂടുതല്‍സ്നേഹം കാണിക്കൂ.. അതിനു മേലെമറ്റൊരാള്‍ക്ക് സ്നേഹം കൊടുക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ?ഇല്ല എന്നു ഞാന്‍ പറഞ്ഞാല്‍ നിഷേധിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല..കാരണം നിങ്ങള്‍ നിങ്ങളെ മാത്രമേ സ്നേഹിക്കുന്നുള്ളൂ!
ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്,എങ്ങനെയാണ് ഒരാളോടുള്ള സ്നേഹം വേര്‍ തിരിക്കുക?ചെറുപ്പത്തില്‍ അമ്മച്ചിയെ സ്നേഹിച്ചത് പോലെ ഞാന്‍ ആരെയും സ്നേഹിച്ചിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത് .. പിന്നീട് ഞാന്‍ അവനെ..സിദ്ധാര്‍ഥനെ സ്നേഹിച്ചു..ഈ രണ്ട് സ്നേഹങ്ങളും എങ്ങനെയാണ് വേര്‍ തിരിക്കുക?അതിന്റെ ഏതു അളവ് കോല്‍ ആണ് നിങ്ങളുടെ കയ്യിലുള്ളത്? എനിക്ക് മനസ്സിലായത് ഒരാള്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് അവനവനെ തന്നെയായിരിക്കും..ബാക്കി എല്ലാം അതിനെ ചുറ്റി വരുന്ന ചില ബാഹ്യ പ്രകടനങ്ങള്‍ മാത്രം!
പക്ഷെ,സിദ്ധുവിനെ ഞാന്‍ പ്രണയിക്കുകയായിരുന്നുവല്ലോ .. പ്രണയവും സ്നേഹവും തമ്മില്‍ എന്തെങ്കിലും വേര്‍തിരിവുകള്‍ ഉണ്ടോ? സ്നേഹത്തിനു മാത്രമേ പ്രണയിക്കുന്നവരെ സൃഷ്ട്ടിക്കുവാന്‍ കഴിയുകയുള്ളൂ...ആ സ്നേഹത്തിന്റെ അതിരുകള്‍ നമുക്കൊരിക്കലും വേര്‍ തിരിച്ചെടുക്കുവാന്‍ കഴിയില്ല! അത് അനാദി കാലത്തോളം നില നില്‍ക്കുക തന്നെ ചെയ്യും.. അത് കൊണ്ട് തന്നെയാണ് ഇപ്പോഴും സിദ്ധുവിനെ ഞാന്‍ സ്നേഹിക്കുന്നതും!
(ഇത് തന്നെയാണോ കവികള്‍ പാടി നടന്ന മഹത്തായ പ്രണയം?)
ഇത്രയും കാലം കഴിഞ്ഞും ഞാന്‍ ജോണിനെ സ്നേഹിക്കാന്‍ പഠിച്ചില്ല...ജോണിനു അയാളെ മാത്രമേ സ്നേഹിക്കാന്‍ കഴിയൂ ! അത് പങ്കു വെക്കാന്‍ അയാള്‍ക്ക് കഴിയില്ല. അല്ലെങ്കില്‍ താല്‍ക്കാലികമായ ചില ഭ്രമങ്ങള്‍ മാത്രം...എന്തിനോടും ചില താല്‍ക്കാലിക ഭ്രമങ്ങള്‍..അതാണ് സ്നേഹമെന്നു നമ്മള്‍ തെറ്റായി ധരിച്ചു വെക്കുന്നു..ജോണിന് അത് ചിലപ്പോള്‍ എന്റെ ശരീരത്തോടാകാം ..ആല്ലെങ്കില്‍ മറ്റെന്തിനോടെങ്കിലും ..ആദ്യമത് എന്റെ അപ്പച്ചന്റെ പണത്തോടായിരുന്നു!ആ ഭ്രമത്തിന്‍റെ ബലിയാടായിരുന്നു ഞാന്‍ !പണതോടുള്ള സ്നേഹം.. .അല്ല ഭ്രമം! ഞാനെന്ന നാട്ടിന്‍ പുറത്തുകാരിയെ അല്ലെങ്കില്‍ ജോണിന്റെ ഭാഷയില്‍ ഞാനെന്ന അശ്രീകരത്തെ ചുമക്കേണ്ട ഭാരം കൂടി ജോണിന്റെ തലയില്‍ വന്നു ചാടി....
അതങ്ങനെയാണ്, സ്നേഹമെന്ന ഭ്രമം നിങ്ങള്‍ക്ക് ചില ഭാരങ്ങള്‍ കൂടി സമ്മാനിക്കും..അതിലൊന്ന് എല്ലാവരുടെ മുന്നിലും നന്നായി ചിരിച്ചു അഭിനയിക്കേണ്ടി വരുന്ന അവസ്ഥയാണ് ! ആ മുഖം മൂടി പിന്നെ നിങ്ങള്‍ ജീവിതകാലം മുഴുവന്‍ എടുത്തണിയുന്നു..ഒരു ഭാര്യ പലപ്പോഴും ഏറ്റവും നല്ല അഭിനേത്രിയാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്! എല്ലാവരുടെയും മുന്നില്‍ അഭിനയിച്ചു കാണിക്കേണ്ടി വരുന്ന ഒരു പാവ!
എല്ലാ ഭാര്യമാരും അങ്ങനെയായിരിക്കുമോ?
യാതൊരു പരിചയവുമില്ലാത്ത ഒരുവനെ തീരെ പ്രതീക്ഷിക്കാത്ത ഒരു ദിവസം നിങ്ങളുടെ ജീവിതത്തില്‍ കാണേണ്ടി വരുന്നു..പിന്നെ വിയര്‍പ്പുനാറുന്ന ചിലപ്പോള്‍ മദ്യത്തിന്റെ അറപ്പിക്കുന്ന മണമുള്ള അയാളുടെശരീരത്തെ,നിശ്വാസങ്ങളെ ജീവിത കാലം മുഴുവന്‍ സഹിക്കേണ്ടി വരുന്നു...തന്റെ പ്രണയിക്കു മാത്രം നല്‍കാന്‍ പരിശുദ്ധമാക്കി വെച്ച സ്വന്തം ശരീരം പോലും അയാളുടെ ആക്രമണത്തിന് വിട്ടു കൊടുക്കേണ്ടി വരുന്നു,എന്നെ പോലെ....
നിങ്ങള്‍ ഒരു ഭാര്യയാണെങ്കില്‍ ഇപ്പോഴും നിങ്ങള്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണോ എന്ന എന്റെ ചോദ്യത്തിനു മുന്നില്‍ ഒരു പക്ഷെ,നിങ്ങള്‍ക്ക് തല കുനിക്കേണ്ടി വരുമോ?ഒട്ടും ഇഷ്ട്ടമില്ലാത്ത ഒരു കീഴ്പ്പെടുത്തല്‍ വെറുപ്പോടെ നിങ്ങള്‍ മനസ്സിലും ശരീരത്തിലും ഏറ്റു വാങ്ങിയിട്ടുണ്ടോ?അത് കടിച്ചു പിടിച്ചു എല്ലാം നിങ്ങള്‍ സഹിച്ചിട്ടുണ്ടോ? എന്നിട്ട് ചിരിയുടെ മൂടുപടം അണിഞ്ഞു ജീവിത കാലംമുഴുവന്‍
അഭിനയിക്കേണ്ടി വരിക..അപ്പോഴും നിങ്ങള്‍ കൈവിട്ടു പോയ ഒരാളെ സ്നേഹിച്ചു കൊണ്ടിരിക്കുമോ?
ആ സ്നേഹം മനസ്സില്‍ സൂക്ഷിക്കുന്നത് ഒരു നാഗം താന്‍ ഊതിയുരുക്കിയ നാഗമാണിക്യം കാത്ത്സൂക്ഷിക്കുന്നത് പോലെയാണ്..അവനോടുള്ള പ്രണയം! നമ്മള്‍ അത് കാത്ത് സൂക്ഷിച്ചു കൊണ്ടേയിരിക്കും..എക്കാലവും..!
ഞാന്‍ സിദ്ധാര്‍ഥനെ സ്നേഹിച്ചു..എന്നേക്കാള്‍ ഉപരി ഞാന്‍ അവനെ സ്നേഹിച്ചു..വല്ലപ്പോഴും അവനെന്നെ ഒന്ന് തൊട്ടിരുന്നെങ്കില്‍ എന്ന്‍ ഞാന്‍ കൊതിച്ചിട്ടുണ്ട്! അല്ലെങ്കില്‍ എന്നെ ഒന്ന് ഉമ്മ വെച്ചിരുന്നെങ്കില്‍?അങ്ങനെ ഞാന്‍ ഒരു പാടു കൊതിച്ചു....
സിദ്ധാര്‍ത്ഥനാണ് പറഞ്ഞത് വിവാഹശേഷം ഒരു പുരുഷന് അവന്റെ പ്രിയതമക്ക് നല്‍കാനുള്ള ഏറ്റവും നല്ല സമ്മാനം ആരെയും തൊടാത്ത ആരും തോല്പ്പിചിട്ടില്ലാത്ത ഒരു പുരുഷ ശരീരമാണ്! അവന്റെ ഭാഷയില്‍ പറഞ്ഞാല്‍ കന്യകനായ ഒരു പുരുഷന്‍! ലൈംഗിക ബന്ധം പരിശുദ്ധമായ ഒരു ക്രിയയാണെന്നും രണ്ട് മനസ്സുകള്‍ തമ്മിലുള്ള കൂടി ചേരലാണ് യഥാര്‍ത്ഥ ലൈംഗിക ബന്ധമെന്നും സിദ്ധാര്‍ത്ഥന്‍ പറയും..അത് കൊണ്ട് അവന്‍ എനിക്ക് വേണ്ടി അവനെയും ഞാന്‍ അവനു വേണ്ടി എന്നെയും മനസ്സില്‍ കാത്തു സൂക്ഷിച്ചു...
എന്നിട്ടും എന്റെ സമ്മതം പോലും ചോദിക്കാതെ ജോണ്‍ എന്റെ ഉടയാടകള്‍ അഴിച്ചെടുത്തു..പിന്നെ മൂക്കു മുട്ടെ ബിരിയാണി കഴിച്ചതിന്റെ ഏമ്പക്കമണമുള്ള നാറുന്ന വായയും എനിക്കപരിചിതമായ ഓക്കാനിപ്പിക്കുന്ന ശ്വാസഗന്ധവുമായി (അത് മദ്യം കഴിച്ചതിന്റെ മണമായിരുന്നു എന്ന്‍ പിന്നീട് ഞാന്‍ അറിഞ്ഞു) എന്റെ ശരീരത്തില്‍ ജോണ്‍ അതിക്രമിച്ചു കയറി.....
വീഡിയോ ലൈറ്റുകളുടെ ചൂടും വെളിച്ചവും തിക്കും തിരക്കുകളും മൂലം ഞാന്‍ ആകെ അവശയായിരുന്നു.. ആളുകള്‍ക്കിടയില്‍ ഒരു കാഴ്ച വസ്തുവെ പോലെ ഞാന്‍ ചിരിച്ചു കാണിച്ചു നിന്നു..പള്ളിയില്‍ നിന്നും ജോണിന്റെ വീട്ടിലേക്കുള്ള യാത്രയില്‍ തലവേദന മൂലം ഞാന്‍ അവശയായി.. റിസപ്ഷനും തിരക്കുകളും കഴിഞ്ഞു കുളിച് വസ്ത്രം മാറ്റി ഞാന്‍ മണിയറയില്‍ കടന്നു ..നല്ല തലവേദനയുണ്ടായിരുന്നു..തല പൊട്ടി പിളരുന്ന തലവേദന ..എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ കുറെ നേരം കട്ടിലില്‍ തലയും താഴ്ത്തിയിരുന്നു..തല വേദന മൂലം കണ്ണ് കാണാന്‍ വയ്യ ..ജോണ്‍ പുറത്തു കൂട്ടുകാരുടെ കൂടെയാണ്..
എപ്പോഴോ ഞാന്‍ ഉറങ്ങി പോയിരുന്നു..ആരോ എന്നെ തട്ടി വിളിച്ചു..അത് ജോണ്‍ ആയിരുന്നു..ഞാന്‍ ചാടിയെഴുന്നേറ്റു..ജോണ്‍ എന്റെ അരികിലിരിക്കുന്നു..കണ്ണുകള്‍ കലങ്ങിയിട്ടുണ്ട് ..ഒരു തരം ദുര്‍ഗന്ധം വമിക്കുന്നു..ഞാന്‍ എഴുന്നേറ്റിരുന്നു..ജോണ്‍ ഒന്ന്‍ ചിരിച്ചു...ചുണ്ടിന്റെ കോണില്‍ ഭക്ഷണത്തിന്‍റെ അവശിഷ്ട്ടങ്ങള്‍ പറ്റി പിടിച്ചിരിക്കുന്നു ...എനിക്ക് അറപ്പ് തോന്നി..ഉറങ്ങിയോ എന്ന്‍ ചോദിച്ചു കൊണ്ട് ജോണ്‍ എന്നോട് ചേര്‍ന്നിരുന്നു. പിന്നെ ധൃതിയില്‍ ജോണ്‍ എന്റെവസ്ത്രങ്ങള്‍ അഴിക്കാന്‍ തുടങ്ങി..ഒന്ന് തടയുന്നതിന് മുന്‍പേ അയാളെന്നെ കീഴ്പെടുത്തി..നാറുന്ന ആ ശരീരം എന്നിലേക്കമര്‍ന്നു ...അറപ്പോടെ ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു....
എന്റെ ശരീരമാകെ ചൊറിയന്‍ പുഴുക്കള്‍ അരിച്ചു നടക്കുന്നത് പോലെ ..ജോണിന്റെ കോറ്വായിലൂടെ ഉമി നീര് ഒഴുകിയിറങ്ങുന്നുന്നുണ്ടായിരുന്നു... ...അറപ്പോടെ ഞാന്‍ കണ്ണുകള്‍ ഇറുക്കി പിടിച്ചു....വെറുപ്പും അപമാനവും മൂലം ഞാന്‍ തളര്‍ന്നു. ... ശരീരമാസകാലംഅയാളുടെനാറ്റമുള്ളഉമിനീര്. .ബാത്ത്റൂമിലേക്കോടി ഞാന്‍ ചര്‍ദ്ദിച്ചു..കുടല്‍ പറിച്ചെടുക്കുന്നത് പോലെ ശക്തിയോടെ ഞാന്‍ ഓക്കാനിച്ചു..ശരീരത്തിനേറ്റ അപമാനം കുടഞ്ഞു കളയാനെന്ന പോലെ ഞാന്‍ തല കുടഞ്ഞു കൊണ്ടിരുന്നു......ശരീരമാസകലം പടരുന്ന വേദന മൂലംഎന്നെ വിറച്ചു കൊണ്ടിരുന്നു ..... (തുടരും...)
വായിച്ചു... കഥാപാത്രത്തിന്റെ സംശയങ്ങള്‍ പങ്കിടപ്പെടുന്നു..
ReplyDelete(ഇത് തന്നെയാണോ കവികള്‍ പാടി നടന്ന മഹത്തായ പ്രണയം?)