പ്രണയം ഒരു പുനര്‍വായന.....
റസിയ വായിക്കുന്ന അഭിലാഷിന്റെ കുറിപ്പുകള്‍ ...
തുടരുന്നു..
ജോണുമായുള്ള കൂടിക്കാഴ്ചകള്‍ ഇടയ്കിടെ ഉണ്ടായി..ഞാന്‍ മദ്യപിക്കാന്‍ കമ്പനി കൂടുന്നില്ല എന്നതായിരുന്നു അവന്റെ പ്രധാന പരാതി.. മദ്യം ,പണം,പെണ്ണ് ,ഭക്ഷണം ..ഇതെല്ലാം ദൈവം പുരുഷന് വേണ്ടി മാത്രം ഉണ്ടാക്കിയതാണെന്നും അതെല്ലാം മതിയാവോളം ആസ്വദിക്കണം അതിനാണീ ജീവിതം എന്നതായിരുന്നു ജോണെന്ന ഫ്യൂഡല്‍ നസ്രാണിയുടെ തിയറി! അതിന്നിപ്പോഴും ഒരു മാറ്റവുമില്ല!
അക്കാലത്താണ് എനിക്കൊരു ഫോണ്‍ വിളിയുമായി ബന്ധപ്പെട്ട ഒരു പ്രശ്നം ഉണ്ടാകുന്നത്..ജോണിനോട് ഞാനത് പറഞ്ഞു.ജോണിനോട് ഞാനതിന്റെ സംഘര്‍ഷം ഷെയര്‍ ചെയ്തു എന്നതായിരുന്നു സത്യം!
വളരെ താല്‍പ്പര്യത്തോടെയാണ് ജോണ്‍ അത് കേട്ടത്.. ..മാത്രമല്ല എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു...
ഒരു നിഗൂഡത പോലെ ആ ഫോണ്‍ വിളിഎന്നെ സദാസമയവും വലയം ചെയ്തു.. അതെന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തി..ഉന്മേഷഭരിതമായ ചലനങ്ങള്‍ എന്റെ ജീവിതത്തെ ആഹ്ലാദകരമാക്കി..ആ ശബ്ദം എന്നില്‍ റസിയയുടെ സ്മരണകള്‍ വീണ്ടും ഉയര്‍ത്തി..അല്ലെങ്കില്‍ ഞാന്‍ റസിയയെ ആയിരിക്കും ആ ശബ്ദത്തിന്നു പിന്നില്‍ കണ്ടെത്താന്‍ ശ്രമിച്ചത്!
പുരുഷന്മാര്‍ പ്രണയം ഒരിക്കലും കണ്ടെത്തുകയില്ല എന്നാണല്ലോ പറയുന്നത്! എനിക്ക് തോന്നുന്നത് പുരുഷനോളം പ്രണയിക്കാന്‍ സ്ത്രീക്ക് കഴിയില്ല എന്നാണ്! പുരുഷന്റെ പ്രണയം ആത്മാവിനോളം കടന്നു ചെല്ലുന്നു..സ്ത്രീയുടേതു തൊലിപ്പുറത്ത് മാത്രം ചെന്നെതുന്ന ചില ഭ്രമങ്ങള്‍ മാത്രമാണ്! ,ഹൃദയത്തോളം കടന്നു ചെല്ലാനുള്ള ശക്തി സ്ത്രീയുടെ പ്രണയ ഭാവത്തിന്നില്ല എന്നതാണ് സത്യം!
(റസിയയുടെ മുഖത്ത് ഇപ്പോള്‍ ഒരു പുഞ്ചിരി വിടര്‍ന്നു..അവള്‍ ഒരു നിമിഷം വായിച്ചു കൊണ്ടിരുന്ന കുറിപ്പുകള്‍ അടച്ചു വെച്ചു..പിന്നെ എന്തോ ചില ആലോചനകളില്‍ മുഴുകി അല്‍പ്പ നേരം ഇരുന്നു...
പിന്നെ ഒരു ദീര്‍ഘ നിശ്വാസമോടെ ആ കുറിപ്പുകള്‍ മറിച്ചു വായന തുടങ്ങി........)
സത്യത്തില്‍എന്നെ നിരന്തരം വിളിച്ചു കൊണ്ടിരിക്കുന്ന ആ ശബ്ദം ഞാന്‍ ഇഷ്ട്ടപ്പെട്ടു തുടങ്ങിയിരുന്നു പലപ്പോഴും ആ ഫോണ്‍ ഒന്ന് വന്നിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു....
ആയിടക്കാണ് അമ്മ എന്നോട് കല്യാണത്തെ കുറിച്ച് പറഞ്ഞു നിര്‍ബന്ധിച്ചു കൊണ്ടിരുന്നത്...ആ നിര്‍ബന്ധത്തിനു പിന്നില്‍ അമ്മക്ക് ന്യായീകരണങ്ങള്‍ ധാരാളം ഉണ്ടായിരുന്നു..വയസ്സേറുന്നതും ,തറവാട് അന്യം നിന്നു പോകുന്നതും,തന്റെ കാല ശേഷം ആരും എന്നെ നോക്കാനില്ലാത്തതും ..അങ്ങനെ ഒരു പാടു ന്യായീകരണങ്ങള്‍!
അമ്മയെ ദേഷ്യം പിടിപ്പിക്കാന്‍ ആദ്യമൊക്കെ ഞാന്‍ റസിയയെ കുറിച്ച് പറയുമായിരുന്നു..തറവാടിന്റെ മഹിമ നില നിര്‍ത്താന്‍ ഒരു മേത്തച്ചി മതിയാകുമോ എന്ന് ഞാന്‍ പലപ്പോഴും തമാശയായി പറയും... ..
അമ്മയുടെ നിര്‍ബന്ധം കൂടി കൊണ്ടേയിരുന്നു..പെണ്‍കുട്ടികളെ വിവാഹം കഴിച്ചയക്കുക എന്ന പോലെ തന്നെ ആണ്‍കുട്ടികളും വിവാഹം കഴിച്ചിരിക്കണം എന്നതാണല്ലോ സമൂഹത്തിന്റെ പൊതു നിയമം?അതിന് അമ്മമാര്‍ പറയുന്ന ന്യായീകരണങ്ങള്‍ എവിടെയും ഒന്ന് തന്നെ!
ഒരു പക്ഷെ ,ഇങ്ങനെയൊരു നിര്‍ബന്ധം തന്നെയല്ലേ റസിയയെയും ബാധിചിരിക്കുക? അങ്ങനെ ആലോചിക്കുമ്പോള്‍ അതറിയാതെ പോയത് എന്റെ തെറ്റാണെന്ന് പറയേണ്ടി വരും!! ഒരു വിവാഹ ബന്ധത്തിന്റെ തകര്‍ച്ച റസിയയെ എത്ര മാത്രം തളര്‍ത്തിയിട്ടുണ്ടാകും.?എന്നിട്ടും അവള്‍
പൊരുത്തപെടാനാകാത്ത ജീവിത സാഹചര്യങ്ങളില്‍ നിന്നും തിരിച്ചു വരാന്‍ തന്റേടം കാണിച്ചു എന്നത് എനീക്കല്ഭുതമായി തോന്നി...മാത്രമല്ല തനിക്കറിയാവുന്ന തൊഴില്‍ ചെയ്ത് അവള്‍ ജീവിച്ചു കാണിക്കുകയും ചെയ്യുന്നു....അങ്ങനെ ചെയ്യുവാന്‍ സ്ത്രീകളെ സമൂഹം അനുവദിക്കാറില്ല..എന്നോര്‍ക്കുമ്പോള്‍ റസിയയോടുള്ള ആ മതിപ്പ് എന്റെ പ്രണയത്തെ കൂടുതല്‍ ശക്തമാക്കുകയാണ് ചെയ്തത്.. ഒരു തരത്തില്‍ ഞാന്‍ അവളില്‍ നിന്നു ഒളിചോടുകയല്ലേ ചെയ്തത് ? എന്റെ സാമീപ്യം അവള്‍ ആഗ്രഹിക്കുന്ന സമയത്ത് ഞാന്‍ അതില്‍നിന്നും അകന്നു മാറുകയയിരുന്നുവോ? എന്റെ പ്രണയത്തെ വീണ്ടും അവള്‍ കാത്തിരിക്കുമോ?
ഇങ്ങനെ ചില ചോദ്യങ്ങള്‍ സ്വയം ചോദിച്ചു നാം ജീവിതം തള്ളിനീക്കുക മാത്രം ചെയ്യുന്നു.?അതിനെ ന്യായീകരിക്കാന്‍ വേണ്ടി ചില വേലിക്കെട്ടുകള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നു..പ്രണയിക്കുന്ന രണ്ട് പേര്‍ക്ക് വിവാഹമെന്ന ഒരു ചട്ടക്കൂട് നിര്‍ബന്ധമാണോ? അങ്ങനെയൊരു ചങ്ങലക്കെട്ടില്ലാതെ രണ്ട് പേര്‍ ഒരുമിച്ചു ജീവിക്കുന്നതിലെന്താണ് തെറ്റ് ?സമൂഹത്തിന്റെ ചില നെറ്റിച്ചുളിക്കലുകള്‍ പേടിച്ചു രണ്ട് പേര്‍ തങ്ങളുടെ സ്വപ്‌നങ്ങള്‍ തല്ലി ക്കൊഴിക്കുന്നത് ഏതു രീതിയിലാണ് ന്യായീകരിക്കാന്‍ കഴിയുക?
.
ഒരു ദിവസം രാവിലെ ജോണ്‍ വിളിച്ചു ..അന്നു ഒരു അവധി ദിനം ആയിരുന്നു എന്ന് തോന്നുന്നു..അവന്റെ വീട്ടിലേക്ക് ചെല്ലണമെന്നാണ് ക്ഷണം...പക്ഷെ,അന്നു അവള്‍ വിളിച്ചാലോ എന്ന്‍ കരുതി ഞാന്‍ ഒഴിഞ്ഞു മാറി.. വൈകുന്നേരം കോര്‍ണിഷില്‍ വെച്ചു കാണാം എന്ന് പറഞ്ഞു ഞാന്‍ ആ ക്ഷണം നിരസിച്ചു..
വൈകുന്നേരം കോര്‍ണിഷില്‍ വെച്ചു ഞങ്ങള്‍ കണ്ടു മുട്ടി..ജോണും ഭാര്യ ജിനിയും ഉണ്ടായിരുന്നു..ജിനി വല്ലാതെ മാറിയിരിക്കുന്നു എന്ന്‍ തോന്നി..ഇടയ്ക്കിടെ അവള്‍ എന്നെ നോക്കുന്നത് പോലെതോന്നി..അന്ന് രാത്രി റെസ്ടോരണ്ടില്‍ പോയി ഫുഡ് കഴിച്ചാണ് ഞങ്ങള്‍ പിരിഞ്ഞത്...അവര്‍ എന്നെ എന്റെ ഫ്ലാറ്റില്‍ കൊണ്ട് വന്നു വിട്ടു .ജിനിയാണ് കാര്‍ ഓടിച്ചിരുന്നത്.വളരെ അനായാസമായാണ് ജിനി ഡ്രൈവ് ചെയ്യുന്നത് എന്ന് എനിക്ക് തോന്നി...ഫ്ലാറ്റിനു താഴെ എന്നെ ഇറക്കി വിട്ടു തിരിച്ചു പോകുന്നതിന്നിടയില്‍ ജിനി എന്നെ ഒന്ന് കൂടി തിരിഞ്ഞു നോക്കി ചിരിച്ചു..അതെന്തായിരുന്നു എന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല!
രാത്രി നല്ല ഉറക്കത്തിലായിരുന്നു ഞാന്‍ ..ഫോണ്‍ നിര്‍ത്താതെ അടിക്കുന്നു ..അത് അവളായിരുന്നു..ഈ നേരത്ത് ഒരു വിളി പതിവില്ലല്ലോ? എനിക്കല്‍ഭുതമായി.അവള്‍ വെറുതെ വിളിച്ചതാണെന്നു പറഞ്ഞു...അടക്കി പിടിച്ച ഒരു നേരിയ ചിരി മറുതലക്കല്‍ കേട്ടു....
ഉറക്കം മുറിഞ്ഞതിന്റെ ക്ഷീണവും നീരസവും.. ഞാന്‍ ദേഷ്യത്തില്‍ അവളോട് പറഞ്ഞു ..ഇനിയീ കളി തുടരാന്‍ കഴിയില്ല...ആരാണെന്നു പറയണം ..അല്‍പ്പ നേരത്തെ മൌനം..ഒരു ചിരിവീണ്ടും ..റസിയ ആണെന്നു കരുതിക്കോളൂ എന്ന് മറുപടിയും ..എനിക്ക് ചിരി വന്നു പോയി.കൌതുകവും..അപ്പോള്‍ എന്നെ അറിയുന്ന ആരോ ആണല്ലോ ഇത്?...പിന്ന റസിയയെ കുറിച്ചായി അവളുടെ സംസാരവും ചോദ്യങ്ങളും.....
എനിക്കത് തുടരാന്‍ താല്പ്പര്യമില്ലായിരുന്നു ...ഞാന്‍ ഫോണ്‍ കട്ട് ചെയ്തു..
അല്പം കഴിഞ്ഞു വീണ്ടും ഫോണ്‍ വന്നു..അവള്‍ തന്നെ..ഇനിയീ കളി പറ്റില്ല എന്ന്‍ ഞാന്‍ പറഞ്ഞു..അല്‍പ്പ നേരത്തെ മൌനത്തിനു ശേഷം അവള്‍ പറഞ്ഞു..നാളെ ഞാന്‍ നേരില്‍ വരാം ..സമയവും സ്ഥലവും ഞാന്‍ വിളിച്ചു പറയാം എന്നും...
എന്നില്‍ അറിയാത്തൊരു ആഹ്ലാദം വിരിയുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു..കുറച്ചു ദിവസമായി എന്റെ മനസ്സു സന്തോഷഭരിതമാക്കിയ ആ ശബ്ദത്തിന്റെ ഉടമയെ ഞാന്‍ കാണുന്നു! റസിയയുടെ ഓര്‍മ്മകള്‍ എന്നില്‍ വീണ്ടും ഉണര്‍ത്തുകയും എന്റെ പ്രണയം എന്നില്‍ മരിച്ചിട്ടില്ല എന്നെന്നെ ഓര്‍മ്മിപ്പിക്കുകയും ചെയ്ത ആ ശബ്ദം...
അന്നു എന്റെ ചലനങ്ങള്‍ക്ക് വേഗത കൂടുതലായിരുന്നു..ഒരു പക്ഷെ,എപ്പോഴാണ് അവള്‍ വിളിക്കുക എന്നറിയില്ല.അതിനു മുന്നേ ജോലികളെല്ലാം തീര്‍ത്തു വെക്കണം..ഞാന്‍ ധൃതിയില്‍ എല്ലാം ചെയ്തു കൊണ്ടേയിരുന്നു.. വൈകുന്നേരം വരെ ആ വിളിയും കാത്തിരുന്നു ഞാന്‍..
ഇത് വരെയായിട്ടും അവള്‍ വിളിച്ചില്ലല്ലോ എന്ന് കരുതി ഞാന്‍ അക്ഷമനായി ..വൈകീട്ട് ഓഫീസിലേക്ക് അവളുടെ ഫോണ്‍ വന്നു..ഞാന്‍ ഓഫീസി ല്‍നിന്നും ഇറങ്ങുകയാണ് എന്നും എവിടെ വെച്ചാണ് കാണുക എന്നും ഞാന്‍ ചോദിച്ചു..അല്പം കഴിഞ്ഞു ഞാന്‍ വിളിക്കാം അപ്പോള്‍ സമയം പറയാം എന്നവള്‍ പറഞ്ഞു... ഞാന്‍ തിടുക്കത്തില്‍ എന്റെ ഫ്ലാറ്റിലെത്തി .വേഗം വസ്ത്രങ്ങള്‍ മാറ്റി പുറത്തു പോകാന്‍ റെഡിയായി ആ ഫോണ്‍ വരുന്നതും കാത്തിരുന്നു..കൂട്ടില്‍ അടച്ചിട്ടയൊരു മൃഗത്തിനെ പോലെ മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുക തന്നെയായിരുന്നു ഞാന്‍.....
കുറച്ചുനേരം കഴിഞ്ഞു കാണും .എന്റെ ഫോണ്‍ ശബ്ദിച്ചു ..അതവളായിരുന്നു. ."വാതില്‍ തുറക്കൂ .. ഞാന്‍മുറിയുടെ പുറത്തുണ്ട്.".എന്നവള്‍ പറഞ്ഞു ..ഞാന്‍ ചാടിയെഴുന്നേറ്റു.അവള്‍ എന്റെ ഫ്ലാറ്റില്‍ വരികയോ?എനിക്കല്‍ഭുതമായി..പുറത്തു ബെല്‍ അടിക്കുന്ന ശബ്ദം ..വല്ലാത്ത വിമ്മിഷ്ട്ടത്തോടെ , വിറയലോടെ ഞാന്‍ വാതില്‍ തുറന്നു .എന്നെ ഞെട്ടിച്ചു കൊണ്ട് മുന്നില്‍ ജിനി നില്‍ക്കുന്നു..!!
എന്ത് പറയണം എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ സ്തബ്ധനായി നിന്നു .ജിനിയായിരുന്നോ ഇത്രയും ദിവസവും എന്നെ വിളിച്ചു കൊണ്ടിരുന്നത് ?ജിനി അകത്തേക്ക് കയറി വന്നു ..അവളുടെ മുഖത്തു ഒരു വല്ലാത്ത ചിരിയുണ്ടായിരുന്നു.ജിനി അകത്തേക്ക്കടന്നു വന്നു സെറ്റിയില്‍ ഇരുന്നു..ഞാന്‍ വല്ലാതെയായിരുന്നു..എന്നെ കളിപ്പിക്കുകയായിരുന്നോ ജിനിയുടെ ലക്‌ഷ്യം?..ദൈവമേ ഇതെങ്ങാന്‍ ജോണ്‍ അറിഞ്ഞാല്‍?
ദേഷ്യത്തോടെ ഞാന്‍ ജിനിയോടു പുറത്തു പോകാന്‍ പറഞ്ഞു..മേലില്‍ എന്നെ വിളിക്കരുത് എന്നും .ജിനി സെറ്റിയില്‍ നിന്നു മെല്ലെ എഴുന്നേറ്റു..മുഖം കുനിച്ചു പുറത്തേക്കുനടന്നു!..വാതില്‍ക്കലെതിയ ജിനി ഒന്ന് കൂടി തിരിഞ്ഞു നോക്കി..ഞാന്‍ വേഗംചെന്നു വാതില്‍ കൊട്ടിയടച്ചു. അല്‍പ്പ നേരം... .....പുറത്തുനിന്നു ശബ്ദമൊന്നും കേള്‍ക്കുന്നില്ല...പിന്നെ അവള്‍ നടനന്നകലുന്ന ശബ്ദം.കേട്ടു ..അവശനായത് പോലെ ഞാന്‍ സെറ്റി യിലേക്ക് വീണു..കുറ്റ ബോധം കൊണ്ട് ഞാന്‍ വല്ലാതെയായി..ജോണ്‍ ഇത് അറിഞ്ഞാല്‍ ..??
(നമ്മള്‍ കരുതിയത് പോലെ ആ ഫോണ്‍ വിളിച്ചിരുന്നത് ജിനി തന്നെയായിരുന്നു!..പക്ഷെ ,കാര്യ ങ്ങള്‍ നമ്മള്‍ ധരിച്ചു വെച്ചത് പോലെ ആയിരുന്നില്ല..!! )
നമുക്ക് ജിനി ജോണ്‍ ഫിലിപ്പിന്റെ കുറിപ്പുകളിലേക്ക് മടങ്ങി പോകാം.......
.
ജിനി ജോണ്‍ ഫിലിപ്പിന്റെ കുറിപ്പുകള്‍ .(.തുടരും ..)
സംഗതികള്‍ പ്രതീക്ഷിച്ച പോലെ തന്നെ, പക്ഷെ നന്നായിട്ടുണ്ട് ആവിഷ്കാരം. അടുത്തതിനായി കാത്തിരിക്കുന്നു.
ReplyDelete