അന്ന് രാത്രി ഞാന്‍ അഭിലാഷിന്റെ ഫ്ലാറ്റില്‍ നിന്നും പോരുമ്പോള്‍ അവന് നല്ല ഉറക്കമായിരുന്നു.പിറ്റേന്നു ഫോണ്‍ വിളിച്ചെങ്കിലും അഭിലാഷ് സംസാരിച്ചില്ല..അന്നവന് ഓഫീസില്‍ പോയില്ല എന്നെനിക്കു മനസ്സിലായി..ഉച്ചക്ക് ശേഷം ഞാന്‍ വീണ്ടും ആ ഫ്ലാറ്റില്‍ച്ചെന്നു....വലിഞ്ഞു മുറുകിയ മുഖവുമായി അഭിലാഷ് എന്നെ നേരിട്ടു..കുറ്റബോധം അഭിലാഷില്‍ ഒരു വേദനയായി മാറുന്നത് എനിക്ക് കണ്ടറിയാന്‍ കഴിഞ്ഞു....അതില്‍നിന്നും ഒരു മോചനം അഭിലാഷിനു നല്കിയെ മതിയാകൂ എനെന്നിക്ക് തോന്നി..
അഭിലാഷിനോട് ഞാനെന്റെ കഥ പറഞ്ഞു....
വാതില്ക്കലെത്തിയ ഞാന്‍ തിരഞ്ഞു നോക്കി..അഭിലാഷ് അവിടെ തന്നെ ഇരിക്കുകയാണ്.എന്താണ് അവന്റെ മനസ്സിലെന്നു എനിക്കൂഹിക്കാന്‍ കഴിയുന്നില്ല! എന്റെ ജീവിതം അവനില്‍ എന്ത് ചലനങ്ങളാണ്
ഉണ്ടാക്കിയിരിക്കുക? മാത്രമല്ല ജോണ്‍ ആണ് എന്നെ കൊണ്ട് ഇത് ചെയ്യിപ്പിച്ചത് എന്ന അറിവ് അവനെ വേദനിപ്പിചിരിക്കാം..
അഭിലാഷിനെ അവന്റെ ലോകത്ത് തനിയെ വിട്ടു ഞാന്‍ അവിടെ നിന്നും മടങ്ങി....
അലക്ഷ്യമായി ഞാന്‍ കാര്‍ ഓടിച് കൊണ്ടിരുന്നു....എനിക്കൊരു ലക്ഷ്യമുണ്ടായിരുന്നു എന്ന് പറയുന്നതാണ് ശരി..ജോണിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഞാന്‍ ഡ്രൈവിംഗ് പഠിക്കാന്‍ തുടങ്ങിയത്.പക്ഷെ,പിന്നീട് അതൊരു സുഖകരമായ അനുഭവമായി മാറി....
എന്റെ വിരസത മാറ്റാന്‍ ജോണ്‍ ആദ്യം നിര്‍ദേശിച്ച മരുന്നായിരുന്നു വൈന്‍ കഴിക്കുക എന്നത് ..വീഞ്ഞിന്റെ ലഹരിയും എനിക്കൊരു ശീലമായി തീര്‍ന്നുവെങ്കിലും എന്റെ വിരസത മാറ്റാന്‍ ആ ലഹരിക്ക് കഴിഞ്ഞില്ല....
ഓഫീസില്‍ ജോണിനെ സഹായിക്കാന്‍ ശ്രമിക്കാമെന്നു പറഞ്ഞെങ്കിലും ജോണ്‍ സമ്മതിച്ചുമില്ല..അതിന്നിടയിലാണ് ഡ്രൈവിംഗ് പഠിക്കണമെന്നു ജോണ്‍ പറഞ്ഞത് .ആദ്യമതൊരു ബുദ്ധിമുട്ടായി തോന്നിയെങ്കിലും പിന്നീട് അതൊരു രസകരമായ അനുഭവമായി മാറി . .ജോണില്ലാത്ത ദിവസങ്ങളില്‍ അലസമായി ഡ്രൈവ് ചെയ്തു കൊണ്ട് ഞാന്‍ പലപ്പോഴും സഞ്ചരിച്ചു..ഒന്നുമറിയാതെ കാറോടിച്ചു കൊണ്ടേയിരിക്കുക..
അതിന്റെ ആഹ്ലാദംഅനുഭവിച്ചറിയേണ്ടത് തന്നെയാണ് ..എങ്ങോട്ടെന്നില്ലാതെ അങ്ങനെ ഡ്രൈവ് ചെയ്ത് കൊണ്ടേയിരിക്കും...അപ്പോള്‍ നിങ്ങള്‍ വേറെ ഏതോ ലോകത്തേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുകയാണോ എന്ന് തോന്നി പോകും..ജോണ്‍ സ്ഥലത്തില്ലാത്ത ദിവസങ്ങളില്‍ കാറും എടുത്ത് ..വിജനമായ രാത്രി വഴികളില്‍ അങ്ങനെഡ്രൈവ് ചെയ്തു കൊണ്ട് പുലരുവോളം സഞ്ചരിക്കും ഞാന്‍ ..അതൊരു ഭ്രാന്തമായ ഇഷ്ട്ടമായി മാറികൊണ്ടിരുന്നു..
അങ്ങനെയുള്ള ഒരു ദിവസത്തില്‍ ഞാന്‍ നേരത്തെ തന്നെ പുറത്തിറങ്ങി..നഗരത്തിലെ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞു ഞാന്‍ യാത്ര ചെയ്ത് കൊണ്ടേയിരുന്നു ..എങ്ങനെയാണ് ഞാനവിടെ എത്തിപ്പെട്ടത് എന്നറിയില്ല. ഏതോ ഓര്‍മ്മകളില്‍ മുഴുകി കാറോടിച്ചു പോവുകയായിരുന്നു ഞാന്‍..ഓര്‍മ്മകളില്‍ നിന്നും ഉണര്‍ന്നപ്പോള്‍ അജ്ഞാതമായ ഒരു വഴിത്താരയിലായിരുന്നു ഞാന്‍..കാര്‍ ഓരം ചേര്‍ത്ത് നിര്‍ത്തി ഞാന്‍ പുറത്തിറങ്ങി..ഒരു ചെറിയ പാറകൂട്ടം..അവിടെ നിന്നും നരച്ച മണല്‍കാട് ആരംഭിക്കുന്നു..നീണ്ടു കിടക്കുന്ന മരുഭൂമി.. ചുട്ടു പഴുത്ത മണല്‍ കാറ്റു വീശിയടിക്കുന്ന, തലയ്ക്കു മേലെ ചൂടു കത്തി നില്ക്കുന്ന മരുഭൂമി..ഞാന്‍ ആ പാറക്കെട്ടുകള്‍ക്കടുത്തേക്ക് നടന്നു ...
അപ്പുറത്ത് നീണ്ടു കിടക്കുന്ന മരുഭൂമി ..മരുഭൂമിയുടെ അകലക്കാഴ്ചകള്‍ എന്നെ ഭ്രമിപ്പിച്ചു.അറിയാതെ ഞാന്‍ അങ്ങോട്ട് നടക്കാന്‍ ശ്രമിച്ചു ..പാറ കൂട്ടങ്ങള്ക്കരികിലെത്തിയ ഞാന്‍ ഒന്ന് നിന്നു ..ചുട്ടു പൊള്ളുന്ന മണല്‍ എന്റെ കാലടികളെ പൊള്ളിക്കാന്‍ തുടങ്ങി..മണലില്‍ പൂണ്ടു പോയ കാല് വലിച്ചെടുത്തു ഞാന്‍ മുന്നോട്ടു നടക്കാന്‍ ശ്രമിച്ചു.. ചൂടു എന്നെ തളര്ത്തുമെന്നു തോന്നിച്ചു .... പെട്ടെന്നാണ് ശക്തിയായ കാറ്റ് വീശിയടിക്കാന്‍ തുടങ്ങിയത്. കലങ്ങി മറിഞ്ഞ ഒരു ജല പ്രവാഹം പോലെ ..കനത്ത ചൂടു കാറ്റ് വീശുയടിച്ചു ..മണല്‍തരികള്‍ ചുട്ടു പൊള്ളിച്ചു കൊണ്ട് എന്നെ കടന്നു പോകുന്നു .. അതില്‍ ഞാന്‍ പൂണ്ടു പോകുമെന്ന് തോന്നി ..ഒരു രക്ഷക്കായി ഞാന്‍ ചുറ്റിലും പരതി ......
ഏതോ ഉള്‍പ്രേരണ യാല്‍ ഞാന്‍ തിരിഞ്ഞോടി.....
കാറ്റു വീശിയടിച്ചു കൊണ്ടിരുന്നു..മരുഭൂമിയില്‍ നിന്നുമൊരു ഹുങ്കാരമോടെ ചൂടു കാറ്റ് വീശിയടിച്ചു..മണല്‍ തരികള്‍ തീ തുള്ളികളായി ദേഹത്ത് വന്ന് വീഴുന്നു..ഒരു വലിയ മണല്‍ തിര വട്ടം ചുഴറ്റി കൊണ്ട് എന്നെ വലയം ചെയ്യാനായി പാഞ്ഞടുക്കുന്നു .....
വേച്ചു വേച്ചു ഞാന്‍ ഓടിയകലാന്‍ ശ്രമിച്ചു.പിന്നാലെ ഒരു ഹുങ്കാരമോടെ പാഞ്ഞു വരുന്ന മണല്‍ കാറ്റ്...
ഞാന്‍ ഓടി ..വീണും കുഴഞ്ഞും വേച്ചു കൊണ്ട് അടുത്ത് കണ്ട ഒരു പാറയിടുക്കില്‍ ശക്തിയോടെ പിടിച്ചു നിന്നു...അതിന്റെ മറവിലൊളിക്കാന് ശ്രമിച്ചു കൊണ്ട് കണ്ണുകള്‍ ഇറുക്കെയടച്ചു... മണല്തിര എന്നെ കടന്നു പോയി......ആകെ മണലില്‍ പുതഞ്ഞു ഞാനാ പാറയിടുക്കില്‍ വീണു പോയി...
.പാറക്കെട്ടില്‍ അള്ളിപിടിച്ചു കിടക്കുകയാണ് ഞാന്‍.....
ദൂരെ മരുഭൂമി കടുത്ത ചൂടില്‍ തിളങ്ങുന്നത് പോലെ..വീണ്ടും കാറ്റിന്റെ ഹുങ്കാരം..അ പാറയിടുക്കില്‍ അള്ളി പിടിച്ചു കിടക്കാന്‍ ശ്രമിച്ചു ഞാന്‍..
അപ്പൊള്‍ തൊട്ടടുത്തു നിന്നും ഒരു മര്മ്മരം .....ഞാന്‍ സൂക്ഷിച് നോക്കി ..പാറയിടുക്കിലൊരു ചെറുഗുഹ പോലെ എന്തോ ഒന്ന്..ഒരാള്‍ക്ക് കഷ്ട്ടിച് കടന്നു കയറാം. പുറത്തു വീണ്ടും മണല്‍ കാറ്റ് രൂപം കൊള്ളുന്നു .മെല്ലെ ഞാനതിന്നുള്ളി ലേക്ക് കയറി......
ഒരാള്‍ക്ക് നിവര്‍ന്നു നില്കാന് കഴിയുന്ന രീതിയിലുള്ള ഒരു ചെറു ഗുഹ യായിരുന്നു അത്..നിലമാകെ മണല്‍ വിരിചിട്ടത് പോലെ....ഒരു അരികിലായി ചെറിയ കിളികളുടെ ഒരു കൂട്ടം..എന്നെ കണ്ടതും ഒരു കുറുകലോടെ അവ അല്പം മാറിയിരുന്നു.പുറത്തെ കാറ്റിനെ ഭയന്നിട്ടാകാം അവ പറന്നകലാന്‍ ശ്രമിച്ചില്ല..ഒരറ്റം ചേര്‍ന്ന് ഞാനും ഇരുന്നു ..കാറ്റിന്റെ ആക്രമണം എന്നെയും തളര്‍ത്തിയിരുന്നു..പുറത്തെ കോലാഹലങ്ങള്‍ ഇല്ല...ശാന്തമായ അന്തരീക്ഷം...
നിലത്തു കൊടും കയ്യും കുത്തിയിരുന്നു ഞാന്‍ മെല്ലെ ഞാന്‍ ആ ഗുഹയുടെ ചുമരിലേക്കു ചാഞ്ഞിരുന്നു..ഒരു നേരിയ മയക്കത്തിലേക്കു ഞാന്‍ അറിയാതെവീണു പോയി.......
(തുടരും..)