ചിന്തകള്‍,നിരീക്ഷണ ങ്ങള്‍ :
രണ്ട്:മലയാളിയുടെ സ്വന്തം ?
സ്വന്ത മെന്നു പറയാന്‍ നമ്മള്‍ മലയാളികള്‍ക്ക് എന്താണുള്ളത്?ഭക്ഷണം ,വസ്ത്രം,സംസ്കാരം ....എല്ലാം തമിഴന്റെയുംകാലാകാലങ്ങളായി ഇവിടെ കുടിയേറി യവന്റെയുംഅടിച്ച മര്‍ത്തി യവന്റെയും ഔദാര്യങ്ങള്‍ മാത്രമല്ലെ??ഇന്ന് പൊതു വേദികളില്‍ മലയാളിയുടെ എന്ന് പറഞ്ഞുകൊട്ടിയാടുന്നതെല്ലാം "വസ്ത്രം, ഭക്ഷണം ,ഭാഷ ,സംസ്കാരം "എല്ലാം തമിഴന്റെ യും സായിപ്പിന്റെയും പരന്ത്രീ സു കാരന്റെയും ഔദാര്യവും എല്ലിന്‍ കഷ്ണങ്ങളും അല്ലെ?
പ്രഭാത ഭക്ഷണം ദോശയും ചട്ടിണിയും ഇഡലിയുമെന്നു നമ്മള്‍ അഭിമാനം കൊള്ളുന്നു,മുണ്ടും ജുബ്ബയും വസ്ത്രമെന്നു ഊറ്റം കൊള്ളുന്നു.സാമ്പാറും ഉപദംശ കങ്ങളും കൂട്ടി സദ്യ ഉണ്ണുന്നു നമ്മള്‍...ഇതല്ലാം തമിഴന്‍ തന്നതല്ലേ?അവന്റെ ഔദാര്യമല്ലേ? പൊതു വേദികളില്‍ സര്‍ക്കാര്‍ പരിപാടികളില്‍ കഥകളിയും
അത് പോലെയുള്ള മറ്റുള്ള കലാപരിപാടികളും കാണുമ്പോള്‍ കേരളത്തില്‍ വേറെ യൊന്നും ഇല്ലേ എന്ന് തോന്നും?സവര്‍ണ കലകള്‍ മാത്രമാണോ കേരളത്തിന്റെ തനതു?അതെല്ലാം അടിച്ചേല്‍പ്പിക്ക പ്പെട്ടതല്ലേ?മുസ്ലിം ക്രൈസ്തവ കലകളൊന്നുംഔദ്യോകിക പരിപാടികളില്‍ അവതരിപ്പിക്കാന്‍ പാടില്ലെന്നുണ്ടോ? അടിയോരുടെ കലകളൊന്നും കലാരൂപങ്ങളല്ലേ?
സ്ത്രീ യെ അമ്മാഎന്നും അക്കാഎന്നും തമിഴന്‍ സംബോധന ചെയ്യുമ്പോള്‍
"ചരക്ക് "എന്നാണ് സംസ്കാരസമ്പന്നരായ മലയാളികള്‍ പറയുന്നത് ! !
സ്ത്രീ യെ തമിഴന്‍ വന്ദിക്കുമ്പോള്‍ കളങ്ക പ്പെടുത്തുകയാണ് നമ്മള്‍ മലയാളികള്‍ ചെയ്യുന്നത്? ആരാണ് ,ഏതു ജനത യാണ് സംസ്കാര സമ്പന്നര്‍?
നെല്ല്, തെങ്ങ് ,ഇതൊന്നുമില്ലാത്ത ഒരു മലയാള നാടുണ്ടോ? പപ്പായ,കപ്പ,കശുവണ്ടി പരിപ്പ്,സാമ്പാര്‍ ,വാഴ,കളരിപ്പയറ്റ് ,ഇതൊന്നു മില്ലാത്ത ഒരു മലയാള നാടുണ്ടോ? ഇതെല്ലം എപ്പോഴോ കുടിയേരിയവന്റെ ഭിക്ഷ യായിരുന്നുവെന്നു അറിയുമ്പോള്‍ .....എന്തുണ്ട് നമുക്ക്എന്ന് ലെജ്ജ തോന്നുമോ?
"കേരളം "എന്ന പേര് തന്നെ കിടിയ്തെങ്ങിനെയാണ്? കേരം തിങ്ങും കേരള നാടെന്നു പറയുവാന്‍ വരട്ടെ !? കേരം വരുന്നതിനു മുന്നേ "ചേരളം "ഉണ്ടായിരുന്നു!! അതായിരിക്കും ശെരി!! ചേരന്‍ മാരുടെ ഔദാര്യം...അതായതു നമ്മള്‍ കളിയാക്കുന്ന തമിഴന്റെ " ഭിക്ഷ!!
എന്ത് സംസ്കാരമാണ് നമുക്കുള്ളത്? ദുരഭിമാന മല്ലാതെ?? ശവം തിന്നു മുഖം സോപ്പിട്ടു കഴുകുന്നവനെ അഭിസംബോധന ചെയ്ത കുഞ്ഞുണ്ണി മാഷിന്റെ കവിത തന്നെയല്ലേ മലായാളി ???
സ്ത്രീയെ വന്ദിക്കുന്നവരെ നാം കളിയാക്കുന്നു...എന്നിട്ട് തുറിച്ചു നോക്കി അവളെ നയന ഭോഗം ചെയ്യുന്നു...പിഞ്ചു കുഞ്ഞുങ്ങളെ വരെ മൃഗീയ മായി പീഡിപ്പിക്കുന്നു ...പിതാവ്,മാതുലന്‍ ,സഹോദരന്‍,ഗുരു ..സന്യാസി ..ആരും മോശക്കാരല്ല !!!
എന്തുണ്ട് മലയാളിക്ക് സ്വന്തം??? ശവം തിന്നു സോപ്പിട്ടു മുഖം കഴുകി പൌഡര്‍ ഇട്ടു മുഖം മിനുക്കല്‍ ....തന്നെയല്ലേ മലായാളി ???
വിപിന്‍ മലയാളിക്ക്..സ്വന്തമായി എന്തുണ്ട്? കൊള്ളാം നല്ലചോദ്യം...മലയാളിക്ക് സ്വന്തമായി,നന്മയുണ്ടായിരുന്നു മലയാളിത്വം.എന്നൊരു ചൊല്ല് കേട്ടിട്ടില്ലേ. വസ്ത്രധാരണത്തില്‍ തനതായ ഒരു മലയാളി ശൈലി സ്വന്തമായില്ലെ.മലയാളിയും ദ്രാവിഡ സംസ്കാരത്തില്‍ ജനിച്ചവനല്ലേ..അതുകൊണ്ട് അവനിലും ആസംസക്കാരത്തിന്റെ എന്തെങ്കിലും ശേഷിപ്പുകള്‍....കാണില്ലേ,അതു തമിഴന്റെ സംസ്ക്കാരമാണെന്നു പറയുന്നതില്‍ കഴമ്പ്ല്ലന്നു ഞാാന്‍ വിശ്വസിക്കുന്നു
ReplyDelete"Wenger revealed the reason for not returning to Arsenal.>> Accept United ever contacted"
ReplyDeleteThis is my blog. Click here.
ReplyDeleteเทคนิคแทงบอลแบบต่างๆ"