"ചില ചിന്തകള്‍ ഞാന്‍ നിങ്ങളോട് പങ്കു വെക്കുകയാണ്."...
ചിലതെല്ലാം എന്റെ തോന്നല്‍ മാത്രമാകാം ...ചിലത് തെറ്റാകാം,ചിലത് ശെരിയും!
നിങ്ങള്ക്ക് യോജിക്കാം , വിയോജിക്കാം...ഒരു ചര്‍ച്ചയെങ്കിലും ഉണ്ടാകട്ടെ എന്ന് ഞാന്‍ ആശിക്കുന്നു!!!
ഒന്ന്:പറയി പെറ്റ പന്തിരു കുലം.
ഐതിഹ്യങ്ങളിലും വാമൊഴി കളിലും കഥകളിലു മായി നാം ഒരു പാട്, ഒരു പാട് കേട്ടു പഴകിയതാണ് മഹാനായ വരരുചി ക്ക് നിപുണയായ ഒരു പറച്ചി പെണ്ണി ലുണ്ടായ "പന്തിരു കുലം
"....ബ്രാമണ,വൈശ്യ ,ശൂദ്ര ,ക്ഷത്രിയ കുലങ്ങളില്‍ എടുത്ത വളര്ത്ത പ്പെട്ടവര്‍ ...." പറയി പെറ്റ പന്തിരു കുലം "...തച്ചനും ഹോത്രിയും പ്രാന്തനും യോദ്ധാവും പാക്കനാരും ...
അങ്ങനെ കഥകളായി നമ്മുടെ മനസ്സില്‍ നില്‍ക്കുന്നു അവര്‍.....
അവരെ യാണ് കേരളത്തിന്റെ പിതാ മഹാന്മാര്‍ എന്ന് നാം വിളിക്കുന്നത്!!! അവരില്‍ നിന്നാണ് കേരളത്തിലെ വിവിധ ജന വിഭാഗങ്ങള്‍ രൂപം കൊണ്ടതെന്നും നാം കേള്‍ക്കുന്ന കഥകള്‍......
എങ്കില്‍ ...ബ്രാഹ്മണനായ വരരുചിയും പറച്ചിയായ മാതാവും എവിടെ നിന്ന് രൂപം കൊണ്ടു? ഓരോ വഴിയമ്പല ങ്ങളിലും ഉപേക്ഷിക്കപ്പെട്ട ചോരക്കുഞ്ഞുങ്ങള്‍ വിവിധ മത സംസ്കര ജീവിത രീതികളില്‍ വളര്തപ്പെട്ടു....അങ്ങനെയെങ്കില്‍ സവര്‍ണനും അവര്‍ണനും ഉപ വിഭാഗങ്ങളും അവര്‍ക്ക് മുന്നേ ഇവിടേയുംഉണ്ടായിരുന്നു എന്നല്ലേ കരുതേണ്ടത്? അവരവരുടെ ജീവിത രീതികള്‍ അനുസരിച്ച് അവര്‍ വളര്തപ്പെടുകയും ജീവിതം ജീവിച്ചു തീര്‍ക്കുകയും ചെയ്തു...നമ്പൂതിരിയും ആശാരിയും ഇളയതും പറയനും
നായരും മാപ്പിളയും ചെറുമനും .. ..എങ്കില്‍ , ഒരു സംശയം ബാക്കി ...?????
അതാതു കാലങ്ങളില്‍ മഹാന്മാരായി തീരുന്നവരെ ,അല്ലെങ്കില്‍ മഹാന്മാരെ സവര്‍ണന്റെ ബീജമെന്നു മുദ്ര കുത്തി സവര്‍ണ രാക്കാനുള്ള ഒരു ശ്രെമമാണോ അല്ലെങ്കില്‍ ആയിരുന്നോ ഈ പഴം കഥ ???
ഈ കഥയല്ലേ അറിയാതെ യെങ്കിലും നമ്മള്‍ നമ്മുടെ പൈത്രകമെന്നു പാടി നടക്കുന്നത് ?? ഒരു സംശയം മാത്രമാണ്!!!! ( തുടരും ..)
യുക്തമായ അന്വേഷണങ്ങളിലൂടെയാണ് അറിവ് പൂര്‍ണതയിലേക്കുള്ള പാതകള്‍ പിന്നിടുന്നത്.ലക്ഷ്യത്തിലെത്താനുള്ള കുറുക്കുവഴികള്‍ അവിടെയില്ല.ഐതിഹ്യങ്ങളിലൂടെ ചരിത്രഗവേഷണം നടത്തുമ്പോള്‍ കുറുക്കുവഴിയിലൂടെ സഞ്ചരിക്കാതിരിക്കാനും ആവില്ല.അപ്പോള്‍ ചെന്നെത്തുന്നതോ..?
ReplyDeleteഅറിവുള്ളവര്‍ വിശദീകരിക്കുന്നതുവരെ കാത്തിരിക്കുയാണ് എളുപ്പവഴി!
"Mata praises De Beek..>> After the beautiful assist"
ReplyDelete