Tuesday, March 8, 2011

ഒരു രാസ സമവാക്യം

                          പാഠം ചരിത്രം... ഒരു രാസ സമവാക്യം!

പാഠം  ഒന്ന്  .ചരിത്രം ...  "മുഗള്‍  രാജ്യവംശം" ..
പാവാട തുമ്പു നേരെയോതുക്കി  അമ്മു നഖം കടിച്ചു ഇളകിയിരിക്കുന്നു ..
വെളുത്ത കണംകാലില്‍ വെള്ളി ക്കൊലുസു,പെരു വിരലില്‍ ചുവന്ന നഖ ചായം ..
ക്ലാസ്സ്‌ പകുതി നേരമാകുന്നു ...ഹുമയൂണ്‍ ചക്രവര്‍ത്തി പകുതി ദൂരത്തിലാണ്...
.ചരിത്രം  കൌമാരതിന്റെ ഇളക്കങ്ങളില്‍, ഏടുകളില്‍ നിന്നും കാണാതെയാകുന്നു..
 ക്ലാസ്സ്‌ മുറിയില്‍ ചരിത്രം പാതിവഴിയില്‍ ഒതുങ്ങുന്നു ...
ഒരു നുണ ക്കുഴി ,കൊലുസ്സിന്റെ യൊരു ക്കിലുക്കം ,കണ്‍ കോണു കളില്‍ ഒരു മിന്നല്‍..
വെട്ടു കല്‍ ചുമരില്‍ നിന്നും ഒരു എട്ടുകാലി തന്റെ വല യനക്കുന്നു..
ഒക്ടോബര്‍ വിപ്ലവം ഒരു കുസൃതി ചിരിയില്‍ ഉരുകിയോലിക്കുന്നു..
റഷ്യന്‍ തണുപ്പിലും വിയര്‍പ്പിന്റെ നേര്‍ത്ത സുഗന്ധം, ചെമ്പട മാര്‍ച്ച് ചെയ്തു നീങ്ങുന്നു ..
ഒരു നേര്‍ത്ത മൂളക്കം , അടക്കിയ ഒരു  ചിരി , ചെമ്പട മാര്‍ച്ച് മറന്നു..

സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരം വിട്ടി റിങ്ങിയതെയുള്ളൂ..മഹായാന യാത്ര 
പാതി വഴിയിലോതുങ്ങി .."ദാനം ദയ ദമനം".തഥാ ഗതന്‍ ഏടുകളില്‍ നിന്നും മാഞ്ഞു..
ലോകം ഒരു അച്ചു തണ്ടില്‍  നിന്നു തിരിയുകയാണ്..
ഒരു കുപ്പിവള കിലുക്കം ,ചുരുണ്ട മുടിക്കെട്ടില്‍ ഒരു ചുവന്ന റോസാ പുഷ്പം...
ഫ്രെഞ്ച് വിപ്ലവം  ഗില്ലറ്റിനില്‍ ഒതുങ്ങി പോയേനെ .....
ഒരു നെടുവീര്‍പ്പ് ,സൂചി പിന്‍ കൊണ്ടൊരു പോറല്‍ ,ചരിത്രം പാഠപുസ്തകത്തില്‍ ഒതുങ്ങുന്നില്ല.
തുടുത്ത കവിളുകള്‍ ,നിറഞ്ഞ മാറിടം,നുണക്കുഴി ക്കവിളുകള്‍,ചുരുണ്ട മുടി,കറുത്ത കണ്ണുകള്‍,
ഗാന്ധിജി ഉപ്പു കുറുക്കാന്‍തുടങ്ങിയതാണ് ..സ്വാതന്ത്ര്യ സമരം അടിയറ വെച്ചുപോയി ...

അപ്പുറത്തെ ക്ലാസ്സ്‌ മുറിയില്‍ സുനന്ദ ടീച്ചര്‍ ബ്ലാക്ക്  ബോര്‍ഡില്‍ രാസ വാക്യം എഴുതുന്നു ..
കുറെ ക്കാലമായി സുനന്ദ ഒരു സമവാക്യത്തിന്റെ  ഉത്തരം തേടി എന്‍റെപിറകെയായിരുന്നു .
സ്റ്റാഫ്‌ റൂമില്‍ ഇന്ന് രാവിലെ ഞാനതിനൊരു സമവാക്യം രചിച്ചു...
നനുത്ത ഇളം ചുണ്ടുകള്‍ ക്ക്  നേരിയ വിറയ ലുണ്ടായിരുന്നു,
പച്ച  നെല്ലിക്കയുടെ ചവര്‍പ്പും മധുരവും  ഉണ്ടായിരുന്നു ..
സുനന്ദയുടെ കൈവെള്ളയില്‍ പാതി കടിച്ചൊരു പച്ച നെല്ലിക്ക..
പുതിയ രാസ സമവാക്യത്തിന് നെല്ലിക്കയുടെ ചവര്‍പ്പും മധുരവും...

പാഠം ചരിത്രം...........ബ്ലാക്ക് ബോര്‍ഡില്‍ കൊല്ല വര്‍ഷങ്ങള്‍, യുദ്ധ വീഥികള്‍ ..
കൌമാരത്തിന്റെ ഇളക്ക ങ്ങള്‍ക്ക് മേലെ ഞാനൊരു ചോക്ക് കഷണം എറിയുന്നു ..
വെളുത്ത കുപ്പായത്തില്‍, നിറഞ്ഞ മാറില്‍  നീല ചോക്ക് കഷണം ചിത്രം വരയ്ക്കുന്നു.. 
ചരിത്രം പാഠ പുസ്തകത്തില്‍ നിന്നും ഒളിച്ചോടുന്നു ...
 ഭഗത് സിംഗ് ഇങ്കുലാബ് മുഴക്കിയതാണ്,ഏറ്റുവിളിക്കാന്‍ മുഷ്ടികള്‍ ഉയരുന്നില്ല ...
വെള്ളിക്കൊലുസ്സി ന്റെ  കിലുക്കം ,ചുരുണ്ട മുടിയിഴകളില്‍ നിന്നും 
ചെമ്പക പൂവിന്റെ മാദക ഗന്ധം,കണ്‍ കോണുകളില്‍ കണ്മഷി തിരയിളക്കം ..

ഒന്നാം സ്വാതന്ത്ര്യ സമരം ,കാരണങ്ങള്‍ ,ഫലങ്ങള്‍..
ചുവന്ന ചായം തേച്ച നഖ ങ്ങള്‍ എന്റെ കൈത്തണ്ട യില്‍ കോറുന്നു..
ചരിത്ര പുസ്തകം ക്ലാസ്സ്‌ മുറിയില്‍ നിന്നും കാണാതെ യാകുന്നു ..
ഉത്തര കടലാസ്സില്‍ ,വരികള്‍ ക്കിടയില്‍ അര്‍ത്ഥം തേടി ഞാന്‍ ...
ക്ലാസ്സ്‌ മുറികളില്‍  ചരിത്രത്തിനും മുകളില്‍ കൌമാരത്തിന്റെ ഇളക്കങ്ങള്‍..
ചുണ്ട് കൂര്‍പ്പിച്ചു അമ്മു  പിണങ്ങി ങ്ങിയിരിക്കുന്നു,.ഞാന്‍ ചെവിയില്‍ നുള്ളുന്നു
ഒരു വൈദ്യുതാഘാതം അവള്‍ സിരകളില്‍ ഏറ്റു വാങ്ങുന്നു ...
ചരിത്ര ത്തില്‍ മഹായാന വും ശരണ വഴികളും കലിങ്ക യുദ്ധവും കുഴഞ്ഞു മറിയുന്നു..  
അശോക ചക്രവര്‍ത്തി   ബോധന വഴികളില്‍  പകച്ചു  നില്‍പ്പാണ് ...
രസതന്ത്രത്തിന്റെ രാസ  വാക്യങ്ങള്‍ സുനന്ദ പിന്നെയും പിന്നെയും 
 കോര്‍ത്തിണക്കുന്നു ,ചരിത്രം അമ്മുവിന്‍റെ നുണക്കുഴിയില്‍ ഒളിച്ചിരിക്കുന്നു..
ക്ലാസ്സ്‌ മുറിയില്‍ രാസവാക്യങ്ങള്‍ തിളച്ചു മറിയുന്നു...
 യുദ്ധ ങ്ങള്‍ ചരിത്ര പഥ ങ്ങളില്‍ നിന്നും അകന്നു പോകുന്നു...
ഒന്നാം ലോക മഹായുദ്ധം  കണ്മുനകളില്‍ ഒരു തിളക്കമാകുന്നു...
വീണ്ടും ലോക മഹാ യുദ്ധങ്ങള്‍ ..ഉത്തര കടലാസ്സില്‍ ഉത്തര മെവിടെയെന്നു
ഞാന്‍ വീണ്ടും തിരയുന്നു .. നുണക്കുഴി കവിളുകള്‍ ,നനുത്ത ചുണ്ടുകള്‍..
ലോകം അച്ചു തണ്ടില്‍ കറങ്ങുകയാണ്, കൌമാരത്തി ന്റെ  തിരയിളക്കങ്ങള്‍,
രാസ വാക്യങ്ങള്‍ ചേര്‍തെടുക്കല്‍...വെട്ടുകല്ലില്‍ പടുത്ത പഴയ  ക്ലാസ്സ്‌ മുറികള്‍,
ചരിത്ര പഠനമെന്നും പഴമയുടെ ഗന്ധം പേറുന്നു...

പാഠം രസതന്ത്രം ...ചരിത്രമൊരു രാസ സമവാക്യ മാകുന്നു... 
നിര്‍ഭാഗ്യ വാനായ മുഗളന്‍ തന്റെ കൊട്ടാര ക്കെട്ടില്‍ തടവിലാണ്...
ബീകറില്‍ തിളച്ചു മറിയുന്ന രാസലായനികള്‍ ,ഏടുകളില്‍ തിരയുന്ന ഫോസിലുകള്‍ ..
"സഖാവ് മാവോ" ലോങ്ങ്‌ മാര്‍ച്ച്‌ നയിക്കുന്നു."വ്ലാദിമിര്‍  ലെനിന്‍ "തൊഴിലാളികളെ 
അഭി സംബോധന ചെയ്യുന്നു..ചെഗുവരെ" മോട്ടോര്‍ സൈക്കിള്‍" യാത്രയിലും..
ചരിത്ര നിര്‍മിതിയില്‍ സമ വാക്യങ്ങള്‍ ഒത്തു തീര്‍ പ്പാകുന്നു...
സ്റ്റാഫ്‌ റൂമില്‍ ചോറ്റുപാത്രത്തില്‍ പിറന്നാള്‍ പായസവുമായി അമ്മു നില്‍ക്കുന്നു...
സുനന്ദ ക്ക് ഞാന്‍ പായസം പകുത്തു നല്‍കുന്നു...പച്ചനെല്ലിക്കയുടെചവര്‍പ്പും
 പായസത്തിന്റെ മധുരവും ..ചരിത്രം രാസ സമവാക്യങ്ങളുടെ ഒരു സംതുലനമാണ്,  
തിരസ്കാരത്തിന്റെ കയ്പു നുണഞ്ഞു  പ്രിയ  ശിഷ്യ പ്രണയിച്ചു കൊണ്ടിരിക്കുന്നു...
ചരിത്ര പഥങ്ങള്‍ ക്ക്  കണ്ണുനീരിന്റെ യൊരു ഉപ്പുരസം ...
ശിലാഫലകങ്ങള്‍  കാലത്തിന്റെ കണ്ണ് നീര്‍ മഴകള്‍ ഏറ്റുനനയുന്നു...
ഉല്‍ ഘനനം ഒരു വേദനയാണ്,ചികഞ്ഞു ചികഞ്ഞു എടുക്കുന്നത് 
വേദന യുറുന്നൊരു പഴം കഥയാണ്,സംസകാരങ്ങള്‍,ഭരണ പരിഷ്ക്കാരങ്ങള്‍ ..
പഴയ ക്ലാസ്സ്‌ മുറികളില്‍ ചരിത്ര പഠനമൊരു നരച്ച സ്വപ്നമാണ് ...
വെട്ടുകല്ല് പാകിയ പഴയ ക്ലാസ്സ്‌ മുറികള്‍,രാസ പരിണാമങ്ങള്‍,രാസ സമവാക്യങ്ങള്‍..
ചരിത്രവും രസതന്ത്രവും സംതുലിത മായൊരു ഉത്തര കടലാസ്സാണ്,
ഒരിക്കലും ഉത്തരം കണ്ടെത്താനാകാത്ത ഒരു ഉത്തരകടലാസ്...
  
2011 മാര്‍ച്ച്  8 ..

5 comments:

  1. ചരിത്രം പാഠപുസ്തകത്തില്‍ നിന്നും ഒളിച്ചോടുന്നു..
    ആവര്‍ത്തിക്കപ്പെടുന്ന സത്യങ്ങള്‍..
    എഴുത്തിലെ ചില ഉയരങ്ങളില്‍ ചെന്നെത്താന്‍ പറ്റുന്നില്ല..ഒരു ഹിമാലയപ്പൊക്കം!
    അഭിനന്ദനങ്ങള്‍..

    ReplyDelete