ഞാനേറെ ഇഷ്ടപ്പെടുന്ന എന്റെ പ്രിയപ്പെട്ട ഗ്രാമം......
ആറങ്ങോട്ടുകര എന്ന ഈ വള്ളുവനാടന്‍ ഗ്രാമം എനിക്കേറെ ഇഷ്ടമാണ് .....
..മുല്ലക്ക ല്‍ പറമ്പും പൊട്ടിക്കതോടും തോരക്കുന്നും കുറുക്കന്‍ മൂച്ചിയും തൂക്കാരം കുന്നും പോട്ടാലും കരുവാരതോടും ചരക്കുളവും തൂക്കാരം ക്കുന്നും കുംബാര കോളനിയും ഇരട്ടിചാര്‍ത്ശിവ ക്ഷേത്രവും അമ്പലകുളവും നേതാകള്‍ ഒളിവില്‍ താമസിച്ച കുന്നതോടിയും കാര്‍ത്യായനി അമ്പലവും സ്മാര്‍ത്ത വിചാരത്തിന്റെ ശാപം പേറുന്ന മനക്കപരമ്പും പട്ടന്മാര്‍ മഠങ്ങളും തൃക്കോവില്‍ ക്ഷേത്രവും സത്യന്‍ ടാക്കീസും റബ്ബര്‍ .എസ്ടടും.. ചുടല പറമ്പും വിദ്യപോഷിനി വായനശാലയും സ്ക്കൂളും .ചന്തപുരയും പറമ്പും . ..കൈത്തോടുകളും പാടവും തൊടികളും ..
ചെറു ചെറു കുനുട്ടുകളും കുന്നായ്മകളും അല്പം പരദൂഷണവും അതിലേറെ സ്നേഹവും നന്മയും മനസ്സില്‍ നിറച്ചു വെച്ച ഒരു ജനത ....
ഒരു സ്വപ്നം........അതെന്നും അങ്ങനെ നില്‍ക്കുകയായിരുന്നു നല്ലത്........................................ ..
എന്റെ മുല്ലക്കലമ്മേ എന്ന് വിളിച്ചു പ്രാര്‍ത്ഥിക്കുന്ന ചീമാക്കയും എന്റെ തോരക്കുന്നത് ഉപ്പാവേ എന്ന് നെഞ്ചില്‍ കൈവെക്കുന്ന നീലിതള്ള യും ....
.മുല്ലക്കല്‍ പൂരവും .തോരക്കുന്നു നേര്‍ച്ചയും പുസ്തക പൂജയും നവരാത്രി വിളക്കും തിരുവാതിര രാത്രിയിലെ ചോഴിക്കൂട്ടവും ..എസ്റ്റേറ്റ് പടിക്കലെ പാനകളിയും..
തോരക്കുന്നുപ്പപ്പയുടെ ജാരത്തില്‍ നേര്ച്ച യായി വെച്ച കോഴിമുട്ട തോടുപോട്ടിക്കാതെ കഴിക്കുന്ന മീശക്കാരന്‍ സര്‍പ്പവും ഹനുമാന്‍ കുട്ടി യുടെ കുളത്തിലെ കാതില്‍ കടുക്കനിട്ട വരാലും..തൂകാരം കുന്നിലെ വേനലിലും വറ്റാത്ത ഉറവയും ...101 ശിവ ലിംഗങ്ങള്‍ ഉണ്ടായിരുന്ന തളിയും...തച്ചുകുന്നും കൊട്ട കവുത്തി കുന്നും .. ..10 ദേശങ്ങള്‍ ക്ക് നാഥയായ വിരുട്ടഅനത്ത മ്മയും...വേലയും ...ആണ്ടിയുംപൂതനും തിറയും ..നായാടിക്കൊലങ്ങളും..തരികിടയുടെ കുടകുതി ക്കളിയും തെയ്യന്റെ ശങ്കര നായാടിയും ശങ്കുണ്ണിയുടെ ദാരിക നും കാളിയും.......നേര്‍ച്ചയുടെ മുട്ടും വിളിയും ..ബാന്‍ഡ് സെറ്റും....ഗജവീരന്മാരും ചേലാത് കൃഷ്ണകുട്ടി നായരുടെ പഞ്ചാരി മേളവും .. താവുട്ടിയുടെ വെടി ക്കെട്ടും ...വാണിയാംകുളത്തെ ചെട്ടിയാന്മാരുടെ പൊരി മുറുക്ക് ക്കച്ചവടവുമായി പൂരവും ...എല്ലാം സുന്ദര മനോഹരമായ ബിംബങ്ങള്‍....
..
ഇന്ന് പലതും ഇല്ലാതെയായി...കാലം കവര്‍ന്നെടുതുപോയ സുന്ദര ബിംബങ്ങള്‍.......കാവ് ഇന്നൊരു അമ്പലമായി!!! ചീമാക്കായി ക്ക് പ്രാര്‍ത്ഥിക്കാന്‍ പറ്റുമോ ആവോ? തോരക്കുന്നു കരിങ്ക ല്‍ കൊറിയായി ..മാറുന്നു ..മീശക്കാരന്‍ സര്‍പ്പ ത്തിനു . കോഴിമുട്ടകള്‍ ഇപ്പോഴും കിട്ടുന്നുണ്ടോ? ചന്ദനത്തിരിയും കോഴിമുട്ടയുമായി നീലി തള്ളമാര്‍ കുന്നു കയറുന്നുണ്ടോ?.....മുല്ലക്കല്‍ അമ്മയ്ക്കു ചുറ്റുവിളക്ക് തെളിയിക്കാന്‍ എല്ലാ മതസ്ഥര്‍ക്കും അനുവാദം കിട്ടാറുണ്ടോ?..ഉഗ്ര മൂര്‍ത്തിയായ നരസിംഹ മൂര്‍ത്തി യും പരിവാരങ്ങളും ത്രിക്കൊവിലും പരിസരത്തും അലയുന്നുണ്ടോ ,.എസ്റ്റേറ്റ് ല്‍ മരുന്നടിക്കാന്‍ വന്നിരുന്ന ഹെലികോപ്റെര്‍ ഇപ്പോള്‍ മൂളി പറക്കാറില്ല ...തൂകാരം കുന്നില്‍ പണ്ട് കഴുവെറ്റിയ ആല്‍മാക്കള്‍ രാത്രികളില്‍ അലരിവിളിക്കുണ്ടോ ?.ദാരികനും കാളിയും ഉറഞ്ഞു . തുല്ലാത്ത ഉത്സവ ക്കാലങ്ങള്‍..മനക്കപരംബില്‍ തത്രികുട്ടിയുടെ നെടുവീര്‍പ്പുകള്‍ ഉയരുന്നുണ്ടോ? മഞ്ഞപ്പിത്തത്തിന്റെ മരുന്നിനായി സിങ്ങപൂര് മഠത്തില്‍ ആളുകള്‍ വരാറുണ്ടോ?പൂലത്ത്പറമ്പില്‍ സഖാവ് ചങ്ങന്‍മാര്‍ ചെങ്കൊടികള്‍ഉയര്‍ത്തുന്നില്ല ..
.കുറുക്കന്‍ മൂച്ചിയും.സത്യന്‍ ടാക്കീസും .തോടുകളും കുളങ്ങളും കുളത്തിലെ വരാലുകളും . സുന്ദര ബിംബങ്ങള്‍ പലതും ഇല്ലാതെയായി ... . ..
ഇന്ന് നഗരമായി മാറാന്‍ ശ്രെമിക്കുകയാണ് എന്‍റെയീപ്രിയ ഗ്രാമം .......ഒപ്പം നന്മകളും സ്നേഹവും സുന്ദരമായ പലതും ഒഴിവാ ക്കാനും ... മറക്കാനും ............. .....
മരുഭൂമിയിലെ പ്രവാസമാണ് ഓരോ മലയാളിയുടെയും മനസ്സിനെ പച്ചപിടിപ്പിക്കുന്നത്.ചിന്തയിലും പ്രവര്‍ത്തിയിലും സ്വപ്നങ്ങളിലും തന്‍റെ ഗ്രാമവിശുദ്ധി മാത്രം പകര്‍ത്തി ജീവിതം ഉന്തിത്തള്ളിനീക്കുന്ന ആ പച്ചമുഷ്യനെ അവന്‍റെ ഗ്രാമം പക്ഷെ ഒരു "നരക"ക്കണ്ണിലൂടെയല്ലേ നോക്കിക്കാണുന്നതെന്ന് ചിലപ്പോഴെങ്കിലും സംശയിക്കേണ്ടി വരുന്നു..
ReplyDeleteഎന്‍റെ പ്രിയപ്പെട്ടയീ നാട്ടുകാരന്റെ വരികള്‍ വായിക്കുമ്പോള്‍ ആ സംശയങ്ങള്‍ ഒന്നുകൂടി ബലപ്പെടുന്നു...
അതെ നമ്മുടെ ഗ്രാമങ്ങള്‍ നഗരം പോലെ വിശാലമാവുകയാണ്..അതിന്‍റെ മനസ്സും ഒന്നു വിശാലമായിരുന്നെങ്കില്‍..
അഭിനന്ദനങ്ങള്‍..
ആറങ്ങോട്ടുകര മുഹമ്മദിന്റെ സ്വന്തം ഗ്രാമാതെക്കുരിച്ചുള്ള വിവരണവും, ഈ ബ്ലോഗും താല്‍പ്പര്യപൂര്‍വ്വം വായിച്ചു. വളരെ ഹൃദ്യമായിരിക്കുന്നു.
Deleteഞാനും ഒരു പാലക്കാട്ടുകാരന്‍ - നെമ്മാറക്ക് അടുത്ത് തിരുവഴിയാട്. സൌകര്യപൂര്‍വ്വം എന്റെ ഗ്രാമത്തെക്കുറിച്ച് ഞാന്‍ എഴുതിയതും മറ്റു ബ്ലോഗുകളും നോക്കുമല്ലോ. വീണ്ടും വരാം.
http://pmalankot0.blogspot.com
ormakal orupadu orthedukkan kazhiyunnu
ReplyDeleteഒരു നിമിഷം എന്നെ എന്റെ കുട്ടികാലത്തേക്ക് കൂട്ടികൊണ്ടുപോയി ഈ വരികൾ .......... അഭിനന്ദനങ്ങള്‍.
ReplyDeletemohamed paranjathu satyam !
ReplyDeleteനന്മയുടെ തിരുശേഷിപ്പുകള്‍ മാത്രം ബാക്കിയായൊരു ഗ്രാമം...
ReplyDeleteഇത്രയോക്കെയും പറഞ്ഞു.....ആളിക്കലെ രാജേഷിനെ കുറിച്ചും ശ്രീജ തിയട്ടറിനെ കുറിച്ചും പറഞ്ഞില്ല
ReplyDeleteനമ്മുടെ ഓരോരുത്തരുടെയും നാട്.നമ്മുടെ കേരളം
ReplyDeleteഎത്ര സുന്ദരം...
word verification എന്തിനാ? ങേ?
I will be looking forward to your next post. Thank you
ReplyDeletewww.blogspot.com
Top issues, dramas, sports news, foreign movies.
ReplyDeleteประเด็นเด็ด ดราม่าข่าวกีฬาลูกหนังต่างประเทศ
This is my blog. Click here.
ReplyDeleteสูตรเล่นสล็อตแนะนำ สำหรับนักพนันมือใหม่"
I will be looking forward to your next post. Thank you
ReplyDeleteบอลสเต็ป บอลเดี่ยว บอลสด "