Tuesday, November 8, 2011

കാവ്യലഹരി..

ഒരിക്കലെന്‍ പാദമൊരു മുള്‍ മുനയാല്‍ മുറിഞ്ഞുപോയ് ..
ചോര പൊടിയും വേദന ,നേരിയ കടച്ചില്‍..
പറിച്ചെറിയാന്‍ കഴിയാത്ത പിടച്ചിലുകള്‍ ....
ഉണങ്ങാത്തൊരു മുറിവ് പോല്‍ മനസ്സിന്‍ വിങ്ങലുകള്‍..
വിങ്ങി നില്‍ക്കും മുറിവായില്‍ ഓര്‍മ്മകളാം 
കണ്ണീര്‍ ചാലുകള്‍ ധാരയായി ഒഴുകിയിറങ്ങീ.. ...

നേര്‍ത്ത മാധുര്യമോലും കയ്പ്പ് നീരാംസ്നേഹമോ
ഒന്ന്‌പുളിക്കും ചവര്‍ക്കും പിന്നെ കയ്ക്കുമെങ്കിലുമീ 
ചൂഴുന്ന  വേദനകള്‍ മനസ്സിലൊരു വിങ്ങലായി 
ശിരസ്സിലേറ്റോരമ്പിന്‍ മുറിവ് പോല്‍  ഒരിക്കലുമുണങ്ങാത്ത 
കുങ്കുമ ക്കുറിയായി നീയണിഞ്ഞു നെറ്റിയില്‍....
കാത്തു നിന്നു ഞാനൊരിക്കലീ സങ്കട പാത തന്നരികില്‍..  
എന്‍  കുറിമാനവും കയ്ക്കലാക്കി ഓടിയകന്നു പോയ്‌ നീ.. ..

കുത്തിയ മുള്‍മുന മനസ്സിലൊരു പോറല്‍ വീഴ്ത്തിയോ..
തിങ്ങി വിങ്ങും വേദന തന്‍ നീറ്റമേന്നോതുന്നു ഞാനും. ..
പറിച്ചെറിയാന്‍  വിതുമ്പുന്നെന്‍  മനമെങ്കിലുമെത്രയോ 
സ്വപ്ന മാധുര്യമെത്രയോ സങ്കടകടലുകള്‍ നാമോന്നിച്ചു 
താണ്ടിയതോര്‍മ്മയില്‍ നിറയുന്നുവോ സഖീ....
നിറയുന്നു നിന്‍ കണ്ണിണകള്‍ ,മറയുന്നു നിന്‍ 
മൃദുഹാസവുമെനിക്കിനിയെല്ലാമൊരോര്‍മ്മ മാത്രം..

ഓടിയകന്നു നീയോരിക്കലെന്‍ ജീവിത പാതയില്‍ നിന്നെന്നാലും 
കാത്തു കാത്തിരിപ്പൂ പ്രിയ കാമിനി നിന്നെ ഞാനിപ്പോഴും .
വരുമെന്ന് നിനചിരിപ്പൂ ഞാന്‍ പ്രിയേ...വരൂ നീയെന്നരികില്‍, 
പുണരൂ ഗാഡംനിന്‍ കരങ്ങളാല്‍ പ്രിയേ, കാവ്യ ദേവതയാംനിത്യ രൂപിണീ....
പകരൂ നിന്‍ പുണ്യ സ്പര്‍ശമെന്‍ മൂര്‍ധാവിലൊരു സ്നേഹാമൃതമായ് ...
പുണരൂ നീയെന്നെ തീവ്രമാം സ്നേഹ ജ്വാലയാല്‍ ....
പകരൂ ജീവ ജലം പോല്‍ നിന്‍ മാന്ത്രിക കരങ്ങള്‍ തന്‍ 
തലോടലുകള്‍..നിറയൂ നീയെന്നിലൊരു  നിറ നിലാവായി ..

നിറയട്ടെ നിന്‍ ചോദനയെന്‍ തൂലികയില്‍ ....ഉയരട്ടെ നിന്‍ 
ഗാഥകളെന്‍ വരികളില്‍..വരൂ ,ദേവതേ നീയെനെന്നരികില്‍              
പകര്‍ന്നു നല്‍കൂ നിന്‍ കൃപാ കടക്ഷമെന്നില്‍ ..പുണരൂ ഗാഡം             
നീയെന്നെ കാവ്യാംഗനേ..മുഴുകട്ടെ ഞാന്‍ നിന്നിലൊരു ലഹരിയായി ..
അലിയട്ടെ  ഞാന്‍ നിന്നില്‍, നിതാന്തമാം കാവ്യ ലഹരിയില്‍ ....                        
...........................................................................................................
                                  കാവ്യലഹരി..
............................................................................................................

4 comments:

  1. അര്‍ത്ഥവ്യാപ്തിയുള്ള ചിന്തകള്‍ ..
    നിറയട്ടെ നിന്‍ ചോദനയെന്‍ തൂലികയില്‍ ....ഉയരട്ടെ നിന്‍
    ഗാഥകളെന്‍ വരികളില്‍ ..
    -കവിയുടെ പ്രാര്‍ഥനകള്‍ എന്നുമെന്നും പുലരട്ടെ ..

    ReplyDelete
  2. ഒരിക്കലെന്‍ പാദമൊരു മുള്‍ മുനയാല്‍ മുറിഞ്ഞുപോയ് ..
    ചോര പൊടിയും വേദന
    ഓ.കെ?
    ചോര പൊടിയും വേദന??

    വിങ്ങി നില്‍ക്കും മുറിവായില്‍ കണ്ണീര്‍ക്കണങ്ങള്‍
    തന്‍ നേര്‍ത്ത വഴിചാലുകള്‍ ധാരയായി ഒഴുകുന്നു..
    ധാരയായി മുറിവായില്‍ നിന്ന് ഒഴുകുന്ന കണ്ണീര്‍ക്കണങ്ങള്‍ ചോരയല്ലേ??
    ........................
    നേര്‍ത്ത മാധുര്യമോലും കയ്പ്പ് നീരാംസ്നേഹമോ
    ഒന്ന്‌പുളിക്കും ചവര്‍ക്കും പിന്നെ കയ്ക്കുമെങ്കിലുമീ

    ചവര്‍ക്കുന്നതും കായ്ക്കുന്നതും തമ്മിലുള്ള വ്യത്യാസം?
    ഈ വരി നിങ്ങള്‍ തന്നെ കുറെ പ്രാവശ്യം വായിക്കൂ

    ഇനി അങ്ങോട്ട്‌ വായിക്കാന്‍ ത്രാണിയില്ല
    മാപ്പ്..മാപ്പ്...മാപ്പ്..........

    ReplyDelete