..ഒരു മയില്‍ പീലി തണ്ട്...
കാലമേറെ കഴിഞ്ഞു പോയി .. വീണ്ടുമാ കലാല യതിന്‍ മുറ്റത്തു
നരച്ച ഓര്‍മകള്‍ക്ക് മേലെ .നരവീണ താടിരോമങ്ങള്‍ തലോടി
പഴയ പടിക്കെട്ടിന്നരികെ ,ഫാര്‍മസി ലാബിന്റെ വരാന്തയില്‍
സ്മരണകള്‍ അയവിറക്കി ഒരു ദിനം മുഴുവന്‍ ഞാനിരുന്നു....
അരികില്‍ ചേര്‍ത്ത് പിടിച്ച ഒരു സ്നേഹ സ്പര്‍ശം...
കൈവെള്ളയില്‍ കോര്‍ത്ത് പിടിച്ച ഒരു മധുര സ്മരണ..
ഒരു നേര്‍ത്ത കാറ്റായി എന്നെ തഴുകിയെത്തുന്നുവോ ?..
കടലോളം സ്നേഹം മനസ്സില്‍ സൂക്ഷിക്കുന്നവരുണ്ടാകും..
സ്നേഹിക്കപ്പെടാന്‍ കൊതിച്ചിരിക്കുന്നുവരുണ്ടാകും ....
മനസ്സിലൊരു പ്രണയത്തിന്റെ കടല്‍ കാത്തു സൂക്ഷിക്കുന്നവരുണ്ടാകും..
കുന്നോളം ,കടലോളം സ്നേഹം മനസ്സില്‍ സൂക്ഷിക്കുക ...
പുസ്തക താളുകള്‍ക്കിടയില്‍ സൂക്ഷിച്ചുവെച്ച മയില്‍പീലി തുണ്ട് പോലെ..
ഒരിക്കലും മാനം കാണാതെ സൂക്ഷിച്ചു വെച്ച ഒരു സ്വപ്നം..
ഒരുവന്‍,ഒരുവള്‍ സ്നേഹം കാത്തു കാത്തു വെക്കുക..
സ്നേഹിക്കപ്പെടാന്‍ കൊതിച്ചു കൊതിച്ചിരിക്കുക..
അവന്‍..അവള്‍.ഒരിക്കലും മാനം കാണാതെ സൂക്ഷിച്ചു വെച്ച ഒരു സ്വപ്നം..!!
എന്റെ മടിയില്‍ മുഖമമര്‍ത്തി അവള്‍ കിടര്‍ന്നു. .
ചുരുണ്ട മുടിയിഴകളിലൂടെ വെറുതെ ഞാന്‍ വിരലുകളോടിച്ചു ..
അവളുടെ കണ്ണുകളില്‍ തടം കെട്ടി നില്‍ക്കുന്ന ഒരു നീല തടാകം..
മുഖത്ത് വിങ്ങി കെട്ടി നില്‍ക്കുന്ന കാലവര്‍ഷ മേഘം..
കൈവെള്ളയില്‍ ഒരു താമരപൂവെന്ന പോലെ ഞാനാ മുഖം
കോരിയെടുത്തു..നുണക്കുഴി ക്കവിളുകളില്‍ ,നനവാര്‍ന്ന
കണ്ണുകള്‍ക്ക് മേലെ ഞാനൊരു നനുത്ത ചുംബനം അര്‍പ്പിച്ചു..
പെട്ടെന്ന് മുളകീറുന്നതു പോലൊരു പൊട്ടിക്കരച്ചില്‍..
അണ പൊട്ടിയൊഴുകിയ നീല തടാകങ്ങള്‍..
എന്റെ മടിയില്‍ മുഖ മമര്‍ത്തി അവള്‍ ഏങ്ങിയേങ്ങി കരഞ്ഞു..
എന്റെ ജീന്‍സ് അവളുടെ കണ്ണ് നീരില്‍ കുതിര്‍ന്നു..
(കുറേക്കാലം , കാലങ്ങളോളം ഞാനാ ജീന്‍സ് സൂക്ഷിച്ചു..
അവളുടെ കണ്ണുനീരും മുടിയിഴകളുടെ സുഗന്ധവും.സ്നേഹത്തിന്റെ
സ്പര്‍ശവു മുള്ള ആ നീല ജീന്‍സ് കാലങ്ങളോളം ഞാന്‍ സൂക്ഷിച്ചു... ....)
അവളുടെ ചുരുണ്ട മുടിയിഴകള്‍ ഞാന്‍ തലോടി..
ഫാര്‍മസി ലാബിന്റെ വരാന്തയില്‍ കാലങ്ങളോളം അങ്ങനെ
ഇരിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ഞങ്ങള്‍ കൊതിച്ചു...
കുന്നോളം ,കടലോളം സ്നേഹം മനസ്സില്‍ സൂക്ഷിക്കുക ...
പുസ്തക താളുകള്‍ക്കിടയില്‍ സൂക്ഷിച്ചുവെച്ച മയില്‍പീലി തുണ്ട് പോലെ..
ഒരിക്കലും മാനം കാണാതെ സൂക്ഷിച്ചു വെച്ച ഒരു സ്വപ്നം....
നേര്‍ത്ത ചുണ്ടുകളില്‍ തങ്ങി നിന്ന ഒരു തേന്‍കണം...
മേല്‍ ചുണ്ടിലെ നനുത്ത റോമാങ്ങള്‍ക്കിടയില്‍ ഒരു ചെറിയ കാക്കപുള്ളി
പാതിയടഞ്ഞ കണ്ണുകളില്‍ സ്നേഹത്തിന്റെയൊരു നിറ സാഗരം...
കണ്ണുനീര് വീണു നനഞ്ഞ നുണക്കുഴി ക്കവിളുകള്‍....
കൈവെള്ളയില്‍ കോരിയെടുത്ത ആ താമര പൂവ്
ജീവിത കാലം മുഴുവന്‍ കണ്ടു കണ്ടിരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ...
ലാബില്‍ നിന്നും രാസലായനികള്‍ കലര്‍ന്നു പുകയുയരുന്ന മണം..
റെക്കോര്‍ഡ് ബുക്ക് എഴുതി തീരാന്‍ ബാക്കി യാണ്..
കണ്ണ് നീര് വീണു നനഞ്ഞ രസതന്ത്ര പുസ്തകം....
പ്രാകടികല്‍ ,തിയറി ക്ലാസ്സുകള്‍ അവളുടെ കണ്ണ് നീരില്‍ കുതിരുന്നു..
ഫാര്‍മസി പഠനത്തിന്റെ ബാക്കിപത്രം വെളുത്ത കോട്ട്
ഞങ്ങള്‍ പരസ്പരം കൈമാറുന്നു..താമരപൂവിന്റെ സുഗന്ധമുള്ളവെളുത്ത കോട്ട് ..
അവളുടെ മണവും ഓര്‍മകളും മറയാതെ, മങ്ങാതെ
കാലങ്ങളായി ഞാനാ വെളുത്ത കോട്ട് സൂക്ഷിച്ചു വെച്ചു......
നഷ്ടപ്പെട്ടു പോയൊരു സൌഭാഗ്യം..കിട്ടാതെ പോയൊരു മഹാഭാഗ്യം..
ഫാര്‍മസി ലാബിന്റെ വരാന്തയില്‍ കാലങ്ങളോളം അങ്ങനെ
ഇരിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ഞങ്ങള്‍ കൊതിച്ചു....
ഒരു പൂച്ചയെ പോലെ പതുങ്ങി യൊതുങ്ങുന്ന കാലടി കളുമായി
പ്രിന്‍സിപ്പല്‍ പിന്നില്‍ വന്നു നില്‍ക്കുമെന്ന് ഞങ്ങള്‍ ഭയന്നു....
പ്രിന്‍സിപ്പല്‍ അങ്ങനെയാണ്, ആരുമറിയാതെ ,ഒരു ശബ്ദം പോലും
കേള്‍പ്പിക്കാതെ പിന്നില്‍ വന്നു നില്‍ക്കും..കാലവും അങ്ങനെയാണ്.
മരണം പോലെ. തീരെയറിയാതെ ആരുമറിയാതെ പിന്നില്‍ വന്നു നില്‍ക്കും ....
പ്രിന്‍സിപ്പല്‍ ഒരിക്കലും വരരുതേ എന്ന് ഞങ്ങള്‍ കൊതിച്ചു....
സമയമായി എന്ന് മണി മുഴങ്ങുന്നു..ഇനി പരീക്ഷകള്‍ ..
പിന്നെ ജീവിതമെന്ന വലിയ പരീക്ഷാ ഹാള്‍...
കൈവെള്ളയില്‍ കോരിയെടുത്ത ആ താമര പൂവ്
ജീവിത കാലം മുഴുവന്‍ കണ്ടു കണ്ടിരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ...
കടലോളം സ്നേഹം മനസ്സില്‍ സൂക്ഷിക്കുന്നുവരുണ് ടാകും .
സ്നേഹിക്കപ്പെടാന്‍ കൊതിച്ചു കൊതിച്ചിരിക്കുന്നവരുണ്ടാകും ..
ഒരു തേന്‍ കണത്തിന്റെ മധുരം ,കണ്ണ് നീരിന്റെ ഉപ്പുരസം..
താമരപൂവിന്റെ സുഗന്ധം..കാലങ്ങളോളം ഞാനത് മനസ്സില്‍ സൂക്ഷിച്ചു..
പുസ്തക താളുകള്‍ക്കിടയില്‍ സൂക്ഷിച്ചുവെച്ച മയില്‍പീലി തുണ്ട് പോലെ..
ഒരിക്കലും മാനം കാണാതെ ഞാനത് സൂക്ഷിച്ചു വെച്ചു...
സമയമായി എന്ന് മണിമുഴങ്ങുന്നു..ലാബില്‍ തെറ്റിയ
പരീക്ഷണത്തിനു റെക്കോര്‍ഡ് ബുക്കില്‍ ചുവന്ന വര..
സമയമായി എന്ന് മണി മുഴങ്ങുന്നു..ഇനി പരീക്ഷകള്‍ ..
പിന്നെ ജീവിതമെന്ന വലിയ പരീക്ഷാ ഹാള്‍...
ഒരുവള്‍ ,ഒരുവന്‍ സ്നേഹം കാത്തു കാത്തു വെക്കുക..
കുന്നോളം ,കടലോളം സ്നേഹം മനസ്സില്‍ സൂക്ഷിക്കുക ...
സ്നേഹിക്കാന്‍ സ്നേഹിക്ക പ്പെടാന്‍ കൊതിച്ചു കൊതിച്ചിരിക്കുക..
ഫാര്‍മസി ലാബിന്റെ വരാന്തയില്‍ ഇരുട്ട് വീഴുന്നു..
കാലം പിന്നില്‍ നിന്നും തൊട്ടു വിളിക്കുന്നു....
അരികില്‍ ചേര്‍ത്ത് പിടിച്ച ഒരു സ്നേഹ സ്പര്‍ശം...
കൈവെള്ളയില്‍ കോര്‍ത്ത് പിടിച്ച ഒരു മധുര സ്മരണ..
ഒരു നേര്‍ത്ത കാറ്റായി എന്നെ തഴുകിയെ ത്തുന്നുവോ ?..
. ബിപിന്‍ ആറങ്ങോട്ടുകര .
ഒന്നും മറന്നിട്ടില്ലല്ലേ? :)
ReplyDeleteകൊച്ചു ഗള്ളാ മനസിലായി മനസിലായി !!!!!!!!!!!
ReplyDeleteഅനുഭവം ഗുരു ??????നടക്കട്ട്!!!!!!!!!!!!!!!!!!!!
"Cavani made his debut for Manchester United postponed.>> Due to self-quarantine 14 days"
ReplyDeleteUpdate News game PC
ReplyDeleteGhostrunner
I will be looking forward to your next post. Thank you
ReplyDeleteSlot online วิธีการเล่น แบบมือโปร ที่หลายๆคนเล่นแล้วจะติดใจ "