ഉരുളക്കിഴങ്ങ് കൃഷിക്കാര്‍!!
ഉരുളക്കിഴങ്ങ് പാടത്തു കൃഷിക്കാര്‍ തിരക്കിലാണ്..
വാന്‍ഗോഗ് തന്റെ ചിത്ര രചനയിലാണ്.. ..
ഉരുളക്കിഴങ്ങ് പാടം ഒരു നരച്ച കാന്‍വാസിലാണ്..
തലയ്ക്കു മുകളില്‍ സൂര്യന്‍ കത്തിജ്വലിച്ചു നില്‍ക്കുന്നു..
ശിരസ്സില്‍ തീ കോരിയിടുന്ന ചൂടുകാലം.
ഹൃദയം കൊണ്ടെങ്ങിനെ ചിത്രമെഴുതാ മെന്നു അയാള്‍ ലോകത്തെ പഠിപ്പിക്കുന്നു..
മേശപ്പുറത്തു വിരുന്നൊരുക്കുന്ന തിരക്കിലാണ് ...മെഴുകു തിരി വെട്ടം ..
പുഴുങ്ങിയ ഉരുളക്കിഴങ്ങ്..റൊട്ടി ,മുട്ട പൊരിച്ചത് ,വീഞ്ഞ്...
വീട്ടുകാര്‍ സ്നേഹപൂര്‍വ്വം അയാളെ വിരുന്നൂട്ടുന്നു..
ഉരുളക്കിഴങ്ങ് കൃഷിക്കാര്‍....വാന്‍ഗോഗ് ചിത്രം വരയ്ക്കുകയാണ്..
ജീവരക്തം കൊണ്ടൊരാള്‍ ചിത്രം വരയ്ക്കുന്നു..
ഹൃദയം കൊണ്ടെങ്ങിനെ ചിത്രമെഴുതുമെന്നു ലോകം പിന്നീടു തിരിച്ചറിഞ്ഞു..
തലയ്ക്കു മുകളില്‍ സൂര്യന്‍ കത്തിജ്വലിച്ചു നില്‍ക്കുന്നു..
ശിരസ്സില്‍ തീ കോരിയിടുന്ന ചൂടുകാലം..
തലക്കുള്ളില്‍ പെരുപെരുപ്പ്..സിരകളില്‍ വണ്ടിന്റെ മൂളക്കം..
തിളച്ചു മറിയുന്ന രക്ത ക്കുഴലുകള്‍ .. ഒരു മൂളക്കമായി
തല്ക്കുള്ളിലേക്ക് ഉന്മാദം അറിച്ചരിചിറങ്ങുന്നു..
കണ്ണുകളില്‍ ചുവപ്പിന്റെ തേരോട്ടം..സിരകളില്‍ നുരയുന്ന ലഹരി..
ചെവികളില്‍ അരിച്ചരിച്ചു വിങ്ങി വിങ്ങി എന്തോ മൂളി മൂളി ...
അയാള്‍ ചെവി മുറിച്ചെടുത്തു തന്റെ പ്രണയിനിക്ക് നല്‍കുന്നു..
ചോരയില്‍ കുതിര്‍ന്ന പ്രേമ സമ്മാനം..!!
നരച്ച കാന്‍വാസില്‍ തന്റെ ഹൃദയ രക്തം കൊണ്ടയാള്‍ ചിത്രമെഴുതി..
വാന്‍ഗോഗ് ചിത്രമെഴുതുകയാണ്...
തലയ്ക്കു മുകളില്‍ സൂര്യന്‍ കത്തിജ്വലിച്ചു നില്‍ക്കുന്നു...
ഉരുളക്കിഴങ്ങ് കൃഷിക്കാര്‍ തങ്ങളുടെ പാടത്ത് തിരക്കിലാണ്..
പ്രണയിനിക്ക് തന്റെ ചെവി മുറിച്ചു നല്കുക.
ചോര കൊണ്ടൊരു പ്രേമ സമ്മാനം..!!
ഉന്മാദം പൂണ്ടു അയാള്‍ കറങ്ങി നടന്നു ..സിരകളില്‍ ഉന്മാദ ലഹരി....
ഹൃദയത്തില്‍ പ്രണയോന്മാദം!! ചോര കൊണ്ടയാള്‍ ഒരു ചിത്രമെഴുതി!!.
സൂര്യകാന്തി പാടങ്ങള്‍.. കല്‍ക്കരി ഘനികള്‍ ..വെയില്‍ മൂത്ത് നില്‍ക്കുന്ന
കുന്നിന്‍ പുറങ്ങള്‍..നരച്ച കാന്‍വാസുകളില്‍ വസന്തംനൃത്തം വെക്കുന്നു..
തന്റെ ഹൃദയ കൊണ്ടയാള്‍ ചിത്രം വരച്ചു..
തന്റെ ചോര കൊണ്ടയാള്‍ പൂക്കള്‍ വിരിയിച്ചു..
ഉന്മാദ ചിറകേറി വാന്‍ഗോഗ് യാത്രയിലാണ്..
അയാള്‍ പ്രണയിനിക്ക് തന്റെ ചെവി മുറിച്ചു നല്‍കി..
ലോകത്തിനു തന്റെ പ്രാണന്‍ പറിച്ചു നല്‍കി...
തന്റെ ഹൃദയ രക്തം കൊണ്ടയാള്‍ ചിത്രമെഴുതി....
വാന്‍ഗോഗ് തന്റെ ചിത്ര രചനയിലാണ് ...
.ബിപിന്‍ ആറങ്ങോട്ടുകര .
"Rudiger wants to leave Chelsea.>> Revealed by the boss of the German national team."
ReplyDeleteI will be looking forward to your next post. Thank you
ReplyDeleteแทงมวยออนไลน์ คือ อะไร? ทำไมคนชอบแทงมวย? "
I will be looking forward to your next post. Thank you
ReplyDeletewww.blogspot.com
Follow football news And the cool thing here.
ReplyDeleteติดตาม ข่าวสารฟุตบอล และที่เด็ดได้ที่นี้