Sunday, April 17, 2011

Gmail - Compose Mail - bibin701@gmail.com

" ആടുജീവിതം" എന്ന പ്രവാസ ജീവിതം !!
ഇന്നലെ യാണ് ആടു ജീവിതം കയ്യിലെത്തിയത് . നന്ദി ബെന്യാമിന്‍ ! നന്ദി! അത് പറയാതെ തുടങ്ങാന്‍ വയ്യ ....
രാത്രി വളരെ വൈകിയെങ്കിലും ഒറ്റ ഇരുപ്പില്‍ ഞാനത് വായിച്ചു തീര്‍ത്തു! വിശന്നു വലഞ്ഞ ഒരാട്ടിന്‍ കുട്ടി പച്ച പ്ലാവില കണ്ടാലെന്ന പോലെ ഒരു തരം ആസക്തിയോടെ ഞാനത് വായിച്ചു !! 200 ല്‍പരം പേജുകള്‍ ,43 അദ്ധ്യായങ്ങള്‍! ഒറ്റ യിരുപ്പില്‍ ഞാനത് തിന്നു തീര്‍ത്തു!! ഒടുവില്‍ വായന കൊണ്ട് മങ്ങിയ കണ്ണട മുഖത്ത് നിന്നെടുത്തു ഒരു നിമിഷം ഞാന്‍ കണ്ണടച്ചിരുന്നു...
പ്രവാസ ജീവിത ത്തിന്റെ ഒരു "മുശഡു" മണം എനിക്കെന്റെ ഉള്ളില്‍ നിന്നുയരുന്നതു പോലെ തോന്നി..എന്തൊക്കെയോ വിചാര വികാരങ്ങള്‍ എന്നിലൂടെ ഒഴുകി ഒഴുകി .. ഉള്ളിന്റെ ഉള്ളില്‍എന്തൊക്കയോ ഉരുകിയൊലിച്ചു....
ഒരര്‍ത്ഥത്തില്‍ ഒരു തരം " മുശര "യില്‍ തന്നെ യല്ലേ നമ്മളും? പ്രവാസ ജീവിതമെന്ന മുശറ യില്‍ !! പല രീതികളില്‍ പല ഭാവങ്ങളില്‍ ഒരു തരം ആടു ജീവിതം തന്നെ ...നാം തന്നെയല്ലേ ഈ നജീബ്? ആടു ലോകത്തെ ജീവിതം ,മരുഭൂമിയിലെ അനുഭവങ്ങള്‍.. എല്ലാം! സാധാരണമായ, ഒരു തികച്ചും സാധാരണമായ ഒരു ഭാഷയിലൂടെ അതി സുന്ദരമായി അത് വരച്ചു വെച്ചിരിക്കുന്നു ...ബുദ്ധ കഥകളിലെ ജീവിത ത്തിന്റെ നിര്‍വചന മായാണ് മരുഭൂമി താണ്ടിയ അനുഭവങ്ങള്‍ എനിക്ക് ഫീല്‍ ചെയ്തത്!!
എല്ലാവരും അത് വായിക്കണമെന്ന് ഞാന്‍ ആശിക്കുന്നു..നന്ദി ബെന്യാമിന്‍!! നന്ദി!!
കഥകാരനിലേക്ക് എത്തി പ്പെടാന്‍ ആരെങ്കിലും ഒരു വഴി തരുമെന്ന് പ്രതീക്ഷിക്കുന്നു!! ഒരു ഫോണ്‍ നമ്പര്‍? ഒരു e mail ?
ബിപിന്‍ അറങ്ങോട്ടുകര

1 comment: