ഒരു മാസത്തെ അവധി ക്ക് നാട്ടില്‍ പോവുകയാണ്...എന്റെ പ്രിയ ഗ്രാമത്തി ലേക്ക് ഒരവധിക്കാലം ചിലവഴിക്കാനായി പോവുകയാണ്..
ഒരല്ലലും ആവലാതി യുമില്ലാതെ.വീടെന്ന എന്റെ പ്രിയപ്പെട്ട ഗുഹയില്‍..ഒന്നുമറിയാതെ സുഖ മായി കുറെ കിടന്നു ഉറങ്ങ ണം...കുട്ടികളെ നെഞ്ചില്‍ കിടത്തി , പ്രിയതമയെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചു...അങ്ങനെ എല്ലാം മറന്നു സുഖ മായി കുറെ കിടന്നുറങ്ങ ണം !!
രാവിലെ ഉറക്കമുണര്‍ന്നു ഉപ്പും കുരുമുളകും ഉമിക്കരിയും ചേര്‍ത്ത് പല്ല് തേച്ചു ,പച്ച ഈര്‍ക്കിലി പൊട്ടിച്ചു നാവ് വടിച്ച് ,കൊഴുത്ത പാലൊഴിച്ചു ചായ കുടിച്ചു.മക്കളെ രണ്ടാളെയും കൂട്ടി നെല്‍ക്കതിരുകള്‍ വിളഞ്ഞു നില്‍ക്കുന്ന പാടത്തു കൂടെ ഒരു നടത്തം...കാച്ചെണ്ണ തേച്ചു തോട്ടില്‍ ഒരു മുങ്ങി ക്കുളി.. വീട്ടില്‍ വന്നു പഴങ്കഞ്ഞിയും തൈരും കാന്താരി ഉടച്ചതും ചേര്‍ത്ത് മൂക്ക് മുട്ടെ മോന്തുക.. മാതൃഭൂമി.മനോരമ, ദേശാഭിമാനി..പത്രങ്ങ ളില്‍ മുങ്ങി തപ്പുക ..
ഒന്ന് രണ്ടു കല്യാണങ്ങളില്‍ പങ്കെടുക്കണം...പാലടയും പഴ പ്രഥമനും കൂട്ടി മൂക്കുമുട്ടെ ഒരു സദ്യ യു ണ്ണ ണം.. പിന്നെ മൂന്നും കൂട്ടി മുറുക്കി ചുവപ്പിച്ച് പിന്നെ,.ഒരുച്ച മയക്കം ..
.വൈകുന്നേരങ്ങളില്‍ നേര്‍ത്ത ചന്നം പിന്നെ പെയ്യുന്ന മഴയില്‍, കുഞ്ഞുണ്ണി ഏട്ടന്റെ ചായക്കടയിലെ ബെഞ്ചിന്റെ ഓരത്ത് പൊടിക്കട്ടനും കുടിച്ചു ചൂടു ള്ള പരിപ്പ് വടയുംതിന്നു മഴയും കണ്ടിരിക്കുക..
അമ്പല പറമ്പില്‍ പന്ത് കളിക്കാരുടെ കൂടെ ക്കൂടുക...തള്ളവിരലിന്റെ പെന്‍സില്‍ കേറി .അല്ലെങ്കില്‍ കാല്‍ക്കുഴയുടെ യുടെ ബാലന്‍സ്തെറ്റി നീര് വന്നു കേശവ ക്കുറുപ്പിന്റെ അടുത്തു പോയി ഉഴിയുക...ടീമി ന്റെ ക്കുടെ ഫുട്ബോള്‍ ടൂര്‍നമെന്റി ല്‍ പങ്കെടുക്കണം ..കൂക്കി വിളിച്ചു ,ചെറിയൊരു അടിയുണ്ടാക്കി ,രണ്ടടി അങ്ങോട്ട് കൊടുത്തു ഇങ്ങോട്ടും വാങ്ങി..ചുണ്ട് പൊട്ടി ചോര വന്നു ,കണ്ണുകലങ്ങി,മുഖം വീര്‍ത്തു വീങ്ങി ..അങ്ങനെ.... എന്തൊരു രസ മായിരിക്കും..!!
കൃഷ്ണേട്ടന്‍ ചെത്തിയിറങ്ങുന്ന നേരത്ത് തെങ്ങി ന്റെ ചുവട്ടില്‍ നിന്നും പതയുന്ന കള്ളു ഒരു കോപ്പ നിറയെ മോന്തുക!! ബാക്കി കള്ളു മണ്‍കൂജയില്‍ വെച്ച് തണുപ്പിക്കുക.. തോട്ടില്‍ കുരുത്തി വെച്ച് കുരുന്തല പരലും കണ്ണന്‍ മീനും പിടിക്കുക ..നല്ല മുളകിട്ട് വറ്റിച്ച മീന്‍ കറിയും തണുപ്പിച്ച കള്ളും..ഹായ്!!
തിരഞ്ഞെടുപ്പിന്റെ ഫലം അറിയുന്ന സമയമായിരിക്കും...ഒരു ജാഥ യില്‍ കൂടെ ക്കൂടി തൊണ്ട പൊട്ടു മാറ് ഉച്ചത്തില്‍ മുദ്രാവാക്യവും വിളിച്ചു ..മതി മറന്നു നടക്കുക !!
നാട്ടിലെ "സില്‍മ കൊട്ടക" യില്‍ പോയി മൂട്ട കടിയും കൊണ്ട് ഒരു സ്ടണ്ട് പടം കാണണം! കുറെ കൂക്കി വിളിക്കണം..കയ്യടിക്കണം..
കുറുക്കന്‍ മൂച്ചി യുടെ താഴെ കാറ്റത്തു വീഴുന്ന പഴുത്ത മാങ്ങകള്‍ പെറുക്കി എടുത്തു മുട്ടി മുട്ടി കുടിക്കുക..കൂട്ടരേ, ഇത്രയും സ്വാദു നിങ്ങളൊരിക്കലും അറിഞ്ഞിരിക്കില്ല !!
അമ്മയുടെ പിന്നാലെ കൂടി അടുക്കളയില്‍ നിന്നും മീന്ച്ചട്ടിയില്‍ ചോറിട്ടു ഇളക്കി ചട്ടി ചോറ് അടിച്ചു മാറുക ഹായ് ! കൂട്ടില്‍ നിന്നും നല്ല കരിമ്പന്‍ ചേവല്‍ കോഴിയെ പിടിക്കുക ..എരിവുള്ള കോഴിക്കറി, തൊടിയില്‍ നിന്നും കൊള്ളി പറിച്ചെടുത്തു പുഴുങ്ങി ..വെണ്ണ പോലെ വെന്ത കൊള്ളിയും കാന്താരി അരച്ച ചമ്മന്തിയും പറങ്കി മാങ്ങാ വാറ്റിയ സ്പെഷ്യല്‍ തീവെള്ളവും...!!!!!
ചാറ്റല്‍ മഴയില്‍ ചിനുങ്ങനെ പെയ്യുന്ന മഴയില്‍ ആകെ നനയുക...തണുത്തു വിറച്ചു അവില്‍ നനച്ചതും കട്ടന്‍ കാപ്പിയും.ചേര്‍ത്ത് വയര്‍ നിറയെ തിന്നുക...
ചുറ്റുവട്ടത്തെ പൂര പറമ്പുകളില്‍ കറങ്ങുക മേളം കൂടി തല പെരുത്ത് വെടിക്കെട്ട് കണ്ടും കേട്ടും കാതു കൊട്ടിയടച്ചു കണ്ണ് ചിമ്മി ..അങ്ങനെ നടക്കുക!
പുഴയോരത്ത് അസ്തമനവും കണ്ടു, കണ്ടു.. നിറഞ്ഞ പഞ്ചാര മണലില്‍ മലര്‍ന്നു കിടക്കുക ...നക്ഷത്രങ്ങള്‍ സഞ്ചാരത്തിനു ഇറങ്ങുന്നതും നിരീക്ഷിച്ചു പുലരുവോളം അങ്ങനെ കിടക്കുക..ഉറക്ക ചടവാര്‍ന്ന മുഖത്തോടെ പുലര്‍ച്ചെ നിറഞ്ഞ പുഴയില്‍ ഒരു മുങ്ങിക്കുളി..പിന്നെ തേവരെ ഒരു പ്രദിക്ഷണം..
അലച്ചു പെയ്യുന്ന മഴയും നോക്കി ഉമ്മറ തിണ്ണയില്‍ മതി വരുവോളം ഇരിക്കണം..
താമരപ്പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന അമ്പല ക്കുളത്തിന്റെ ഓരത്ത് ചെറു മണിക്കല്ലുകള്‍പെറുക്കി വെള്ളത്തിലെറിഞ്ഞു. ഓര്‍മകള്‍ അയവിറക്കി,
ചങ്കില്‍ തിങ്ങി വിങ്ങുന്ന ചില സ്മരണകള്‍ കണ്ണ് നനയിക്കുന്നത് വരെ ഇരിക്കുക.,
ഒരു മാസത്തെ അവധി ക്ക് നാട്ടില്‍ പോവുകയാണ്...എന്റെ പ്രിയ ഗ്രാമത്തി ലേക്ക് ഒരവധിക്കാലം ചിലവഴിക്കാനായി പോവുകയാണ്..
ഇതെല്ലാം ചില പൂതികള്‍ മാത്രമാണെന്ന് ചില ഭാവനകള്‍ മാത്രമാണെന്ന് നിങ്ങള്‍ക്കറിയാം!! ഇത് പോലെ ചെറിയ ചില ഭേദഗതികളോടെ നിങ്ങള്‍ക്കും ചിലത് പറയാനുണ്ടാകും..മുകളില്‍ പറഞ്ഞത് പോലെ ഒന്നും ഇപ്പോള്‍ നാട്ടിലില്ല എന്നും നിങ്ങള്‍ക്കറിയാം...!!
ഒരു മാസത്തെ ഒരവധി ക്കാലം ഒന്നുമാകാതെ എരിഞ്ഞു തീരുമെന്ന് നമുക്കറിയാം.
ചുട്ടുപഴുത്തു,വിയര്‍ത്തുകുളിച് ചു,അനാവശ്യമായ,ഒന്നിനുമാകാത്ത. ചിലതിരക്കുകളുമായി, പെട്ടെന്ന് തീര്‍ന്നു പോകുന്ന ഒരവധി ക്കാലം! ഒരു മാസക്കാലംഎങ്ങനെ തീര്‍ന്നു പോയി എന്നറിയാതെ, തകര്‍ന്നു പോയ ഒരു ഹൃദയുവുമായി നമ്മള്‍ വീണ്ടും മടങ്ങുന്നു.. ..എങ്കിലും... സുഹൃത്തുക്കളേ,ഒരു മാസത്തെ അവധി ക്ക് നാട്ടില്‍ പോവുകയാണ്...എന്റെ പ്രിയ ഗ്രാമത്തി ലേക്ക് , ഒരവധിക്കാലം ചിലവഴിക്കാനായി പോവുകയാണ്..
വീണ്ടും കാണും വരേയ്ക്കും ...വണക്കം !!!
ബിപിന്‍ ആറങ്ങോട്ടുകര