എന്റെ ബ്ലോഗില്‍ എഴുതിയ "പ്രണയം ഒരു പുനര്‍വായന" എന്ന കഥയില്‍ നിന്നും.....
ആറാം ഭാഗം:
"പ്രണയം ഒരു പുനര്‍ വായന," എന്ന എന്റെ ബ്ലോഗെഴുത്ത്:
........................................................................................................................................................................
"man is born free but every where he is in chains"......
.......................................................................................................................................................................
അഭിലാഷ് നാട്ടിലേക്ക് പോവുകയാണ്..ഞാനും ജോണും എയര്‍ പോട്ടില്‍ പോയിരുന്നു..എന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അഭിലാഷ് പോകുന്നതെന്ന് പറയാമെങ്കിലും അവന് പോകാതിരിക്കാന്‍ ആവില്ല എന്നതാണ് സത്യം..ജോണിന് ഇതൊന്നും അറിയില്ല...കൂട്ടുകാരനെ കുരങ്ങു കളിപ്പിച്ചതിന്റെ സന്തോഷവും ഗര്‍വും ജോണി ന്റെ മുഖത്തുണ്ട്..പക്ഷെ,അതൊരു കോമാളി സ്വയം എടുതണിഞ്ഞ പൊയ് മുഖം പോലെയാണെന്ന് അറിയാവുന്ന ഞാന്‍ മന്ദഹസിച്ചു കൊണ്ട് ജോണിന്റെ അരികില്‍ ചേര്‍ന്നു നിന്നു..
അഭിലാഷ് തിരിഞ്ഞു നോക്കി കൈവീശി യാത്ര പറഞ്ഞു അകത്തേക്ക പോയി..അവന് ഇനി തിരിച്ചു വരില്ല എനെന്നിക്ക് അറിയാമായിരുന്നു..അവന് റസിയ യെ കാണുമെന്നും അവരുടേത് മാത്രമായ ഒരു ജീവിതം അവര്‍ തുടങ്ങുമെന്നും എന്റെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു...
കാര്‍ ഞാന്‍ വളരെ മെല്ലെ യാണ് ഓടിച്ചിരുന്നത്.ജോണ്‍ ധൃതി കൂട്ടി കൊണ്ടിരുന്നു..നഗരത്തിന്റെ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞു കാര്‍ വിജന വീഥികളിലേക്ക് നീങ്ങിയപ്പോള്‍ സംശയത്തോടെയും ദേഷ്യ തോടെയും ജോണ്‍ എന്റെ മുഖത്തേക്ക് നോക്കി..ഒരു സ്ഥലം വരെ പോകാം എന്നുപറഞ്ഞു ഞാന്‍ മന്ദഹാസത്തോടെ ഞാന്‍ ജോണിന്റെ മുഖത്തേക്ക് നോക്കി. എന്തോ പതിവ് പോലെ ജോണ്‍ ദേഷ്യ പ്പെട്ടില്ല....ഒരു തമാശ കാണുന്നത് പോലെ ജോണ്‍ എന്നെ നോക്കി കൊണ്ടിരുന്നു..ഉള്ളിലൊതുക്കിയ ഒരു ചിരിയോടെ ഞാന്‍ കാര്‍ മരുഭൂമി ലകഷ്യ മാക്കി ഓടിച്ചു....
കാര്‍ ഒതുക്കി നിര്‍ത്തി ഞാന്‍ പുറത്തിറങ്ങി...ദേഷ്യത്തോടെ കാറിന്റെ ഡോര്‍ വലിച്ചടച് ജോണ്‍ പുറത്തിറങ്ങി.ജോണിന്റെ കൈയും ഇറുക്കി പിടിച്ചു ഗുഹ ലക്ഷ്യമാക്കി ഞാന്‍ നടന്നു..ഇതെന്തു ഭ്രാന്ത് എന്ന അമ്പരപ്പ് ജോണിന്റെ മുഖത്തുണ്ടായിരുന്നു......
ഞങ്ങള്‍ രണ്ട് പേരും ആ ഗുഹയിലേക്ക് കയറി....ജോണ്‍ അത്ഭുതമോടെ എന്നെ നോക്കി ..അവിടത്തെ ശാന്തമായ അന്തരീക്ഷത്തില്‍ ഞാന്‍ സന്തോഷ വതിയായി..ആകുളിര്മ്മയില് ഞാന്‍ എന്തെന്നില്ലാത്ത ഒരു ശാന്തത അറിഞ്ഞു..അത്ഭുതതോടെ ജോണ്‍ എന്നെ തന്നെ നോക്കുകയാണ്..ഒരു ചിരിയോടെ ഞാന്‍ എന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെരിഞ്ഞു..ഇപ്പോള്‍ ഞാന്‍ സ്വതന്ത്രയാണ്..സന്തോഷവതിയാണ്....വെറും നിലത്ത് മണലില്‍ ഞാന്‍ കിടന്നു...ആ അമ്പരപ്പിന്നിടയിലും ജോണില്‍ കാമത്തിന്റെ ഉഷ്ണ ജ്വാലകള്‍ വിരിയുന്നത് ഞാന്‍ അറിഞ്ഞു.....
എനിക്കരികിലെക്ക്അടുത്തജോണിനെഞാന്കഴുത്തിലൂടെകയ്യുകള്വരിഞ്ഞുമുറുക്കിഎന്നിലെക്കടുപ്പിച്ചു.
കരുത്തോടെ ഞാന്‍ ജോണിനെ പുണര്‍ന്നു .........
ഒരു വന്യ ജീവിയുടെ കരുത്ത് എന്നില്‍ ഉണര്‍ന്നു ....
എന്റെ കൈകള്‍ക്കുള്ളില്‍ വീര്‍പ്പു മുട്ടുന്ന ജോണിന്മേല് പ്രാകൃതനായ ഒരു ഗുഹാ ജീവിയെ പോല്‍ ഞാന്‍ ആക്രമിച് കയറി........
ഈ കഥ ഞാന്‍ ഇങ്ങനെയാണ് അവസാനിപ്പിച്ചത്...
കീഴടക്കപ്പെട്ട ജോണ്‍ തളര്‍ന്നവശനായി മണ്ണിലേക്ക് വീണു ..
അവള് മെല്ലെ ജോണിന് മേലെ തല ചായ്ച്ചു .....
ഒരു കൈ കൊണ്ട് അവളെ ചേര്‍ത്ത് പിടിച്ചു ജോണ്‍ കണ്ണുകള്‍ അടച്ചു ..
അപ്പോള്‍ ജോണ്‍ അവളെ സ്നേഹിക്കുന്നു എന്നവള്‍ക്ക് തോന്നി!
അവള് തന്റെ മുഖം ജോണിന്റെ മാറിടത്തില്‍ അമര്‍ത്തി..
ഇപ്പോള്‍ താന്‍ ജോണിനെ സ്നേഹിക്കുന്നുണ്ട് എന്നവള്‍ അറിഞ്ഞു..
പരാജിതനായ ജോണ്‍ അവളെ ഭ്രമിപ്പിച്ചു...
വീണ്ടും അവള് ജോണിന് മേല്‍ പടര്‍ന്നു കയറി..
തോല്‍വിയുടെ പടുകുഴിയില്‍ വീണു പോയ ജോണ്‍ ഒരു കുട്ടിയെ പോലെ
തളര്ന്നുറങ്ങാന് തുടങ്ങി......
.
.
.
.
അവള് ജോണിന്റെ കഴുത്തില്‍ തന്റെ ചുണ്ടുകളമര്‍ത്തി ..
പിന്നെ മെല്ലെ മെല്ലെ തന്റെ പല്ലുകള്‍ ജോണിന്റെ കഴുത്തിലമര്‍ത്തി ..
ചോരയുടെ ചൂടും ഉപ്പു രസവും അവളുടെ ചുണ്ടുകളെ നനച്ചു..
ഒന്ന് പിടയുന്നതിനു മുന്നേ ജോണ്‍ മരണത്തിനു കീഴടങ്ങി..
ചൂടു വിട്ടു മാറാത്ത ആ ശരീരത്തോട് ചേര്‍ന്ന് അവള് കിടന്നു..
പുറത്തു ഇരുട്ട് വീഴാന്‍ തുടങ്ങിയിരുന്നു..
ജോണിന്റെ തണുത്തുറഞ്ഞ ശരീരത്തോട് ചേര്‍ന്ന് അവള് കിടന്നു....
.
.
.
ഇരുട്ടില്‍ ഒരു ശീല്കാരം ഉയര്‍ന്നു....
ഇഴഞ്ഞെത്തുന്ന അവന്റെ സാമീപ്യം അവളറിഞ്ഞു.
മെല്ലെ മെല്ലെ അവന് അവളില്‍ ഇഴഞ്ഞു കയറി..
തിളങ്ങുന്ന വൈഡൂര്യകല്ലുകള്‍.....
അവന് എഴുന്നേറ്റു നില്‍ക്കുന്നത് പോലെ തോന്നി..ഒരാള്‍ രൂപം പൂണ്ടത് പോലെ....
വൈഡൂര്യ കല്ലുകള്‍ കൂടുതല്‍ തിളങ്ങി..ഒരു നിശ്വാസം....
ഉയര്‍ന്നു നില്ക്കുന്ന ഫണം..അവള് എന്തിനെന്നോ പോലെ കാത്തിരുന്നു.
അല്‍പ്പ നേരത്തെ നിശ്ചലത......
അവളുടെ നെറ്റിയില്‍ ഒരു ചുംബനമായി അവന്റെ വിഷപ്പല്ലുകള്‍ ആഴ്ന്നിറങ്ങി...
നിര്‍വൃതിയോടെ അവളതു ഏറ്റു വാങ്ങി...
മരണം ഒരു തണുപ്പായി അവളില്‍ അരിച്ചിറങ്ങി...
അവള് മെല്ലെ കണ്ണുകളടച്ചു. ....
കഥാകാരന് പറയുന്നു:
sidhu 701@gmail.com എന്ന മെയില്‍ ഐ .ഡി. യില്‍ നിന്നും എനിക്കയച്ചു കിട്ടിയ
"ജിനി ജോണ്‍ ഫിലിപിന്റെ കുറിപ്പുകള്‍ " വായിച്ചതില്‍ നിന്നും എനിക്ക്തോന്നുന്നത്
ഒരു പക്ഷെ,ഇങ്ങനെയായിരിക്കില്ല ഇതിന്റെ അവസാനം എന്നാണ് ..പലര്‍ക്കും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം ..പക്ഷെ,ആ കുറിപ്പുകള്‍ വായിച്ചതില്‍ നിന്നുംരൂപം കൊണ്ട എന്റെ നിഗമനം ഇതാണ്:
ആ കഥ ഇങ്ങനെ അവസാനിപ്പിക്കാനാണ് എനിക്കിഷ്ട്ടം....
തണുത്തു നിശ്ചലമായ ജോണിന്റെ ശരീരം അവള് വലിച്ചു ഗുഹക്ക് പുറത്തെക്ക് കൊണ്ട് വന്നു..ചൂടു കാറ്റടിച്ചു ജോണിന്റെ നഗ്നശരീരം പൊള്ളിയടരുന്നത് പോലെ...മണലില്‍ ആ ശരീരം കിടത്തി ഒന്ന് കൂടി തിരിഞ്ഞു നോക്കി അവള് മരുഭൂമി ലക്ഷ്യമാക്കി നടന്നു.....
മണല്‍ക്കാറ്റ് വീശിയടിച്ചു..
കാറ്റിന്റെ ഹുങ്കാരം......
മണല്‍ തരികള്‍ സൂചിമുനകള്‍ പോലെ അവളുടെ നഗ്നശരീരത്തില് കുത്തിതറക്കുന്നു..
ചൂടേറ്റു അവളുടെ കാല് പാദം പൊള്ളി...
അവള് കൂടുതല്‍ ഉള്ളിലേക്ക് മരുഭൂമി ലക്ഷ്യമാക്കി നടന്നു.
ശക്തിയോടെ കാറ്റു വീശിയടച്ചു.....
ചുട്ടു പൊള്ളുന്ന മണല്‍ക്കാറ്റ് അവളെ വട്ടം ചുറ്റി പറന്നു..
മരുഭൂമിയുടെ കൂടുതല്‍ ചൂടുകളിലേക്ക് അവള് നടന്നു കയറി...
ഒരു വലിയ കാറ്റായി മരുഭൂമി അവളെ പൊതിഞ്ഞു..
നിലയില്ലാത്ത മരുഭൂമി അവളെ ഏറ്റു വാങ്ങി.....
.
.
.
.
പ്രണയം ഒരു പുനര്‍വായന....
അവസാനിക്കുന്നു.....
ശുഭം....!!